Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ഭഗവദ്ഗീത യോഗശാസ്ത്രം (യോഗപദ്ധതി 10)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
4 September 2020

ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളും അവസാനിക്കുന്നത് ‘ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്‌ത്രേ ………… യോഗോ നാമ ….. ധ്യായ:’ എന്നാണ്. അതായത് ഗീത യോഗശാസ്ത്രമാണ് എന്ന്. അധ്യായങ്ങളുടെ പേര് അര്‍ജുന വിഷാദയോഗം, സാംഖ്യയോഗം, കര്‍മയോഗം, ജ്ഞാനകര്‍മസന്യാസയോഗം മുതലായവയാണ്. ശ്രീകൃഷ്ണന്‍ യോഗേശ്വരനുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഗീതയില്‍ പലയിടങ്ങളിലായി യോഗത്തെ നിര്‍വചിച്ചിട്ടുണ്ട്.
‘സമത്വം യോഗ ഉച്യതേ’ (ഭ.ഗീ. 2-48)
കര്‍മം പൂര്‍ത്തിയാവുന്നതിലും ആകാത്തതിലും അതിന്റെ ഫലത്തിലും എല്ലാം സമഭാവന വെക്കുന്നതാണ് യോഗം. ഫലത്തിലുള്ള ആസക്തി വിടുമ്പോഴാണ് അതില്‍ നിന്നു കിട്ടുന്ന സുഖത്തിലും ദു:ഖത്തിലും സമത്വം അനുഭവപ്പെടുന്നത്. ഇതാണ് യോഗാവസ്ഥ.
സിദ്ധ്യസിദ്ധ്യോ: സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ. (248)
സിദ്ധിയിലും (കര്‍മത്തിന്റെ സാഫല്യത്തിലും) അസിദ്ധിയിലും (വിഫലതയിലും) സമത്വം ഉണ്ടാവണം.
ഇതിനെ ഗീതയില്‍ ചിലേടത്ത് ബുദ്ധി എന്നും (2 39; 49 51), മറ്റു ചില സ്ഥലത്ത് യോഗമെന്നും (248,50,53)ഇനിയും ചിലേടത്ത് ബുദ്ധി യോഗമെന്നും (251)പറയും.
‘തം വിദ്യാത് ദു:ഖ സംയോഗ വിയോഗം യോഗ സംജ്ഞിതം’. (623)

ദു:ഖത്തോടുള്ള സംയോഗത്തിന്റെ (ചേര്‍ച്ചയുടെ) വിയോഗമാണ് യോഗം. സംസാരദു:ഖത്തില്‍ നിന്ന് പുറത്തുകടക്കലാണ് യോഗം.
മറെറാരു നിര്‍വചനം വളരെ മനോഹരമാണ് – ‘യോഗ: കര്‍മസു കൗശലം’. കര്‍മത്തിലുള്ള കൗശലമാണ് യോഗം. കൗശലം എന്ന വാക്കിന് തെറ്റായ അര്‍ത്ഥമാണ് പലപ്പോഴും കൊടുത്തു കാണുന്നത്. മലയാളത്തില്‍ പ്രത്യേകിച്ചും. മലയാള പാഠപുസ്തകത്തില്‍ പണ്ട് ‘കുറുക്കന്റെ കൗശലം’ എന്ന ഒരു പാഠം പഠിച്ചതായോര്‍ക്കുന്നു. മറ്റുള്ളവനെ പറ്റിക്കാനുളള സാമര്‍ത്ഥ്യം, സൂത്രപ്പണി എന്നൊക്കെയാണവിടെ അര്‍ത്ഥം. അതുകൊണ്ട് കൗശലം എന്ന വാക്കിനെ ഒന്നു വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. കുശ എന്ന ഒരു തരം പുല്ലുണ്ട്. അത് ആശ്രമങ്ങളില്‍ കര്‍മങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്ന ഒരു തരം വിശേഷപ്പെട്ട പുല്ലാണ്. അത് നീളമുള്ളതാണ്. ഉണക്കി വെച്ചാല്‍ വളരെ ക്കാലം ഉപയോഗിക്കാം. അതിന്റെ കടയില്‍ പിടിച്ച് മേലോട്ടുഴിഞ്ഞാല്‍ മിനുസമായിരിക്കും. എന്നാല്‍ താഴോട്ട് ഉഴിഞ്ഞാല്‍ കൈ മുറിയും. അത് പറിച്ചെടുക്കാന്‍ പ്രത്യേക സാമര്‍ത്ഥ്യം വേണം. ആശ്രമവാസികളായ ശിഷ്യന്‍മാരില്‍ ചോര വരാതെ കുശപ്പുല്ല് ശേഖരിച്ചു കൊണ്ടു വരുന്നവരെയാണ് (കുശം ലാതി ഇതി കുശല:) കുശലനെന്നു വിളിക്കുന്നത്. ആ സാമര്‍ത്ഥ്യത്തെ കൗശലമെന്നും. എല്ലാ കര്‍മങ്ങളും ഉള്ളു മുറിയാതെ, മനസ്സിനേല്കാതെ ചെയ്യാനുള്ള സാമര്‍ത്ഥ്യമാണ് കൗശലം. തീര്‍ച്ചയായും ഇത് യോഗമാണ്. ഇത് നിര്‍വ്വചനമെന്നതിന്നപ്പുറം യോഗ മഹിമയാണ് എന്ന് ശ്രീരാമസുഖദാസ് വ്യാഖ്യാനിക്കുന്നു.
പതഞ്ജലി മുനിയോട് യോജിക്കുന്ന ഒരു നിര്‍വചനമുണ്ട് ഗീതയില്‍.

ADVERTISEMENT

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗ സേവയാ (6:20)
യോഗാഭ്യാസത്താല്‍ ചിത്തത്തെ നിരോധിക്കുക. ഇത് സമാധി അവസ്ഥ തന്നെയാണ്.

പ്രകൃതിയെ മുഴുവന്‍ തന്റെ വരുതിയില്‍ നടത്തിക്കുന്ന ഭഗവാന്റെ പ്രതാപത്തെ, സാമര്‍ത്ഥ്യത്തെ യോഗമെന്നാണ് വിളിക്കുന്നത്. അങ്ങയുടെ യോഗത്തെയും വിഭൂതിയേയും കുറിച്ച് വീണ്ടും വിസ്തരിച്ച് പറഞ്ഞു തരണം (വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദ്ദന, ഭൂയ: കഥയ – 10 -18) എന്ന് അര്‍ജുനന്‍ ആവശ്യപ്പെടുന്നുണ്ട്. ശ്രീകൃഷ്ണന്‍ പറഞ്ഞു കൊടുക്കുന്നുമുണ്ട്. വിഭൂതിയോഗമെന്നാണ് ആ അധ്യായത്തിന്റെ പേരും.
പതിനൊന്നാമധ്യായത്തില്‍ ഭഗവാന്‍ തന്റെ ഐശ്വരമായ യോഗശക്തിയെ അര്‍ജുനന് കാട്ടിക്കൊടുക്കുന്നുണ്ട്. അതിനു വേണ്ടി അര്‍ജുനന് ദിവ്യദൃഷ്ടി നല്കുന്നുണ്ട്. ദിവ്യം ദദാമി തേ ചക്ഷു:
പശ്യ മേ യോഗമൈശ്വരം. (118)

(ഞാന്‍ നിനക്കു ദിവ്യദൃഷ്ടി തരുന്നു. എന്റെ ഈശ്വരീയമായ യോഗത്തെ കണ്ടോളൂ)
ഭഗവാന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊടുക്കുന്നതിവിടെയാണ്. അര്‍ജുനന്റെ സര്‍വസംശയങ്ങളും തീരുന്നതും ഇവിടെത്തന്നെ.
ഭഗവദ്ഗീതയാണ് നാമിവിടെ പരിശോധിച്ചത്. മറ്റു ചില ഗ്രന്ഥങ്ങളെ അടുത്തതില്‍ പരിശോധിക്കാം.

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies