കോഴിക്കോട്: 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്കനുസൃതമായി പഠിതാവിനെ ആഗോള പൗരനാക്കുക എന്ന ആശയം അടിസ്ഥാനമാക്കിയുള്ള ദേശീയ വിദ്യാഭ്യാസ നയം – 2020 നെ സ്വാഗതം ചെയ്യുന്നതായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജന. സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിദ്യാഭ്യാസത്തെ പ്രത്യേക വിഭാഗങ്ങളായി വിഭജിക്കുന്നത് ഉചിതമല്ലെന്ന തത്വം പാലിക്കപ്പെട്ടിരിക്കുന്നു. കല, ശാസ്ത്രം, പാഠ്യപദ്ധതി, കോ-കരിക്കുലര്‍, അക്കാദമിക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ വിവേചനം ഇല്ലാതാക്കാന്‍ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തി എന്നത് സന്തോഷകരമായ കാര്യമാണ്.
പുതിയ വിദ്യാഭ്യാസ നയത്തില്‍ എല്ലാ തലങ്ങളിലും ഭാരതീയ ജീവിത മൂല്യങ്ങള്‍, പാരമ്പര്യം, ഭാരതീയ ഭാഷകള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കഴിവുറ്റതും മഹത്വമുള്ളതും സ്വാശ്രയത്വവുമുള്ളതുമായ സമൂഹത്തെ സൃഷ്ടിക്കും. മാനവവിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമായി നാമകരണം ചെയ്യുന്നത് സ്വാഗതാര്‍ഹമാണെന്നും ടി.അനൂപ് കുമാര്‍ പറഞ്ഞു.