Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

യോഗ: ആത്മീയസാധന (യോഗപദ്ധതി 6)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
31 July 2020

ആസനങ്ങളും വ്യായാമവും തമ്മിലുള്ള, നമ്മുടെ ശ്രദ്ധയില്‍ പെട്ടെന്നു വരുന്ന ചില താരതമ്യങ്ങള്‍ ഇവിടെ പറയാം. ഒരു സാധാരണക്കാരന്റെ വീക്ഷണമായി എടുത്താല്‍ മതി. ജീവിതത്തിന്റെ പൂര്‍ണത കണ്ടെത്താനുള്ള യാത്രയിലെ ഒരു സാധനം (ഉപകരണം) ആണ് ശരീരം എന്നതാണ് യോഗവീക്ഷണം. മാനസിക കഴിവുകളും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനായി ഋഷിമാരാല്‍ സംവിധാനം ചെയ്യപ്പെട്ടതാണ് ആസനങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

അതുകൊണ്ടുതന്നെ ഒരു ആത്മീയ അന്തരീക്ഷത്തിലാണ് യോഗ പരിശീലനം നടക്കുന്നത്. മനുഷ്യന്റെ പ്രകൃത്യായുള്ള കര്‍മത്വരയെ ശരിയായ, ഉപകാരപ്രദമായ വഴിയെ തിരിച്ചുവിടുകയാണ് ഇവിടെ നടക്കുന്നത്. ഏതു പ്രായക്കാര്‍ക്കും പറ്റിയതാണ് യോഗ പദ്ധതി. കയ്യും കാലും ഇല്ലാത്തവര്‍ക്കു പോലും അവര്‍ക്കു പറ്റിയ പദ്ധതിയുണ്ട്.

ശ്വാസത്തിന്റെ താളത്തില്‍ കൂടി ശ്രദ്ധവെക്കുന്നതാണ് ആസനങ്ങള്‍. ശരീരം അധികം ചൂടാവാന്‍ സമ്മതിക്കാതെ ഇടക്കിടെ വിശ്രമാസനങ്ങള്‍ (ശവാസനം മുതലായവ) നല്കുന്നതിനാല്‍ എത്ര സമയം യോഗാസനം ചെയ്താലും ക്ഷീണമുണ്ടാകുന്നില്ല. വിയര്‍പ്പുപോലും താരതമ്യേന കുറവായിരിക്കും. ആസന പരിശീലനം ഒരു വശത്ത് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ യമങ്ങളുടെയും ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നീ നിയമങ്ങളുടെയും പാലനം പ്രോത്സാഹിപ്പിക്കുന്നു. സാമൂഹ്യമായ ധര്‍മങ്ങളുടെ ആചരണമാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. മറുവശത്ത് പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നീ അംഗങ്ങളും പോഷിപ്പിക്കപ്പെടുന്നു. മാനസികവും ബുദ്ധിപരവും ആത്മീയവുമായ വശങ്ങളും ശ്രദ്ധിക്കപ്പെടുന്നു എന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രാണായാമാദികള്‍ക്കായി ശരീരത്തെ തയ്യാറാക്കലാണ് യോഗാസനങ്ങള്‍ കൊണ്ട് സാധിക്കേണ്ടത്. യോഗം ഒരു സമഗ്ര ജീവിത പദ്ധതിയായി വ്യക്തിക്ക് ആജീവനാന്തം കുടപിടിച്ച് തണല്‍ വിരിച്ച് രക്ഷിക്കുന്നു.

ADVERTISEMENT

ഇത്തരം ജീവിത പദ്ധതിയോ തത്വദര്‍ശനത്തിന്റെ പിന്തുണയോ കായിക വ്യായാമത്തിനില്ല. ശക്തവും നിരന്തരവുമായ പേശീചലനമാണ് കായികാഭ്യാസത്തിന്റെ മുഖമുദ്ര. അപ്പോള്‍ പ്രാണവായുവിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടും. പേശികളിലും രക്തത്തിലും ലാക്ടിക് അമഌത്തിന്റെ അളവു കൂടാനും ക്ഷീണമുണ്ടാവാനും ഇതു കാരണമാകുമെന്ന് അറിവുള്ളവര്‍ പറയുന്നു. വ്യായാമശാലയിലെ ഔപചാരികത നിറഞ്ഞ, കൃതിമമായ, ഒരു തരം ‘മതേതരത്വ’ത്തിന്റെ അന്തരീക്ഷം ഒട്ടും ആത്മീയതയില്ലാത്തതു തന്നെ. ശരീര സൗന്ദര്യത്തില്‍ ആണ് ശ്രദ്ധ കൂടുതല്‍. വെറും മടിയന്മാരായി ഇരിക്കുന്നതിലും ഭേദം തന്നെയാണ് എന്തെങ്കിലും വ്യായാമം ചെയ്യുന്നത്. പക്ഷെ ഉദ്ദേശം അവിടെ അവസാനിക്കുന്നു. മാംസപേശികളുടെ വികാസം കൊണ്ടു മാത്രം ആരോഗ്യം ഉറപ്പുവരുത്താനും പറ്റില്ല.

‘സ്ഥിര സുഖമാസനം’ (യോ. ദ. 2 – 46) എന്നാണ് പതഞ്ജലിയുടെ മൊഴി. ആസനമെന്ന വാക്കിന് ഇരിക്കാനുള്ള ഉപകരണം (കസേര, പലക മുതലായവ), ഇരിപ്പുമായി ബന്ധപ്പെട്ട ശരീരഭാഗം (പൃഷ്ഠഭാഗം), ഇരിപ്പ്, ഇരിപ്പിന്റെ രീതികള്‍ (വിവിധ യോഗാസനങ്ങള്‍) എന്നൊക്കെ അര്‍ഥമുണ്ട്. ഇതിനെ സാന്ദര്‍ഭികമായി ഉപയോഗിക്കേണ്ടി വരും.

‘പ്രയത്‌ന ശൈഥില്യ അനന്ത സമാപത്തിഭ്യാം’ എന്ന അടുത്ത സൂത്രം ഇതിനെ ന്യായീകരിക്കുന്നു. ശരീരത്തിന് പ്രയാസം വരരുത്; മനസ്സ് അനന്തത്തില്‍ ലയിക്കുകയും വേണം. ആസന ജയം, എന്നത് ആസനാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ട സിദ്ധിയാണ്. ആദ്യകാലങ്ങളില്‍ പ്രയത്‌നം കൊണ്ടേ ആസനങ്ങള്‍ പരിശീലിക്കാനാവൂ. എന്നാല്‍ നിത്യാഭ്യാസം കാര്യങ്ങള്‍ സുഗമമാക്കും

‘തത്ര സ്ഥിതൗ യത്‌ന: അഭ്യാസ: ‘ (യോ.ദ. 1-13) ആസനങ്ങളുടെ ഓരോ സ്ഥിതിയിലും കൂടുതല്‍ സമയം തുടരാന്‍ പ്രയത്‌നം ആവശ്യമാണ്. ആ യത്‌നം തന്നെ അഭ്യാസം. അഭ്യാസത്തിന് മൂന്ന് ലക്ഷണങ്ങള്‍ പറയുന്നു, പതഞ്ജലി മുനി. ‘സ തു ദീര്‍ഘകാല നൈരന്തര്യ സത്കാരാസേവിതോ ദൃഢഭൂമി:’ (യോ. ദ. 1-14) ഒന്നാമതായി അഭ്യാസം ദീര്‍ഘകാലം ചെയ്യണം. ദിവസങ്ങളോ മാസങ്ങളോ മതിയാവില്ല. ക്ഷമ, വിജിഗീഷു മനോഭാവം എന്നിവ കൂടിയേ കഴിയൂ. രണ്ടാമതായി നൈരന്തര്യം വേണം. ഇടതടവരുത്. നിത്യാഭ്യാസി ആനയെ എടുക്കും എന്ന പഴമൊഴി ഇവിടെ ഓര്‍ക്കാം. മൂന്നാമതായി സല്‍ക്കാരാസേവിതമാവണം; ഇഷ്ടത്തോടെ ചെയ്യണം. ഇതാണ് ദു:ഖത്തില്‍ നിന്നുള്ള എന്റെ വിമോചനമാര്‍ഗം എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ ഇഷ്ടം വരിക. ഇങ്ങിനെയുള്ള ലക്ഷണയുക്തമായ അഭ്യാസം സാധകനെ ദൃഢമായ അടിസ്ഥാന (ദൃഢഭൂമി: ) ത്തിലെത്തിക്കും

‘തതോ ദ്വന്ദ്വാനഭിഘാത:’ (യോ – ദ-2-48)
അപ്പോള്‍ സുഖം- ദുഃഖം, ചൂട് – തണുപ്പ് മുതലായ ദ്വന്ദ്വങ്ങള്‍ ബാധിക്കാതാവും. അതിനെ സഹിക്കാനുള്ള കഴിവ് ശരീരത്തിനു കിട്ടും. കിട്ടണം. ‘തസ്മിന്‍ സതി……. ‘ (ഇത്രയുമായാല്‍….). അപ്പോള്‍ പ്രാണായാമത്തിന് യോഗ്യതയായി എന്ന അടുത്ത സൂത്രവും ഇത് ന്യായീകരിക്കുന്നു.

Tags: യോഗപദ്ധതി
Share4TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies