Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

രാമായണ ദര്‍ശനവും ദൌത്യവും

വി.എന്‍. ദിലീപ് കുമാർവി.എന്‍. ദിലീപ് കുമാർ
31 July 2020

രാമായണം ഭാരതീയ ജനജീവിതത്തില്‍ നാളവും വെളിച്ചവുംപോലെ അലിഞ്ഞു ചേര്‍ന്നതാണ്. രാമായണത്തിലൂടെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്നതില്‍ രാമായണത്തിനുള്ള പങ്ക് അനിര്‍വചനീയമാണ്. മലയാള നാടും അതില്‍ നിന്നും വിഭിന്നമല്ല.

Google NewsAdd Kesari Weekly as a preferred source on Google

രാമായണത്തിന് ചരിത്രപരമായ ദൗത്യവും പശ്ചാത്തലവുമുണ്ട്. 1498 കാലഘട്ടത്തില്‍ വാസ്‌കോഡഗാമ ഭാരതത്തില്‍ വന്നിറങ്ങിയപ്പോള്‍ ഭാരതത്തിന്റെ വിശേഷിച്ച് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം അസന്തുലിതമായിരുന്നു. ശിഥിലമായ സാമൂഹ്യ പരിതഃസ്ഥിതി.യുവജനങ്ങള്‍ സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും മദ്യപാനത്തിലും മുഴുകിയിരുന്ന കാലഘട്ടം. സദാചാരം നഷ്ടപ്പെട്ട സാമൂഹ്യ പരിതഃസ്ഥിതി. ദാരിദ്ര്യവും വന്നുപെട്ടു. അതുപോലെ തന്നെ ജാതീയത അതിന്റെ ഉച്ചസ്ഥായില്‍ നടമാടിക്കൊണ്ടിരുന്ന കാലഘട്ടം. 16 ഉം 17 ഉം നൂറ്റാണ്ട് കാലഘട്ടത്തില്‍ ഭാരതമാസകലം ആദ്ധ്യാത്മികതയിലൂടെ സാമൂഹ്യ നവീകരണം നടന്ന കാലഘട്ടത്തിലാണ് ഈ മലയാള മണ്ണില്‍ പിന്നാക്കക്കാരന്‍ എന്ന് മുദ്രകുത്തിയിരുന്ന സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനിലൂടെ അദ്ധ്യാത്മരാമായണം വിരചിതമാവുകയും അത് കുടില്‍ തൊട്ട് കൊട്ടാരംവരെ നിത്യ പാരായണ വിധേയമാകുകയും ചെയ്തത്. അതോടുകൂടി മലയാളഭാഷയ്ക്ക് മാത്രമല്ല കേരളീയ ജനജീവിതം തന്നെ ആദ്ധ്യാത്മിക മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു എന്നതാണ് ചരിത്രം. ഇന്നും രാമായണം ആ ചരിത്രദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. രാമായണത്തിലൂടെ ഈശ്വരപ്രോക്തമായ വേദതത്ത്വങ്ങളെയാണ് കൈരളിക്ക് എഴുത്തച്ഛന്‍ സമ്മാനിച്ചതും സന്നിവേശിപ്പിച്ചതും.

രാമായണ ചിന്തയിലൂടെ കടന്നു പോവുമ്പോള്‍ ഒരു വ്യക്തിയുടെ എല്ലാതരം അവസ്ഥാന്തരങ്ങളെയും പരാമര്‍ശിക്കുന്നു. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രജീവിതത്തിലും നമുക്കുവേണ്ട ഗുണങ്ങളെയും കാഴ്ചപ്പാടുകളെയും നിലപാടുകളെയും രാമായണം നമുക്ക് മനസ്സിലാക്കിത്തരുന്നു. മൂല്യങ്ങളാണ് ലോകജീവിതക്രമത്തിന്റെ നിലനില്‍പ്പു തന്നെ എന്ന് സൂചിപ്പിക്കുന്നു.

ADVERTISEMENT

”മാതൃദേവോഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ” എന്നതാണല്ലോ ശ്രുതി. ആദ്യം അറിയേണ്ടത് അമ്മയെയും അച്ഛനെയുമാണ്. അവരുടെ ഉപദേശങ്ങളിലൂടെയും സ്‌നേഹവാത്സല്യത്തിലൂടെയും സത്‌സ്വഭാവികളായി പഠിച്ച് മിടുക്കരാവുക. ശ്രീരാമചന്ദ്രഭഗവാനും ലക്ഷ്മണ കുമാരനും ഭരതനും ശത്രുഘ്‌നനും സ്വന്തം മാതാപിതാക്കളോട് കാണിച്ച ഭക്തിയും ശ്രദ്ധയും അവരുടെ ജീവിത വിജയത്തിന് കാരണമായി.

ശ്രീരാമചന്ദ്രന്‍ അച്ഛനായ ദശരഥ മഹാരാജാവിനോട് കാണിക്കുന്ന ഭക്തിയും ആദരവും അ ങ്ങേയറ്റം ശ്രദ്ധേയമാണ്. അതുപോലെ മക്കള്‍ നാലുപേരും മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായി ജീവിക്കുന്നതും വിജയിക്കുന്നതുമായ ഇതിവൃത്തമാണ് രാമായണം പാരായണം ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിലൂടെയും ചിന്തയിലൂടെയും കടന്നു പോവുന്നത്. രാമായണം വെറുമൊരു കഥയായിട്ടല്ല കാണേണ്ടത്.

വസിഷ്ഠ മഹര്‍ഷിയുടെ അനുഗ്രഹവും ഉപദേശവും നേടിയ ശേഷമാണ് ഈ നാലു സഹോദരന്മാരും ഏതു പ്രവൃത്തിയിലും ഏര്‍പ്പെട്ടിരുന്നത്. ഇത് ആചാര്യനോട് കാണിക്കുന്ന ഭക്തിയെയാണ് സൂചിപ്പിക്കുന്നത്. രാജകൊട്ടാരത്തില്‍ വരുന്ന ഋഷീശ്വരന്മാരെ ദശരഥപുത്രന്മാര്‍ വന്ദിക്കുകയും അവരുടെ അനുഗ്രഹം നേടുന്നതും ഉപചരിക്കുന്നതും, രാമായണം വായിക്കുമ്പോള്‍ നമ്മുടെ ചിന്തയിലൂടെ കടന്നു പോകുന്ന ചിത്രങ്ങളാണ്.

തദ്വിദ്ധി പ്രണി പാതേന
പരിപ്രശ്‌നേന സേവയാ
ഉപദേശന്തി തേ ജ്ഞാനം
ജ്ഞാനിന തത്ത്വദര്‍ശിനഃ

എന്നാണല്ലോ ചൊല്ല്. ഗുരുക്കന്മാരെ ആദരിക്കുവാനും അവരുടെ പ്രീതി സമ്പാദിച്ച് അനുഗ്രഹം നേടാനുള്ള ശ്രദ്ധയുണ്ടാവണം, അത് ജീവിത വിജയത്തിന് ആണിക്കല്ലാണ് എന്നാണ് പറയുക.

ഓം സഹനാവവതു, സഹനൗ ഭുനക്തു, സഹവീര്യം കരവാവഹൈ, തേജസ്വിനാവധീതമസ്തു, മാ വിദ്വിഷാവഹൈ എന്ന ശാന്തി മന്ത്രം ഭാരതത്തിന്റെ ഗുരു-ശിഷ്യ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ഈശ്വരന്‍ ഗുരു-ശിഷ്യന്മാരായ ഞങ്ങളെ പരസ്പരം വിദ്വേഷിപ്പിക്കാതിരിക്കട്ടെ. ഗുരു ശരിയായി പറഞ്ഞു തരുന്നില്ല എന്ന് ശിഷ്യനും ഉപദേശിക്കുന്നത് ശരിയായി ഗ്രഹിക്കുന്നില്ലെന്ന് ഗുരുവിനും തോന്നാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നിങ്ങനെയുള്ള അര്‍ത്ഥത്തെയാണ് ശാന്തി മന്ത്രം മനസ്സിലാക്കി തരുന്നത്.

രാമായണത്തിലെ സഹോദരസ്‌നേഹം പ്രത്യേകതയുള്ളതാണ്.രാജ്യം ജ്യേഷ്ഠനായ രാമന്‍ തന്നെ ഭരിക്കണമെന്ന് അനുജനും അനുജന്‍ ഭരതന്‍ തന്നെ ഭരിക്കണമെന്ന് ജ്യേഷ്ഠനും പറയുന്നത് ലോകചരിത്രത്തില്‍ ഒരിടത്തും കാണാത്ത രംഗങ്ങളാണ്. ഇത് സുദൃഢമായ സഹോദര സ്‌നേഹത്തിന് ഉദാഹരണമാണ്. രാജകൊട്ടാരത്തില്‍ വരുന്ന ഋഷീശ്വരന്‍മാരെയും മറ്റു ബന്ധുജനങ്ങളെയും ശ്രീരാമനും സഹോദരന്മാരും അതിഥികളായി സല്‍ക്കരിക്കുന്ന രംഗങ്ങള്‍ അതിഥി ദേവോ ഭവ എന്നതിനെ കാണിക്കുന്നു.

ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ദേശഭക്തി. അത് ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട കാലഘട്ടം വേറെ ഉണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. രാമായണത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ദേശഭക്തിയുടെ ഉജ്ജ്വല മാതൃകയാണ് നാം ദര്‍ശിക്കുന്നത്. രാവണ നിഗ്രഹം കഴിഞ്ഞ് സ്വര്‍ണ്ണമയിയായ ലങ്കയെ കണ്ടിട്ട് ലക്ഷ്മണ കുമാരന് മനമിടറുമ്പോള്‍ രാമന്‍ ഓര്‍മ്മിക്കുന്നു ”ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ” എന്ന്. പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരമെന്ന്. അനേകം ജീവിത ഗുണങ്ങളെയും കാഴ്ചപ്പാടുകളെയും നല്‍കുന്ന രാമായണം ലോകമാനവ ജീവിതത്തിന്റെ മോചനമന്ത്രം കൂടിയാണ്.

Tags: രാമായണം
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies