Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

സിനിമാ ജിഹാദ്

ഡോ.പി.എസ് മഹേന്ദ്രകുമാർഡോ.പി.എസ് മഹേന്ദ്രകുമാർ
31 July 2020

ലൗജിഹാദ്, ലാന്റ് ജിഹാദ് എന്ന് തുടങ്ങി ജനസംഖ്യ, വിക്ടിം, സംഗീതം, ജോബ്, മീഡിയ, ഫുഡ്, ബ്രെയിന്‍ വാഷിംഗ്, സാമ്പത്തികം, ചരിത്രം, വിദ്യാഭ്യാസം പോലെ നിരവധി മുഖങ്ങളുണ്ട് ജിഹാദിന്. ജിഹാദി നിഴലുകള്‍ ഓരോ രൂപത്തില്‍ ഭാരതത്തില്‍ പതിയുമ്പോഴും ദേശീയവാദികള്‍ അവ യഥാസമയം ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ പലപ്പോഴും പൊതുസമൂഹം അതിനെ വര്‍ഗ്ഗീയവാദം എന്ന പേരില്‍ ലാഘവബുദ്ധിയോടെ എഴുതിത്തള്ളാറാണ് പതിവ്.

Google NewsAdd Kesari Weekly as a preferred source on Google

2003ല്‍ ഹിന്ദുസംഘടനകള്‍ ലൗജിഹാദിനെ പറ്റി പറഞ്ഞപ്പോള്‍ നെറ്റി ചുളിച്ച പലരുടേയും പെണ്‍മക്കള്‍ ഇന്ന് തട്ടമിട്ട് നടക്കുകയാണ്. ലാന്റ് ജിഹാദിനെ പറ്റി പറഞ്ഞകാലത്ത് ‘കൂടിയ വില കിട്ടിയാല്‍ സ്വന്തം വസ്തു വില്‍ക്കുന്നതില്‍ എന്താണ് തെറ്റ്’ എന്ന് ചോദിച്ചയാള്‍ ഇന്ന് നടവഴിക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലാണ്.

സിനിമാ ജിഹാദ് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി പതിയെ പതിയെ കടത്തിക്കൊണ്ടുവന്ന ഒരു സത്യം.

ADVERTISEMENT

സിനിമാ ജിഹാദ്: പിന്നിലെ ശക്തി
”തന്റെ വിശ്വാസമല്ലാതെ മറ്റൊന്നും ശരിയല്ല” എന്ന തത്വത്തെ ഹൃദയത്തിലേറ്റി ശിഷ്ട മതങ്ങളെ ആക്രമിക്കുന്ന സെമറ്റിക് സ്വഭാവമുള്ള മരുഭൂമി മതങ്ങള്‍ ലോകത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.

തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മാത്രം ആള്‍ബലവും അധികാരവും ഉള്ളിടത്ത് അവര്‍ ആയുധമേന്തും; ജിഹാദ് നടപ്പിലാക്കും. ശക്തിയും പ്രഭാവവും കുറഞ്ഞിടത്ത് പതിയെ പതിയെ മതം പ്രചരിപ്പിച്ച് (അതിന് ഏത് മാര്‍ഗ്ഗവും സ്വീകരിക്കും) സ്വാധീനം ഉറപ്പിക്കും; കൗശലമുള്ള കുറുക്കനെപോലെ. റോമിയോ ജിഹാദ് വഴി അന്യമത സ്ത്രീയെ സ്വന്തമാക്കുക മാത്രമല്ല അവര്‍ ചെയ്യുന്നത്. പ്രജനനം വഴി അടുത്ത തലമുറകളെ തന്നെ എളുപ്പത്തില്‍ ഇസ്ലാമികവത്കരിക്കുകയാണ്.

സിനിമ: ലൗ ജിഹാദിനുള്ള വളം
റോമിയോ ജിഹാദിന് വേണ്ടിയുള്ള തടമെടുക്കലാണ് സിനിമാ ജിഹാദിന്റെ ലക്ഷ്യം. എന്നാല്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍, ഹവാലാ ഇടപാട്, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത ഇടപാടുകള്‍ക്കുമുള്ള മറയായി ഇവര്‍ സിനിമാ വ്യവസായത്തെ മാറ്റിക്കൊണ്ടിരിക്കുന്നു.

ഇസ്ലാം യുവാവിനെ പ്രണയിച്ച് മതം മാറുന്ന അന്യമത പെണ്‍കുട്ടി എന്ന ഘടകം ഇന്നത്തെ ന്യൂജെന്‍ സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയായി മാറിക്കഴിഞ്ഞിരിക്കുന്നു. ദാരിദ്ര്യത്തിലമര്‍ന്ന ഹൈന്ദവ, ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടിക്ക് സ്‌നേഹവും കരുതലും നല്‍കുന്ന മുസ്ലീം ചെറുപ്പക്കാരന്‍ എന്ന ഘടനയിലൂടെ ലൗജിഹാദ് ആശയങ്ങളുടെ ഒളിച്ച് കടത്തല്‍ സ്ഥിരം ഏര്‍പ്പാടായി. ഇസ്ലാം മതത്തിലേക്ക് വിവാഹം കഴിച്ച് മാറുന്നതിന് പ്രമോഷന്‍ നല്‍കാന്‍ മാത്രം നിര്‍മ്മിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. ‘എന്ന് നിന്റെ മൊയ്തീന്‍’, ‘കിസ്മത്ത്’, ‘ആമി’തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ ബോദ്ധ്യപ്പെടും. സുസംഘടിതവും ആസൂത്രിതവുമായ ഇത്തരം ജിഹാദി പരിശ്രമങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ തന്നെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞ് പ്രതിരോധിക്കാനാകും എന്നതാണ് സിനിമ കൊണ്ടുള്ള ഗുണം.

ഊമയായ നായികയ്ക്ക് ഇരിയ്ക്കാന്‍ ബസ്സിലെ സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്ന സൂഫി നായകന്‍… സൂഫിയുടെ ബാങ്ക് വിളി കേട്ട് നൃത്തം ചെയ്യുന്ന സുജാത… അവളെക്കൊണ്ട് നടരാജ വിഗ്രഹം എറിഞ്ഞുടപ്പിച്ച് ബഹുദൈവാരാധനയില്‍ നിന്നും ഏകദൈവത്തിലേക്കെത്തിക്കുന്ന തിരക്കഥ – (നടരാജ ബിംബമായത് കൊണ്ട് കൊള്ളാം; വേറെ വല്ലതുമായിരുന്നുവെങ്കില്‍ തിരക്കഥാകൃത്തിന് ജോസഫ് മാഷിന്റെ ഗതി വന്നേനെ).

ഹിന്ദുക്കളായ കഥാപാത്രങ്ങളെ കൊണ്ട് തന്നെ ഇസ്ലാമിനെയും ഇസ്ലാമിക മത തത്വ-ബിംബങ്ങളേയും പ്രകീര്‍ത്തിച്ച് പറയുന്നതില്‍ അണിയറക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സൂഫിസത്തെ സാത്വികവത്കരിക്കാന്‍ നടത്തുന്ന ശ്രമം ശ്രദ്ധേയമാണ്. ഹൈന്ദവ യോഗ – ആത്മീയ പന്ഥാവില്‍ കൊണ്ട് ചേര്‍ത്ത് വച്ച് മഹത്വവത്കരിക്കാനാണ് ശ്രമം.

സൂഫിയും സുജാതയും തമ്മിലുള്ള ഈ പ്രണയത്തെ ലൗജിഹാദ് എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്കുള്ള ഇസ്ലാമിക മറുപടി ഉസ്താദ് അബൂബ് എന്ന കഥാപാത്രം വഴി കൃത്യമായി നല്‍കുന്നുണ്ട്. (ഒരു മുന്‍കരുതല്‍ നടപടി പോലെ). ”ഒരാള്‍ മാത്രം മാറുമ്പോള്‍ കുടുംബത്തിലെ ഒരു അംഗസംഖ്യ കുറയുക മാത്രമല്ല സമൂഹത്തിനും രാഷ്ട്രത്തിനും ധര്‍മ്മത്തിനും ഒരു ശത്രുകൂടി ഉണ്ടാകുന്നു” എന്ന വിവേകാനന്ദ വചനം സത്യമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. (കേരളത്തില്‍ നിന്ന് ഐ.എസ്സില്‍ ചേര്‍ന്ന ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളായിരുന്നുവല്ലോ). ഇസ്ലാമികവത്കരണത്തോട് പൊതുജന മനസ്സാക്ഷിയെ അടുപ്പിക്കുക/ ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് സിനിമാ ജിഹാദ് കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത്.

മറ്റ് ലക്ഷ്യങ്ങള്‍
കേവലം ലൗജിഹാദിന് വളമിടുക മാത്രമല്ല സിനിമ കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത്. ദേശവിരുദ്ധ/സൈനിക വിരുദ്ധ ആശയങ്ങളും ഒളിച്ച് കടത്തുന്നുണ്ട്. ഒരു ഉദാഹരണം ചൂണ്ടികാട്ടാം. കമല്‍(കമാലുദ്ദീന്‍) സംവിധാനം ചെയ്ത ‘ആഗതന്‍’ സിനിമ നമ്മളില്‍ ഒട്ടുമിക്കപേരും കണ്ടിട്ടുണ്ടാകും. ഇന്ത്യന്‍ ആര്‍മിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ, അവളുടെ കുഞ്ഞനിയന്റെ മുന്നില്‍വച്ച് ബലാത്സംഗം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ അനുജന്‍ പ്രതികാര ദാഹിയായി തിരിച്ചുവരുന്നതാണ് ഇതിവൃത്തം. സിനിമ കണ്ട ചിലരിലെങ്കിലും ഭാരതസൈന്യത്തോട് വെറുപ്പ് തോന്നിയിട്ടുണ്ടാകും. അത് തന്നെയാണ് ആ സിനിമയുടെ ലക്ഷ്യവും (സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സൈനിക വിരുദ്ധ പ്രസംഗത്തെയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്).


ദേശവിരുദ്ധ മുദ്രാവാക്യങ്ങളും ഡയലോഗുകളും ചെറുതായി തിരുകിക്കയറ്റാന്‍ തുടങ്ങിയിരിക്കുന്നു. സി.എ.എ വിരുദ്ധ സമരം, ഷഹീന്‍ബാഗ് തുടങ്ങിയവകളിലുള്ള മലയാള ചലച്ചിത്രലോകത്തെ ഇടപെടല്‍ ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഒരു സ്റ്റാറ്റസ്സ് സിംബ്ബലായി ചിലര്‍ കരുതുന്നു.

ഹൈന്ദവ ബിംബങ്ങളെ അപമാനിക്കല്‍
ഹര്‍ഷദിന്റെ ‘ഉണ്ട’ സിനിമയില്‍ മാവോയിസ്റ്റുകളെ ചെറുതായി വെള്ളപൂശുന്നുവെങ്കിലും ഗുണ്ടകള്‍ എത്തുന്നത് കയ്യില്‍ ചരട് കെട്ടി ‘ജയ് ശ്രീരാം’ എഴുതിയ വാഹനങ്ങളിലാണ്. ‘വൈറസ്’ സിനിമയില്‍ കഥാ തന്തുവുമായി ബന്ധമില്ലാത്ത ഒരു സന്ദര്‍ഭം, മേനോന്റെ മകന്‍ ഉണ്ണികൃഷ്ണനെ (സൗബ്ബിന്റെ വേഷം) കള്ളപ്പണ ഇടപാടുകാരനാക്കി കാണിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഭവമുണ്ട്; അതിലെ പ്രതി മുസ്ലീം നാമധാരിയും. പക്ഷേ മുഹസീന്‍ പരാവി എന്ന തിരക്കഥാകൃത്ത് അത് ഉണ്ണികൃഷ്ണമേനോന്റെ തലയിലാക്കി.

‘ഹെലന്‍’ എന്ന സിനിമയില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്ന കഥാപാത്രം (അജുവര്‍ഗീസ്) സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണ്. ‘കപ്പേള’യില്‍ കുറി അണിഞ്ഞ ഒറ്റ കഥാപാത്രമേയുള്ളൂ. അത് ഗുണ്ടയും.

കുറേ സിനിമകളിലെ ചില സമാന ലക്ഷണങ്ങള്‍ പരിശോധിക്കാം.
അമ്പലപ്രസിഡന്റ് പണം വിഴുങ്ങുന്നയാളാണ്. പട്ടാളക്കാരന്റെയോ ഗള്‍ഫ്കാരന്റെയോ ഭാര്യ ഹിന്ദു നാമധാരിയെങ്കില്‍ അവള്‍ക്ക് പരപുരുഷബന്ധം കാണും. അയല്‍പ്പക്കത്തെ അധികാസക്തിയുള്ള ചേച്ചി സ്ഥിരം അമ്പലവാസിയാണെങ്കിലും പിശകാണ്. സ്ഥലത്തെ വേശ്യയുടെ സ്ഥിരം കസ്റ്റമറായി ഒരു വെളിച്ചപ്പാടുണ്ടാകും. രഹസ്യമായി കോഴിയിറച്ചി കഴിക്കുന്ന / മദ്യം സേവിക്കുന്ന സന്ന്യാസി / പൂജാരി. പകല്‍ അശുദ്ധി പറഞ്ഞ് മാറി രാത്രി സഹശയനം നടത്തുന്ന നമ്പൂതിരി, കൊലപാതകത്തിന് മുമ്പ് ദേവീ ഉപാസന ചെയ്യുന്ന ദളിതന്‍, ക്ഷേത്രവിശ്വാസിയായ കള്ളക്കടത്തുകാരന്‍ വര്‍മ്മ / മേനോന്‍.

‘പറവ’ സിനിമയില്‍ മട്ടാഞ്ചേരിയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി കാണിക്കുന്നു. ആകെയുള്ള ഹിന്ദു നാമധാരി അതിലെ മെഡിക്കല്‍ സ്റ്റോറുകാരന്‍ (കൊള്ളരുത്താത്തവന്‍). നിസ്വാര്‍ത്ഥനും സൗമ്യനും പരോപകാരിയുമായ ഹാജിയാരും, വിടനും സ്വാര്‍ത്ഥനും ദുഷ്ടനുമായ നമ്പൂരിശ്ശനും ഒരു പ്രത്യേക ചേരുവയായിരുന്നു. (എണ്‍പതുകള്‍ക്ക് ശേഷം)

ഇസ്ലാമിക മഹത്വവത്കരണം
മലയാള സിനിമകളില്‍ ഈയ്യിടെയായി പാട്ടുകളിലും ഡയലോഗുകളിലും എന്തിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളില്‍ പോലും അറബി പദങ്ങള്‍ ഉപയോഗിക്കാതെ പറ്റില്ലെന്നായി.
നൂറ്, റൂഫ്, മൊഹബത്ത്, മൊഞ്ച് തുടങ്ങിയ പദങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമായി.
‘മുക്തി’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം വാര്യരായ ശങ്കരാടിയോട് ചോദിക്കുന്നുണ്ട്: ‘വാര്യര്‍ ഗോമാംസം കഴിക്കുമോ?’ എന്ന്. മറുപടിയായി ‘നല്ല ഗോമാംസം കിട്ടിയാല്‍ കഴിക്കുമെന്ന്’വാര്യരും. ഇതൊക്കെ ആരുടെ തൃപ്തിക്കെന്ന് ചിന്തിച്ചാല്‍ ബോദ്ധ്യപ്പെടും.

ചില വര്‍ത്തമാനകാല കോമഡികള്‍
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കഥ സിനിമയാക്കാന്‍ തുനിഞ്ഞവര്‍ക്ക് അയാളുടെ തന്നെ ഫോണ്‍ വന്നതോടെ സിനിമാ മോഹം ഉപേക്ഷിച്ചത്രേ. ‘ടിപി 51’ ന്റെ അവസ്ഥ നാം കണ്ടതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ക്ക് അന്ന് വായ്പ്പുണ്ണായിരുന്നു. താടിയും തലയില്‍ കെട്ടും ഉള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച ‘ചാര്‍ളി ഹെബ്‌ദോ’ എന്ന ഫ്രഞ്ച് മാഗസിനിന്റെ കഥ ഓര്‍മ്മയുണ്ടല്ലോ. ‘മീശയെ’പിന്താങ്ങിയ ചില കൂട്ടരുണ്ടല്ലോ. അവരുടെ ഈ വിഷയത്തിലെ നിലപാട് ആരും അറിഞ്ഞില്ല. കാരണം അന്നവര്‍ ഉറക്കഗുളിക കഴിച്ച ക്ഷീണത്തില്‍ ദീര്‍ഘനിദ്രയിലായിരുന്നു.

‘1921’ ഉം ‘വാരിയംകുന്ന’നും ഉയര്‍ത്തിയ ഒച്ചപ്പാട് ഒന്ന് ശമിച്ച് വരുന്നതേയുള്ളൂ. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ച് വന്ന എന്‍.ഐ.എയുടെ റഡാറില്‍ മലയാള സിനിമാലോകം കൂടി ഉണ്ടെന്ന തിരിച്ചറിവില്‍ ഇവിടെ പല മാറ്റങ്ങളും ദൃശ്യമാണ്. വാരിയംകുന്നന്റെ തിരക്കഥ നിന്ന നില്‍പ്പില്‍ കത്തിപ്പോയത്രേ.

ദി ഗ്രേറ്റ് വാരിയംകുന്നനാകാന്‍ വേഷം തേച്ച് വച്ചിരുന്ന നടന്‍ പൃഥ്വിരാജിന്റെ കര്‍ക്കിടകാരംഭത്തിലെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഹനുമാന്‍ സ്വാമി മോഹാലസ്യപ്പെട്ട് വീണത്രേ. നഷ്ടപ്പെട്ട ഹിന്ദു ഫാന്‍സിനെ തിരിച്ചുപിടിക്കാനുള്ള ഒരു തന്ത്രമായിരുന്നു ആ ‘ശ്രീരാമസേനയുടെ ചിത്രം’എന്നത് മനസ്സിലാക്കാന്‍ പത്താം ക്ലാസ് പാസ്സാകണ്ട.

കുട്ടിക്കാലത്ത് കൂട്ടുകാരികള്‍ക്കൊപ്പം ഗോപികാ വേഷമിട്ട് നില്‍ക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം നടി പാര്‍വ്വതി ചോദിക്കുന്നു. ”ഇതില്‍ ആരാണ് ഞാന്‍, കണ്ടുപിടിക്കാമോ?” ചോദ്യം കേട്ട് സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പോലും ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തത്രേ….!!

ജിഹാദി ഗൂഢാലോചനയുടെ കേന്ദ്രം
ഇന്ന് ലോകത്തുള്ള ഏത് തീവ്രമുസ്ലീം പ്രസ്ഥാനങ്ങളുടെയും വേരുകള്‍ ചെന്നെത്തുന്നത് അറേബ്യയിലെ വഹാബിസത്തിലാണ്. മുന്‍പ് സൗദി അറേബ്യയായിരുന്നു കേന്ദ്രമെങ്കില്‍ ഇന്നത് മലേഷ്യയിലാണ്. അവിടെയിരുന്ന് എല്ലാത്തരം ജിഹാദി പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് സക്കീര്‍ നായിക്കിനെപോലുള്ള മതപണ്ഡിതരാണ്. പല അറബ് രാജ്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ഫണ്ടിംഗ് ചെയ്യുന്നുണ്ട്.

സാത്താന്‍ ആരാധന പോലുള്ള ഗുപ്ത വിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സീക്രട്ട് സൊസൈറ്റി ഉണ്ട്. എല്ലാ മേഖലയിലെയും ചില ഉയര്‍ന്ന ആള്‍ക്കാര്‍ അതില്‍ അംഗങ്ങളാണ്. മലയാള സിനിമാ ലോകത്തിനും അത്തരം ചില ബന്ധങ്ങളുണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍. മയക്കുമരുന്ന്, സെക്‌സ് റാക്കറ്റ് തുടങ്ങിയ കലാപരിപാടികളും അതില്‍ മേമ്പൊടിയായി ഉണ്ടത്രേ.

മേല്‍ പറഞ്ഞ പ്രകാരം ജിഹാദ് ലക്ഷ്യത്തോടെ ഇറങ്ങിയ ചിത്രങ്ങളുടെ പബ്ലിഷ് ചെയ്യപ്പെടുന്ന അണിയറ പ്രവര്‍ത്തകരുടെ പേരു വിവരങ്ങളില്‍ ജമാഅത്തിനെ പരതിയാല്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. അതാണ് അവരുടെ കൗശലം. പക്ഷേ കൂടുതല്‍ ചികഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

മലയാള സിനിമാലോകവും സ്വര്‍ണ്ണക്കടത്തും സംസ്ഥാന സര്‍ക്കാരുമായി എന്താണ് ബന്ധം എന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കായി ഒരു ഉദാഹരണം പറയാം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വഴി ധാരാളം ചിത്രങ്ങള്‍ (ബിനാമി സംവിധാനം ഉള്‍പ്പെടെയുള്ള വഴികളില്‍ കൂടി) നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ പേര് കേള്‍ക്കുന്നു. അതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ രാജി(രാധ) തോമസ് ആണ്. അയാള്‍ ആരാണ്? സ്പ്രിങ്ക്ലര്‍ കമ്പനിയുടെ സി.ഇ.ഒ…. ബാക്കി എന്‍.ഐ.എ പൂരിപ്പിക്കട്ടെ.

പ്രതീക്ഷകള്‍
ഇത്തരം ജിഹാദി സ്വാധീനം വരുന്ന ചലച്ചിത്രങ്ങളില്‍ തലവയ്ക്കാതെ രക്ഷപ്പെടുന്ന ചില ദേശസ്‌നേഹികളായ അഭിനേതാക്കളുമുണ്ട് എന്ന വസ്തുതയും വിസ്മരിക്കാന്‍ പാടില്ല. കമാലുദ്ദീന്റെ ആമിയില്‍ താന്‍ അഭിനയിക്കില്ല എന്നും അതിന് പിന്നിലെ കാരണം കാലം പറഞ്ഞുതരും എന്ന് പറഞ്ഞ നടി വിദ്യാബാലന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.

സെന്‍സര്‍ ബോര്‍ഡ് എന്ന സംവിധാനം ഉടച്ചുവാര്‍ക്കുക വഴി കുറേയേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കും. 51 പേരുള്ള ഒരു ജംബോ കമ്മിറ്റിയാണ് ഇന്നുള്ളത്. ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരാണ് അതില്‍ ഒട്ടുമിക്കപേരും. അവരെയൊക്കെ ഒഴിവാക്കി മറ്റ് ഭാഷകളിലെ പോലെ പത്രപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, എഴുത്തുകാര്‍, റിട്ട.ജഡ്ജിമാര്‍ തുടങ്ങിയവരെ ബഹുസംഖ്യം ഉള്‍പ്പെടുത്തണം. സമൂഹത്തില്‍ ഈ ചലച്ചിത്രം പ്രദര്‍ശനയോഗ്യമാണോ, ഇത് എന്തെങ്കിലും തെറ്റായ സന്ദേശം നല്‍കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ട സെന്‍സര്‍ ബോര്‍ഡ് കുറ്റമറ്റതായിരിക്കണം.

സിനിമ; സാമ്പത്തികവും ജിഹാദും:


ഇന്ത്യയിലെ സിനിമാ വ്യവസായം 18,000 – 20,000 കോടി രൂപയുടേതാണ്. ഓഡിറ്റ് ചെയ്യപ്പെടാന്‍ സാധിക്കുന്ന കണക്കിനും മേലെ ചില ഇടപാടുകള്‍ക്ക് സാദ്ധ്യത ഇതിലുണ്ട് താനും. അതിനാല്‍ തന്നെ നടീനടന്മാരുടെയും അണിയറ പ്രവര്‍ത്തകരുടേയും സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപങ്ങള്‍ ഇവകളെ പറ്റി നേരാംവണ്ണം പരിശോധന നടന്നാല്‍ തന്നെ ഇവിടത്തെ പല കള്ളക്കളികളും പുറത്ത് കൊണ്ട് വരാന്‍ സാധിക്കും.

വാല്‍കഷ്ണം: തങ്ങളുടെ കുടിലതകളെ ചുണ്ടിക്കാണിക്കുന്ന ‘കാഫിറുകള്‍’ സൃഷ്ടിച്ച ”ഇസ്ലാമോഫോബിയയ്ക്ക്” എതിരെ പോരാടാന്‍ തങ്ങള്‍ക്ക് ”ഹറാമായ” സിനിമയെ തന്നെ ആയുധമാക്കേണ്ട ഗതികേടിലാണ് ജിഹാദികള്‍. (മലപ്പുറത്തും മറ്റും സിനിമാപ്പുരകള്‍ കത്തിച്ച അവരുടെ ഇന്നത്തെ അവസ്ഥ നോക്കണേ). അവര്‍ക്ക് വിജയം നേടാന്‍ എന്ത് കുടിലതയും സ്വീകരിക്കാം. ”അല്‍ തഖിയ” (വിശുദ്ധ ചതി) എന്ന ഓമനപ്പേരില്‍ അവര്‍ക്കത് മതം അനുവദിച്ച് നല്‍കിയിട്ടുള്ളതാണ് താനും. പ്രതിരോധിക്കാന്‍ ദേശീയവാദികള്‍ ഇപ്പുറത്തും.

Tags: സിനിമലൗജിഹാദ്ജിഹാദ്ലാന്റ് ജിഹാദ്
Share42TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies