Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കര്‍ക്കിടകവാവ് ബലി: പിതൃക്കള്‍ക്കുള്ള സമര്‍പ്പണം

ഡോ.ശ്രീനാഥ് കാര്യാട്ട്ഡോ.ശ്രീനാഥ് കാര്യാട്ട്
10 July 2020

2020 ജൂലായ് മാസം ഇരുപതാം തീയതി കര്‍ക്കിടക മാസത്തിലെ അമാവാസി ആണ്. ഭാരതീയ ദര്‍ശനം അനുസരിച്ച് പിതൃക്രിയകള്‍ക്ക് വളരെ ഉത്തമമായി കാണുന്ന ദിനമാണ് ഇത്. പിതൃക്കളുടെ പ്രീതിക്കായി എല്ലാ സനാതനധര്‍മ്മികളും ഈ ദിവസം ശ്രാദ്ധക്രിയകള്‍ ആചരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതീയ ദര്‍ശനങ്ങള്‍ അനുസരിച്ച് ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അയാളുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് വേറെ ജന്മം എടുക്കും. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ബലി ഇടുന്നത്? ചാര്‍വാകന്‍ മുതല്‍ ഇന്നത്തെ അഭിനവ യുക്തിവാദികള്‍ വരെ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്.

അതിനാല്‍ തന്നെ നമ്മുടെ ഒരു പകുതി വിശ്വാസത്തോടുകൂടി ഇത്തരം ക്രിയകള്‍ ചെയ്യുമ്പോള്‍ മറുപകുതി ഇത്തരം യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അത് നമ്മളിലും സമൂഹത്തിലും മാനസികസമ്മര്‍ദം സൃഷ്ടിക്കുന്നു. മരിച്ചവര്‍ക്ക് വേണ്ടിയാണ് ബലി / ശ്രാദ്ധം എന്ന ചിന്തയില്‍ നിന്നുമാണ് ഈ ഒരു വൈരുദ്ധ്യം ഇവിടെ ഉടലെടുത്തത്.
മരിച്ചു കഴിഞ്ഞ വ്യക്തിക്കുവേണ്ടി മരണശേഷം ഒരു ക്രിയയും നമുക്ക് ചെയ്യാന്‍ സാധിക്കില്ല. പിന്നീട് ചെയ്യുന്നതെല്ലാം നമുക്കുവേണ്ടി തന്നെയാണ്. മരിച്ചവര്‍ക്ക് വേണ്ടിയാണ് ബലി എന്ന് ഭാരതീയ ദര്‍ശനങ്ങളും പറയുന്നില്ല.

ADVERTISEMENT

‘സ്വ: സ്വാതന്ത്ര വികാസായ’ അവനവന്റെ സ്വാതന്ത്ര്യം വികസിപ്പിക്കുന്നതിനായിക്കൊണ്ട് ബലിക്രിയാദികള്‍ അനുഷ്ഠിക്കണം എന്നാണ് ഭാരതീയ ദര്‍ശനങ്ങള്‍ അനുശാസിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍

മതം നിലനില്‍ക്കുന്നത് സംസ്‌കാരത്തിലാണ്. സംസ്‌കാരം നിലനില്‍ക്കുന്നതാവട്ടെ ആചാരാനുഷ്ഠാനങ്ങളിലും. ചെയ്യുന്ന ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് മതങ്ങളും സംസ്‌കാരവും വ്യത്യസ്തമാകുന്നത്. അതുകൊണ്ടുതന്നെ ആചാരാനുഷ്ഠാനങ്ങള്‍ നഷ്ടമാവുമ്പോള്‍ അതിലൂടെ നഷ്ടമാകുന്നത് ഒരു സംസ്‌കാരമാണ്. ഭാരതീയര്‍ അറിവിനെ അടുത്ത തലമുറയ്ക്ക് കൈമാറിയിരുന്നത് ആചാരങ്ങളിലൂടെ ആയിരുന്നു.
അതിനാല്‍ തന്നെ നമ്മുടെ ഏതൊരു ആചാരവും ഒരു ദര്‍ശനം philosophy)കൂടിയായിരുന്നു. അല്ലെങ്കില്‍ ഏതൊരു ആചാരാനുഷ്ഠാനങ്ങളുടെയും പിന്നില്‍ ശക്തമായ ഒരു ദര്‍ശനം നിലനിന്നിരുന്നു. ദര്‍ശനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ ആചാരങ്ങള്‍ ആവശ്യമാണ്.

ആചാരങ്ങളിലെ ദാര്‍ശനികത നഷ്ടമാകുമ്പോള്‍ ആണ് അത് അനാചാരങ്ങള്‍ ആയി മാറുന്നത്. ദര്‍ശനങ്ങള്‍ മനസ്സിലാക്കി ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി ചെയ്യുമ്പോഴാണ് അത് ഒരു സന്ദേശമായി അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത്.

എന്താണ് ശ്രാദ്ധം?
ശ്രദ്ധയോടുകൂടി ചെയ്യുന്നതിനാലാണ് ശ്രാദ്ധം എന്ന് പറയുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും എല്ലാ പ്രവൃത്തികളും ശ്രദ്ധയോടുകൂടി ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ശ്രാദ്ധം എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നതിനെ മലയാളത്തില്‍ നമ്മള്‍ ബലി ക്രിയകള്‍ എന്നാണ് പറയാറുള്ളത്. ബലപ്പെടുത്തുന്നതാണ് ബലി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബലപ്പെടുത്തുന്നത് ആയതിനാലാണ് ഇതിനെ ബലിക്രിയ എന്ന് പറയുന്നത.്

ആരെയാണ് ബലപ്പെടുത്തേണ്ടത്? എങ്ങനെയാണ് ബലപ്പെടുന്നത്? ആരാണ് പിതൃക്കള്‍? ഭാരതീയ ദര്‍ശനങ്ങള്‍ അനുസരിച്ച് ഒരു വ്യക്തി എന്ന് പറയപ്പെടുന്നത് പ്രധാനമായും രണ്ടു വസ്തുക്കള്‍ ചേര്‍ന്നതാണ്. ഒരു സ്ഥൂല ശരീരവും ഒരു സൂക്ഷ്മ ശരീരവും. ‘എന്റെ ശരീരം’ എന്നാണ് പൊതുവില്‍ പറയാറുള്ളത്. ശരീരം എന്റെ ഒരു വസ്തുവാണ്. ഞാന്‍ എന്ന് പറയുന്ന ജീവാത്മാവ് ശരീരം സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് യാത്ര ചെയ്യുന്ന ഒരു നൈരന്തര്യമാണ്.

എന്റെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് വീണ്ടും ജനിക്കേണ്ടിവരുമ്പോള്‍ എനിക്ക് ലഭിക്കുന്ന ശരീരത്തിന്റെ ഉടമസ്ഥരാണ് എന്റെ അച്ഛനും അമ്മയും. അതായത് എന്റെ സ്ഥൂലശരീരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ആണ്.

ഞാന്‍ എന്ന് പറയുന്ന അസ്തിത്വത്തിന് ഒരു വ്യക്തിത്വം ഉണ്ടായത് ഈ ശരീരത്തിലേക്ക് വന്നതിനുശേഷമാണ്.്അതിനാല്‍ ഈ ശരീരത്തിന്റെ ഉടമസ്ഥരായ വ്യക്തികള്‍ എന്റെ മാതാപിതാക്കള്‍ ആയി. ‘പിതൃ’ എന്ന ശബ്ദത്തിന് അര്‍ത്ഥം ‘ഞാന്‍ ജനിക്കാന്‍ കാരണമായവര്‍’ എന്നാണ്.

ആരാണ് പിതൃക്കള്‍?
അച്ഛനും അമ്മയും ചേര്‍ന്ന് ഒരു കുഞ്ഞ് ശരീരം രൂപപ്പെടുമ്പോള്‍ യോഗ്യമായ ഒരു ജീവാത്മാവ് ശരീരത്തോട് ചേര്‍ന്ന് കുട്ടി ആയി മാറുന്നു. എന്റെ ശരീരത്തിന്റെ അച്ഛനുമമ്മയും എന്നാണ് പറയേണ്ടതെങ്കിലും ഞാനെന്ന ജീവാത്മാവ് ഈ ശരീരത്തോടെ ചേരുമ്പോഴാണ് എന്റെ വ്യക്തിത്വം ഉണ്ടാവുന്നത് എന്നതിനാല്‍ പ്രയോഗത്തില്‍ നമ്മള്‍ എന്റെ അച്ഛനും അമ്മയും എന്ന് പറയാറുണ്ട്. ഇവിടെ എനിക്ക് രണ്ട് പാരമ്പര്യമുണ്ട്. ‘ഞാന്‍’ എന്ന് പറയുന്ന എന്റെ ജീവാത്മാവിന്റെ പാരമ്പര്യവും അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിച്ച എന്റെ പഞ്ചഭൂതാത്മകമായ ശരീരത്തിന്റെ പാരമ്പര്യവും.

ഇതില്‍ പഞ്ചഭൂതാത്മകമായ എന്റെ ശരീരത്തിന്റെ പാരമ്പര്യത്തോട് നന്ദി പറയുന്ന ക്രിയയാണ് പിതൃക്രിയകള്‍.എന്റെ അച്ഛന്‍ പരിണമിച്ചാണ് ഞാന്‍ ഉണ്ടായത്. അച്ഛന്‍ തന്നെയാണ് ഞാന്‍.ഞാന്‍ ജനിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയുടെ വയറ്റിലും അതിനുമുമ്പ് അച്ഛനിലും ഞാന്‍ ഉണ്ടായിരുന്നു.

അതിനാല്‍ തന്നെ പിതൃക്കളെ ഉദ്ദേശിച്ച് ഞാന്‍ ചെയ്യുന്ന എല്ലാ ക്രിയകളും എന്റെ ശരീരത്തെ ബലപ്പെടുത്തുന്നതാണ്. അതിനാലാണ് ഇതിനെ ബലി എന്ന് വിളിക്കുന്നത്.
ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ അനുസരിച്ച് പഞ്ചഭൂതാത്മകമായ ശരീരത്തിന് ഒപ്പം തന്നെ ഷഠ്ചക്രങ്ങളും ഇഡ, സുഷുമ്‌ന, പിംഗള എന്നീ മൂന്ന് നാഡികളുമായി ഒരു സൂക്ഷ്മ ശരീരവും ഉണ്ട്. ഇതില്‍ ദൈവീകമായി ഞാന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും എന്റെ പിംഗള നാഡിയെയും പിതൃ ക്രിയകള്‍ എല്ലാം തന്നെ എന്റെ ഇഡ നാഡിയെയും ശക്തമാക്കുന്നു. അതിനാല്‍ തന്നെ ദൈവ കാര്യങ്ങള്‍ എല്ലാം തന്നെ പ്രദക്ഷിണമായും പിതൃക്രിയകളെല്ലാം തന്നെ അപ്രദക്ഷിണമായും ചെയ്യുന്നു. പിതൃക്രിയകള്‍ ചെയ്യുമ്പോള്‍ ഇടതുകാല്‍ പടിഞ്ഞിരിക്കണം എന്ന് പറയുന്നതിന് പിന്നിലെ യുക്തിയും ഇതുതന്നെ. അതുകൊണ്ടുതന്നെ പിതൃക്രിയകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്റെ ശരീരത്തില്‍ തന്നെയാണ്.

പ്രധാന ശ്രാദ്ധങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം. അഞ്ചുതരം ശ്രാദ്ധങ്ങള്‍ ഉണ്ട്.

പാര്‍വണ ശ്രാദ്ധം
അമാവാസി തിഥിയില്‍ സമസ്ത പിതൃക്കളെയും സങ്കല്‍പ്പിച്ച് ചെയ്യുന്ന ശ്രാദ്ധമാണ് പാര്‍വണ ശ്രാദ്ധം. മനുഷ്യന്റെ മനസ്സ് ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത് ചന്ദ്രനുമായിട്ടാണ്.
‘ചന്ദ്രമാ മനസോ ജാത
ചക്ഷു:സൂര്യോ അജായത’
എന്ന് പുരുഷസൂക്തം പറയുന്നു.
അതിനാല്‍ തന്നെ ചന്ദ്രന്റെ വൃദ്ധിക്ഷയം ഉണ്ടാകുന്ന ദിവസമാണ് മനുഷ്യന്റെ മനസ്സ് ഏറ്റവും ദുര്‍ബലമാകുന്നത്.
മനസ്സ് ദുര്‍ബലമാകുന്ന സമയത്ത് മനുഷ്യമനസ്സിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന ക്രിയ ആയതിനാലാണ് അത് അമാവാസി തിഥിയില്‍ തന്നെ ചെയ്യുന്നത്. പ്രത്യേകിച്ച് കര്‍ക്കിടക മാസവും തുലാ മാസവും ആണ് ഏറ്റവും കൂടുതല്‍ വൃദ്ധിക്ഷയം ഉണ്ടാകുന്നത്. അതിനാല്‍ ഈ രണ്ട് മാസങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു. ഇത് നമ്മുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും സ്വന്തം മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്തുന്നതിനും വളരെ യധികം സഹായിക്കുന്നു.
അതിനാല്‍ തന്നെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവര്‍ക്ക് ബലിയിടാന്‍ സാധിക്കുമോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാകുന്നു

ഏകോദിഷ്ട ശ്രാദ്ധം
മരിച്ചുപോയ ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധമാണ് ഏകോദിഷ്ട ശ്രാദ്ധം
ഏക: ഉദ്ധിഷ്ട: ശ്രദ്ധ: ഏകോദ്ദിഷ്ട ശ്രാദ്ധം. ഞാനീ ഭൂമിയില്‍ ജനിക്കാന്‍ കാരണമായ എന്റെ മാതാപിതാക്കളോട് ഞാന്‍ കാണിക്കുന്ന അകൈതവമായ നന്ദി രേഖപ്പെടുത്തല്‍ ആണ് ഈ ക്രിയ.
ഞാന്‍ എത്രത്തോളം അവരോട് നന്ദി കാണിക്കുന്നോ അത്രത്തോളം എന്റെ ശരീരം എന്നോട് സഹകരിക്കുകയും കൂടുതല്‍ ബലമുള്ളത് ആവുകയും ചെയ്യുന്നു.

ഹിരണ്യ ശ്രാദ്ധം
അപകടത്തിലോ യുദ്ധത്തിലോ രോഗങ്ങളാലോ മരണപ്പെട്ടവര്‍ക്കും ആത്മഹത്യ ചെയ്യുന്നവരെയും ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധമാണ് ഹിരണ്യ ശ്രാദ്ധം. പ്രായമായ ഒരാള്‍ മരിക്കുന്നതുപോലെയല്ല അകാലത്തിലുള്ള മരണം. പ്രകൃതിയെ സംബന്ധിച്ച കാലം, അകാലം എന്ന രണ്ട് അവസ്ഥകള്‍ ഇല്ല. എല്ലാം കാലമൃതി തന്നെ. ഓരോരുത്തരും അവരുടെ കാലമാകുമ്പോള്‍ മൃതിയെ പ്രാപിക്കുന്നു. എന്നാല്‍ അകാലത്തിലുള്ള മൃതി ബന്ധുക്കളിലും കുടുംബാംഗങ്ങളിലും വളരെ ആഴത്തിലുള്ള വിടവ് സൃഷ്ടിക്കുന്നു. ആ വേദന പരിഹരിക്കാന്‍ കൂടുതല്‍ ക്രിയാപദ്ധതികള്‍ ചെയ്യേണ്ടതുണ്ട്.
തപസ്വികളെ സ്വന്തം ഗൃഹത്തിലേക്ക് ക്ഷണിച്ചുവരുത്തി അവര്‍ക്ക് ഭക്ഷണവും ദക്ഷിണയും വസ്ത്രവും നല്‍കി അവരില്‍ നിന്ന് അറിവ് സമ്പാദിച്ച് അവരെ നമസ്‌കരിച്ച് അവരുടെ സാന്നിധ്യത്തില്‍ ശ്രാദ്ധം അനുഷ്ഠിക്കുന്നതാണ് ഹിരണ്യ ശ്രാദ്ധം. ദക്ഷിണയായി നല്‍കിയിരുന്നത് സ്വര്‍ണ്ണം ആയതിനാലാണ് ഇതിന് ഹിരണ്യ ശ്രാദ്ധം എന്ന പേര് വന്നത.്

സപിണ്ഡീകരണ ശ്രാദ്ധം
ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ 10 ദിവസം തുടര്‍ച്ചയായി ശ്രാദ്ധം അനുഷ്ഠിക്കേണ്ടതുണ്ട്. അതിനെയാണ് സപിണ്ഡീകരണ ശ്രാദ്ധം എന്ന് പറയുന്നത്. ശരീരം ദഹിച്ചു കഴിഞ്ഞാലും ആ ശരീരം ഉള്‍ക്കൊണ്ട സ്ഥലം ബാക്കിനില്‍ക്കും. അതിനെ ആദവാഹക ശരീരം (ആദിവാഹക ശരീരം) എന്നാണ് പറയാറുള്ളത്.
എപ്രകാരമാണോ ഒരു കോശം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വന്നു 10 മാസം കൊണ്ട് ഒരു മനുഷ്യനായി പുറത്തേക്ക് വന്നത്, അത് അതേപോലെ തന്നെ പത്ത് ദിവസത്തെ ബലി കൊണ്ട് ആദ വാഹക വാഹക ശരീരത്തെ ഒരു ഭോഗദേഹം നല്‍കി പിതൃലോകത്തേക്ക് പറഞ്ഞയക്കുന്നതാണ് സപിണ്ഡീകരണ ശ്രാദ്ധം.
അതുകൊണ്ടുതന്നെ ഇത് ചെയ്യുമ്പോള്‍ മുറ്റത്ത് തെക്ക് വശത്ത് ഒരു കരിങ്കല്ല്, നാളികേരം (ഇളനീര്‍), പട്ട എന്നിവ വെച്ച് അതിന് മുന്നിലായിട്ടാണ് ബലി ഇടുന്നു.
കരിങ്കല്ല് മൂലാധാരചക്രത്തിന്റെയും നാളികേരം പഞ്ചഭൂതാത്മകമായ ശരീരത്തിന്റെയും പനമ്പട്ട സഹസ്രാര പത്മത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. പട്ട നാട്ടി ബലി എന്നും ദശാഹ ബലി എന്നും ഇതിന് പേരുകളുണ്ട്.

ആമ / അമാ ശ്രാദ്ധം
ബലിയിടാന്‍ ഉള്ള അറിവോ കഴിവോ ഇല്ലാത്തവര്‍ പ്രത്യേകിച്ച് കര്‍ഷകര്‍ക്ക്- അവര്‍ രാവിലെ സൂര്യോദയത്തിനുമുമ്പ് വയലിലേക്ക് പോയി അസ്തമയത്തിനു ശേഷം തിരിച്ചു വരുന്നവരാണ്- ബലിയിടാന്‍ ഉള്ള സാമര്‍ത്ഥ്യമോ കഴിവോ ഉണ്ടായിരിക്കയില്ല. അവര്‍ക്കായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചതാണ് ആമശ്രാദ്ധം അഥവാ അമാ ശ്രാദ്ധം. തെക്കേ മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകി രണ്ട് ചോറുരുള ഉരുട്ടിവെക്കുന്നതാണ് അമാ ശ്രാദ്ധം. എല്ലാ മനുഷ്യരെയും ഊട്ടുന്നത് അവരാണല്ലോ അതുകൊണ്ടുതന്നെ അതിനേക്കാള്‍ വലിയ ഒരു പുണ്യ പ്രവര്‍ത്തി ചെയ്യാന്‍ ഇല്ല. അതുകൊണ്ട് അവര്‍ ഇത്ര മാത്രം ചെയ്താല്‍ മതി; അതുതന്നെ ശ്രേഷ്ഠമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. അമാവാസി ശ്രാദ്ധം എന്നത് ചുരുങ്ങി അമാ ശ്രാദ്ധം എന്നായതാവാം.

ബലിയിടുന്നതിലൂടെ മനസ്സിനെ ശക്തിപ്പെടുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം. നമുക്ക് ജന്മം തന്ന് നമ്മളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് എന്നും നന്ദി പ്രകടിപ്പിക്കല്‍ ആണ് ബലിയുടെ വളരെ വലിയ ഒരു പ്രധാന ഭാഗം. നന്ദി പ്രകടിപ്പിക്കുംതോറും നമ്മുടെ സന്തോഷവും സമാധാനവും ശാന്തിയും വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുന്നു. മാത്രവുമല്ല എന്റെ എല്ലാ വിഷമങ്ങളും സന്തോഷവും പങ്കുവയ്ക്കാന്‍ എന്റെ മാതാപിതാക്കള്‍ ഇപ്പോഴും എനിക്കൊപ്പമുണ്ട് എന്ന തോന്നല്‍ ഏതൊരാളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
തന്റെ മാതാപിതാക്കള്‍ അദൃശ്യമായി തന്റെ എല്ലാ പ്രയാസങ്ങളും കേള്‍ക്കുന്നുണ്ട് എന്ന് അനുഭവിക്കുമ്പോള്‍ ഒരു വ്യക്തിയുടെ എല്ലാ പ്രയാസങ്ങളും ഒഴുകി മനസ്സിന് വളരെയധികം ശാന്തിയും സമാധാനവും ലഭിക്കുന്നു.

ബലിയിടുന്നതിന്റെ സാമൂഹികപ്രസക്തി
നമ്മള്‍ ശ്രാദ്ധം അനുഷ്ഠിക്കേണ്ടത് സ്വന്തം വീടിന്റെ മുറ്റത്ത് തന്നെയാണ്. വ്യാപാര ആവശ്യങ്ങള്‍ക്കും തീര്‍ത്ഥാടനത്തിനും പോകുന്നതിനിടയില്‍ ശ്രാദ്ധം അനുഷ്ഠിക്കേണ്ടി വന്നാല്‍ മാത്രം നദീതീരത്ത് പ്രത്യേകിച്ച് രണ്ടിലധികം നദികള്‍ ചേരുന്ന സ്ഥലത്ത് ബലി അനുഷ്ഠിക്കാന്‍ നിയമമുണ്ട.് സ്വന്തം വീട്ടുമുറ്റത്ത് നമ്മള്‍ ബലിയിടുമ്പോള്‍ അതിലൂടെ നമ്മള്‍ അടുത്ത തലമുറയ്ക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്. നമ്മുടെ പിതൃക്കള്‍ പൂജിക്കപ്പെടേണ്ടവരാണ്. ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം.
ഭാരതം എപ്പോഴും ദര്‍ശനങ്ങളെ കൈമാറിയത് ആചാരാനുഷ്ഠാനങ്ങളി ലൂടെയാണ്. ആചാരം ശരിയായ രീതിയില്‍ ആചരിക്കപ്പെടുമ്പോള്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്നത് വലിയ ഒരു സന്ദേശമാണ്; വലിയ ഒരു ദര്‍ശനമാണ് നമ്മുടെ ശക്തമായ പാരമ്പര്യം തലമുറ തലമുറകളിലേക്ക് ഗംഗാപ്രവാഹം പോലെ ഒഴുകി വന്നത് ആചാരാനുഷ്ഠാനങ്ങളില്‍ കൂടെയാണ്. അത് അടുത്ത തലമുറകളിലേക്ക് ഒഴുകട്ടെ.

Tags: പിതൃക്കള്‍ബലികര്‍ക്കിടക വാവ്കര്‍ക്കിടകംശ്രാദ്ധം
Share21TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies