തത്വചിന്തകള്‍ സംഘര്‍ഷം തീര്‍ക്കാ നുള്ള മാനേജ്‌മെന്റാണെന്ന് പൊതുവെ പറഞ്ഞ് വരുന്ന കാലമാണിത്. കഥയും കവിതയും തത്വചിന്തകളെ കൊണ്ട് നിറഞ്ഞൊഴുകുന്നു. ജീവിതം എളുപ്പം തീരുന്നെന്ന തിരിച്ചറിവ് കൂടി വരികയാണ്. ഉത്തരാധുനിക കാലഘട്ടത്തിലെ ദര്‍ശന വ്യാപ്തി സ്വദേശ ചിന്തയോ ളം മറ്റൊരിടത്തുമില്ലെന്ന് അറിയുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കേണ്ടതുണ്ട്.
പൗരസ്ത്യ – പാശ്ചാത്യ ദര്‍ശനങ്ങളുടെ ചുവടുപിടിച്ച് ജോണ്‍ ഡിറ്റോ പി.ആര്‍. രചിച്ച ചിന്താപരമായ പുസ്തകമാണ് ലയതത്ത്വചിന്ത. സോഷ്യലിസത്തെ ദര്‍ശിച്ച് കൊണ്ടാണ് ഇതര ചിന്തകളെ പഠിക്കുന്നത്. ഒരു അദ്വൈതദര്‍ശനസൗന്ദര്യശാസ്ത്രത്തെ പകരം വെക്കാനുള്ള വെമ്പല്‍ ഈ കൃതിയില്‍ ഉടനീളം കാണാം. ഏഴ് അധ്യായങ്ങളിലുടനീളം രമ്യതയുടെ കലയെ പ്രോല്‍സാഹിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുസ്തകം പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് സമര്‍പ്പിച്ചിരിക്കുന്നത്.






















