കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ‘ക്ഷേത്രഭദ്രതാ പദ്ധതി 2020 ദേവനൊരു കിഴിസമര്‍പ്പണം’ കോഴിക്കോട് മഹാനഗര്‍ ജില്ലാതല ഉദ്ഘാടനം പന്തീരാങ്കാവ് ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ വച്ച് കോഴിക്കോട് ചിന്മയമിഷന് ആചാര്യന് സ്വാമി ജിതാത്മാനന്ദ സരസ്വതി നിര്‍വ്വഹിച്ചു. സമിതി ജില്ലാ അധ്യക്ഷന്‍ കെ.വി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി.കൃഷ്ണവര്‍മ്മ രാജ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സമിതി ജില്ലാ കാര്യദര്‍ശി കെ.കെ.മണികണ്ഠന് സ്വാഗതവും ബോബി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. ചടങ്ങില്‍ 30 ക്ഷേത്രങ്ങള്‍ക്ക് സഹായ വിതരണം നടന്നു.