കാല്ലം: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഓരോ ഇന്ത്യന്‍ പൗരനും ചൈനയെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന്. അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പ്രതിഷേധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംസ്ഥാനതല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണാനന്തര ലോകക്രമത്തില്‍ ഒറ്റപ്പെട്ട ചൈന അനാവശ്യ ആക്രമണമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ.ബി. അശോക്, അഡ്വ.എസ്. രാജേന്ദ്രന്, അഡ്വ.എം.എ.വിനോദ്, അഡ്വ. പി.രാജേഷ്, അഡ്വ. കെ.ആര്. അമ്പിളി, അഡ്വ. രാജീവന്, അഡ്വ.എ. പ്രതീശന്‍, അഡ്വ. സി.കെ. ശ്രീനിവാസന്, അഡ്വ. ബി. രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. എല്ലായിടത്തും വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.