Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പ്രമേഹരോഗികളും ദന്തസംരക്ഷണവും

ഡോ.മണികണ്ഠന്‍ ജി.ആര്‍.ഡോ.മണികണ്ഠന്‍ ജി.ആര്‍.
28 June 2019

ദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വര്‍ത്തിക്കുന്നു. പ്രമേഹവും മോണരോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതുമാത്രമല്ല പ്രമേഹരോഗികളില്‍ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങള്‍ സംഭവിക്കാറുമുണ്ട്. മറ്റെല്ലാ അവയവങ്ങളുടെയും സംരക്ഷണം പോലെ തന്നെ പ്രമേഹരോഗികള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ് അവരുടെ ദന്തസംരക്ഷണം.

Google NewsAdd Kesari Weekly as a preferred source on Google

പ്രമേഹം കാരണമുണ്ടാവുന്ന ദന്താരോഗ്യ പ്രശ്‌നങ്ങള്‍
മോണരോഗവും പ്രമേഹവും തമ്മില്‍ ഒരു ദ്വിദിശ ബന്ധം (two way relationship) ആണുള്ളത്. മോണരോഗമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ നന്നേ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതുപോലെ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ മോണരോഗത്തിന്റെ സാധ്യതയും മൂന്നു മുതല്‍ നാലു മടങ്ങ് വരെ വര്‍ദ്ധിക്കുന്നു.
പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളില്‍ ആറാമത്തേതില്‍ മോണ രോഗത്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018ലെ അന്താരാഷ്ട്ര പ്രമേഹ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രമേഹരോഗിയുടെ പല്ലിന്റെയും മോണയുടെയും പരിശോധനകൂടി പ്രാരംഭ പരിശോധനകളില്‍ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്.

പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് ചെറിയ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവര്‍ത്തനമാണ് ദന്തക്ഷയം തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ പ്രമേഹരോഗികളില്‍ ഉമിനീര്‍ കുറയുന്നതു കാരണം ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം പൂര്‍ണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവര്‍ത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവില്‍ തീവ്രമായ തോതില്‍ ദന്തക്ഷയം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കൂടാതെ നാവിനും കവിളിനും എരിച്ചിലും പുകച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. നാവിലെ രസമുകുളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതിന്റെ ഫലമായി രുചിയ്ക്ക് വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും.

ADVERTISEMENT

പല്ലുകള്‍ നഷ്ടപ്പെടുന്ന പ്രമേഹരോഗി കൃത്രിമ ദന്തങ്ങള്‍ വയ്ക്കുമ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായ അതീവ ത്വരിത വേഗത്തില്‍ അസ്ഥി തേഞ്ഞുപോകുകയും അതിന്റെ ഫലമായി വായിലെ അണയുടെ നീളവും വീതിയും ഇടയ്ക്കിടെ മാറുകയും ചെയ്യുന്നു. അതു കാരണം ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അളവില്‍ നിര്‍മ്മിച്ച വയ്പുപല്ലുകള്‍ ഉറപ്പില്ലാതാവുകയും ചവയ്ക്കുന്ന സമയത്തോ അല്ലാതെയോ ഊരി വരികയും ചെയ്യും. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് വയ്പുപല്ലുകള്‍ ഇടയ്ക്കിടെ മാറ്റേണ്ടിവരാറുണ്ട്.

പ്രമേഹരോഗികളില്‍ രാസപ്രവര്‍ത്തനം മൂലം സാധാരണയില്‍ നിന്നും ഉയര്‍ന്ന തോതില്‍ കീറ്റോണ്‍ സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയുടെ ഗന്ധം രോഗിയുടെ ശ്വാസത്തിലും കലരാറുണ്ട്. വായ്‌നാറ്റത്തിനു കാരണമാവുന്ന അസ്ഥിര നൈസര്‍ഗിക സംയുക്തങ്ങള്‍ ഇവിടെ അളവില്‍ കൂടുതല്‍ ഉണ്ടാവുന്നു. പല്ലില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ കക്ക കൂടിയാവുമ്പോള്‍ ഈ പ്രവര്‍ത്തനം ത്വരിതപ്പെടുന്നു.

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ മോണയിലെ പഴുപ്പ് അടിക്കടി കാണപ്പെടാറുണ്ട്. മോണരോഗത്തിന്റെ പ്രാരംഭ ചികിത്സയായ പല്ല് വൃത്തിയാക്കുക എന്നതിനോടൊപ്പം പ്രമേഹം കൂടി നിയന്ത്രിച്ച് നിര്‍ത്തി ആവശ്യമായ ആന്റിബയോട്ടിക് മരുന്നുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ മറ്റേത് ഭാഗങ്ങളിലെയും പോലെ തന്നെ വായിലെയും ശസ്ത്രക്രിയയ്ക്ക് ശേഷമോ, അല്ലെങ്കില്‍ പല്ല് എടുത്തതിനു ശേഷമോ മുറിവുണങ്ങാന്‍ കാലതാമസം നേരിടേണ്ടിവരുന്നതും പ്രമേഹരോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ്. ചില രോഗികളില്‍ വായില്‍ കാണപ്പെടുന്ന ത്വക്ക് രോഗങ്ങളിലൊന്നായ ഓറല്‍ ലൈക്കന്‍ പ്ലാനസ് എന്ന അസുഖവും വര്‍ദ്ധിച്ച തോതില്‍ കണ്ടുവരാറുണ്ട്.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാവിലെയും വൈകിട്ടും മൂന്നു മുതല്‍ അഞ്ച് മിനിട്ട് നന്നായി ഒരു മീഡിയം അഥവാ സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. പല്ലിനിടയില്‍ കയറുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എടുത്തുകളയാനായി ദന്തല്‍ ഫ്‌ലോസ് എന്ന നൂല് അല്ലെങ്കില്‍ ഇന്റര്‍ ദന്തല്‍ ബ്രഷ് ഉപയോഗിക്കുക. പല്ലുകള്‍ക്കിടയിലെ അകലം നിര്‍ണയിച്ചതിനു ശേഷം ഇതില്‍ ഏതാണ് അഭികാമ്യമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കും.

പല്ലില്‍ പറ്റിപ്പിടിക്കുന്ന കക്ക അഥവാ കാല്‍ക്കുലസ് യഥാസമയം നീക്കം ചെയ്യുക. ആറുമാസത്തിലൊരിക്കല്‍ ദന്തവിദഗ്ധനെ കണ്ട് അള്‍ട്രാസോണിക് ഉപകരണം കൊണ്ടുള്ള ക്ലീനിംഗ് അഥവാ സ്‌കെയിലിംഗ് ചെയ്യുക.

മധുരപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള മിഠായികള്‍, ക്രീം ബിസ്‌കറ്റുകള്‍, വറ്റലുകള്‍, കേക്കുകള്‍ തുടങ്ങിയവ കഴിച്ചതിന് ശേഷം ഉടന്‍ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക.

മോണയില്‍ അമിതമായി ചുവപ്പു നിറം കാണുക, രക്തസ്രാവം മോണയില്‍ നിന്നുമുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സ തേടുക.
മോണയിലെ രക്തചംക്രമണം കൂട്ടാന്‍ മോണ തിരുമ്മുന്നത് നല്ലതാണ്. വൃത്തിയുള്ള വിരലുകളോ ഇതിനായുള്ള ആയുര്‍വേദ മരുന്നുകളോ ഉപയോഗിക്കാവുന്നതാണ്.
കൂര്‍ത്ത പല്ലുകളോ വയ്പു പല്ലുകളോ വായില്‍ മുറിവുണ്ടാക്കുന്നുണ്ടെങ്കില്‍ യഥാസമയം ചികിത്സ തേടുക.

വയ്പുപല്ലുകള്‍ക്ക് ചലനം സംഭവിച്ച് അവയുടെ പിടുത്തം നഷ്ടപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം തേടുക.

പ്രമേഹം നിയന്ത്രിച്ചിട്ടും വായിലെ മറ്റു കാരണങ്ങള്‍ നീക്കം ചെയ്തിട്ടും വായ്‌നാറ്റം തുടരുന്നുവെങ്കില്‍ മറ്റു കാരണങ്ങളായ ഗ്യാസ്ട്രബിള്‍, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയാണോ എന്ന് നിര്‍ണയിച്ച് ചികിത്സ തേടുക.

പ്രമേഹത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇന്‍സുലിന്‍ കുത്തിവയ്പും മുടങ്ങാതെ സ്ഥിരമായി എടുക്കുക.

വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ വാങ്ങി ദിവസവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനം ഉണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

ദന്തരോഗത്തിന്റെ ഒരു ലക്ഷണവും തോന്നിയില്ലെങ്കില്‍ കൂടി പ്രമേഹരോഗികള്‍ മൂന്നു മാസത്തിലൊരിക്കലോ അല്ലെങ്കില്‍ കുറഞ്ഞത് ആറുമാസത്തിലൊരിക്കലോ ദന്തരോഗവിദഗ്ദ്ധനെ കണ്ട് വായ പരിശോധിക്കേണ്ടതാണ്.

മാസത്തില്‍ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ സുവര്‍ണ അളവുകോലായ HbA1C അഥവാ ഗ്ലൈക്കോസി ലേറ്റഡ് ഹീമോഗ്ലോബിന്‍ പരിശോധിക്കുക. സാധാരണ മറ്റു ദിവസങ്ങളില്‍ ലഭിക്കുന്ന ഫാസ്റ്റിംഗ് അല്ലെങ്കില്‍ P-P-B-S അളവുകളേക്കാള്‍ ഏതാണ്ട് മൂന്നു മാസത്തെ പ്രമേഹ നിയന്ത്രണത്തെക്കുറിച്ച് അറിവ് നല്‍കാന്‍ ഈ പരിശോധന സഹായിക്കും.
ഇത്തരം കാര്യങ്ങള്‍ അതീവ ജാഗ്രതയോടെ പാലിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ലളിതമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ദന്തസംരക്ഷണം. പുഞ്ചിരിയോടെ, വെറും പുഞ്ചിരിയല്ല ആരോഗ്യകരമായ പുഞ്ചിരിയോടെ പ്രമേഹത്തോടൊപ്പം ജീവിക്കാം, മുന്നേറാം.

Tags: പ്രമേഹംദന്തസംരക്ഷണം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies