ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ‘ആഗോള രാമായണ സര്‍വ്വവിജ്ഞാനകോശം’ തയ്യാറാക്കുന്നു. സംസ്കാരിക-വിദേശകാര്യ വകുപ്പു കളുടെ സഹായത്തോടെ ലോകത്താകമാനമുള്ള രാമായണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് എന്‍സൈക്ലോപീഡിയ. ഈ പദ്ധതിക്കുവേണ്ടി ഇരുന്നൂറിലധികം രാഷ്ട്രങ്ങളുമായി ബന്ധപ്പെടാനും രാമായണവുമായി ബന്ധപ്പെട്ട അവിടത്തെ കലാ-സാഹിത്യ-സാംസ്കാരിക മേഖലയിലെ സൃഷ്ടികളുടെയും ഗവേഷണപ്രബന്ധങ്ങളുടെയും ശേഖരണത്തിനും നാടോടി സാഹിത്യങ്ങളുടേയും കരകൗശല നിര്‍മ്മിതികളുടേയും രാമായണ ലീലകളുടെയും സങ്കലനത്തിനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 200 വോള്യങ്ങള്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.