മഹാകവി ഒളപ്പമണ്ണയുടെ ‘സുഫല’ -വെണ്‍തേക്കില്‍ തീര്‍ത്ത ദാമ്പത്യശില്പം
ഇണജീവിതത്തിന്റെ സംസ്‌കൃതപേരാണ് ദാമ്പത്യം. ജായയും പതിയും ഒന്നായിരിക്കുന്ന സ്ഥിതി. സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയായ കുടുംബം സ്ഥാപിതമാകുന്നത് ദാമ്പത്യത്തിലൂടെയാണ്. കുടുംബം ശിഥിലമാകുമ്പോള്‍ അത് സമൂഹത്തിന്റെ സുസ്ഥിതിയെയും തകര്‍ക്കും. സാഫല്യത്തിന്റെ രാഗതാളപല്ലവികളുതിര്‍ക്കേണ്ട...















