ഗ്രീന്‍ലാന്‍ഡിലെ വായുകുമിളയും പത്തനംതിട്ടയിലെ ഇളംകാറ്റും
ഉത്തരധ്രുവദേശത്തിനടുത്ത് ഗ്രീന്‍ലാന്‍ഡിലെ നെടുങ്കന്‍ ഗ്‌ളേഷിയറുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന ഒരു വായുകുമിള നമ്മോടൊരു കഥ പറയാന്‍ വച്ചിരുന്നു. അല്പം മോശപ്പെട്ട ഒരു ഗതകാല വൃത്താന്തം! യൂട്രെക്റ്റ് എന്ന ഡച്ച് സര്‍വകലാശാലയിലെ...















