കാലം മായ്ക്കാത്ത താന്ത്രികതേജസ്സ്
നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച തന്ത്രിവര്യനായിരുന്നു ഇക്കഴിഞ്ഞ മെയ് 31 ന് പുലര്‍ച്ചെ നമ്മെ വിട്ടുപിരിഞ്ഞ അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. വ്യതിരിക്തമായ സഞ്ചാരപാതകള്‍, സാമൂഹ്യ നവോത്ഥാനത്തിനായുള്ള ചിന്തകള്‍, ലക്ഷ്യപ്രാപ്തിക്കായുള്ള...















