തിരുവോണക്കാഴ്ചകൾ
കര്‍ക്കിടം പോയീകഞ്ജ- മെന്നപോല്‍ വിരിയുന്നൂ ഉള്‍ക്കുളിരേകാന്‍ പൊന്നിന്‍ ചിങ്ങത്തിന്‍ തിരുവോണം. പ്രായമായെന്നാല്‍ മനം പോകുന്നു കുട്ടിക്കാല- ത്തോണപ്പൂവുകള്‍ തേടി നടന്നോരിടങ്ങളില്‍. കൂറളംവള്ളിക്കുന്നും കുന്നത്തായിയും വെള്ള- മ്പാടിയും ഓണപ്പൂക്ക-...















