രാഷ്ട്രീയാതീതമായ സ്‌നേഹബന്ധം
1960 കളില്‍ ഞാന്‍ ജീവിതോപാധി തേടി പട്ടാമ്പിയിലെത്തി വക്കീല്‍ഗുമസ്തപണി നോക്കുകയായിരുന്നു. സഹോദരങ്ങളും എന്റെകൂടെ വന്നുനിന്ന് വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ കോടതിക്ക് തൊട്ടടുത്തായി കല്ലന്മാര്‍ തൊടിയിലെ ഒരു താവഴി വക...















