മധു കുട്ടംപേരൂർ

മധു കുട്ടംപേരൂർ

കുരുവിയോട്

കുരുവിയോട്

ചെല്ലക്കുരുവീ നീയെന്തിങ്ങനെ ചില്ലകള്‍ തോറും പായുന്നു? നല്ല പഴങ്ങള്‍ തേടാനോ നീ ചെല്ലക്കാറ്റതു കൊള്ളാനോ? വാഴക്കയ്യിലിരിക്കാമെങ്കില്‍ താഴത്തേക്കും വരുകില്ലേ? കളി പറയില്ല, നിന്നോടൊപ്പം കളിചിരി കൂടാന്‍ ഞാനില്ലേ?...

മാനത്തെ കുട

മാനത്തെ കുട

ഏഴുനിറത്തില്‍ മാനത്ത് ആരു നിവര്‍ത്തിയ കുടയാണ്? ചാരുതയേറും കുടയെന്നാല്‍ ചോരും പെരുമഴ പെയ്യുമ്പോള്‍ പിടിയില്ലാത്തൊരു കുടയല്ലോ കുടയില്‍ക്കിട്ടാക്കനിയല്ലോ ഇക്കുട കാണാനെന്തഴക്! ഇക്കുട മാഞ്ഞാലെന്തഴല്!

അമ്മാവന്‍

അമ്മാവന്‍

അമ്മുവിനുണ്ടോരമ്മാവന്‍ അങ്ങകലത്തുള്ളമ്മാവന്‍. കളിചൊല്ലീടില്ലെന്നാലും കുളിരു പകര്‍ന്നിടുമമ്മാവന്‍. തുമ്പപ്പൂവിന്‍ നിറമാണ് പമ്പരവട്ടം മുഖമാണ്. അന്തിമയങ്ങും നേരത്ത് അമ്പോ! എന്തൊരു ചിരിയാണ്. വെട്ടം വീഴും നേരത്ത് വെക്കം മറയുമൊരമ്മാവന്‍. അമ്മുവിനേപ്പോലെല്ലാര്‍ക്കും...

പാട്ടും കൂട്ടും

പാട്ടും കൂട്ടും

കൂട്ടിലിരിയ്ക്കും പച്ചത്തത്തേ പാട്ടുകള്‍ പാടാമോ? പാടണമെങ്കിലെനിക്കൊരു കുയിലിന്‍ കൂട്ടുപിടിയ്‌ക്കേണം. കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍ പൂട്ടുതുറന്നെന്നാല്‍ പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ കേട്ടുരസിച്ചോളൂ.

പാട്ടും കൂട്ടും

പാട്ടും കൂട്ടും

കൂട്ടിലിരിയ്ക്കും പച്ചത്തത്തേ പാട്ടുകള്‍ പാടാമോ? പാടണമെങ്കിലെനിക്കൊരു കുയിലിന്‍ കൂട്ടുപിടിയ്‌ക്കേണം. കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍ പൂട്ടുതുറന്നെന്നാല്‍ പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ കേട്ടു രസിച്ചോളൂ.

ആമവീട്

ആമവീട്

ആമയ്ക്കു സ്വന്തമായുള്ള വീട് തൂമയെഴുന്നൊരു കൊച്ചുവീട് മാരിപെയ്‌തെന്നാലും ചോരുകില്ല മാറുവാനാരുമേ ചൊല്ലുകില്ല. ഉണ്ടുറങ്ങീടുവാന്‍ നല്ല വീട് ഉണ്ടായ കാലം തൊട്ടുള്ള വീട് കണ്ടാല്‍ മനോഹരം കൊച്ചുവീട് കണ്ടില്ലേ...

തേൻമാവ്

തേൻമാവ്

ഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.