ദൈവദശകത്തിലെ ദൈവം
ശ്രീനാരായണ ഗുരുവിന്റെ 'ദൈവദശക' മെന്ന പ്രാര്‍ത്ഥന സാര്‍വലൗകികവും സാര്‍വജനിനവുമാണ്. വിശ്വപ്രാര്‍ത്ഥനാഗീതമായി അതംഗീകരിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു കേള്‍ക്കുന്നു. ആലുവ അദ്വൈതാശ്രമത്തിലെ ബാലന്മാര്‍ക്കുവേണ്ടിയാണ് ഈ ഗീതം രചിച്ചത്. 'ലളിതവേദാന്ത' മെന്നു പറയാം...















