കിഞ്ചിത് ശേഷം
തൂങ്ങിമരണം മ്ലേച്ഛമാണെന്നഭിപ്രായമില്ല, മുങ്ങിച്ചാവുന്നത് താരതമ്യേന ഭേദമാണെന്നുമില്ല. അതാണ് എന്റെ മരണശീലം... ആഴ്ന്നിറങ്ങുക, അലിഞ്ഞില്ലാതെയാവുക, പിന്നെ ആഴത്തില്‍ നിന്നേ മുളച്ചുപൊന്തുക. മരണം കാവ്യാത്മകമല്ല. പോസ്റ്റുമോര്‍ട്ടം തീരെയുമല്ല. ഇരുമ്പുടേബിളില്‍ ഡോക്ടറുടെ...















