അമ്മ വരുമ്പോള്‍
മാസത്തിലെയാ വേദനയുടെയാലസ്യത്തില്‍ തളര്‍ന്നിരിക്കുമ്പോഴാകും മുറ്റത്തെ പേരമരത്തേലിരുന്നൊരു കാവതികാക്ക വിരുന്നു വിളിക്കുക. അമ്മയെങ്ങാനും വരുന്നുണ്ടോന്നാകാംക്ഷയോടെ വഴിക്കണ്ണെറിയും. അപ്പോഴാകും ഒരോട്ടോറിക്ഷ ഇരച്ചു വന്നു പടിക്കല്‍ നിക്കുക. ഇരുകയ്യിലും സഞ്ചികളും തൂക്കി...















