കൈകൂപ്പുന്ന ഭാരതീയതയും കോവിഡ്-19ഉം
നര്‍ത്തകിയുടെ അംഗ-പ്രത്യംഗങ്ങള്‍ സര്‍വ്വതും ചലനങ്ങളിലൂടെയും അചലനങ്ങളിലൂടെയും നവ്യമായ ശരീരഭാഷയായി പരിണമിക്കുന്നു. മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍ ഉണര്‍വ്വിലേക്കും സഞ്ചരിക്കുന്നതോടൊപ്പം ഭാവനാന്മകമായി ബാഹ്യവത്കരിക്കുകയും ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ ഒരു കൊടുക്കല്‍ വാങ്ങല്‍...















