ഒറ്റമുറിയും ജനാലയും
ഈ ജനാലയ്ക്കുമപ്പുറത്താണെന്റെ മക്കളോടിക്കളിക്കുന്ന മുറ്റവും പച്ചയത്രമേല്‍ മെച്ചമല്ലാതുള്ള തൊടിയുമെണ്ണം പറഞ്ഞ തരുക്കളും തണലുവീഴുന്ന നാട്ടുമണ്‍പാതയും കുളിരുവറ്റും കൈത്തോടുണ്ടൊന്നകലെയായ്.... ഇരവുപകലാക്കി ഞാന്‍ പോയ വീഥികള്‍ പൊരുതി നേടുവാനായ് നോറ്റനോമ്പുകള്‍...















