Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

വര്‍ഗ്ഗീയ വൈറസ്സുകളെ കരുതിയിരിക്കുക

Print Edition: 17 April 2020

മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോവുമ്പോള്‍ മനുഷ്യജീവന്റെ രക്ഷയ്ക്കായി അതിര്‍ത്തികള്‍ അടച്ച് രാഷ്ട്രങ്ങള്‍ കോട്ടകെട്ടുമ്പോള്‍, സങ്കുചിത മത-വര്‍ഗ്ഗീയവാദത്തിന്റെ വിഷവിത്തുകളുമായി ചിലര്‍ ഭാരതത്തില്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. ഭാരതത്തിലെ പതിനേഴ് സംസ്ഥാനങ്ങളില്‍ കൊറോ ണ വൈറസിനെ ആശങ്കപരത്തുംവിധം എത്തിച്ചതിന്റെ പിന്നില്‍ നിസ്സാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയി വന്നവരുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. എല്ലാതരം മതചടങ്ങുകളും നിരോധിച്ച് ദില്ലി സര്‍ക്കാര്‍ ഉത്തരവിറക്കിയ മാര്‍ച്ച് 16ന് ശേഷവും തബ്‌ലീഗ് സമ്മേളനം തുടരുകയായിരുന്നു. രാജ്യം അല്ല തങ്ങള്‍ക്ക് പ്രധാനം മതമാണ് എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ഉണ്ടാക്കിയ പരിക്ക് ചെറുതല്ല.

രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തിനുവേണ്ടി ഇവര്‍ നടത്തിയ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. പ്രവാചകന്റെ കാലത്തെ ജീവിതശൈലികള്‍ പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനമാണ് തബ്‌ലീഗ് ജമാഅത്ത്. അറേബ്യന്‍ മരുഭൂമിയിലെ പ്രാകൃത ഗോത്രവര്‍ഗ്ഗങ്ങളുടെ ജീവിതരീതികള്‍ ഇന്നും പിന്തുടരണമെന്ന് ശഠിക്കുന്ന ഇവര്‍ എല്ലാകാര്യത്തിലും ഈ നിര്‍ബ്ബന്ധ ബുദ്ധി പുലര്‍ത്താറില്ല. എല്ലാം നബിയുടെ കാലത്തേതുപോലെ ആകണം  എന്ന് വാശി ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ വിമാനത്തിലോ തീവണ്ടിയിലോ യാത്ര ചെയ്യാതെ ഒട്ടകപ്പുറത്തോ കാല്‍നടയായോ സഞ്ചരിക്കണമായിരുന്നു. അതിനൊന്നും തയ്യാറാകാതെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുംവിധം ആധുനിക ചികിത്സാ രീതികള്‍ക്ക് എതിരെയും പ്രതിരോധകുത്തിവെയ്പുകള്‍ക്ക് എതിരെയും പ്രചരണം നടത്തുന്ന ഇവര്‍ കൊറോണ പോലുള്ള മാരക രോഗങ്ങളെ മതയുദ്ധത്തിനുള്ള ആയുധമാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭരണകൂടവും നീതിന്യായവ്യവസ്ഥയും ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും വിശുദ്ധഗ്രന്ഥവും ദൈവത്തിന്റെ കല്പനകളും മാത്രമാണ് തങ്ങള്‍ക്ക് ബാധകമെന്നും പറയുന്ന ഇത്തരം പ്രാകൃത സംഘങ്ങള്‍ രാജ്യത്തിന്റെ അടിത്തറയില്‍ ഉറപ്പിച്ച അണുബോംബുകളാണ്. നൂറ്റിമുപ്പത് കോടി ജനങ്ങള്‍ ഉള്ള ഭാരതം കൊറോണ ബാധയ്ക്ക് എതിരെ ആദ്യം തന്നെ കര്‍ശനമായ നടപടികള്‍ എടുക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് മരണനിരക്ക് കുറയ്ക്കുവാനായത്.

രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതും കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാക്കുന്നതുമാണ് എന്നറിഞ്ഞിട്ടും ഒരു മാസത്തോളം രാജ്യം അടച്ചിടാന്‍ തീരുമാനിച്ച പ്രധാനമന്ത്രി ജനങ്ങളുടെ ജീവനാണ് പരമപ്രാധാന്യം കല്‍പ്പിച്ചത്. ആദ്യത്തെ അടച്ചിടല്‍കാല പരിധിക്കുള്ളില്‍ തന്നെ കോവിഡ് 19നെ പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഭാരതത്തിനു കഴിഞ്ഞേനെ. പക്ഷേ മതവിശ്വാസത്തിന്റെ പേരില്‍ തുനിഞ്ഞിറങ്ങിയ ജിഹാദികള്‍ രോഗം പടരുവാന്‍ അവരാല്‍ ആവുംവിധം പരിശ്രമിച്ചു. ഒരിനം കൊറോണാ ജിഹാദാണ് തബ്‌ലീഗ് ജമാഅത്ത് ഭാരതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിയും അധികൃതരും നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ ലംഘിക്കുവാനും മതശാസനങ്ങള്‍ മാത്രം പിന്തുടരുവാനും ആഹ്വാനം ചെയ്ത തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാ നാ സാദ് പോലീസ് പിടിയിലായിട്ടുണ്ട്. ഈ മതഭീകരവാദികളാണ് രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും കൊറോണ വൈറസ്സിനെ എത്തിച്ചത്. ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന രേഖകള്‍ പ്രകാരം മൊത്തം കൊറോണാ ബാധിതരില്‍ ഏതാണ്ട് 30% തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരില്‍ നിന്ന് രോഗം പകര്‍ന്നു കിട്ടിയവരോ ആണ്.

രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ വ്യാപനം തടയുന്നതില്‍ വിജയിച്ചുനിന്ന മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ രോഗവ്യാപനത്തെ അതിവേഗത്തിലാക്കിയത് മര്‍ക്കസ് സമ്മേളനക്കാരുടെ പ്രവര്‍ത്തനമാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി തബ്ലീഗ് ആസ്ഥാനത്ത് താമസിച്ചിരുന്ന വിദേശികള്‍ അടക്കം 2350 പേര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല എന്നതു തന്നെ രാജ്യത്തെ നിയമ വ്യവസ്ഥ യോടുള്ള ഈ മുസ്ലിം മതമൗലിക വാദികളുടെ സമീപനം തുറന്നുകാണിക്കുന്നതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വരേണ്ടിവന്നു ഇവരെ തബ്‌ലീഗ് ആസ്ഥാനത്തുനി ന്നും ഒഴിപ്പിക്കാന്‍. സന്ദര്‍ശക വിസയില്‍ ഭാരതത്തില്‍ എത്തിയ നിരവധി വിദേശികള്‍ വിസ ചട്ടങ്ങള്‍ തന്നെ ലംഘിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ നിയമങ്ങള്‍ ഒരു മതവിഭാഗത്തിലെ ചി ലര്‍ക്ക് ബാധകമല്ല എന്നു വരുന്നത് വലിയ അപകടത്തിലേയ്ക്കുള്ള സൂചനയാണ് നല്‍കുന്നത്.

പൗരത്വനിയമഭേദഗതിയുടെ പേരില്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ശക്തികളും രാജ്യത്ത് കൊറോണാ വൈറസ് വ്യാപനം ദ്രുതഗതിയില്‍ ആക്കാന്‍ പരിശ്രമിച്ച ശക്തികളും ഒരേ ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന സംഘടിത മതഭീകരവാദികള്‍ തന്നെയാണ്. വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും കൊറോണാ വൈറസിന്റെ മുന്നില്‍ പതറിനില്‍ക്കുമ്പോള്‍ ശക്തമായ ഭരണനേതൃത്വത്തിന്‍ കീഴില്‍ ഭാരതം വിജയത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ആഭ്യന്തരമായി ഇതിനെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ പായിപ്പാട്ടും, പട്ടാമ്പിയിലും, പെരുമ്പാവൂരും, ഹരിപ്പാട്ടും എല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ ചിലര്‍ സംഘടിച്ച് പൊതുനിരത്തില്‍ ഇറങ്ങുന്നതും ലോക്ക് ഡൗണിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതും കണ്ടു. ഇത്തരം നീക്കങ്ങളുടെ പിന്നില്‍ സംഘടിത മതവര്‍ഗ്ഗീയ ശക്തികളും ചൈനീസ് ചാരന്മാരും ഉണ്ടായിരുന്നതായി കാണാം.

ഇതര സംസ്ഥാന തൊഴിലാളികളെ അടുത്തകാലത്തു വരെ മലയാള മാധ്യമങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് ഇവരെല്ലാം ‘അതിഥി തൊഴിലാളി’ കളായി മാറിയത്. ഇത്തരം തൊഴിലാളികളുടെ ഇടയില്‍ ബംഗ്ലാദേശികള്‍ അടക്കമുള്ള നുഴഞ്ഞു കയറ്റക്കാര്‍ ഉണ്ട് എന്ന് കൃത്യമായി ബോധ്യം വന്നപ്പോഴാണ് അവരുടെ അജണ്ടകളെ മറയ്ക്കാന്‍ ‘അതിഥി തൊഴിലാളികള്‍’ എന്ന വാക്ക് ബോധപൂര്‍വ്വം പ്രയോഗിച്ചത്. അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ഇവര്‍ക്ക് വോട്ടര്‍കാര്‍ ഡും റേഷന്‍ കാര്‍ഡും നല്‍കി നുഴഞ്ഞുകയറ്റത്തെ നിയമസാധുത്വം ഉള്ളതാക്കാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നത്. മതവര്‍ഗ്ഗീയ ശക്തികള്‍ കൊറോണാ വ്യാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോഴേ മതം പറയാന്‍ പാടില്ല എന്ന് പറഞ്ഞ് അവരെ വിലക്കിയ മുഖ്യമന്ത്രിയുള്ള നാടാണ് കേരളം.

തബ്‌ലീഗുകാരും ലോക്ക് ഡൗണ്‍ ലംഘിക്കാന്‍ തെരുവില്‍ ഇറങ്ങിയവരും ഒരു മതവിഭാഗത്തില്‍ പെടുന്നു എന്നതുകൊണ്ട് ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദുസമീപനം വച്ചുപുലര്‍ത്തണമെന്ന് പറഞ്ഞാല്‍ ദേശസ്‌നേഹികള്‍ക്ക് അത് അംഗീകരിക്കാന്‍ ആവില്ല. ദില്ലിയില്‍ കോറന്റൈന്‍ ചെയ്യപ്പെട്ട തബ്‌ലീഗുകാര്‍ ചികിത്സയോട് നിസ്സഹകരിക്കുകയും സന്നദ്ധപ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ വരെ ശ്രമിക്കുകയുമുണ്ടായി. മതഭീകരവാദം തലയ്ക്കു പിടിച്ച ഇക്കൂട്ടര്‍ ഇന്‍ഡോറില്‍ വനിതാ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചു. ബംഗ്ലൂരുവിലാകട്ടെ ബൈട്ടരായനപുരത്ത് പള്ളിയില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ആശാപ്രവര്‍ത്തകരെ അക്രമിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി.

ഏറ്റവും ഖേദകരമായ സംഗതി രാജ്യം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ പിന്നില്‍നിന്ന് കുത്താന്‍ ശ്രമിക്കുന്ന മതവര്‍ഗ്ഗീയ ഭീകരശക്തികള്‍ക്ക് എതിരെ രാജ്യത്തെ മുസ്ലിം പൊതുസമൂഹം പ്രതികരിക്കുന്നില്ല എന്നതാണ്. അവരുടെ മൗനം നല്‍കുന്ന അപകട സൂചനയാണ് കൊറോണാ വൈറസ്സിനെക്കാള്‍ നാം ഭയക്കേണ്ടത് എന്ന് മാത്രം പറയട്ടെ.

Tags: കൊറോണാതബ്‌ലീഗ്ലോക്ക് ഡൗണ്‍
Share14TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആടിയുലയുന്ന അയല്‍രാജ്യം

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

മയക്കുമരുന്നും ഒരായുധമാണ്

പ്രീണന രാഷ്ട്രീയത്തിലെ അടവുനയം

പരിസ്ഥിതിലോല രാഷ്ട്രീയമേഖലകള്‍

ശിഥിലമാകുന്ന യുദ്ധതന്ത്രങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies