Saturday, September 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഘത്തെ അറിയൂ; തുടര്‍ന്ന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആവാം: ഡോ. മോഹന്‍ ഭാഗവത്

കേസരി ഡെസ്ക്കേസരി ഡെസ്ക്
14 August 2026

സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും-5

Google NewsAdd Kesari Weekly as a preferred source on Google

പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗം

നമ്മുടെ പൂര്‍വ്വികരുടെ ഐക്യബോധം യുവതലമുറയിലേക്ക് എത്തിക്കാന്‍ വിവിധ സ്ഥാപനങ്ങളും മഹാത്മാക്കളും ചിന്താശേഷിയുള്ളവരും ചേര്‍ന്ന് വിവിധ സംരംഭങ്ങള്‍ നടത്തുന്നുണ്ട്, സംഘവും അതിലേക്ക് സംഭാവന നല്‍കും. സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവരെ സഹായിക്കുക. അതാണ് നമ്മുടെ മനസ്സിലുള്ള അടുത്ത ചക്രവാളങ്ങള്‍. കാരണം ഞാന്‍ പറഞ്ഞതുപോലെ സമൂഹത്തിനുള്ളില്‍ ഒരു സംഘടന ഉണ്ടാക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല, നമുക്ക് സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കണം. ഭാരതത്തിന്റെ മഹത്വമല്ലാതെ മറ്റൊന്നും നമ്മള്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ദൈനംദിന പ്രാര്‍ത്ഥനയില്‍ നമ്മള്‍ ഇത് പറയുന്നുണ്ട്. സമൂഹത്തിന്റെ മുഴുവന്‍ കൂട്ടായ ശക്തിയോടെ, നമ്മുടെ ധര്‍മ്മം സംരക്ഷിച്ചുകൊണ്ട്, നമ്മുടെ നാടിനെ പരമോന്നത മഹത്വത്തിലേക്ക് നയിക്കണം. അത് മാത്രമാണ് നമ്മുടെ മനസ്സിലുള്ള ഒരേയൊരു കാര്യം. നമ്മള്‍ ജീവിച്ചാലും മരിച്ചാലും, ഒരു ജനപ്രിയ ഹിന്ദി സിനിമാ ഗാനം പറയുന്നതുപോലെ ഭാരതം ജീവിക്കണം, അത് മാത്രമാണ് ഓരോ സ്വയംസേവകന്റെയും ഹൃദയംഗമമായ ആഗ്രഹം. ആ ലക്ഷ്യത്തിനായാണ് അവന്‍ പ്രവര്‍ത്തിക്കുന്നത്, അവന് ഒന്നും ലഭിക്കുന്നില്ല, അവന്‍ എല്ലാം നല്‍കുന്നു. ആരും അവനോട് നന്ദി പോലും പറയാറില്ല. അവന്‍ അത് ആഗ്രഹിക്കുന്നുമില്ല കാരണം അത് സ്വയംസേവകന്റെ കടമയാണ്, ധര്‍മ്മമാണ്, നമ്മള്‍ അത് ചെയ്യണം. ഇങ്ങനെയാണ് സംഘം മുന്നോട്ട് പോകുന്നത്.

ADVERTISEMENT

ഇനി ഈ പറയുന്നത് അങ്ങനെത്തന്നെയാണോ അല്ലയോ എന്ന് കാണാന്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘത്തിലേക്ക് വരാം, ഞങ്ങളെ ഉള്ളില്‍ നിന്ന് കണ്ട് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം. എന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഞാന്‍ വിവരിച്ചത് അങ്ങനെയാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. നിങ്ങള്‍ അത് ചെയ്യണം. കേട്ടുകേള്‍വികളിലോ ധാരണകളിലോ പ്രചരണങ്ങളിലോ ആഖ്യാനങ്ങളിലോ (ിമൃൃമശേ്‌ല)െ പെട്ടുപോകരുത്, വന്ന് ഞങ്ങളെ ഉള്ളില്‍ നിന്ന് കാണുക. എല്ലാ വാതിലുകളും തുറന്നിരിക്കുകയാണ്, യഥാര്‍ത്ഥത്തി ല്‍ വാതിലുകളൊന്നുമില്ല. ഔദ്യോഗിക പ്രവേശന ഫീയോ അംഗത്വമോ അങ്ങനെയൊന്നുമില്ല. നിങ്ങള്‍ക്ക് വെറുതെ വരാം. നിങ്ങള്‍ക്ക് സംഘ സ്വയംസേവകരെയും കുടുംബങ്ങളെയും പരിപാടികളെയും കാണാം. നിങ്ങള്‍ക്ക് സംഘത്തിന്റെ ആ അനുഭൂതി ലഭിക്കും. പഞ്ചസാരയ്ക്ക് എത്ര മധുരമുണ്ടെന്ന് അതിനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതാം, എന്നാല്‍ നിങ്ങള്‍ അത് രുചിച്ചു നോക്കാതെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്കത് പരിശോധിക്കേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം. നിങ്ങളുടെ ധാരണ എന്തായാലും, അതിനനുസരിച്ച് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഇനി നിങ്ങള്‍ ഞങ്ങളെ എതിര്‍ത്താല്‍ പോലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഞങ്ങളെ എതിര്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ധാരണകളുടെയോ പ്രചരണങ്ങളുടെയോ കേട്ടുകേള്‍വികളുടെയോ അടിസ്ഥാനത്തിലല്ല. കാരണം നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ഞങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള സംഭാവനയായിരിക്കും. ഞങ്ങള്‍ക്ക് സ്വയം മെച്ചപ്പെടാം. അതിനാല്‍ ഇതാണ് അഭ്യര്‍ത്ഥന, നിങ്ങള്‍ക്ക് വന്ന് സംഘത്തിനെ ഉള്ളില്‍ നിന്ന് കാണാം, തുടര്‍ന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ ഞങ്ങളുടെ ശാഖയുടെ ഭാഗമാകാം, സ്വയംസേവകനാകാം, ഉത്തരവാദിത്തം ഏറ്റെടുത്ത് അതിനായി പ്രവര്‍ത്തിക്കാം. ദിവസേന ഒരു മണിക്കൂര്‍ ശാഖയും യൂണിഫോമും ബാക്കി എല്ലാ കാര്യങ്ങളും എനിക്ക് സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, സംഘം ഗതിവിധികള്‍ എന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് ആര്‍ക്കും എതിര്‍പ്പില്ലാത്ത പരിപാടികളിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നു, പഞ്ച പരിവര്‍ത്തന പ്രവര്‍ത്തനം പോലെ. സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. നിങ്ങള്‍ക്ക് ഈ ബാഹ്യ വലയത്തിന്റെ ഭാഗമാകാം. സ്വതന്ത്രമായി സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ബാഹ്യ വലയം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ അഭ്യുദയകാംക്ഷിയാകാം. സമയാസമയങ്ങളില്‍ ഞങ്ങളെ സഹായിക്കുക, വന്ന് ഞങ്ങളെ കാണുക, നന്നായി ചെയ്യൂ, തുടര്‍ന്നുപോകൂ, മുന്നോട്ട് പോകൂ എന്നിങ്ങനെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക അല്ലെങ്കില്‍ ഞങ്ങളെ നേരിട്ട് സഹായിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഏതെങ്കിലും നല്ല കാര്യങ്ങളില്‍ പങ്കാളിയാകാം. ഒരുപാട് സേവനങ്ങള്‍ നടക്കുന്നുണ്ട്, സമൂഹത്തിന് ഒരുപാട് ആവശ്യങ്ങളുണ്ട്, ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നമ്മുടെ സ്വയംസേവകരോട് അവരുടെ ടൗണ്‍ഷിപ്പുകളിലും പ്രദേശങ്ങളിലും അവരുടെ ഗ്രാമങ്ങളിലും പോയി ഇടപഴകാനും എന്താണ് കുറവുള്ളതെന്ന് കാണാനും എല്ലാവരെയും ഒന്നിച്ച് ചേര്‍ത്ത് ആ കുറവ് നികത്താന്‍ അല്ലെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് സ്വന്തമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കാനും സാധിക്കും. സമൂഹത്തിലെ നേതാക്കളോട് ഓരോ മൂന്ന് മാസത്തിലും സദ്ഭാവനാ യോഗത്തില്‍ ഒരുമിച്ച് ഇരുന്ന് ചിന്തിക്കാനും തങ്ങളുടെ സ്വന്തം സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആശയങ്ങള്‍ കൈമാറാനും നമ്മള്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ നമ്മള്‍ ഒരുമിച്ച് എങ്ങനെ നമ്മുടെ പ്രദേശത്തെ മെച്ചപ്പെടുത്താം, നമ്മുടെ പ്രദേശത്തെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്ക് പങ്കെടുക്കാം. ഇതൊന്നും സാധിക്കുന്നില്ലെങ്കില്‍ അഞ്ചാമതൊരു ഓപ്ഷന്‍ ഉണ്ട്, സമൂഹത്തിന്റെ നന്മയ്ക്കായി സ്വാര്‍ത്ഥതയില്ലാതെ സത്യസന്ധമായി നല്ല ഉദ്ദേശ്യത്തോടെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. നിങ്ങള്‍ അത് ചെയ്യുകയാണെങ്കില്‍ സംഘത്തില്‍ ഔദ്യോഗികമായി അംഗമാകേണ്ടതില്ല. നിങ്ങള്‍ക്ക് ആര്‍എസ്എസ്സിനെ അറിയില്ലെങ്കില്‍ പോലും ഞങ്ങള്‍ നിങ്ങളെ ഞങ്ങളുടെ സ്വയംസേവകനായി കണക്കാക്കുന്നു. കാരണം സംഘം ഒരു സാങ്കേതിക കാര്യമല്ല. സംഘം ജീവിതമാണ്, ഒരു പെരുമാറ്റമാണ്, സത്യസന്ധനും സുതാര്യവുമായ സ്വഭാവമുള്ള, തന്റെ ഊര്‍ജ്ജം എല്ലാവരുടെയും നന്മയ്ക്കായി ഉപയോഗിക്കുന്ന ഒരു പ്രത്യേക വ്യക്തിയാണ് സ്വയംസേവകന്‍. അതാണ് ശ്രീ വിനോബാ ഭാവെ ഒരിക്കല്‍ സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജിയോട് പറഞ്ഞത്, ‘ഗുരുജി ഞാന്‍ നിങ്ങളുടെ സംഘത്തിന്റെ അസഭ്യ സഭ്യനാണ്’. അസഭ്യ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഭയില്‍ വരാത്തവര്‍ എന്നാണ് അര്‍ത്ഥം, അവര്‍ സമ്മേളനങ്ങളിലോ മീറ്റിംഗുകളിലോ ദൃശ്യമാകില്ല, എന്നാല്‍ അവര്‍ ആ സഭയിലെ ഒരു അംഗം ജീവിക്കേണ്ടതുപോലെ ജീവിക്കുകയും സ്വന്തം ജീവിതത്തില്‍ ഒരു പ്രത്യേക നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞു ഞാന്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ്സില്‍ ഇല്ല. എന്നാല്‍ ഞാന്‍ നിങ്ങളുടെ സ്വയംസേവകനാണ്. അങ്ങനെ ഒട്ടനവധി പേരുണ്ട്. സജ്ജന ശക്തി ദുര്‍ജന ശക്തിയേക്കാള്‍ 40 മടങ്ങ് വലുതാണ്. ഈ സജ്ജനങ്ങളെ ഒരു ശൃംഖലയിലാക്കാനും (നെറ്റ്‌വര്‍ക്ക്) നമ്മള്‍ ശ്രമിക്കും. അവര്‍ സംഘത്തിന്റെ പിന്തുണക്കാരാകണമെന്നില്ല. അവര്‍ക്ക് മറ്റേതെങ്കിലും പ്രത്യയശാസ്ത്രം പിന്തുടരാം. എന്നാല്‍ അവര്‍ സത്യസന്ധരാണ്, ജനങ്ങളുടെ നന്മ അവരുടെ മനസ്സിലുണ്ട്, അവര്‍ സ്വാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ ഞങ്ങളുടെ വലിയ സംഘടനയുടെ ഭാഗമാണെന്ന് ഞങ്ങള്‍ കണക്കാക്കുന്നു. നിങ്ങള്‍ക്ക് അത് ആകാം. എന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ ദയവായി വരിക, ഞങ്ങളെ കാണുക, ഞങ്ങളെ മനസ്സിലാക്കുക, എന്നിട്ട് തീരുമാനിക്കുക. നിങ്ങള്‍ അനുകൂലമായി തീരുമാനിക്കുകയാണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഈ അഞ്ച് ഓപ്ഷനുകള്‍ ഉണ്ട്. അതില്‍ ഏത് വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

(അവസാനിച്ചു)

 

Tags: സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും
Share
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies