ഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത ബാലസാഹിത്യകൃതി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം കിളിപ്പാട്ടാണ്. പഞ്ചതന്ത്രം മൂലകൃതിയുടെ സംഗ്രഹമാണ് നമ്പ്യാര്‍ തര്‍ജ്ജമയ്ക്കായി ഉപയോഗിച്ചത്. പാടലീപുത്ര രാജാ വായ സുദര്‍ശനന്റെ പു ത്രന്മാരെ വിഷ്ണുശര്‍മ്മാവെന്ന ഒരു ‘ശാസ്ത്രീബ്രാഹ്മണന്’ ആറുമാസംകൊണ്ട് ‘സത്ക്കഥാകഥനമെന്നൊ രു മാര്‍ഗത്തൂടെ’ നീതിശാസ്ത്രതത്വങ്ങളെല്ലാം പഠിപ്പിച്ച് രാജ്യതന്ത്രജ്ഞന്മാരാക്കിത്തീര്‍ക്കുന്ന കഥയാണ് പഞ്ചതന്ത്രം. മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, ലബ്ധനാശനം, അസംപ്രേക്ഷ്യകാത്വം ഇങ്ങനെ ‘പഞ്ചധാ’ ഭാഗിച്ചുകൊണ്ടാണ് പ്രതിപാദനം. പഞ്ചതന്ത്രം എന്ന പേരിനു കാരണവും ഇതുതന്നെ. വിഷ്ണുശര്‍മ്മാവെന്ന പേര് നമ്പ്യാര്‍ സോമശര്‍മ്മാവെന്നു മാറ്റിയിരിക്കുന്നു. ഏതു കുട്ടിക്കും ആസ്വദിക്കാവുന്ന രീതിയിലാണ് കഥകള്‍ അവതരിപ്പിക്കുന്നത്. സിംഹത്തെ കി ണറ്റില് ചാടിച്ച മുയല്, ഹംസങ്ങള്‍ കൊത്തിപ്പറക്കുന്ന വടിയില്‍ കടിച്ചുതൂങ്ങിയ ആമ, ആടിനെ പട്ടിയാക്കിയ ദുഷ്ടന്മാര്, കുരങ്ങന്റെ ഹൃദയത്തിനായി കൊതിച്ച മുതല ഇങ്ങനെ രസകരമായ കഥകള്‍ ഓരോന്നും കിളിപ്പാട്ടുരൂപത്തില്‍ നമ്പ്യാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.