Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

കേസരി ഡെസ്ക്കേസരി ഡെസ്ക്
22 May 2026

ഒരു മതത്തിനുവേണ്ടി, മതത്തിന്റെ പേരില്‍ ആരംഭിച്ച മുസ്ലീം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടി മതേതര പാര്‍ട്ടിയും ദേശനാമത്തില്‍ ആരംഭിച്ച ഭാരതീയ ജനതാ പാര്‍ട്ടി വര്‍ഗ്ഗീയ പാര്‍ട്ടിയുമെന്ന് സിദ്ധാന്തിക്കുന്ന കുബുദ്ധിജീവികള്‍ ഏറെയുള്ള നാടാണ് കേരളം. മത രാഷ്ട്രവാദത്തില്‍ നിന്നും ജനിച്ച് രാഷ്ട്രത്തെ രക്തപങ്കിലമായ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കൊടുവില്‍ വെട്ടിമുറിക്കാന്‍ നേതൃത്വം കൊടുത്ത മുസ്ലീം ലീഗിന് ഭാരതത്തില്‍ കേരളത്തിലല്ലാതെ മറ്റെങ്ങും മാന്യസ്ഥാനം ലഭിക്കില്ല. രാഷ്ട്ര വിഭജനത്തിനായി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്ലീം ലീഗിനെ കേരള രാഷ്ട്രീയത്തിലേയ്ക്ക് ചുവപ്പു പരവതാനി വിരിച്ച് ആനയിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

സ്വാതന്ത്രൃ പൂര്‍വ്വകാലത്ത് ഭാരതത്തെ പതിനേഴായി വെട്ടിമുറിക്കണമെന്ന് ബ്രിട്ടീഷ് അധികൃതരോടാവശ്യപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാന്‍ നേതൃത്വം കൊടുത്ത ലീഗിനോട് സ്‌നേഹം തോന്നുക സ്വാഭാവികമാണ്. സ്വതന്ത്ര ഭാരതത്തെ പലതായി ശിഥിലീകരിക്കണമെന്നാഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ലീഗിനെ വെള്ളപൂശി മതേതര പാര്‍ട്ടിയാക്കി അവതരിപ്പിക്കുകയും ആദ്യമായി അധികാരത്തിന്റെ മധുരം നുകരാന്‍ അവസരമൊരുക്കുകയും ചെയ്തു. ദേശവിരുദ്ധതയില്‍ കമ്യൂണിസ്റ്റുകാരോട് മത്സരിച്ചു തുടങ്ങിയ കോണ്‍ഗ്രസ് കൂടാരത്തിലും മുസ്ലീം ലീഗിന് പില്‍ക്കാലത്ത് വെള്ളയും കരിമ്പടവും വിരിച്ച് വരവേല്‍പ്പ് ലഭിച്ചു തുടങ്ങി. ഭാരതത്തിനുള്ളില്‍ മറ്റൊരു പാകിസ്ഥാനുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മുസ്ലീം ലീഗ് സര്‍വ്വ മുസ്ലീം ഭീകര സംഘടനകള്‍ക്കും കുടപിടിക്കുകയും സ്വയം മതേതര നാടകം കളിക്കുകയും ചെയ്തു പോന്നു. 1946ല്‍ പാകിസ്ഥാന്‍ നല്‍കിയില്ലെങ്കില്‍ ഭാരതത്തെ ഖബറിസ്ഥാനാക്കും എന്നു മുദ്രാവാക്യം വിളിച്ച അതേ ലീഗ് തന്നെയാണ് 2026 ല്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് 22 എംഎല്‍എമാരെ വിജയിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വരച്ചവരയില്‍ നിര്‍ത്തി വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയത്. അനുകൂലമായ കാലം വരുവോളം ആമ തന്റെ കാലുകളും തലയും തോടിനുള്ളിലൊളിപ്പിച്ച് മൃതപ്രായനെന്ന് നടിക്കുകയും അനുകൂലമായ അവസരം വരുമ്പോള്‍ തനി രൂപം പുറത്തെടുക്കുകയും ചെയ്യുന്നതു പോലെ കേരളത്തിലെ മുസ്ലീംലീഗ് അതിന്റെ തനി സ്വഭാവം പുറത്തെടുത്തു തുടങ്ങിയിരിക്കുകയാണ്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ വികാരം ഒന്നുകൊണ്ടു മാത്രം കോണ്‍ഗ്രസ് മുന്നണി 102 സീറ്റുമായി വിജയിച്ചു കയറിയിരിക്കുകയാണ്. കെ.സി. വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയെയോ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനെ പോലെ കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ആഗ്രഹിച്ചെങ്കിലും യഥാര്‍ത്ഥ ഹൈക്കമാന്‍ണ്ട് മലപ്പുറത്തുള്ള പാണക്കാട് തറവാടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാരണം രാഹുലിനോ പ്രിയങ്കക്കോ ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ച് വരണമെങ്കില്‍ രാജ്യത്തിനി വയനാടോ മലപ്പുറമോ പോലുള്ള അപൂര്‍വ്വം തുരുത്തുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പാണക്കാട് തങ്ങള്‍ അക്കാര്യം സോണിയ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ ലീഗിനോട് സമസ്താപരാധം പറഞ്ഞ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു എന്നാണ് പാണന്‍മാര്‍ പാടി നടക്കുന്നത്. എന്തായാലും ഇനി ശരിയത്ത് അനുസരിച്ചുള്ള ഭരണ കാലമാണ് കേരളത്തില്‍ വരാന്‍ പോകുന്നതെന്ന സൂചന കിട്ടിയപ്പോഴെ ചിലരുടെ ഞരമ്പിലൊഴുകുന്ന കാട്ടറബിയുടെ രക്തം തിളച്ചുപൊന്തി തുടങ്ങി. അവര്‍ തവനൂരിനടുത്ത് തൃപ്രങ്ങോട് പെരുന്നല്ലൂര്‍ അങ്ങാടിയില്‍ തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയത് പരസ്യമായി തെരുവില്‍ ആടിനെ അറുത്ത് അതിന്റെ തല കമ്പില്‍ കോര്‍ത്തുപിടിച്ചു കൊണ്ടാണ്. 1921ല്‍ മാപ്പിള ലഹള കാലത്ത് മനുഷ്യ ശിരസ് കുന്തത്തില്‍ കോര്‍ത്ത് ഇതുപോലെ പ്രകടനം നടത്തിയവരുടെ പിന്‍മുറക്കാര്‍ വൈകാതെ ആടിന്റെ തല മാറ്റി ആളിന്റെ തലയാക്കുമെന്ന് പ്രതീക്ഷിക്കാം. അതു കൊണ്ടാവാം ഹിന്ദു നാമധാരികളായ പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ തന്നെ ചന്ദന കുറി മായ്ച്ച് നടക്കുന്നത്. ഖുറാന്‍ ശാസ്ത്ര ഗ്രന്ഥമാണെന്നും ഭൂമി ഉരുണ്ടതാണെന്ന് ആദ്യം കണ്ടു പിടിച്ചത് മുഹമ്മദ് നബിയാണെന്നും പറവൂരുകാരന്‍ മുന്‍കൂട്ടി പറഞ്ഞതിന്റെ പൊരുള്‍ മലയാളിക്ക് ഇപ്പോള്‍ പിടി കിട്ടിക്കാണും.

ADVERTISEMENT

ഇനിയങ്ങോട്ട് കേരളത്തില്‍ ദീനിഭരണമായതുകൊണ്ട് സമദൂര സമുദായമാണെന്നു പറഞ്ഞതു കൊണ്ടൊന്നും രക്ഷപ്പെടാമെന്നു കരുതണ്ട. ഇക്കാലത്ത് കണിച്ചുകുളങ്ങരയും ചങ്ങനാശേരിയുമൊന്നും പെരുന്നല്ലൂര്‍ അങ്ങാടിയില്‍ നിന്ന് അത്ര അകലെയല്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. അതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ തൊടുപുഴയില്‍ കേട്ട മുദ്രാവാക്യങ്ങള്‍. യൂത്ത് ലീഗ് വിളിച്ചമുദ്രാവാക്യങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമെതിരെയുള്ള ഭീഷണി മറ്റ് ഹിന്ദു സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്ന് മനസ്സിലാക്കിയാല്‍ നന്ന്. മതേതരത്വം മൂന്ന് നേരം പുഴുങ്ങി തിന്ന് ജീവിക്കുന്ന ചില ഹിന്ദു സമുദായ സംഘടനാ നേതാക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ലെങ്കില്‍ അടുത്ത പെരുന്നാളിനറുക്കാനുള്ള ഉരുവാണ് തങ്ങളെന്ന് വൈകാതെ മനസ്സിലാകും. ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും അന്ത്യകര്‍മ്മത്തിനുള്ള അവലും മലരും കുന്തിരിക്കവും കരുതിക്കോളാന്‍ ഇസ്ലാമിക ഭീകരവാദികള്‍ ആലപ്പുഴയില്‍ വിളിച്ച മുദ്രാവാക്യത്തിന്റെ മാറ്റൊലി മാത്രമാണ് തൊടുപുഴയില്‍ യൂത്ത് ലീഗ് പ്രകടനത്തില്‍ കേട്ടത്. ‘ലീഗ് ഭരിക്കും കേരള മണ്ണില്‍ ലീഗ് പറയും നിയമങ്ങള്‍’ എന്ന് വിളിക്കുന്നത് കേട്ടിട്ട് ഇടത്-വലത് മുന്നണികളിലെ ഏതെങ്കിലും മതേതര ആദര്‍ശധീരന്‍മാര്‍ ഈ നിമിഷം വരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിനുള്ളിലെ കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്നു പറഞ്ഞ മാത്യു കുഴല്‍നാടന്റെ തല ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്ന് വെട്ടിമാറ്റി പ്രതീകാത്മകമായി വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു. ഇനി പരസ്യമായി കല്ലെറിഞ്ഞും തൂക്കിലേറ്റിയും അവയവങ്ങള്‍ ഛേദിച്ചും ശരിയത്ത് ശൈലിയിലുള്ള ശിക്ഷാവിധികള്‍ക്ക് കേരളത്തിലെ തെരുവുകള്‍ സാക്ഷ്യം വഹിക്കുന്ന കാലം വിദൂരമല്ല.

മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ചിത്രം ടൈംബോംബു വച്ച് തകര്‍ത്ത് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരളത്തില്‍ മത്സരിക്കുന്ന ഏതൊരു സ്ഥാനാര്‍ത്ഥിക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ്. കാരണം ശരിയ നിയമമനുസരിച്ച് തെരഞ്ഞെടുപ്പുകള്‍ തന്നെ ഹറാമാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൊടുംഭീകരവാദികളായ ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദികളല്ലെന്ന് സദ്ഗുണ സര്‍ട്ടിഫിക്കറ്റ് കൊടുത്ത അടുത്ത നിമിഷം അവരുടെ അമീര്‍ പറഞ്ഞത് ഞങ്ങള്‍ മുസ്ലീം മത രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നവരാണെന്നാണ്. തുടര്‍ സംവാദങ്ങള്‍ക്ക് മുതിരുന്നത് തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് നല്ലതല്ലെന്ന് മനസ്സിലാക്കിയിട്ടാവാം സതീശന്‍ ‘ആദര്‍ശ ധീരതയോടെ’ നിശബ്ദത പുലര്‍ത്തിയത്. അതിന്റെ ഗുണം അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തു. മാറാട് എട്ട് ഹിന്ദുക്കളെ വെട്ടിക്കൊന്ന പ്രതികള്‍ ഒളിച്ചിരുന്ന പള്ളിയിലെത്തി രക്തപങ്കിലമായ ആയുധങ്ങള്‍ മാറ്റി എല്ലാ തെളിവും നശിപ്പിച്ച് ഹിന്ദു വംശഹത്യയ്ക്ക് കൂട്ടുനിന്ന അതേ മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയുമായി കേരളത്തില്‍ ഭരണത്തില്‍ വന്നിരിക്കുന്നത്. ഇനിയുള്ള നാളുകളില്‍ ലീഗിന്റെ മതേതര മുഖം മൂടികള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുന്നത് കേരളം കാണാന്‍ പോകുകയാണ്.

Tags: FEATUREDമുസ്ലീം ലീഗ്
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മാര്‍ക്‌സിസ്റ്റുകളുടെ മതഭീകരസഖ്യങ്ങള്‍

മാര്‍ക്‌സിസ്റ്റുകളുടെ മതഭീകരസഖ്യങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies