Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേസരി ഡെസ്ക്കേസരി ഡെസ്ക്
15 May 2026

ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യ നവോത്ഥാന പരിശ്രമങ്ങളിലുമെല്ലാം വലിയ സംഭാവനകള്‍ നിര്‍വ്വഹിച്ചിട്ടുള്ള വംഗദേശമെന്ന ബംഗാള്‍ ഇടക്കാലത്ത് അതിന്റെ മഹത്തായ പാരമ്പര്യങ്ങളെ മറന്ന് സങ്കുചിത രാഷ്ട്രിയത്തിന്റെ പിടിയിലമര്‍ന്നു പോയിരുന്നു. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന വാര്‍ത്തകളായിരുന്നു ബംഗാളില്‍ നിന്നും വന്നുകൊണ്ടിരുന്നത്. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ജന്മഭൂമിയും കര്‍മ്മഭൂമിയുമായിരുന്ന വംഗദേശം അതിന്റെ മഹത്തായ സാംസ്‌കാരിക ദേശീയ സ്വത്വബോധത്തിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഭാരതീയ ജനതാപാര്‍ട്ടിയ്ക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയം കാണിക്കുന്നത്. 294 അംഗ നിയമസഭയില്‍ 207 അംഗങ്ങളെ വിജയിപ്പിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഭീകരവാഴ്ചയ്ക്കാണ് ബിജെപി അറുതി കുറിച്ചിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

മമതയുടെ ഏകാധിപത്യ വാഴ്ചയ്ക്ക് മുമ്പ് നീണ്ട 34 വര്‍ഷം കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണമായിരുന്നു ബംഗാളിനെ ഗ്രസിച്ചിരുന്നത്. ഈ രണ്ട് ജനാധിപത്യ ഘാതക സംഘങ്ങളുടെയും ഭീകരവാഴ്ചയില്‍ ബംഗാളിന് അതിന്റെ മഹത്തായ കലാസാംസ്‌കാരിക പാരമ്പര്യം നഷ്ടമാകുകയും അരാജകവാദത്തിന്റെയും അസ്വസ്ഥതകളുടെയും മണ്ണായി ബംഗാള്‍ മാറുകയും ചെയ്തിരുന്നു. ഏതാണ്ട് കേരളത്തിന്റെയും ബംഗാളിന്റെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ സമാനമായിരുന്നു. കേരളത്തെയും ബംഗാളിനെയും തകര്‍ത്തത് കമ്മ്യൂണിസമെന്ന മാരക രോഗാണുവാണെന്ന് സൂഷ്മ നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയും. കേരളത്തിലെയും ബംഗാളിലെയും യുവാക്കള്‍ തൊഴില്‍ തെണ്ടികളായി നാടുവിടുവാന്‍ കാരണം കമ്മ്യൂണിസ്റ്റ് ഏകാധിപത്യ അഴിമതി വാഴ്ചയായിരുന്നു. മര്‍ദ്ദിത പിന്നാക്ക ജനവിഭാഗങ്ങള്‍ക്കൊപ്പമെന്ന് പറയുകയും മുതലാളിത്ത കോര്‍പ്പറേറ്റ് ദാസന്മാരായി നേതാക്കള്‍ പണമുണ്ടാക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അവരുടെ 34 വര്‍ഷത്തെ ബംഗാള്‍ ഭരണകാലത്ത് പ്രതിപക്ഷ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. 1977 മുതല്‍ 2011 വരെയുള്ള ബംഗാളിലെ കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ചയില്‍ ഒരു ലക്ഷത്തിലേറെ ദളിത പിന്നാക്ക ജനങ്ങളാണ് കൊല്ലപ്പെട്ടത്. മരിത്സാപി, ബിജോണ്‍സേതു, നന്ദിഗ്രാം, സിംഗൂര്‍ കൂട്ടക്കൊലകള്‍ എല്ലാം നടക്കുന്നത് ഇക്കാലത്തായിരുന്നു. ഇതില്‍ നിന്നൊക്കെ മോചനം ലഭിക്കുമെന്നു കരുതിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളികള്‍ സമ്മതിദാനം രേഖപ്പെടുത്തിയത്. എന്നാല്‍ അത് വറചട്ടിയില്‍ നിന്നും എരിതീയിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു എന്ന് കാലം തെളിയിച്ചു.

1947 ല്‍ ഭാഗം പിരിഞ്ഞു പോയ കിഴക്കന്‍ ബംഗാള്‍ ബംഗ്ലാദേശായി രൂപാന്തരപ്പെട്ട് ആഗോള ഇസ്ലാമിക മതമൗലികവാദികളുടെ സഹായത്തോടെ അവശിഷ്ട ബംഗാളിനെ കൂടി ബംഗ്ലാദേശിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു വരുകയായിരുന്നു. നുഴഞ്ഞുകയറ്റമെന്ന യുദ്ധതന്ത്രമാണ് ഇതിനവര്‍ പ്രയോഗിച്ചത്. ഇസ്ലാമിക മതമൗലികവാദവുമായി എല്ലാ കാലത്തും ചങ്ങാത്തം പുലര്‍ത്തിപ്പോരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്നു. ആദ്യകാലത്ത് അവര്‍ക്ക് വ്യാജ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നെങ്കില്‍ പിന്നീട് അത് ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ് എന്ന് കാണാന്‍ കഴിയും. ബംഗാളിന്റെ ജനസംഖ്യാ അനുപാതം തെറ്റി എന്നു മാത്രമല്ല ഭാരതത്തിലേക്കുള്ള ഇസ്ലാമിക ഭീകരവാദികളുടെ കവാടമായി ബംഗാള്‍ മാറി എന്നത് ചരിത്രം. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുവാന്‍ അതിര്‍ത്തിയില്‍ വേലികെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ അടക്കം ചെറുക്കുവാന്‍ പ്രച്ഛന്ന ജിഹാദിയായി മാറിയ മമതാ ബീഗം നേതൃത്വം നല്‍കുകയുണ്ടായി. എന്നു മാത്രമല്ല മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ദുര്‍ഗ്ഗാ പൂജ, രാമനവമി ഉത്സവങ്ങള്‍ക്ക് മമത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പല ഹിന്ദു ക്ഷേത്രങ്ങളും അടച്ചു പൂട്ടി. മമതയുടെ ജിഹാദി വാഴ്ചയെ എതിര്‍ത്തു എന്ന ഒറ്റക്കാരണത്താല്‍ ഹേമതാബാദിലെ ബിജെപി എംഎല്‍എ അടക്കം 150 ല്‍ പരം ബിജെപി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ ജിഹാദികള്‍ കൊന്നു തള്ളിയത്.

ADVERTISEMENT

നുഴഞ്ഞുകയറ്റക്കാരെയും വ്യാജ വോട്ടര്‍മാരെയും പുറത്താക്കി സംശുദ്ധ ജനാധിപത്യം പുനഃസ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ ശ്രമങ്ങളെ ആവുംവിധം പ്രതിരോധിക്കാന്‍ മമതയും തൃണമൂല്‍ സര്‍ക്കാരും ശ്രമിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ച വംഗദേശത്തെ ദേശീയ മുഖ്യധാരയിലേയ്ക്ക് പുനരാനയിക്കുക എന്ന ഭഗീരഥപ്രയത്‌നത്തിനാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിച്ചത്. പഴുതടച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിധിയെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന മമതാ ബാനര്‍ജി ബംഗാളില്‍ കലാപം അഴിച്ചു വിടാനുള്ള ശ്രമങ്ങള്‍ വരെ നടത്തി. നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രനാഥ് രഥിനെ ആസൂത്രിതമായി വെടിവച്ചു കൊന്നതിന്റെ പിന്നില്‍ മമതയുടെ കറുത്ത കരങ്ങളാണ് പ്രവര്‍ത്തിച്ചത്. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയ പരിശോധനകളില്‍ മുര്‍ഷിദാബാദ് പോലുള്ള സ്ഥലങ്ങളില്‍ നിന്നും തോക്കടക്കമുള്ള വന്‍ ആയുധശേഖരമാണ് പിടിച്ചെടുക്കപ്പെട്ടിട്ടുള്ളത്. ഭാരതത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ശക്തികളുടെ കൈയാളായിരുന്നു മമതാ ബാനര്‍ജി എന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ കല്‍ക്കത്തയില്‍ നിന്ന് അമേരിക്കന്‍ കൂലിപ്പടയാളിയും ചാരനുമായ മാത്യു വാന്‍ഡൈക്കിനെ എന്‍ഐഎ അറസ്റ്റു ചെയ്തു എന്നത് വിരല്‍ ചൂണ്ടുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയിലേക്കാണ്. അത്യന്താധുനിക ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ തൃണമൂല്‍ കലാപകാരികളെ പരിശീലിപ്പിച്ചു എന്ന സൂചനയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍ക്കത്തയില്‍ ഇറങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് ഇയാള്‍ അറസ്റ്റിലാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. എന്തായാലും തൃണമൂല്‍ ജിഹാദി ഗുണ്ടകളുടെ ഏകാധിപത്യ വാഴ്ചയെ ഭാരതീയ ജനാധിപത്യത്തിന്റെ കരുത്തു കൊണ്ട് പരാജയപ്പെടുത്തി വംഗദേശം അതിന്റെ സ്വ ത്വം വീണ്ടെടുത്തിരിക്കുകയാണ്. രാഷ്ട്ര സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഈ തിരഞ്ഞെടുപ്പ് വിജയം നല്‍കുന്ന സമാശ്വാസം ചെറുതല്ല.

 

Tags: ബംഗാള്‍ബിജെപിFEATUREDതൃണമൂല്‍ കോണ്‍ഗ്രസ്
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മാര്‍ക്‌സിസ്റ്റുകളുടെ മതഭീകരസഖ്യങ്ങള്‍

മാര്‍ക്‌സിസ്റ്റുകളുടെ മതഭീകരസഖ്യങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies