Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

വംശഹത്യകള്‍ വിളിപ്പാടകലെ…

കേസരി ഡെസ്ക്കേസരി ഡെസ്ക്
26 December 2025

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം വംശോന്മൂലനം ചെയ്ത് ലോകമെമ്പാടും മതസാമ്രാജ്യങ്ങള്‍ സ്ഥാപിച്ചെടുക്കുകയെന്നതാണ് ഇസ്ലാമിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം. ഓരോ രാജ്യങ്ങളിലെയും ജനസംഖ്യാബലം മതപരമായി അനുകൂലമാകുന്നതുവരെ ന്യൂനപക്ഷാവകാശങ്ങളുടെ പരിലാളനകള്‍ അനുഭവിച്ച് തഴച്ചു വളരുകയും ജനസംഖ്യയില്‍ ഭൂരിപക്ഷമാര്‍ജ്ജിച്ചശേഷം അവശിഷ്ടന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടി ആട്ടിയോടിക്കുകയുമാണ് ഇസ്ലാമികഭീകരര്‍ അനുവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനപദ്ധതി. ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം ന്യൂനപക്ഷഹത്യയുടെ എക്കാലത്തെയും ദൃഷ്ടാന്തമാണ് ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവേട്ടകള്‍.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതവിഭജനകാലം മുതല്‍ ഇസ്ലാമിക ഭീകരതയുടെ പ്രയോഗശാലയാണ് പില്‍ക്കാലത്ത് ബംഗ്ലാദേശായി മാറിയ പ്രദേശം. ഒരുകാലത്ത് ഭാരതത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം വിഭജനകാലത്ത് മുഹമ്മദാലി ജിന്ന പ്രത്യക്ഷനടപടി (ഡയറക്ട് ആക്ഷന്‍) എന്നപേരില്‍ നടത്തിയ ഹിന്ദുകൂട്ടക്കുരുതിയുടെ പരീക്ഷണശാലയായിരുന്നു. നവഖാലിയിലെ തെരുവുകളില്‍ നിന്നു തുടങ്ങിയ നരമേധം ഇന്നും ഒടുങ്ങിയിട്ടില്ലെന്നാണ് ബംഗ്ലാദേശിലെ സമകാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒന്നാം ലോകമഹായുദ്ധാനന്തരം നഷ്ടപ്പെട്ട തുര്‍ക്കിയിലെ ഖലീഫയുടെ പദവി പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിന്റെ മറവില്‍ 1921 ല്‍ മലബാറില്‍ ഹിന്ദു വംശഹത്യ നടപ്പില്‍വരുത്തിയതുപോലെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ ഹിന്ദുവംശഹത്യയ്ക്ക് ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകരവാദികള്‍ കാരണങ്ങള്‍ തേടുകയാണ്. തീവ്രവാദി വിദ്യാര്‍ത്ഥിനേതാവ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന്റെ മറവിലാണ് ഇക്കുറി ബംഗ്ലാദേശില്‍ അക്രമ പരമ്പര ആരംഭിച്ചത്. ഉസ്മാന്‍ ഹാദിയുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം ധാക്ക ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. തുടര്‍ന്ന് മൈമെന്‍സിങിലെ വസ്ത്രഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ദിപു ദാസ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് തീവ്രവാദികള്‍ സംഘടിതമായി കൊലപ്പെടുത്തുകയും മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിക്കുകയും ചെയ്തു. ധാക്കയിലും മറ്റു പ്രധാന നഗരങ്ങളിലും വന്‍തോതിലുള്ള അക്രമവും തീവയ്പ്പുകളും നടന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ്പാര്‍ട്ടി (ബിഎന്‍പി) നേതാവിന്റെ കുടുംബവും അക്രമത്തിന് ഇരയായി. ബിഎന്‍പി നേതാവിന്റെ ഏഴുവയസ്സുള്ള മകള്‍ അക്രമത്തില്‍ പൊള്ളലേറ്റ് മരിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവേട്ടകള്‍ ഒറ്റപ്പെട്ടതോ അവഗണിക്കാവുന്നതോ അല്ല. രാഷ്ട്രീയ അസ്ഥിരതയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ ക്രൂരമായ വംശഹത്യയും വേട്ടയാടലുകളും അരങ്ങേറിയിരുന്നു. ഹൈന്ദവ-ബൗദ്ധ മതവിഭാഗങ്ങളുടെ നൂറുകണക്കിന് ആരാധനാലയങ്ങളാണ് അന്ന് തകര്‍ക്കപ്പെട്ടത്. അനേകം സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും ക്രൂരമായ മാനഭംഗത്തിനും കൂട്ടക്കൊലയ്ക്കും ഇരകളായി. അവിടെ നടക്കുന്ന ആക്രമണങ്ങളുടെ പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ കരാളഹസ്തങ്ങളുണ്ട്. നേരത്തെ ഷേഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പടുകയും അമേരിക്കയുടെ സാമന്തനായ പ്രൊഫസര്‍ എം.ഡി.യൂനസ് കാവല്‍ മന്ത്രിസഭയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തശേഷം ഭൈരബിലുള്ള ഇസ്‌ക്കോണ്‍ക്ഷേത്രവും, ചിറ്റഗോങ്ങിലെ മൂന്നു ക്ഷേത്രങ്ങളും ഉള്‍പ്പെടെ നിരവധി ഹൈന്ദവആരാധനാലയങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഹരേകൃഷ്ണപ്രസ്ഥാനത്തിന്റെ ചിന്‍മയ്കൃഷ്ണദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചു. അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ശ്യാംദാസ് പ്രഭു എന്ന സന്യാസിയെയും അറസ്റ്റു ചെയ്തു. സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി സമരത്തിന്റെയും ജെന്‍സി പ്രക്ഷോഭങ്ങളുടെയും പേരില്‍ ആരംഭിക്കുന്ന കലാപങ്ങള്‍ ബംഗ്ലാദേശില്‍ വളരെവേഗം ഹിന്ദുവംശഹത്യയായി പരിണമിക്കുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന പ്രക്ഷോഭത്തിന്റെ പരിണതി പോലും ഹിന്ദു വംശോന്മൂലനമായിരുന്നു. അയല്‍രാജ്യങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് ഭാരതത്തിന്റെ ശക്തിയും ശ്രദ്ധയും ഇത്തരം പ്രശ്‌നങ്ങളില്‍ തളച്ചിടുകയെന്ന ആഗോള ഗൂഢപദ്ധതി കൂടി ബംഗ്ലാദേശ് കലാപങ്ങള്‍ക്ക് പിന്നിലുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെസുരക്ഷയിലുള്ള ആശങ്ക ഭാരതം ഇതിനോടകം തന്നെ ഔദ്യോഗികമായി ബംഗ്ലാദേശിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ADVERTISEMENT

ഭാരതവിരുദ്ധനായ ഉസ്മാന്‍ ഹാദിയുടെ മരണത്തെ മഹത്വവല്‍ക്കരിക്കാന്‍ ചില മലയാളമാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യവും അപലപനീയവുമാണ്. മുന്‍പ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ, ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മലയാള ടെലിവിഷന്‍ചാനല്‍ ഉസ്മാന്‍ ഹാദിയുടെ നിര്യാണത്തെ തുടര്‍ന്ന് ‘ജനലക്ഷങ്ങളുടെ വിട’ എന്നും ‘ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മയ്യത്ത്‌നിസ്‌കാരം’ എന്നും വൈകാരികമായി വാര്‍ത്ത നല്‍കുകയാണ്. ഹമാസിനെതിരെ ഇസ്രായേല്‍ നടത്തിയ പ്രതിരോധത്തെ വലിയ മനുഷ്യാവകാശ ലംഘനമായി മുദ്രകുത്തുന്ന മലയാള മാധ്യമങ്ങളൊന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഡനത്തിനെതിരെ ശബ്ദിക്കുന്നില്ല എന്നതും ദുരൂഹമാണ്. മുന്‍പ് ബംഗ്ലാദേശില്‍ അരങ്ങേറിയ ഹിന്ദു വംശഹത്യയെ ‘ജനാധിപത്യത്തിന്റെ വസന്ത വിപ്ലവം’ എന്ന് വിശേഷിപ്പിച്ച് ഒരു മലയാളദിനപത്രം മുഖപ്രസംഗം എഴുതിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ അജണ്ടകള്‍ക്കും രാഷ്ട്രീയ അജണ്ടകള്‍ക്കും മാന്യത ലഭിക്കുന്ന കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ നിന്നു നോക്കുമ്പോള്‍, ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയില്‍ നിന്ന് പഠിക്കാനുള്ള പാഠങ്ങള്‍ ഏറെയാണ്. അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസം പകരുകയെന്ന ഉദ്ദേശ്യത്തോടെ 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന സംഭവവികാസങ്ങള്‍ കൂടിയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ ഉണ്ടായിരിക്കുന്നത്.

ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉഴലുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക-സാമൂഹിക മേഖലകള്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ അരങ്ങേറുന്ന ഭാരതവിരുദ്ധ പ്രക്ഷോഭങ്ങള്‍ ബംഗ്ലാദേശിന്റെ ആഭ്യന്തര വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണ്. മാത്രമല്ല സമുദ്രാതിര്‍ത്തിയില്‍ ഭാരതത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും ബംഗ്ലാദേശ് ബോധപൂര്‍വം നടത്തുകയാണ്. 1950 കാലത്ത് കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ 22 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത് 7.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ സൈനിക നടപടി അനിവാര്യമാക്കുന്നതിലേക്കാണ് ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ മുന്നേറുന്നത്. ഇസ്ലാമിക ഭീകരര്‍ ആഗോളവ്യാപകമായി ആസൂത്രണം ചെയ്യുന്ന വംശഹത്യകള്‍ വിളിപ്പാടകലെയാണെന്നാണ് ബംഗ്ലാദേശ് വിളിച്ചു പറയുന്നത്.

Tags: FEATUREDബംഗ്ലാദേശ്ഉസ്മാന്‍ ഹാദിഹിന്ദു
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies