Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അവകാശ പോരാട്ടങ്ങളുടെ യോദ്ധാവ്‌

കൃഷ്ണപ്രസാദ് സി.എം.കൃഷ്ണപ്രസാദ് സി.എം.
5 December 2025

വനവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ബ്രിട്ടീഷ് സേനയോട് സധീരം പോരാടിയ മഹാപുരുഷനായിരുന്നു ബിര്‍സമുണ്ട. 1875 നവംബര്‍ 15 ന് ഇന്നത്തെ ജാര്‍ഖണ്ഡിലെ ഉലിഹാട്ടു ഗ്രാമത്തില്‍ തദ്ദേശീയ ഗോത്രസമൂഹമായ മുണ്ട വിഭാഗത്തില്‍ ജനിച്ച അദ്ദേഹം വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. രാജ്യം ഇപ്പോള്‍ അദ്ദേഹത്തിന്റെ 150-ാം ജയന്തി ആഘോഷിക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ദാരിദ്ര്യത്തില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും ആത്മവിശ്വാസം കൊണ്ട് നയിക്കപ്പെട്ട മുണ്ട കൊളോണിയല്‍ അടിച്ചമര്‍ത്തലിനെതിരെ ഭാരതത്തിലെ ഗോത്ര സമൂഹങ്ങളെ ഒന്നിപ്പിച്ചു. ”ധര്‍ത്തി ആബ” അല്ലെങ്കില്‍ ”ഭൂമിയുടെ പിതാവ്” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും ഭാരതത്തിലുടനീളം ആഘോഷിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തില്‍ ജന്‍ജാതീയ ഗൗരവ് ദിന്‍ ആയി ആചരിക്കുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിലും പ്രാദേശിക ഭൂവുടമകളുടെ ചൂഷണത്തിലും ആദിവാസി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ യുവാവായ മുണ്ടയെ അസ്വസ്ഥനാക്കി. ഒരു മിഷന്‍ സ്‌കൂളില്‍ അദ്ദേഹം പഠനം നടത്തിയെങ്കിലും ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറാന്‍ പ്രേരിപ്പിച്ചതിനാല്‍ പഠനം ഉപേക്ഷിച്ചു. എന്നാല്‍ ഹ്രസ്വമായ ഈ വിദ്യാഭ്യാസ കാലഘട്ടം അദ്ദേഹത്തെ ഒരു നേതാവെന്ന നിലയില്‍ വളര്‍ത്തുന്നതില്‍ സഹായിച്ചു.

ADVERTISEMENT

വനവാസികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതോടെയാണ് മുണ്ട ഒരു വിപ്ലവകാരിയായി മാറാന്‍ തുടങ്ങിയത്. അവര്‍ നേരിട്ട ചൂഷണങ്ങള്‍ ബിര്‍സയെ വല്ലാതെ അസ്വസ്ഥനാക്കി. തന്റെ ജനതയ്ക്ക് വേണ്ടി പോരാടാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. വനവാസി ഭൂമികള്‍ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന് സമൂഹത്തിന്റെ പിന്തുണ വേണ്ടുവോളം ലഭിച്ചു. 1890 കളില്‍, ബ്രിട്ടീഷുകാരെ പുറത്താക്കുക, ഗോത്രവര്‍ഗക്കാര്‍ അനുഭവിക്കുന്ന അനീതികളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ബിര്‍സ മുണ്ട ഉല്‍ഗുലാന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി.
1899 ല്‍ ബിര്‍സയും അനുയായികളും സായുധ കലാപം ആരംഭിച്ചു. പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഔട്ട് പോസ്റ്റുകള്‍, ബ്രിട്ടീഷ് അധികാര ചിഹ്നങ്ങള്‍ എന്നിവക്കെതിരെയൊക്കെ അക്രമം അഴിച്ചുവിട്ടു. തങ്ങളുടെ ഭൂമി സംരക്ഷിക്കാനും ബ്രിട്ടീഷ് സാന്നിധ്യത്തെ വെല്ലുവിളിക്കാനും അവര്‍ ഗറില്ല യുദ്ധമുറകള്‍ പരീക്ഷിച്ചു. കലാപത്തില്‍ പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണകൂടം കലാപത്തെ ഹിംസാത്മകമായി തന്നെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1900 ല്‍ ചക്രധര്‍ പൂരിലെ വനത്തില്‍ വെച്ച് ബിര്‍സ മുണ്ടയെ ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു. റാഞ്ചിയില്‍ തടവിലാക്കപ്പെട്ട അദ്ദേഹം 1900 ജൂണ്‍ 9 ന് 25-ാമത്തെ വയസ്സില്‍ മരണപ്പെട്ടു. കോളറയാണ് മരണകാരണം എന്ന് ഔദ്യോഗകമായി രേഖപ്പെടുത്തിയെങ്കിലും മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

ഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ബിര്‍സ മുണ്ടയുടെ ഛായാചിത്രം അനാവരണം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ ജേതാവായ മഹാശ്വേത ദേവി ‘ആരണ്യ അധികാര്‍’ എന്ന ഗ്രന്ഥത്തിലൂടെ മുണ്ടയെ ലോകത്തിന് പരിചയപ്പെടുത്തി. ഈ ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ബിര്‍സ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ബിര്‍സമുണ്ട അത്‌ലറ്റിക് സ്റ്റേഡിയം, ബിര്‍സ മുണ്ട എയര്‍പോട്ട് എന്നിവ അദ്ദേഹത്തോടുള്ള രാഷ്ട്രത്തിന്റെ ആദരവിന്റെ സൂചകങ്ങളാണ്.

Tags: ബിര്‍സ മുണ്ട
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies