Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

കമ്മ്യൂണിസ്റ്റ് ടിപ്പു സുല്‍ത്താന്‍ ശബരിമല കയറുമ്പോള്‍ ..!

കേസരി ഡെസ്ക്കേസരി ഡെസ്ക്
28 November 2025

മലബാറിലെ ഹിന്ദു സമൂഹത്തെ സാമ്പത്തികമായി തകര്‍ക്കുന്നതില്‍ മുസ്ലീം മതഭ്രാന്തനായ ഹൈദരാലിയുടെയും അയാളുടെ പുത്രന്‍ ടിപ്പു സുല്‍ത്താന്റെയും ആക്രമണങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഹിന്ദു സമൂഹത്തിന്റെ നിധി നിക്ഷേപങ്ങള്‍ സൂക്ഷിച്ചിരുന്ന മഹാക്ഷേത്രങ്ങള്‍ മുഴുവന്‍ ആക്രമിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതില്‍ കേരളത്തിലെ ആദ്യകാല ജിഹാദികളായ ഇവര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. തിരുവിതാംകൂറിലെ അളവറ്റ സ്വര്‍ണ്ണ-രത്‌ന കലവറകളായ ശ്രീപത്മനാഭസ്വാമി ക്ഷേത്രമടക്കം ടിപ്പു ലക്ഷ്യം വച്ചിരുന്നെങ്കിലും വലിയ ദിവാന്‍ രാജാകേശവദാസിന്റെ തന്ത്രപരമായ നീക്കങ്ങളില്‍ അയാള്‍ക്ക് പിന്മാറേണ്ടി വന്നു. പില്‍ക്കാലത്തും ജിഹാദി, സുവിശേഷ വേലക്കാര്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങാതെ നിന്ന തിരുവിതാംകൂറിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തകര്‍ക്കുക എന്ന ലക്ഷ്യം ഇക്കാലത്തേറ്റെടുത്തിരിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ക്ഷേത്രങ്ങളും തീര്‍ത്ഥാടനങ്ങളും എല്ലാകാലത്തും സനാതന ധര്‍മ്മവിശ്വാസികളെ ഒരുമിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. അതില്‍ ഏതാണ്ട് രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ പ്രമുഖ കേന്ദ്രമായ ശബരിമല ഹിന്ദു സമൂഹത്തെ എല്ലാ ഭേദവിചാരങ്ങള്‍ക്കുമതീതമായി ഐക്യപ്പെടുത്തുന്നുണ്ട്. തിരുവിതാംകൂറിലെ നിരവധി ചെറിയ ക്ഷേത്രങ്ങളുടെ നിത്യനിദാന ചിലവുകള്‍ നടന്നു പോകുന്നതുപോലും ശബരിമലയിലെ നടവരവുകൊണ്ടാണ്. ശബരിമലയെ തകര്‍ത്താല്‍ കേരളത്തിലെ ഹിന്ദു ഐക്യത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രത്തെ തകര്‍ക്കാമെന്നറിയുന്ന ചില ശക്തികളില്‍ നിന്നും അച്ചാരം പറ്റിക്കൊണ്ടാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ദേവസ്വം ബോര്‍ഡിന്റെ മറവില്‍ ശബരിമലയില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമലയിലെ സ്വര്‍ണ്ണംപതിപ്പിച്ച വാതിലും കട്ടിളയുമെല്ലാം കൊള്ളചെയ്യാന്‍ നേതൃത്വം കൊടുത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിശ്ചയിച്ച രണ്ട് മുന്‍ദേവസ്വം പ്രസിഡന്റുമാര്‍ തന്നെയാണെന്ന് അവരുടെ അറസ്റ്റിലൂടെ തെളിഞ്ഞിരിക്കുകയാണ്.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികള്‍ പിടിയിലായത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ശബരിമലയിലുള്ള വിശ്വാസംനശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രി വിജയനും ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രനും നേതൃത്വം കൊടുത്ത് നടത്തിയ ആചാരലംഘനവും അയ്യപ്പ അധിക്ഷേപങ്ങളുമൊന്നും കേരളത്തിലെ അയ്യപ്പവിശ്വാസികള്‍ മറന്നിരിക്കാന്‍ ഇടയില്ല. ആചാരലംഘന ബഹളങ്ങള്‍ക്കിടയിലായിരുന്നു കിലോ കണക്കിന് സ്വര്‍ണ്ണം ദേവസ്വംബോര്‍ഡ് അധികൃതരുടെ നേതൃത്വത്തില്‍ കൊള്ളചെയ്തത്. ഉത്സവപറമ്പില്‍ ആന ഇടഞ്ഞു എന്നു പറഞ്ഞ് ബഹളമുണ്ടാക്കി അതിന്റെ മറവില്‍ സ്വര്‍ണ്ണമാലപറിക്കുന്ന കള്ളന്മാരുടെ അതേ തന്ത്രം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച ദേവസ്വം ഭരണാധികാരിമാരും ചില ജീവനക്കാരും ചേര്‍ന്ന് നടപ്പിലാക്കിയത്.തിരുവിതാംകൂറില്‍ ടിപ്പുസുല്‍ത്താന് കഴിയാതെ പോയ ക്ഷേത്രധ്വംസനവും അമ്പലകൊളളയുമാണ് സഖാവ് വിജയന്റെനേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

സാമ്പത്തികമായി പ്രതിനിമിഷം തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഖജനാവിലേയ്ക്ക് ശബരിമല അയ്യപ്പതീര്‍ത്ഥാടനം വലിയ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും ആര്‍ക്കോ കൊടുത്ത വാക്കുപാലിക്കാനെന്ന വിധമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മണ്ഡല-മകരവിളക്കുകാലത്ത് ലോകത്തിന്റെ നാനാഭാഗത്തു നിന്നും കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുമെന്നറിഞ്ഞിട്ടും സന്നിധാനത്തോ പരിസര പ്രദേശങ്ങളിലോ യാതൊരടിസ്ഥാന സൗകര്യവും ഒരുക്കാതെ ആദ്യ ദിനങ്ങളില്‍ തന്നെ തീര്‍ത്ഥാടനം തകര്‍ക്കുക എന്ന നയമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടത്. വൈദ്യുതിയോ കുടിവെളളമോ, ശൗചാലയങ്ങളോപോലും ഒരുക്കാതെ പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍ വരെ തിങ്ങിഞെരുങ്ങി വരി നില്‍ക്കേണ്ടിവന്ന ഭക്തര്‍ ദര്‍ശനംനടത്താനാവാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒരുക്കിയ സര്‍ക്കാര്‍ ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. യഹൂദരെ ഭക്ഷണവുംവെള്ളവും കൊടുക്കാതെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ച് ശ്വാസംമുട്ടിച്ച് കൊന്ന ഹിറ്റ്‌ലര്‍ കാണിച്ചിരുന്ന മനുഷ്യത്വം പോലും വിജയന്‍ മുഖ്യമന്ത്രി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരോട് കാണിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. പുതിയ സാഹചര്യത്തില്‍ വിഗ്രഹാരാധന അദ്ദേഹത്തിന് ഹറാമായതുകൊണ്ടും ടിപ്പുസുല്‍ത്താനെപ്പോലെ അമ്പലംതകര്‍ത്താല്‍ പരലോകത്ത് മേല്‍ഗതികിട്ടുമെന്ന് കരുതുന്നതുകൊണ്ടുമാകാം അദ്ദേഹം ശബരിമലയേയും അയ്യപ്പഭക്തരേയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പല വകുപ്പുകളും ശബരിമല തീര്‍ത്ഥാടനം സുഖമായി നടത്തുവാന്‍ മുന്നൊരുക്കങ്ങളും അവലോകന യോഗങ്ങളും നടത്തേണ്ടതായിരുന്നു. സാധാരണ തീര്‍ത്ഥാടനമാരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി തന്നെ അവലോകന യോഗം വിളിക്കേണ്ടതായിരുന്നു. ഈ വര്‍ഷം അതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ ചെമ്പന്‍ ജിഹാദികളുടെ ഭരണകാലത്ത് ഹിന്ദുക്കള്‍ നാലാംതരം പൗരന്മാരായി മാറ്റപ്പെട്ടതുകൊണ്ടാവാം ശബരിമലയില്‍ ഹിന്ദുകൂട്ടക്കുരുതിക്ക് കെണിയൊരുക്കി സര്‍ക്കാര്‍ കാത്തിരിക്കുന്നത്.

ADVERTISEMENT

ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളും, ഭാരതത്തില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേതൃത്വം കൊടുത്ത് ഗംഗാതീരത്ത് പ്രയാഗ്‌രാജില്‍ വിജയകരമായി നടത്തിയ മഹാകുംഭമേളയുടെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം പഠിക്കാന്‍ പ്രതിനിധികളെ അയച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന കോടി കണക്കിന് ജനങ്ങള്‍ പങ്കെടുത്ത മഹാതീര്‍ത്ഥാടനത്തില്‍ ക്രൗഡ് മാനേജ്‌മെന്റിന്റേതായ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. അയ്യപ്പഭക്തരെ കറവുമാടുകളും അറവുമാടുകളുമായി കാണുന്ന പ്രച്ഛന്ന ജിഹാദികളുടെ സര്‍ക്കാരില്‍ നിന്നും അത്തരം സമീപനങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. സന്നിധാനത്തും ശരണവഴിത്താരയിലും സൗജന്യ അന്നദാനവും കുടിവെള്ള വിതരണവും നടത്തിയിരുന്ന സേവാഭാരതി, അയ്യപ്പസേവാസമാജം, അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് ഭരണകൂടം അയ്യഭക്തരുടെ ശബരിമല യാത്രയെ ദുരിതപൂര്‍ണ്ണമാക്കി മേലില്‍ അവര്‍ ശബരിമലയിലേക്കെത്താതാക്കുക എന്ന നിഗൂഢലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദു സമൂഹത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനമായി ഇത്തരം ഹിന്ദുവിരുദ്ധ സമീപനങ്ങളെ കണ്ട് അതിശക്തമായി പ്രതികരിച്ചില്ലെങ്കില്‍ പരശുരാമകേരളത്തില്‍ നിന്നും ഹിന്ദു പലായനംചെയ്യേണ്ടിവരുന്ന കാലം വിദൂരമല്ല.

Tags: ശബരിമലFEATURED
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies