Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അത്യാഗ്രഹത്തിന്റെ അന്ത്യം

പട്ടണക്കാട് അബ്ദുല്‍ ഖാദർപട്ടണക്കാട് അബ്ദുല്‍ ഖാദർ
31 October 2025

സുന്ദനും ഉപസുന്ദനും സഹോദരന്മാരാണ്. അസുരന്മാര്‍! ഒരേ മനസ്സുള്ളവര്‍! ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാത്തവര്‍! വലുതായപ്പോള്‍ അവര്‍ക്കൊരാഗ്രഹം എന്നും ജീവിച്ചിരിക്കണം. അവര്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. ഉഗ്രതപസ്സ് !…
ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് തപസ്സിന്റെ ലക്ഷ്യം അന്വേഷിച്ചു.
‘മഹാനുഭാവാ, ഞങ്ങളെ അനുഗ്രഹിച്ചാലും. ഞങ്ങള്‍ക്കെന്നും ജീവിച്ചിരിക്കണം!’ – സഹോദരന്മാര്‍ ഒരുമിച്ച് ആവശ്യപ്പെട്ടു.
‘ഓര്‍ക്കുക. ജനനവും മരണവും ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ്! നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുവാന്‍ നിവൃത്തിയില്ല.’ ബ്രഹ്മാവ് അറിയിച്ചു.
സഹോദരന്മാര്‍ നിരാശരായി. തല പുകഞ്ഞപ്പോള്‍ ഒരു വഴി തെളിഞ്ഞു.
‘ഞങ്ങള്‍ തമ്മിലല്ലാതെ മറ്റാര്‍ക്കും ഞങ്ങളെ വധിക്കുവാന്‍ സാധിക്കരുത്!’ സുന്ദന്‍ ആവശ്യപ്പെട്ടു. ‘അങ്ങനെ ഒരു വരം തന്നാലും!’ ഉപസുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘ഭക്തവത്സരെ, നാം സന്തുഷ്ടനായി! നിങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കും!’ ബ്രഹ്മാവ് അനുഗ്രഹിച്ചു. സഹോദരന്മാര്‍ ആഹ്ലാദത്തോടെ മടങ്ങി.
പരസ്പരം സ്‌നേഹിച്ച് കഴിയുന്ന സഹോദരന്മാരാണ് തങ്ങള്‍. പോരടിക്കേണ്ടി വരില്ല. പോരടിക്കാത്തിടത്തോളം മരണവുമുണ്ടാവുകയില്ല! മരണഭയമില്ലാത്തതിനാല്‍ അവര്‍ ക്രമേണ അഹങ്കാരികളായി! അവരുടെ ഇഷ്ടത്തിനെതിരു നിന്നവരെ ആക്രമിക്കുവാന്‍ തുടങ്ങി. ദേവന്മാര്‍ ഉല്‍ക്കണ്ഠാകുലരായി.! ജനങ്ങള്‍ ഭയവിഹ്വലരായി! മൂന്നു ലോകങ്ങളും പരിഭ്രാന്തരായി. അവര്‍ പരാതികളുമായി ബ്രഹ്മാവിനെ സമീപിച്ചു.
‘ഭക്തരെ, സമാധാനത്തോടെ മടങ്ങുക. പരിഹാരം ഉടനുണ്ടാകും’ ബ്രഹ്മാവ് സമാധാനിപ്പിച്ചു.
‘ആരും കണ്ടിട്ടില്ലാത്ത ഒരു സുന്ദരിയെ സൃഷ്ടിക്കണം’ ബ്രഹ്മാവ് വിശ്വകര്‍മ്മാവിനോട് നിര്‍ദ്ദേശിച്ചു. വിശ്വകര്‍മ്മാവ് തിലോത്തമയെ സൃഷ്ടിച്ചു. ചില നിര്‍ദ്ദേശങ്ങള്‍ നല്കി തിലോത്തമയെ ഭൂമിയിലേക്കയച്ചു. സഹോദരന്മാര്‍ മദ്യപാനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് അവള്‍ എത്തിയത്. തിലോത്തമനൃത്തം ആരംഭിച്ചു. മനോഹരമായ നൃത്തച്ചുവടുകള്‍! സഹോദരങ്ങള്‍ നൃത്തം ആസ്വദിച്ചു തുടങ്ങി. തിലോത്തമയുടെ സൗന്ദര്യത്തില്‍ മയങ്ങിയപ്പോള്‍ ആഗ്രഹങ്ങള്‍ നാമ്പിട്ടു.
‘ഈ സുന്ദരിയെ എനിക്ക് വിവാഹം കഴിക്കണം’- സുന്ദന്‍ തീരുമാനിച്ചു.- ‘ഈ സുന്ദരിയെ എനിക്ക് വിവാഹം കഴിക്കണം” ഉപസുന്ദനും അങ്ങനെ തീരുമാനിച്ചു. അവര്‍ തിലോത്തമയുടെ പിന്നാലെ കൂടി.
തിലോത്തമനൃത്തം വെച്ച് അകന്നകന്നു കൊണ്ടിരുന്നു. സഹോദരന്മാര്‍ അതിവേഗം തിലോത്തമയെ സമീപിച്ചു. ‘ഇനി നീ എന്റെ ഭാര്യയാകും’ സുന്ദന്‍ വലതു കൈകൊണ്ട് തിലോത്തമയുടെ ഇടതു കൈയില്‍ പിടിച്ച് പറഞ്ഞു.
‘ഇനി നീ എന്റെ ഭാര്യയാകണം’ ഉപസുന്ദന്‍ ഇടതു കൈകൊണ്ട് തിലോത്തമയുടെ വലതു കൈയില്‍ പിടിച്ച് പറഞ്ഞു. ‘ഉപസുന്ദാ, നീയെന്ത് അവിവേകമാണ് കാട്ടുന്നത്! ഞാന്‍ നിന്റെ ജ്യേഷ്ഠനാണ്. ഇവള്‍ ഇനി നിന്റെ ജ്യേഷ്ഠത്തിയമ്മയാണ്.’
അതോടെ അവരുടെ ‘മരിക്കാതിരിക്കണം’ എന്ന മോഹം മറന്നു! ബ്രഹ്മാവില്‍ നിന്ന് കിട്ടിയ വരംമറന്നു!- തിലോത്തമയെ സ്വന്തമാക്കണം! ഈയാഗ്രഹം അവരില്‍ ആവേശമായി പടര്‍ന്നു. ദേഷ്യം വന്ന സുന്ദന്‍ ഗദവീശി.- ഉപസുന്ദന്‍ ഗദ കൊണ്ട് തടുത്തു. ഈ തക്കത്തിന് തിലോത്തമ ഓടി. സഹോദരന്മാര്‍ പിന്തുടര്‍ന്നു….- ”ഞാനൊരാളുടെ ഭാര്യയാകാം” തിലോത്തമ സമ്മതിച്ചു.
സഹോദരന്മാര്‍ പരസ്പരം നോക്കി. അവരുടെ മുഖങ്ങള്‍ ഇരുണ്ടു. സ്വാര്‍ത്ഥത അവരുടെ മനസ്സുകളില്‍ തിങ്ങി നിറഞ്ഞു. ഗദകള്‍ ആകാശത്ത് തുരുതുരാ ഉയര്‍ന്ന് താണു തുടങ്ങി… പരിസരം ഞെട്ടിക്കുന്ന ‘ജംഗാര ശബ്ദങ്ങള്‍! ഭീതിജനകമായ ആക്രോശങ്ങള്‍.! കൈമെയ് മറന്ന് പോരടിച്ച സഹോദരന്മാര്‍ അവസാനം മര്‍ദ്ദനമേറ്റ് അവശരായി. ചോര ഛര്‍ദ്ദിച്ച് മരണപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Tags: ഉപസുന്ദന്‍
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies