Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

ലഡാക്ക് നല്‍കുന്ന പാഠങ്ങള്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
3 October 2025

രണ്ടു പ്രധാനപ്പെട്ട ശത്രുരാജ്യങ്ങളുമായി ഒരേപോലെ അതിര്‍ത്തി പങ്കിടുന്ന ഭാരതത്തിലെ ഒരേയൊരു പ്രദേശമാണ് ലഡാക്ക്. 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ കൈവിട്ടുപോയ അക്‌സായിച്ചിന്‍ ലഡാക്കിന്റെ ഭാഗമാണ്. ചൈന കൈവശം വെച്ചിരിക്കുന്ന ഭാരതത്തിന്റെ ഭൂഭാഗവും കൂടി ചേര്‍ത്താണ് നമ്മുടെ ഭൂപടങ്ങള്‍ തയ്യാറാക്കുന്നത്. 1999ലെ യുദ്ധം നടന്ന കാര്‍ഗില്‍ ലഡാക്കില്‍ ആണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമി, സൈനിക ക്യാമ്പ്, പെട്രോള്‍ പമ്പ് എന്നിങ്ങനെ ലഡാക്കിന്റെ പ്രത്യേകതകള്‍ എണ്ണിയാലൊടുങ്ങില്ല.

Google NewsAdd Kesari Weekly as a preferred source on Google

ദുര്‍ഘടമായ ഭൂപ്രകൃതിയും കാലാവസ്ഥയും എല്ലാം ചേര്‍ന്ന ഈ തന്ത്രപ്രധാന മേഖല ഒരുപാട് വെല്ലുവിളികളും സുരക്ഷാ സങ്കീര്‍ണ്ണതകളും നിറഞ്ഞ മേഖല യാണ്. അതുകൊണ്ടുതന്നെയാണ് 2019-ല്‍, ഐതിഹാസികമായ നീക്കത്തിലൂടെ കശ്മീരിന്റെ പ്രത്യേക പദവിയായ മുന്നൂറ്റിയെഴുപതാം വകുപ്പ് നീക്കം ചെയ്തപ്പോള്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോള്‍ ലഡാക്ക് നിവാസികളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്, ജമ്മുകശ്മീരില്‍ നിന്ന് മാറ്റി തങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കുക എന്നതായിരുന്നു. അങ്ങനെ ലഡാക്ക് നിവാസികളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം കൂടിയാണ് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ സാധിതപ്രായമാക്കിയത്. മുന്നൂറ്റിയെഴുപതാം വകുപ്പ് എന്ന കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടതോടെ വികസനത്തിന്റെ പുതിയ വാതിലുകളാണ് ലഡാക്കിന്റെ മുന്നില്‍ മലര്‍ക്കെ തുറന്നത്.

ഒരിക്കല്‍, ഒരു പുല്ലുപോലും മുളക്കാത്ത ഭൂമിയെന്ന് ജവാഹര്‍ലാല്‍ നെഹ്‌റു പരിഹസിച്ച ലഡാക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയമാണ് പണിതീര്‍ന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ അനുഭവിച്ചിരുന്ന ഒരു പ്രദേശമാണ് ലഡാക്ക്. അവിടെ വമ്പന്‍ സൈനിക സന്നാഹങ്ങള്‍ അടക്കം ധാരാളം അനുബന്ധ വ്യവസായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സാഹസിക ടൂറിസത്തില്‍ ലഡാക്കിനു സമാനതകളില്ലാത്ത സ്ഥാനമായിക്കഴിഞ്ഞു. ഇതൊന്നും കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുത വാഹന രംഗത്ത് വലിയ വികസനത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഭാരതത്തിനു ഈ നിക്ഷേപം വലിയൊരു നിധിയാണ്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ടുവേണം ലഡാക്കില്‍ ഇപ്പോള്‍ നടന്ന പ്രക്ഷോഭത്തെ വിലയിരുത്താന്‍. സ്വയംഭരണമടക്കമുള്ള ലഡാക്ക് നിവാസികളുടെ ആവശ്യങ്ങളും പരാതികളും സുരക്ഷാമുന്‍ഗണനകള്‍ മുന്‍നിര്‍ത്തി ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരവെയാണ് പൊടുന്നനെ അവിടെ അക്രമസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായതുപോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടി ഭാരതത്തിലെ യുവതീയുവാക്കള്‍ തെരുവിലിറങ്ങണമെന്നുള്ള ആഹ്വാനങ്ങള്‍ നിരാശ ബാധിച്ച കോണ്‍ഗ്രസ്സും പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയും ഉയര്‍ത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ അക്രമങ്ങള്‍ എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അതായത് ഇത് വെറും ഒരു സമരമല്ല, രാജ്യത്ത് അരാജകത്വം പടര്‍ത്തി അസ്വസ്ഥത സൃഷ്ടിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക, വികസനമുന്നേറ്റങ്ങളെ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തിരക്കഥയുടെ ഒരു പ്രയോഗവല്‍ക്കരണമാണ്.

ADVERTISEMENT

ഇപ്പോള്‍ അറസ്റ്റിലായ സോനം വാങ്ചുക്ക് എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ കീഴിലുള്ള എന്‍ജിഒയുടെ മറവില്‍ ഒഴുകിയെത്തിയ കോടികളുടെ വിദേശപണം, അതെവിടെയൊക്കെ എന്തിനുവേണ്ടി ചെലവഴിച്ചു എന്നതൊക്കെ ഇപ്പോള്‍ അന്വേഷണത്തിലാണ്. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ രാജ്യവിരുദ്ധപ്രവര്‍ത്തങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് എന്‍ജിഒകളുടെ ലൈസന്‍സുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയതും കര്‍ശന നടപടിയെടുത്തതും അടുത്ത കാലത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുവല്ലോ. ലഡാക്കിലെ ലിഥിയം നിക്ഷേപത്തിന്റെ നിയന്ത്രണം ലഭിക്കുന്ന രീതിയിലുള്ള ഭരണപങ്കാളിത്തമാണ് ഇവരുടെ പ്രധാനലക്ഷ്യം. ഇപ്പോള്‍ ലിഥിയത്തിന്റെ ആധിപത്യമുള്ള ചൈനക്ക്, ഭാരതം ലഡാക്കിലെ നിക്ഷേപം ഉപയോഗിച്ചു തുടങ്ങുന്നത് വലിയ ഭീഷണിയായിരിക്കും. ഒരേ പോലെ ചൈനയും പാകിസ്ഥാനും കണ്ണുവെച്ചിരിക്കുന്ന ലഡാക്കിലേക്ക് എല്ലാ അര്‍ത്ഥത്തിലും നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളുടെ ഒരു തുടക്കമായിരുന്നു ഇപ്പോള്‍ നടന്ന ടൂള്‍ കിറ്റ് പ്രക്ഷോഭം എന്നതിന് വിശ്വസനീയമായ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ജനാധിപത്യത്തില്‍ തോല്‍വി അംഗീകരിക്കാനും അതിന്റെ കാരണം കണ്ടെത്തി തിരുത്തി വീണ്ടും ജനങ്ങളുടെ അംഗീകാരം നേടാന്‍ ശ്രമിക്കുന്നതിനും പകരം രാഷ്ട്രവിരുദ്ധശക്തികളുടെ ചട്ടുകമായി, എങ്ങനെയും മോദി സര്‍ക്കാരിനെ അട്ടിമറിക്കണം എന്ന ഒരുതരം ഭ്രാന്തമായ വാശിയോടെ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും പ്രതിപക്ഷങ്ങളും ഇനിയെങ്കിലും ചില സത്യങ്ങള്‍ മനസ്സിലാക്കണം. നേപ്പാളും ബംഗ്ലാദേശുമല്ല ഭാരതം. പുല്ലുപോലും മുളയ്ക്കാത്ത ഭൂമി നമുക്കെന്തിന് എന്നുപറഞ്ഞ നേതൃത്വവുമല്ല ഇപ്പോള്‍ ഭരണത്തിലുള്ളത്. ദേശസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നത് പലപ്രാവശ്യം തെളിയിച്ച സര്‍ക്കാര്‍ ഈ പ്രക്ഷോഭത്തെയും കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കശ്മീരിലും ദല്‍ഹിയിലുമെല്ലാമുണ്ടായ അക്രമങ്ങളുടെ പൊരുള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കുറച്ചു സമയം എടുത്തെങ്കില്‍ ലഡാക്ക് അക്രമങ്ങളുടെ സത്യം തുടക്കത്തില്‍ തന്നെ വെളിപ്പെട്ടു എന്നത് മാറിയ സാഹചര്യങ്ങളുടെ ഒരു അനന്തരഫലമാണ്. അത് ശുഭോദര്‍ക്കവുമാണ്.

 

Tags: FEATUREDലഡാക്ക്
Share
Tweet
SendShare

Related Posts

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

പിഎം ശ്രീയിലെ പുകമറകള്‍

പിഎം ശ്രീയിലെ പുകമറകള്‍

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies