Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

ജിഎസ്‌ടി യിലെ ജനകീയ വിപ്ലവം

കേസരി ഡെസ്ക്കേസരി ഡെസ്ക്
26 September 2025

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക പരിഷ്‌കരണ നടപടിയായിരുന്നു 2017 ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി എന്ന ചരക്കു സേവന നികുതി. രാജ്യത്തെ ഏകവിപണിയായി വിഭാവനം ചെയ്ത് ചരക്ക് നികുതി ഘടനയെ ഏകീകരിക്കാനുള്ള ധീരമായ ചുവടുവയ്പായിരുന്നു ഇത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരവും ചലനാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ ഒരു ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ദല്‍ഹിയില്‍ നടന്ന അന്‍പത്തിയാറാമത് ജിഎസ്ടി കൗണ്‍സിലിന്റെ മാരത്തോണ്‍ യോഗത്തിനു ശേഷമാണ് നിലവിലെ നാല് തട്ടിലുള്ള ഘടന മാറ്റി ലളിതമായ രണ്ടു നിരക്കുകള്‍ കൊണ്ടുവന്നിരിക്കുന്നത്. നവരാത്രി ആരംഭത്തോടെ ഇത് നിലവില്‍ വന്നു. നിലവിലുള്ള നാലു നികുതിത്തട്ടുകള്‍ രണ്ടായിച്ചുരുങ്ങുന്നതോടെ 12 ശതമാനം, 28 ശതമാനം തട്ടുകള്‍ ഒഴിവാകുകയും ഇതിനുപകരം അഞ്ചുശതമാനം, 18 ശതമാനം നിരക്കുകള്‍ മാത്രമാവുകയും ചെയ്യും. ഇതോടൊപ്പം 175 നിത്യോപയോഗസാധനങ്ങളുടെ നികുതി അഞ്ച് ശതമാനത്തിലേക്ക് കുറച്ച് ഉപഭോക്താക്കളുടെ നികുതിഭാരം സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുമുണ്ട്. പുതിയ പരിഷ്‌കാരത്തിലൂടെ സര്‍ക്കാരിന് 46000 കോടി രൂപ വരുമാനനഷ്ടം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന ധീരമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.

തൊഴില്‍ മേഖലകള്‍ മുതല്‍ സാധാരണ ജനങ്ങളിലേക്ക് വരെ നേരിട്ട് പ്രയോജനം ലഭിക്കുന്ന പരിഷ്‌കാരങ്ങളാണ് ജിഎസ്ടിയിലെ പുന:ക്രമീകരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്. പാലുല്‍പ്പന്നങ്ങള്‍ മുതല്‍ കാറുകള്‍ക്കു വരെ ഇതിലൂടെ വില കുറയും. വാഹനരംഗത്ത് പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാല്പതോളം ജീവന്‍രക്ഷാമരുന്നുകളുടെ നികുതി ഒഴിവാകുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. ഭക്ഷ്യധാന്യങ്ങള്‍, മറ്റു നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് 5% എന്ന കുറഞ്ഞ നിരക്കില്‍ നികുതി തുടരുന്നതും ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. ആരോഗ്യ- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ ജിഎസ്ടി ബാധ്യതയും ഒഴിവാക്കിയിട്ടുണ്ട്. എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷന്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതിനിരക്ക് 28-ല്‍നിന്ന് 18 ശതമാനമായി കുറച്ചു.

ADVERTISEMENT

സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ് പോലുള്ളവയുടെ തീരുവ കുറയുന്നത് നിര്‍മാണമേഖലയ്ക്ക് നവോന്മേഷം പകരാനിടയാക്കും. കാര്‍ഷിക ഉപകരണങ്ങള്‍, ട്രാക്ടറുകള്‍, മണ്ണൊരുക്കി യന്ത്രങ്ങള്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കിയത് കാര്‍ഷിക മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കും. ഇതോടൊപ്പം വളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, അമോണിയ, ബയോപെസ്റ്റിസൈഡുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കുകയും ചെയ്തു. പല നിത്യോപയോഗ സാധനങ്ങളുടെയും നികുതി നിജപ്പെടുത്തിയത് അവയുടെ വില കുറയ്ക്കുകയും വിപണിയെ സജീവമാക്കുകയും ചെയ്യും. അതേസമയം എനര്‍ജി ഡ്രിങ്കുകള്‍, പാന്‍ മസാല, ഗുട്ക, സിഗരറ്റുകള്‍, ബീഡികള്‍ എന്നിവയുടെ നിലവിലെ നികുതി തുടരും. ഉപഭോക്താക്കളുടെ നികുതിഭാരം കുറച്ച് ഉപഭോഗം ഉയര്‍ത്തുകയും അതുവഴി ഉത്പാദനം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പുതിയ ദിശയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിഷ്‌കരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഇരട്ടത്തീരുവ കയറ്റുമതിമേഖലയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയെ ആഭ്യന്തര വിപണിയെ സജീവമാക്കിക്കൊണ്ട് മറികടക്കാനും ഈ നടപടി ഉപകരിക്കും.

നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പരിഷ്‌കരണം നിലവില്‍ വരുന്നതിന് തൊട്ടു മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് സമാശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളര്‍ച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം നിലവില്‍ വന്നിരിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കിലെ പരിഷ്‌കാരം വലിയ മാറ്റം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ബജറ്റിലൂടെ രാജ്യത്തെ ആദായ നികുതി ഘടനയിലും കേന്ദ്ര സര്‍ക്കാര്‍ ജനോപകാരപ്രദമായ വലിയ പരിഷ്‌കാരം കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജിഎസ്ടിയിലും ജനകീയ വിപ്ലവത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ജിഎസ്ടിയെ ഗബ്ബര്‍സിങ്ങ് ടാക്‌സെന്നും നികുതി കൊള്ളയെന്നും പരിഹസിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷത്തിനുള്ള ഭാവാത്മകമായ മറുപടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍. ആത്മനിര്‍ഭരതയിലൂടെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവാനുള്ള ഭാരതത്തിന്റെ പ്രയാണത്തിന് ജിഎസ്ടിയിലെ ഈ ജനകീയ വിപ്ലവം ഊര്‍ജ്ജം പകരുമെന്നത് തീര്‍ച്ചയാണ്.

Tags: FEATUREDNarendra Modiജിഎസ്ടിGST
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies