Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സോ… ആന്റി നാഷണല്‍ കോണ്‍ഗ്രസ്സോ…?

കേസരി ഡെസ്ക്കേസരി ഡെസ്ക്
8 August 2025

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോഴെ മനസ്സിലേക്ക് ഓടി എത്തുന്ന ചിത്രം മഹാത്മാഗാന്ധിയുടേതാണ്. തന്റെ ജീവിതം സത്യാന്വേഷണ പരീക്ഷണമാക്കിയ ഗാന്ധിജി സത്യത്തിനും അഹിംസയ്ക്കും പരമപ്രാധാന്യം നല്‍കി. ഭാരതസ്വാതന്ത്ര്യത്തിനായി താന്‍ നേതൃത്വം നല്‍കി പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നെങ്കിലും ആന്റി നാഷണല്‍ കോണ്‍ഗ്രസായി മാറുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ ഇന്നത് സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഭാരതവിരുദ്ധ ആഗോളശക്തികള്‍ നിയോഗിച്ച അഞ്ചാംപത്തികളോ ട്രോജന്‍ കുതിരകളോ അല്ലേ പല കോണ്‍ഗ്രസ് നേതാക്കളും എന്ന് സംശയിച്ചു പോകും വിധമാണ് കാര്യങ്ങളുടെ പോക്ക്. അമേരിക്കയുടെയും പാകിസ്ഥാന്റെയും മുസ്ലീം മതമൗലികവാദികളുടെയും ശബ്ദമാണ് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ നാവില്‍ നിന്നും തുടര്‍ച്ചയായി പുറത്തുവരുന്നത്. ശത്രുരാജ്യങ്ങള്‍ക്കുനേരെ ഭാരത സൈന്യം വിജയകരമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള എല്ലാ സൈനിക നടപടികളെയും പരാജയമായി ചിത്രീകരിക്കാനും സൈന്യത്തിന്റെ ആത്മവീര്യം കെടുത്താനും അയലത്തെ എതിരാളികളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഭാരതീയര്‍ എങ്ങിനെയാണ് ഇനി വിശ്വസിക്കുക. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ ഇക്കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടതോടെ പുറത്തു വന്ന പല വിവരങ്ങളും രാജ്യസ്‌നേഹികളെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ മാലേഗാവ് സ്‌ഫോടനം കോണ്‍ഗ്രസ് ആസൂത്രണത്തില്‍ നടന്ന ഒരു ഭീകരപ്രവര്‍ത്തനമായിരുന്നു എന്നു സംശയിക്കാവുന്ന നിരവധി സാഹചര്യത്തെളിവുകളാണ് പുറത്തു വരുന്നത്. സ്‌ഫോടനത്തിനുപയോഗിച്ച ആര്‍ഡിഎക്‌സ് വാഹനത്തില്‍ സ്ഥാപിച്ചത് മഹാരാഷ്ട്ര എറ്റിഎസ് ആണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അന്ന് മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ക്കു മേലെ കരിനിഴല്‍ വീഴ്ത്തുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയേക്കാളും രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന് കരുതുന്ന ചില കോണ്‍ഗ്രസ് കുബുദ്ധികള്‍ സംഘത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാലേഗാവ് സ്‌ഫോടനത്തെ ഉപയോഗിക്കുകയായിരുന്നു. മാലേഗാവ് സ്‌ഫോടനകേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ബൂബ് മുജ്‌വാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ തുറന്നു പറച്ചിലുകളില്‍ നിന്ന് ഗാന്ധിജിയുടെ കോണ്‍ഗ്രസില്‍ നിന്ന് സോണിയയുടെ കോണ്‍ഗ്രസിലേക്കെത്തുമ്പോഴേയ്ക്കും ആ പ്രസ്ഥാനം ഒറ്റുകാരുടെയും ചതിയന്മാരുടെയും കൂടാരമായി മാറിക്കഴിഞ്ഞു എന്നു മനസ്സിലാക്കാം. മാലേഗാവ് സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിനെ പ്രതിയാക്കാന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് വന്‍ ഗൂഢാലോചന നടത്തിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. മോഹന്‍ ഭാഗവതിന്റെ പേര് പറയിക്കാന്‍ വേണ്ടി മറ്റ് പ്രതികള്‍ക്കു മേല്‍ വലിയ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചതായ വിവരങ്ങളും പുറത്തു വന്നു കഴിഞ്ഞു. എന്തിനായിരുന്നു ഇതെല്ലാം എന്നറിയുമ്പോഴാണ് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം എത്രത്തോളം വര്‍ഗ്ഗീയവും രാജ്യവിരുദ്ധവുമായി മാറിക്കഴിഞ്ഞു എന്ന് മനസ്സിലാവുക. കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ രാജ്യവ്യാപകമായി അഴിഞ്ഞാടിയിരുന്ന മുസ്ലീം ഭീകരവാദികളെ വെള്ളപൂശാനും ഹിന്ദു സംഘടനകളെ തകര്‍ക്കാനും വേണ്ടിയായിരുന്നു മാലേഗാവ് സ്‌ഫോടനത്തെ അവര്‍ ഉപയോഗിച്ചത്. ആഗോളതലത്തില്‍ മുസ്ലീം എന്നാല്‍ ഭീകരവാദി എന്ന പ്രതിച്ഛായ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്കു നല്‍കിയ കവറിംഗ് ഫയറായിരുന്നു കോണ്‍ഗ്രസ് ഉപയോഗിച്ചു തുടങ്ങിയ ഹിന്ദുത്വ ഭീകരവാദം എന്ന വാക്ക്. മാലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ സര്‍സംഘചാലകിനെ പ്രതിയാക്കി കൊണ്ട് ആര്‍ എസ്എസ്സിനെ ഒരു ഭീകര സംഘടനയായി സമൂഹമധ്യത്തില്‍ ചിത്രീകരിക്കാമെന്നും സംഘത്തെ എന്നന്നേയ്ക്കുമായി നിരോധിക്കാമെന്നും കോണ്‍ഗ്രസ് സ്വപ്‌നം കണ്ടു. അതിനു മുമ്പുതന്നെ ഹിന്ദുത്വ ഭീകരത, കാവിഭീകരത തുടങ്ങിയ ശബ്ദങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തി തുടങ്ങിയിരുന്നു. നെഹ്രുവിന്റെ കാലത്ത് ഗാന്ധിവധം സംഘത്തിനു മേല്‍ ആരോപിച്ചു കൊണ്ട് സമാനമായ ഒരു ശ്രമം നടത്തിയിരുന്നു.

എല്‍.കെ. അദ്വാനിയടക്കമുള്ള ബിജെപി നേതാക്കളെ വധിക്കാന്‍ മുസ്ലീം ഭീകരവാദികള്‍ കോയമ്പത്തൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയപ്പോള്‍ അതിനു പിന്നില്‍ ആര്‍എസ്എസ്സാണെന്ന ആരോപണമുയര്‍ത്തിയ സീതാറാം കേസരി എന്ന കോണ്‍ഗ്രസ് നേതാവ് ഹിന്ദുത്വ ഭീകരവാദികള്‍ എന്ന ആശയം ആദ്യമായി ഉയര്‍ത്താന്‍ ശ്രമിച്ച വ്യക്തിയാണ്. 2004ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാനും സംഘവും അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചെങ്കിലും ഗുജറാത്ത് പോലീസ് ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതിനാല്‍ ദൗത്യം വിജയിച്ചില്ല. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു വരുത്തി നരേന്ദ്ര മോദിയെ അറസ്റ്റു ചെയ്യാന്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സിബിഐ ഡയറക്ടര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ലഷ്‌കര്‍ തൊയ്ബയേക്കാള്‍ നമ്മുടെ പ്രധാന ശത്രു ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസിന്റെ എക്കാലത്തേയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ വിദേശ നയതന്ത്ര പ്രതിനിധിയോട് പറഞ്ഞിട്ട് അധികം കാലമായിട്ടില്ല. ഹിന്ദു താലിബാന്‍ എന്ന വാക്ക് ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2010 ല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ആയിരുന്ന ദിഗ്വിജയ് സിംഗ് ഹിന്ദുത്വ ഭീകരത എന്നും കാവിഭീകരത എന്നും മറ്റുമുള്ള വാക്കുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ സാധൂകരിക്കാന്‍ മാലേഗാവ് സ്‌ഫോടനമായിരുന്നു ഉദ്ധരിച്ചിരുന്നത്. പാകിസ്ഥാന്‍ നടത്തിയ മുംബൈ ഭീകരാക്രമണവും ആര്‍എസ്എസ്സിനുമേല്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് അക്കാലത്ത് ശ്രമിച്ചിരുന്നു. 2013-ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ഔദ്യോഗിക പരിപാടികളിലെല്ലാം ഹിന്ദു ഭീകരത, കാവിഭീകരത എന്നീ ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇതെല്ലാം ആഗോള മുസ്ലീം ഭീകരവാദത്തിനെ വെള്ളപൂശാനും ഭീകരവാദത്തിന് കവചമൊരുക്കാനും കോണ്‍ഗ്രസ് ചെയ്യുന്ന കുതന്ത്ര വേലകളാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നവരാണ് വര്‍ത്തമാനകാല ഭാരതീയ സമൂഹം എങ്കിലും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ നിന്നും നുണയന്വേഷണ പരീക്ഷണങ്ങളിലേക്കെത്തിച്ചേര്‍ന്ന ആന്റി നാഷണല്‍ കോണ്‍ഗ്രസ് ആയി മാറിയിരിക്കുന്നു എന്നതാണ് സത്യം.

ADVERTISEMENT

 

Tags: FEATUREDകോണ്‍ഗ്രസ്രാഹുല്‍ ഗാന്ധി
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies