കോഴിക്കോട്: ബാലഗോകുലത്തിൻ്റെ ബാലമാസിക മയിൽപ്പീലിയുടെ വായനക്കൂട്ടമായ ‘മയിൽപ്പീലിക്കൂട്ടം’ കോഴിക്കോട് നഗരത്തിലെ പൗരപ്രമുഖർക്ക് വിഷു പുതുവത്സര ആശംസാ കാർഡും കൈനീട്ടവും നൽകി. യശശ്ശരീരനായ കവി എൻ.എൻ കക്കാടിൻ്റെ ധർമ്മപത്നി ശ്രീദേവീ കക്കാട്, ഐ.എസ്.ആർ.ഒയിലെ മുൻ ഉപഗ്രഹ ശാസ്ത്രജ്ഞൻ Dr. സേതുമാധവൻ, കേരളത്തിലെ മുതിർന്ന ചാർട്ടേഡ് അകൗണ്ടൻ്റും കോഴിക്കോട് മഹാനഗരത്തിൻ്റെ മാന്യ സഹ: സംഘചാലകുമായ ശ്രീ. നാരായണ കുമാർ, ഉത്തരകേരള പ്രാന്ത പ്രചാരക് ശ്രി. ആ. വിനോദ്, ഉത്തരകേരള സഹ സമ്പർക്ക പ്രമുഖ് ശ്രീ. കെ.സുബാഷ്, കേസരി വാരികയുടെ ഉടമസ്ഥത വഹിക്കുന്ന ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അംഗങ്ങളായ Adv P K ശ്രീകുമാർ, കെ. സർജിത്ത് ലാൽ, ശ്രീ. ഷാജകുമാർ, ശ്രീ. സി.എം രാമചന്ദ്രൻ മാസ്റ്റർ, ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ, കേസരി മേനേജർ ശ്രീ. സുരേഷ്, ജില്ലാ കാര്യവാഹ് ശ്രീ. സുബീഷ് ലാലു, പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ
Dr. മുരളി പി. വെട്ടത്ത്, ജയഗോപാൽ ചന്ദ്രശേഖർ, ബാലഗോകുലം ഉത്തര കേരളം ഭഗിനി പ്രമുഖ ശ്രീമതി. ജയശ്രീ ഗോപീകൃഷ്ണൻ എന്നിവർക്ക് ആശംസാകാർഡ് നല്കി. ചടങ്ങിന് മയിൽപ്പീലിക്കൂട്ടം സഹസംയോജക് ശ്രീ പി.ടി പ്രഹളാദൻ , മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഖജാൻജി ശ്രീ. ശരത്ത് വാര്യർ മയിൽപ്പീലിക്കൂട്ടം സഞ്ചാലൻ സമിതി അംഗങ്ങളായ അദ്വൈത് അനുരുദ്ധ്, തേജ എസ്.കെ, ധീരജ് എന്നിവർ നേതൃത്വം വഹിച്ചു. ലയ ലതീഷ്,അവന്തിക സായ് ദ്യൂവ , ആരാദ്യ, അമേയ ,ഉദ്ധവ് സൂരജ് എന്നിവരും പങ്കെടുത്തു.