Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തണം: ആര്‍.എസ്.എസ്.

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

Print Edition: 28 March 2025

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ഘടകങ്ങളുടെ കൈകളില്‍ നിന്ന് ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും നേരിടുന്ന അനിയന്ത്രിതവും ആസൂത്രിതവുമായ അക്രമത്തിലും അനീതിയിലും അടിച്ചമര്‍ത്തലിലും അഖില ഭാരതീയ പ്രതിനിധി സഭ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇത് വ്യക്തമായും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.

ബംഗ്ലാദേശിലെ സമീപകാല ഭരണമാറ്റത്തിനിടയില്‍, മഠങ്ങള്‍, ക്ഷേത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ പന്തലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ദേവതകളെ അപമാനിക്കല്‍, പ്രാകൃത കൊലപാതകങ്ങള്‍, സ്വത്തുക്കള്‍ കൊള്ളയടിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരം സംഭവങ്ങളുടെ ഇരകള്‍ ഹിന്ദുക്കളിലും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലും മാത്രമുള്ളവരായതിനാല്‍ ഈ സംഭവങ്ങള്‍ രാഷ്ട്രീയപരം മാത്രമാണെന്ന് പറഞ്ഞ് മതപരമായ വശത്തെ നിഷേധിക്കുന്നത് സത്യത്തെ തിരസ്‌ക്കരിക്കലാണ്.

ബംഗ്ലാദേശില്‍ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പ്രത്യേകിച്ച് പട്ടികജാതികളും പട്ടികവര്‍ഗങ്ങളും മതഭ്രാന്തരായ ഇസ്ലാമിക ഘടകങ്ങളുടെ കൈകളാല്‍ പീഡിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യയുടെ തുടര്‍ച്ചയായ ഇടിവ് (1951 ലെ 22 ശതമാനത്തില്‍ നിന്ന് ഇന്ന് 7.95 ശതമാനമായി) അവരുടെ അസ്തിത്വ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ച അക്രമത്തിനും വിദ്വേഷത്തിനും ഭരണകൂടപരവും അധികാരനിയുക്തവുമായ പിന്തുണ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. ഇതോടൊപ്പം, ബംഗ്ലാദേശിലെ നിരന്തരമായ ഭാരത വിരുദ്ധ വാചാടോപം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗൗരവതരമായി ബാധിക്കും.

ഒരു രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തില്‍ അവിശ്വാസത്തിന്റെയും ഏറ്റുമുട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ഭാരതത്തിന് ചുറ്റുമുള്ള മുഴുവന്‍ മേഖലയിലും അസ്ഥിരത വളര്‍ത്താന്‍ ചില അന്താരാഷ്ട്ര ശക്തികളുടെ ഭാഗത്തുനിന്ന് യോജിച്ച ശ്രമം നടക്കുന്നുണ്ട്. ഇത്തരം ഭാരത വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കല്‍, പാകിസ്ഥാന്റെയും ഡീപ് സ്റ്റേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്താനും അവയെ തുറന്നുകാട്ടാനും അഖിലഭാരതീയ പ്രതിനിധിസഭ അന്താരാഷ്ട്ര നയതന്ത്രവിദഗ്ദ്ധന്മാരോടും ചിന്തകരോടും നേതാക്കളോടും ആവശ്യപ്പെടുന്നു. ഈ മുഴുവന്‍ പ്രദേശത്തിനും പൊതുവായ ഒരുസംസ്‌കാരവും ചരിത്രവും സാമൂഹിക ബന്ധങ്ങളുമുള്ളതിനാല്‍ ഒരിടത്തുണ്ടാകുന്ന ഏതൊരു പ്രക്ഷോഭവും ഈ മേഖലയിലുടനീളം ആശങ്ക ഉയര്‍ത്തുന്നു എന്ന വസ്തുത അടിവരയിടാന്‍ അഖിലഭാരതീയ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെയും അയല്‍രാജ്യങ്ങളുടെയും ഈ പൊതു പൈതൃകം ശക്തിപ്പെടുത്തുന്നതിന് എല്ലാ ആളുകളും ശ്രമിക്കണമെന്ന് പ്രതിനിധിസഭ കരുതുന്നു.

ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഈ അതിക്രമങ്ങളെ സമാധാനപരമായും കൂട്ടായും ജനാധിപത്യപരമായും ധീരമായി ചെറുത്തു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഈ ദൃഢനിശ്ചയത്തിനു ഭാരതത്തിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തില്‍ നിന്നും ധാര്‍മ്മികവും മാനസികവുമായ പിന്തുണ ലഭിച്ചു എന്നത് പ്രശംസനീയമാണ്. ഭാരതത്തിലെയും വിവിധ രാജ്യങ്ങളിലെയും വിവിധ ഹിന്ദു സംഘടനകള്‍ ഈ അക്രമത്തിനെതിരെ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തുകയും പ്രകടനങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയ്ക്കും അഭിമാനത്തിനും ആവശ്യമുയര്‍ത്തുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിലെ പല നേതാക്കളും അവരുടെ തലത്തില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സംരക്ഷണം നല്‍കി കൂടെ നില്‍ക്കാനുള്ള ദൃഢനിശ്ചയം ഭാരത സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലും നിരവധി ആഗോള വേദികളിലും ഭാരത സര്‍ക്കാര്‍ ഈ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ സംരക്ഷണവും അന്തസ്സും ക്ഷേമവും ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ബംഗ്ലാദേശ് സര്‍ക്കാരുമായി തുടര്‍ച്ചയായി അര്‍ത്ഥവത്തായ സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്നും പ്രതിനിധിസഭ ഭാരതസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ബംഗ്ലാദേശിലെ ഹിന്ദുക്കളോടും മറ്റ് ന്യൂനപക്ഷ സമുദായങ്ങളോടും കാണിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം ഗൗരവമായി കാണാനും ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും യുഎന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകളും ആഗോള സമൂഹവും ബാധ്യസ്ഥരാണെന്ന് പ്രതിനിധിസഭ അഭിപ്രായപ്പെടുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും വേണ്ടി ഐക്യദാര്‍ഢ്യത്തോടെ ശബ്ദമുയര്‍ത്താന്‍ മുഴുവന്‍ ഹിന്ദുസമൂഹത്തോടും വിവിധ രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെ നേതാക്കളോടും അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനം ചെയ്യുന്നു.

 

Tags: ആര്‍എസ്എസ് പ്രമേയം
ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

കൊട്ടിയൂരിലെ മഴമഹോത്സവം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies