Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

മതേതര നാട്യങ്ങള്‍ തിരിച്ചറിയണം

കേസരി ഡെസ്ക്കേസരി ഡെസ്ക്
4 April 2025

ലോകത്തില്‍ മത രാഷ്ട്രങ്ങളും മതേതര രാഷ്ട്രങ്ങളും മതവിരുദ്ധ രാഷ്ട്രങ്ങളുമുണ്ട്. ദൈവവും അനുബന്ധ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ് നാം മതം എന്ന വാക്കു കൊണ്ട് സാധാരണ അടയാളപ്പെടുത്തുന്നത്. ഞങ്ങള്‍ വിശ്വസിക്കുന്ന മതം മാത്രമാണ് ശരിയെന്നും മറ്റുള്ളവയൊക്കെ അബദ്ധങ്ങളാണ് എന്നും കരുതുന്ന മതങ്ങളാണ് സെമറ്റിക് മതങ്ങള്‍. ലോകത്തെ മത രാഷ്ട്രങ്ങളിലേറെയും സെമറ്റിക് മതവിശ്വാസികളുടേതാണ്. മത രാഷ്ട്രങ്ങള്‍ മറ്റ് മതങ്ങളിലുള്ളവരെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നുമാത്രമല്ല, അവര്‍ക്ക് മതപരമായ സ്വാതന്ത്യവും അനുവദിച്ചു നല്‍കാറില്ല. ഏതാണ്ടെല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും ഈ പട്ടികയില്‍ വരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ആര്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനും അനുഷ്ഠാനങ്ങള്‍ പിന്തുടരാനും സ്വാതന്ത്ര്യം നല്‍കുന്ന രാജ്യങ്ങളാണ് മതേതര രാജ്യങ്ങളായി അറിയപ്പെടുന്നത്. എന്നുപറഞ്ഞാല്‍ രാജ്യത്തിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക താത്പര്യമോ വിരോധമോ ഉണ്ടാവില്ല എന്നര്‍ത്ഥം. ഒരു മതത്തിനും പ്രവര്‍ത്തന സ്വാതന്ത്രൃമില്ലാത്ത മതവിരുദ്ധ രാജ്യങ്ങളും ലോകത്തിലുണ്ട്. ഭാരതം ഒരു മതേതര രാജ്യമായാണ് അറിയപ്പെടുന്നത്. എന്നാല്‍ ജനാധിപത്യ ഭരണക്രമത്തില്‍ വോട്ടു ബാങ്കുകള്‍ ഉള്ള സംഘടിത മതങ്ങളെ പ്രീണിപ്പിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രഖ്യാപിത നയപരിപാടികള്‍ മാറ്റിവച്ച് ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. തങ്ങള്‍ക്ക് മതമില്ല എന്നു പറയുകയും മതാചാരങ്ങളെ പുച്ഛിക്കുകയും ഒക്കെ ചെയ്യുന്ന പുരോഗമന നാട്യക്കാരായ രാഷ്ട്രീയക്കാര്‍ ചില സംഘടിത മതങ്ങളുടെ ആചാരങ്ങളില്‍ ഭാഗഭാക്കാകാനും അവ നടത്താനും കാണിക്കുന്ന ഉത്സാഹം കാണുമ്പോള്‍ ഇവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഏത്അട്ടത്താണ് പണയപ്പെടുത്തിയിരിക്കുന്നത് എന്നാലോചിക്കേണ്ടതാണ്. കടുത്ത മത കാര്‍ക്കശ്യത്തോടെ അനുഷ്ഠിക്കപ്പെടുന്ന റംസാന്‍ നോമ്പും അതിനോടനുബന്ധിച്ചുള്ള നോമ്പുതുറയും ഇഫ്താര്‍ വിരുന്നും കേരളത്തിലിന്ന് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഭക്ഷ്യമേളയായി മാറിയിരിക്കുകയാണ്.

ക്രിസ്തുമസും റംസാനും വിഷുവുമെല്ലാം മതാതീതമായി ആഘോഷിക്കുന്ന ഒരു മാതൃകാ സമൂഹമായി നമ്മള്‍ മാറേണ്ടതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ ഈ ആശയത്തോട് സെമറ്റിക് മതങ്ങള്‍ക്ക് ഒത്തുപോകാനാവില്ല. പ്രത്യേകിച്ച് ഇസ്ലാം മതത്തിന്. ക്രിസ്തുമതത്തില്‍ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് ലോകം മുഴുവനുള്ള ക്രൈസ്തവര്‍ക്ക് സെമറ്റിക് കാര്‍ക്കശ്യങ്ങളില്‍ നിന്നും ഒരു പരിധി വരെ കുതറി മാറാനും ഇതര മതങ്ങളോട് സഹിഷ്ണുതാപൂര്‍വ്വം പെരുമാറാനും കഴിയുന്നുണ്ട്. പൗരോഹിത്യത്തിന്റെ വര്‍ഗ്ഗീയ നിലപാടുകളെ ചോദ്യം ചെയ്യുന്ന അനുയായികള്‍ ക്രൈസ്തവര്‍ക്കിടയില്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ആധുനിക ശാസ്ത്രവും വിദ്യാഭ്യാസവുമൊക്കെ സാമാന്യ ക്രൈസ്തവ സമൂഹത്തെ പുരോഗമനാശയക്കാരാക്കി മാറ്റുകയും മതാതീതമായി പൊതു ഇടങ്ങളില്‍ വ്യവഹരിക്കാന്‍ പര്യാപ്തരാക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു മതാനുയായികളെ സംബന്ധിച്ച് പുല്ലിലും പുഴുവിലും വരെ ഈശ്വരനുണ്ടെന്നുള്ള വിശ്വാസം കൊണ്ട് എല്ലാ മതങ്ങളിലൂടെയും ഈശ്വരസാക്ഷാത്ക്കാരം ലഭിക്കും എന്ന വിശ്വാസം ഉള്ളവരാണ് അവര്‍. അവര്‍ക്ക് ഏതു മതത്തിന്റെയും ആഘോഷം സ്വന്തമെന്നതു പോലെ കൊണ്ടാടാന്‍ കഴിയും. പക്ഷെ പ്രശ്‌നം ആധുനിക കാലത്തിന്റെ പരിഷ്‌ക്കരണ പ്രവണതകളോട് മുഖം തിരിച്ചു നില്‍ക്കുന്ന മുസ്ലീം ജനസാമാന്യത്തിന്റെ മതാഘോഷങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളില്‍ മതേതര രാഷ്ട്രീയ നാട്യങ്ങളുടെ പേരില്‍ കൊണ്ടാടേണ്ടതുണ്ടോ എന്നിടത്താണ്. അമ്പലം ഭരിക്കാന്‍ തുനിഞ്ഞിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചില ക്ഷേത്രങ്ങളെ റംസാന്‍ നോമ്പുതുറയുടെയും ഇഫ്താര്‍ വിരുന്നിന്റെയും വേദിയാക്കി മാറ്റുന്നതിലെ യുക്തിരാഹിത്യമാണ് വിഷയം.

ADVERTISEMENT

വിഗ്രഹാരാധന അങ്ങേയറ്റം പാപവും വിഗ്രഹധ്വംസനം പുണ്യവും എന്നു കരുതുന്ന മുസ്ലീം മതത്തിന്റെ ആഘോഷങ്ങള്‍ വിഗ്രഹാരാധനയുടെ കേന്ദ്രമായ ക്ഷേത്രങ്ങളില്‍ നടത്തുന്നതിന്റെ ചേതോവികാരമെന്താണ്? മതാതീതമായി ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം മുസ്ലീം സമുഹത്തിലും ഉണ്ടെന്നു സമ്മതിച്ചാല്‍ തന്നെ മുസ്ലീമിന്റെ പൊതുബോധത്തെ തിരുത്താന്‍ അവര്‍ക്കാവില്ല എന്നതാണ് വസ്തുത. മുഹമ്മദ് കുട്ടി വിശാഖം എന്ന പേരില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് ശീട്ടാക്കിയതിനോട് ഒ.അബ്ദുള്ളയെന്ന മുസ്ലീം പണ്ഡിതന്‍ പ്രതികരിച്ചതെങ്ങനെയെന്ന് കേരളം കണ്ടതാണ്. മമ്മൂട്ടിയുടെ അറിവോടെയാണ് വഴിപാട് കഴിച്ചതെങ്കില്‍ അയാള്‍ പ്രായശ്ചിത്തം ചെയ്യുകയും മുസ്ലീം സമൂഹത്തോട് മാപ്പു പറയുകയും ചെയ്യണമെന്ന് ഒ.അബ്ദുള്ള പറഞ്ഞിട്ട് മുസ്ലീം ജനസാമാന്യം അതിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്. കാരണം ഖുറാന്‍ അനുസരിച്ച് ഒ.അബ്ദുള്ള പറഞ്ഞതാണ് ശരി എന്ന് സാമാന്യ മുസ്ലീമിനറിയാം. അങ്ങിനെയെങ്കില്‍ വിഗ്രഹാരാധനയുടെ കേന്ദ്രമായ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഇഫ്താര്‍ വിരുന്നും ഹറാമായിരിക്കുമല്ലോ. കണ്ണൂരില്‍ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ കമ്മ്യൂണിസ്റ്റ് സഖാക്കന്മാര്‍ നടത്താന്‍ തീരുമാനിച്ച ഇഫ്താര്‍ വിരുന്ന് ഹൈക്കോടതി ഇടപെട്ട് മാറ്റിയിരിക്കുകയാണ്. മുസ്ലീം മതാചാരമായ നോമ്പുതുറയെ ഇന്ന് കേരളത്തില്‍ രാഷ്ട്രീയ മാനങ്ങളോടെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് സത്യം.ഓണം മുസ്ലീം വിശ്വാസികള്‍ ആഘോഷിക്കരുതെന്ന് സുന്നി യുവജന സംഘടന ആവശ്യപ്പെട്ട പ്രബുദ്ധ കേരളത്തില്‍ മുസ്ലീം സമൂഹത്തില്‍ നിന്നു മാത്രമല്ല ഇതര വിപ്ലവ രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്നു പോലും മറുത്തൊരു ശബ്ദമുണ്ടായില്ലെന്ന് നാം തിരിച്ചറിയണം. മലപ്പുറത്ത് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നബിദിനാഘോഷവും ദഫ് മുട്ടും നടത്തി മതേതര പൊറാട്ട് നാടകം കളിച്ച പുരോഗമന ഹിന്ദുക്കള്‍ക്ക് ഏതെങ്കിലും മോസ്‌ക്കിലൊരുക്കിയ വിഷുക്കണി കണ്ട് കൈനീട്ടം വാങ്ങാനുള്ള സൗഭാഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

ബംഗ്ലാദേശില്‍ കഴിഞ്ഞ വര്‍ഷം ഹരേ കൃഷ്ണപ്രസ്ഥാനക്കാര്‍ അമ്പലത്തില്‍ ഇഫ്താര്‍ വിരുന്ന് നല്‍കുന്നതിന്റെ ചിത്രം ലോകം മുഴുവന്‍ മതേതരത്വത്തിന്റെ മാതൃകയായി പറന്നു നടന്നിരുന്നു. ഈ വര്‍ഷം ഇഫ്താര്‍ വിരുന്നു നല്‍കാന്‍ ആ ക്ഷേത്രവുമില്ല, അന്ന് വിരുന്നു നല്‍കിയവരുമില്ല എന്ന സത്യം കൂടി ഹിന്ദുക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്ലാം മതം മതാതീതമായ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്‌ക്കരണത്തിന് വിധേയമാകാത്തിടത്തോളം കാലം മതസൗഹാര്‍ദ്ദം ലോകത്ത് സാധ്യമല്ല. ആ പരിഷ്‌ക്കരണങ്ങള്‍ ആരംഭിക്കേണ്ടത് ഇസ്ലാമിനുള്ളില്‍ നിന്നു തന്നെയാണ്. അപ്പോള്‍ നമുക്ക് റംസാനും ഇഫ്താര്‍ വിരുന്നും ക്രിസ്തുമസും ഈസ്റ്ററും ഓണവും വിഷും എല്ലാം മതാതീത സൗഹൃദത്തിന്റെ വേദിയാക്കി മാറ്റാം. ഇപ്പോള്‍ നടക്കുന്ന മതേതര പൊറാട്ടുനാടകങ്ങള്‍ ആരെ വിഡ്ഢിയാക്കാനാണ്?

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍…

Tags: വിഷുFEATURED
ShareTweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies