സംഘം സമാജത്തിലെ ഒരു സംഘടനയല്ല; മറിച്ച് സമ്പൂര്‍ണ സമാജത്തിന്റെയും സംഘടനയാണ്. അതുകൊണ്ട് സമ്പൂര്‍ണ സമാജത്തിലും ദേശഭക്തിയും സദ്ഗുണങ്ങളും സാമൂഹ്യബോധവും വളര്‍ത്തി അതിനെ ഒരു സംഘടിത ശക്തിയാക്കി മാറ്റുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
മധ്യപ്രദേശിലെ ഭിണ്ഡില്‍ വര്‍ഷപ്രതിപദയുടെ അവസരത്തില്‍ സംഘ സ്വയംസേവകര്‍ ആരംഭംകുറിച്ച ഒരു പാരമ്പര്യം ക്രമേണ അവിടെ സമ്പൂര്‍ണ സമാജത്തിലും വ്യാപിച്ചു. അവിടത്തെ പരേഡ് ‘ചത്വര’ എപ്പോഴും ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടത്തെ സ്വയംസേവകര്‍ നഗരത്തിലെ ആളുകളോട് വര്‍ഷപ്രതിപദ ഉത്സവം ആചരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ നിശ്ചയിച്ചു. അവര്‍ വര്‍ഷപ്രതിപദ ദിനങ്ങളില്‍ സംഘങ്ങളായി ചത്വരത്തിലെത്തുകയും അതിലൂടെ കടന്നുപോകുന്നവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും കയ്യില്‍ ചരട് ബന്ധിക്കുകയും പുതുവര്‍ഷത്തിന്റെ ശുഭാശംസകള്‍ നേരുകയും ചെയ്തു. ഈ ക്രമം അവര്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി അനുവര്‍ത്തിച്ചു. നഗരവാസികള്‍ക്ക് ഈ പതിവ് അത്യാകര്‍ഷകമായി തോന്നി. അങ്ങനെ അവരെല്ലാം അവരവരുടെ സ്ഥലങ്ങളില്‍ ഇതേപ്രകാരം തിലകം ചാര്‍ത്തുകയും കയ്യില്‍ ചരടു കെട്ടികെടുക്കുകയും ശുഭാശംസകള്‍ നേരുകയും ചെയ്തു തുടങ്ങി. ഇപ്പോള്‍ വര്‍ഷപ്രതിപദയുടെ അവസരത്തില്‍ ആരുടേയും പ്രേരണ കൂടാതെതന്നെ ആളുകള്‍ വ്യാപകമായി ഈ സമ്പ്രദായം തുടര്‍ന്നു പോരുന്നു.