Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

രാധാറാണിയുടെ ഗ്രാമം (നിത്യം പൂക്കുന്ന നീലക്കടമ്പ് 2)

ഡോ. എന്‍. ആര്‍. മധു മീനച്ചിൽഡോ. എന്‍. ആര്‍. മധു മീനച്ചിൽ
19 July 2024

ഭക്തിയും പ്രണയവും അഭിന്നമാകുന്ന ഇതിവൃത്തമാണ് വൃന്ദാവനത്തിലെ രാധാകൃഷ്ണബന്ധം വെളിപ്പെടുത്തുന്നത്. വൃന്ദാവനത്തില്‍ കൃഷ്ണനെ സര്‍വ്വസ്വമായി കണ്ട അനേകം ഗോപികമാരില്‍ ഒരുവളാണ് രാധ. എന്നാല്‍ രാധയുടെ നിഷ്‌കളങ്ക പ്രേമത്തിനു മുന്നില്‍ മറ്റ് ഗോപികമാരുടെ പ്രണയം നിഷ്പ്രഭമായി പോകുന്നു. ഒരുപക്ഷെ ലോകത്തിലെ ഒരു മതത്തിലും വിശ്വാസത്തിലുമില്ലാത്ത പ്രണയത്തിന്റെ മഹാമൂര്‍ത്തി കല്‍പ്പനയാണ് രാധാകൃഷ്ണ സങ്കല്‍പ്പത്തിലുള്ളത്. ബംഗാളിലെ ജയദേവകവിയുടെ ഗീതഗോവിന്ദത്തില്‍ വിപ്രലംഭ ശൃംഗാരത്തിന്റെയും സംഭോഗ ശൃംഗാരത്തിന്റെയും മാസ്മരിക മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിക്കുന്ന രാധാകൃഷ്ണ പ്രണയ കല്‍പ്പന പോലൊന്ന് ലോക സാഹിത്യത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. അത് കേരളത്തിലെ ക്ഷേത്ര സോപാനത്തില്‍ ഭഗവത് പ്രീതിക്കായി കൊട്ടിപ്പാടുമ്പോള്‍ അനശ്വരമാകുന്നത് രാധാകൃഷ്ണ പ്രണയം കൂടിയാണ്. വെറും കാല്‍പ്പനിക ലോകത്തിലെ കഥാപാത്രമല്ല രാധ എന്ന് മനസ്സിലാക്കണമെങ്കില്‍ ഇന്നും രാധയുടെ ചുടുനിശ്വാസങ്ങള്‍ കാറ്റായി വീശുന്ന വൃന്ദാവനത്തില്‍ എത്തണം. യാത്രയുടെ രണ്ടാം ദിവസം അതിരാവിലെ ഞങ്ങള്‍ പുറപ്പെട്ടത് രാധാദേവി ദീര്‍ഘകാലം ജീവിച്ച ബര്‍സാന എന്ന ഗ്രാമത്തിലേക്കായിരുന്നു. ഉത്തര ഭാരതീയരെ സംബന്ധിച്ച് ബര്‍സാന രാധാ റാണിയുടെ ഗ്രാമമാണ്.

Google NewsAdd Kesari Weekly as a preferred source on Google

നഗരത്തില്‍ നിന്ന് ഞങ്ങള്‍ ഉത്തര്‍പ്രദേശിന്റെ ഗ്രാമ വീഥികളിലേക്ക് കടന്നു. ചുറ്റിനും വിശാലമായ പാടശേഖരങ്ങള്‍ രാധാ റാണിയുടെ ഹരിതചേലാഞ്ചലം പോലെ ഇളം കാറ്റില്‍ ആടി ഉലയുന്നു. വീടുകള്‍ അധികം കാണാനില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങള്‍ പാതയോരങ്ങളില്‍ പലയിടത്തും കാണാനുണ്ട്. കേരളത്തിലേതുപോലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ എവിടെയും കാണാനില്ല. സാമാന്യം വീതിയും വൃത്തിയുമുള്ള വഴികള്‍ ആണ് എവിടെയും. 15 വര്‍ഷം മുന്നേ ഉണ്ടായിരുന്ന ദുര്‍ഘട പാതകളൊക്കെ മാറിയിരിക്കുന്നു. വികസനം ഗ്രാമങ്ങളിലേക്ക് എത്തിക്കഴിഞ്ഞുവെങ്കിലും ജനങ്ങളുടെ ജീവിതനി ലവാരം അതനുസരിച്ച് ഉയര്‍ന്നതായി തോന്നിയില്ല. തണല്‍ വിരിച്ച് നില്‍ക്കുന്ന പേരാലുകളുടെ നിഴലുകള്‍ പിന്നിട്ട് ഞങ്ങളുടെ വാഹനം കുതിച്ചുകൊണ്ടേയിരുന്നു. പാടശേഖരങ്ങളോടു ചേര്‍ന്ന് പാതയോരങ്ങളില്‍ സവിശേഷമായ ഒരു നിര്‍മ്മിതി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ചാണകവരളികള്‍ കൊണ്ടുണ്ടാക്കിയ വീടുകള്‍ പോലെ തോന്നിക്കുന്ന ഓല മേഞ്ഞ നിര്‍മ്മിതികള്‍ അവിടിവിടെ കാണാനുണ്ടായിരുന്നു. ഞങ്ങള്‍ വാഹനം നിര്‍ത്തി അവയില്‍ ചിലതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ആരംഭിച്ചപ്പോള്‍ ഗ്രാമീണ കര്‍ഷകര്‍ കൗതുകത്തോടെ ഞങ്ങള്‍ക്ക് ചുറ്റിലും കൂടി. കൗതുകമുള്ള ഈ ചാണക നിര്‍മ്മിതയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഉണങ്ങിയ ചാണക വരളികള്‍ നനഞ്ഞു പോകാതിരിക്കാനുള്ള ഗ്രാമീണ കര്‍ഷകരുടെ ബുദ്ധിയില്‍ തെളിഞ്ഞ ആശയമാണ് ഈ നിര്‍മ്മതിക്കു പിന്നില്‍ എന്ന് മനസ്സിലായത്.

രാധാറാണി മന്ദിര്‍

വാഹനം മെല്ലെ ഒരു കുന്ന് കയറിത്തുടങ്ങി. ബര്‍സാനയിലെ രാധാ റാണിയുടെ ഗ്രാമത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഉയരെ കുന്നിന് മുകളിലുള്ള രാധാറാണിയുടെ മന്ദിരം ദൂരെ നിന്നേ ദൃഷ്ടിയില്‍ പെട്ടു. ബര്‍സാന ഉണര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ക്ഷേത്രം തന്നെ രാവിലെ 8 മണിക്കു ശേഷമേ തുറക്കൂ. താഴ്‌വാരത്തുള്ള പാര്‍ക്കിംങ് ഗ്രൗണ്ടില്‍ അധികം വാഹനങ്ങളില്ല. ഞങ്ങളുടെ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് സാവധാനം മലകയറാന്‍ ആരംഭിച്ചു. 225-ല്‍ പരം പടിക്കെട്ടുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. നാല് കൊടുമുടികളുള്ള ബ്രഹ്മഗിരിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സത്യയുഗത്തില്‍ ബ്രഹ്മദേവന്‍ ഇവിടെ തപസ്സ് ചെയ്തിരുന്നതിനാല്‍ ആണത്രേ ഇതിന് ബ്രഹ്മഗിരിയെന്ന് പേരുണ്ടായത്. സത്യത്തില്‍ ഒരു വരണ്ട കുന്നിന്‍ പ്രദേശമാണ് ബ്രഹ്മഗിരി. ഗോകുലത്തിനടുത്തുള്ള റാവല്‍ എന്ന സ്ഥലത്താണ് രാധ ജനിച്ചതെങ്കിലും കംസന്റെ ദുഷ്‌ചെയ്തികളും ആസുരിക ശക്തികളുടെ സാന്നിധ്യവും നിമിത്തം രാധാദേവിയുടെ പിതാവ് വൃഷഭാനു മഹാരാജാവ് സകുടുംബം ബര്‍സാനയിലേക്ക് താമസം മാറി. യൗവ്വനത്തിന്റെ ആദ്യ പകുതിവരെ രാധ ജീവിച്ചത് ബര്‍സാനയിലാണ്. രാധാദേവിയും കുടുംബവും ഗോകുലത്തില്‍ നിന്ന് ബര്‍സാനയിലേക്ക് പലായനം ചെയ്ത അതേസമയത്ത് തന്നെയാണ് ശ്രീകൃഷ്ണന്റെ വളര്‍ത്തച്ഛനായ നന്ദഗോപര്‍ ഗോകുലത്തില്‍ നിന്നും താമസം മാറ്റുന്നത്. കംസന്റെ അതിക്രമണങ്ങളാണ് നന്ദഗോപരേയും ഗോകുലത്തില്‍ നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കേവലം ആറു വയസ്സുള്ളപ്പോഴാണത്രേ രാധ ബര്‍സാനയിലെത്തുന്നത്. വിഷ്ണുപുരാണത്തില്‍ ബര്‍സാനയെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. രാധാ റാണിയുടെ ഓര്‍മ്മയ്ക്കായി ഇവിടെയുണ്ടായിരുന്ന ആദിമ ക്ഷേത്രം പില്‍ക്കാലത്ത് നശിച്ചുപോകുകയും നാരായണ ഭട്ട് എന്ന ചൈതന്യമഹാപ്രഭുവിന്റെ ശിഷ്യന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. നഷ്ടപ്പെട്ടുപോയിരുന്ന വിഗ്രഹങ്ങള്‍ അദ്ദേഹമാണത്രേ കണ്ടെടുത്തത്. 1765 ല്‍ രാജാബീര്‍ സിംങ്‌ദേവ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. ചുവന്ന മണല്‍ക്കല്ലുകള്‍ കൊണ്ട് രജപുത്ര ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജന്മദിനമായ ജന്മാഷ്ടമി പോലെ ഇവിടെ രാധാഷ്ടമിയും ആഘോഷിക്കുന്നു. ഞങ്ങള്‍ പടിക്കെട്ടുകള്‍ കയറി ക്ഷേത്രത്തിലെത്തുമ്പോള്‍ നട തുറന്നിരുന്നില്ല. പ്രഭാതത്തിലെ ഇളം വെളിച്ചത്തില്‍ ക്ഷേത്രവും പരിസര പ്രദേശങ്ങളും സമൃദ്ധമായി ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അപ്പോഴേക്കും ഭക്തജനങ്ങളുടെ ഒരുകൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഏറേയും രാജസ്ഥാനി രജപുത്ര വനിതകളായിരുന്നു ആ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ചുവര്‍ ചിത്രങ്ങളിലെ രാധാ റാണിയെ പോലെ തല വഴി തട്ടമിട്ട സുന്ദരികളായിരുന്നു ആ ഭക്തസംഘത്തിലേറെയും. അവര്‍ രാധാകൃഷ്ണന്മാരെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ അതിമനോഹരമായി ആലപിച്ചുകൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ കയറി ഞങ്ങള്‍ ശ്രീകോവിലിന്റെ മുന്നിലെത്തിയതും നട തുറന്ന് ആരതി ആരംഭിച്ചതും ഒരുമിച്ചായിരുന്നു. ബര്‍സാനയിലെ രാധാറാണി മന്ദിരത്തിലെ രാധാകൃഷ്ണന്മാരുടെ വിഗ്രഹത്തെ ഞാന്‍ കണ്‍കുളിര്‍ക്കെ തൊഴുതു നിന്നു. അപ്പോള്‍ അവിടെ അതിസുന്ദരമായ സ്വരത്തില്‍ രാധാകൃഷ്ണ പ്രണയലീലകളെ സ്തുതിക്കുന്ന ഗോപികമാരെപ്പോലുള്ള യുവതികള്‍ ദ്വാപരയുഗ സ്മരണ ഉണര്‍ത്തി ഭക്തിപൂര്‍വ്വം നില്‍ക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിന്റെ പിന്നിലെ കരിങ്കല്‍ വിരിച്ച പാതയിലൂടെ വീണ്ടും അരക്കിലോമീറ്റര്‍ മുന്നോട്ടു നടന്നാല്‍ രാജകൊട്ടാരം പോലൊരു ക്ഷേത്രത്തിലെത്തിച്ചേരും. ഇതാണ് കുശല്‍ ബിഹാരി രാധാറാണി മന്ദിര്‍. രാധാകൃഷ്ണഭക്തനായിരുന്ന ജയ്പൂര്‍ രാജാവ് രാധാമാധവ സിംഗ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ശ്രീജി മന്ദിരം എന്നും ഇതിനൊരു പേരുണ്ട്. വലിയ ആര്‍ച്ചുകളും വാതായനങ്ങളും മാര്‍ബിളില്‍ കൊത്തിയെടുത്ത വലിയ ജനാലകളുമെല്ലാം ഈ ക്ഷേത്രത്തിന്റെ സവിശേഷതകളാണ്. പൂര്‍ണ്ണമായും രാജസ്ഥാന്‍ മാര്‍ബിളില്‍ ശില്‍പ്പ വേലകളോടെ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് രണ്ടു നിലകള്‍ ഉണ്ട്. കവാടത്തില്‍ തന്നെ ദണ്ഡു മേന്തി നില്‍ക്കുന്ന രണ്ട് ദ്വാരപാലക ശില്‍പ്പങ്ങളുണ്ട്. കണ്ടാല്‍ കൊട്ടാരം കാവല്‍ക്കാരുടെ മട്ടും ഭാവവുമാണ് ഈ ശില്‍പ്പങ്ങള്‍ക്ക്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന രാജകുടുംബാംഗങ്ങള്‍ക്ക് താമസിക്കാനുള്ള കൊട്ടാരക്കെട്ടുകളും ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. കൃഷ്ണന്റെയും രാധയുടെയും സാമാന്യം വലിപ്പമുള്ള ലോഹ വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. രാജസ്ഥാനിലെ രാജാക്കന്മാര്‍ നിര്‍മ്മിച്ചതുകൊണ്ടാവാം ക്ഷേത്രമെന്നതിനേക്കാള്‍ ഒരു പടുകൂറ്റന്‍ രാജകൊട്ടാരം എന്ന തോന്നലാണ് കുശല്‍ ബിഹാരി മന്ദിര്‍ കാണുമ്പോള്‍ മനസ്സില്‍ വരിക. ഇവിടേയ്ക്ക് കാറില്‍ തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സൗകര്യമുണ്ട്. ഞങ്ങള്‍ വാഹനം മലയടിവാരത്തില്‍ നിര്‍ത്തി കാല്‍നടയായി വന്ന തീര്‍ത്ഥാടകരായതുകൊണ്ട് വെയില്‍ ഉറയ്ക്കും മുമ്പ് തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. അടിവാരത്ത് എത്തുമ്പോഴും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ അല്‍പ്പം പോലും തിരക്ക് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. മലയാളികളെപ്പോലെ രാവിലെ തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന ശീലം ഹിന്ദിക്കാര്‍ക്ക് അധികമില്ല എന്നു തോന്നി.

കുശല്‍ ബിഹാരി രാധാറാണി മന്ദിര്‍
കുശല്‍ബിഹാരി രാധാറാണി മന്ദിരത്തിലെ ദ്വാരപാലകന്‍

നന്ദഗ്രാമത്തിലേക്ക്
ശ്രീകൃഷ്ണന്‍ ഭാരതീയ ദേവതാ സങ്കല്‍പ്പങ്ങളില്‍ ഏറ്റവും കാല്‍പ്പനിക ഭാവങ്ങളുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതപ്പെട്ട ദേവതയാണ്. അതേസമയം ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന മൂര്‍ത്തിയും. ഭഗവാന്‍ വിഷ്ണുവിന്റെ പത്തവതാരങ്ങളില്‍ ഭാരതീയരെ ഏറ്റവും സ്വാധീനിക്കുന്ന രണ്ട് മൂര്‍ത്തികള്‍ രാമനും കൃഷ്ണനുമാണ്. രാമന്‍ ആദര്‍ശവാദത്തിന്റെ ആള്‍രൂപമാണെങ്കില്‍ കൃഷ്ണന്‍ പ്രായോഗിക ജീവിതത്തിന്റെ പ്രതിപുരുഷനാണ്. ഇതിനു കാരണം ത്രേതായുഗവും ദ്വാപരയുഗവും തമ്മിലുള്ള മൂല്യസങ്കല്‍പ്പങ്ങളുടെയും ജീവിത ശൈലിയുടെയും വ്യത്യാസമാണ്. ശ്രീകൃഷ്ണന്റെ അവതാരകാലം ശ്രീരാമന്റെ അവതാരകാലത്തേക്കാളും സാമൂഹ്യമായ കുഴഞ്ഞുമറിയലിന്റേതായിരുന്നു. നീതി മര്യാദകള്‍ അസ്തമിച്ചു തുടങ്ങിയ കലിയുഗത്തിന്റെ കലര്‍പ്പ് കലര്‍ന്നു തുടങ്ങിയ യുഗസന്ധിയിലായിരുന്നു കൃഷ്ണന്‍ ജനിച്ചതും ജീവിച്ചതും. അവിടെ ധര്‍മ്മയുദ്ധത്തിനുമപ്പുറത്തുള്ള യുദ്ധ ധര്‍മ്മത്തിന്റെ രീതി മര്യാദകള്‍ പാലിക്കാന്‍ കൃഷ്ണന്‍ നിര്‍ബന്ധിതനാകുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.

നന്ദേശ്വര്‍ മഹാദേവ് മന്ദിര്‍

സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഇടയിലുള്ള വാഴ്‌വിന്റെ അഥവാ ജീവിത രതിയുടെ മൂര്‍ത്തിയാണ് കൃഷ്ണന്‍. ജീവിതത്തെ പ്രണയിക്കുന്നവര്‍ക്കേ കൃഷ്ണ തത്ത്വത്തെ ഉള്‍ക്കൊള്ളാനാവൂ. സങ്കീര്‍ണ്ണമായ രാഷ്ട്രീയ പരിസരത്തില്‍ ജനിച്ച് ജനകീയ വിപ്ലവത്തിലൂടെ അധികാരത്തിന്റെ ഇടനാഴികളിലെ അഴുക്കും മെഴുക്കും ശുദ്ധീകരിക്കാന്‍ ഇറങ്ങുന്നവന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതമാണ് കൃഷ്ണനിലൂടെ വെളിപ്പെടുന്നത്. പ്രതിസന്ധികളുടെ നടുവിലേയ്ക്ക് സ്വയം എടുത്തെറിയപ്പെടുകയും പുഞ്ചിരിയോടെ അവയെ നേരിടുകയും ചെയ്യുന്നിടത്താണ് കൃഷ്ണന്‍ എന്ന ഇടയച്ചെറുക്കന്‍ കൃഷ്ണന്‍ എന്ന ജനകീയ വിപ്ലവകാരിയായി മാറുന്നത്. വര്‍ത്തമാനകാല ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറെ സാമ്യമുള്ള ഒരു കാലത്തിന്റെ പ്രതിനിധിയാണ് ശ്രീകൃഷ്ണന്‍. വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ഗര്‍ഭപാത്രത്തില്‍ ഉരുവം കൊള്ളുമ്പോള്‍ തന്നെ വധശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞവനായിരുന്നു കൃഷ്ണന്‍. കംസന്റെ കാരാഗൃഹത്തില്‍ പിറന്നുവീണ യുഗപുരുഷന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് സ്വപിതാവ് അര്‍ദ്ധരാത്രിയില്‍ നിറഞ്ഞൊഴുകുന്ന യമുന താണ്ടി മഥുരയില്‍ നിന്നും വിദൂരമായ നന്ദഗോപരുടെ ഗ്രാമത്തിലേയ്ക്ക് എത്തിക്കുന്നത്. നന്ദഗോപരുടെയും യശോദയുടെയും സംരക്ഷണത്തിലാണ് ശ്രീകൃഷ്ണന്‍ തന്റെ ബാല്യകാലം ചിലവഴിച്ചത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ബാല്യകാലം ചിലവഴിച്ച നന്ദഗ്രാമം എന്ന ‘നന്ദഗാവ്’ സന്ദര്‍ശിക്കുക എന്നതായിരുന്നു ബര്‍സാനയില്‍ നിന്നും യാത്ര തിരിച്ച ഞങ്ങളുടെ ലക്ഷ്യം. ബര്‍സാനയില്‍ നിന്നും കേവലം എട്ടുകിലോമീറ്റര്‍ ദൂരം മാത്രമാണ് നന്ദഗ്രാമത്തിലേക്കുള്ളത്. ശ്രീകൃഷ്ണന്‍ ജനിച്ചു വീണ മഥുരയില്‍ നിന്ന് നന്ദഗ്രാമത്തിലേക്ക് റോഡുമാര്‍ഗ്ഗം ഏതാണ്ട് അമ്പത്താറ് കിലോമീറ്റര്‍ ദൂരമുണ്ട്. അതായത് കംസന്റെ പിടിയില്‍ പെടാതിരിക്കാന്‍ വസുദേവര്‍ തന്റെ കുഞ്ഞിനെ അമ്പത്താറ് കിലോമീറ്റര്‍ അകലെയുള്ള നന്ദഗ്രാമത്തില്‍ കൊണ്ടുപോയി ആക്കിയെന്ന് സാരം. നന്ദഗോപര്‍ വലിയ ഗോസമ്പത്തിന്റെ ഉടമയും ആ പ്രദേശത്തിന്റെ അധികാരിയുമായിരുന്നെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കാലിമേയ്ക്കലും കൃഷിയും മുഖ്യ ഉപജീവനമാര്‍ഗ്ഗമായി മനുഷ്യവര്‍ഗ്ഗം കണ്ടുതുടങ്ങിയ കാലത്തെ സാമൂഹ്യ ജീവിതമാണ് ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ഒരാള്‍ക്ക് എത്ര പശുക്കള്‍ സ്വന്തമായുണ്ട് എന്നത് അയാളുടെ പ്രൗഢിയുടെയും അന്തസ്സിന്റെയും ചിഹ്നമായി കണക്കാക്കി പോന്നിരുന്നു. ആ നിലയ്ക്ക് നന്ദഗോപര്‍ വലിയ ഗോസമ്പത്തുള്ള ഒരു കര പ്രമാണി തന്നെ ആയിരിക്കാനാണ് സാദ്ധ്യത. നന്ദഗോപര്‍ക്കു ജനിച്ച പെണ്‍കുഞ്ഞിനെ കാരാഗൃഹത്തിലേയ്ക്ക് പകരമായി നല്‍കി കൊണ്ടാണ് ശ്രീകൃഷ്ണനെ കംസന്റെ പിടിയില്‍ നിന്നും താത്കാലികമായി രക്ഷിക്കുന്നത്. എന്തായാലും നന്ദ ഗ്രാമം കൃഷ്ണന് താരതമ്യേന സുരക്ഷിതമായ ഒരിടമായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ എനിക്ക് തോന്നി. മലയും കുറ്റിക്കാടുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് നന്ദ ഗ്രാമത്തിന്റേത്. ഭഗവാന് ഒമ്പത് വയസും അമ്പത് ദിവസവും ആകും വരെ നന്ദഗോപരുടെയും യശോദയുടെയും പൊന്നുണ്ണിയായി കഴിഞ്ഞ പവിത്രഭൂമിയിലേക്കാണ് കാലു കുത്താന്‍ പോകുന്നതെന്ന ചിന്ത എന്നില്‍ അവാച്യമായ ആനന്ദം നിറച്ചു. ഭഗവാന്റെ ബാലലീലകള്‍ എല്ലാം അരങ്ങേറിയ നന്ദ ഗ്രാമം കാണുക എന്നത് ഭക്തജനങ്ങളെ സംബന്ധിച്ച് പൂര്‍വ്വജന്മപുണ്യമായാണ് കണക്കാക്കുന്നത്. ദ്വാരപയുഗത്തില്‍ ധര്‍മ്മരക്ഷണത്തിനായി ഭഗവാന്‍ വിഷ്ണു ശ്രീകൃഷ്ണ രൂപത്തില്‍ അവതാരമെടുത്തപ്പോള്‍ ഭഗവാന്‍ പരമേശ്വരന് ശ്രീകൃഷ്ണന്റെ ബാലലീലകള്‍ കാണാന്‍ മോഹമുദിച്ചു. അങ്ങനെ ശ്രീകൃഷ്ണലീലകള്‍ കാണുവാനായി പരമേശ്വരന്‍ നന്ദ ഗ്രാമത്തില്‍ ഒരു പര്‍വ്വതമായി നിലകൊണ്ടു. നന്ദ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഈ പര്‍വ്വതത്തിലാണ്. പര്‍വ്വത മുകളില്‍ അതിപുരാതനമായ നന്ദേശ്വര്‍ മഹാദേവ് എന്ന ശിവക്ഷേത്രം ശ്രീകൃഷ്ണലീലാ ഭൂമിയിലെ ശിവ സാന്നിദ്ധ്യത്തിന്റെ അടയാളമായി നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ മുകളില്‍ കയറിയാല്‍ വിശാലമായ വ്രജ ഗ്രാമങ്ങള്‍ പരന്നുകിടക്കുന്നതു കാണാം. ശ്രീകൃഷ്ണലീലാ ഭൂമിയിലെ മറ്റൊരു ശൈവ സങ്കേതം കൂടി കാണാനായി ഞങ്ങള്‍ യാത്ര തിരിച്ചു.
(തുടരും)

Tags: നിത്യം പൂക്കുന്ന നീലക്കടമ്പ്
ShareTweetSendShare

Related Posts

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഫ്‌ളോറന്‍സിന്റെ വസന്തകാലം

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies