കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (MAGCOM) ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ കെ അനുരാജ് തിരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ തിരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയില്‍ ആണ് അനുരാജ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തിരഞ്ഞെടുക്കപ്പെടുന്നത്. പന്ത്രണ്ടംഗ സിന്‍ഡിക്കേറ്റിലേക്ക് അനുരാജിന് പുറമെ ഏഴ് സിപിഎം, രണ്ട് കോണ്‍ഗ്രസ്സ്, രണ്ട് ലീഗ് പിന്തുണയുള്ളവരാണ് മറ്റു തിരഞ്ഞെടുക്കപ്പെട്ടവർ. എ.കെ. അനുരാജ്, ഡോ.ടി.മുഹമ്മദ് സലീം, പി.പി. സുമോദ്, ഡോ. കെ. മുഹമ്മദ് ഹനീഫ, പി. സുശാന്ത്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ. പ്രദീപ്കുമാര്‍, എം.പി. ഫൈസല്‍, പി. മധു, ഇ. അബ്ദുറഹീം, സി.പി. ഹംസ, ടി.ജെ മാര്ട്ടിന് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.