Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

മറഞ്ഞിരുന്നാലും പൂവിടും ഈണങ്ങള്‍….

ടി.എം. സുരേഷ്‌കുമാർടി.എം. സുരേഷ്‌കുമാർ
2 February 2024

സംഗീത സംവിധായകന്‍ കെ.ജെ.ജോയി സ്മരണ

Google NewsAdd Kesari Weekly as a preferred source on Google

മലയാള ചലച്ചിത്ര സംഗീതത്തില്‍ വേറിട്ട വഴി തുറന്ന സംഗീത സംവിധായകന്‍ കെ.ജെ. ജോയി മടങ്ങി. കാലത്തിന്റെ ഹരമായി മാറിയ സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. മലയാളത്തിന്റെ ആദ്യത്തെ ടെക്‌നോ മ്യൂസിഷ്യന്‍, കെ.ജെ. ജോയ് എന്ന സംഗീത സംവിധായകനു മലയാള ചലച്ചിത്ര പിന്നണി ഗാനരംഗം ചാര്‍ത്തി നല്‍കിയ വിശേഷണമാണിത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവാക്കളെ ആവേശഭരിതമാക്കിയ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയില്‍ പിറന്നു. എഴുപതുകളില്‍ മലയാള സിനിമാപിന്നണിഗാനരംഗം അതുവരെ പരിചയിക്കാത്ത പല സംഗീതോപകരണങ്ങളും അദ്ദേഹം ഉപയോഗിച്ചു. കീബോര്‍ഡ് ഉള്‍പ്പെടെ അവതരിപ്പിച്ച് ചലച്ചിത്ര ഗാനങ്ങളെ വ്യത്യസ്തമാക്കി. മലയാളഗാനങ്ങളില്‍ പാശ്ചാത്യചേരുവകള്‍ ചേര്‍ത്ത് പുതുമയുടെ പുഷ്‌കലകാലം തീര്‍ത്തു. ഇതോടെ മലയാളസംഗീത പ്രേമികള്‍ അദ്ദേഹത്തിന്റെ ആരാധകരായി. മലയാള സിനിമാ സംഗീതത്തെ ഇലട്രോണിക് സംഗീതത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് 1975ല്‍ ലൗലെറ്റര്‍ എന്ന മലയാള ചിത്രത്തിലൂടെ സംഗീതസംവിധാനലോകത്തെത്തി. ഭരണിക്കാവ് ശിവകുമാറും സത്യന്‍ അന്തിക്കാടുമായിരുന്നു ഗാനരചയിതാക്കള്‍. എന്‍ സ്വരം പൂവിടും ഗാനമേ…, കസ്തൂരിമാന്‍ മിഴി…, സ്വര്‍ണ്ണമീനിന്റെ ചേലൊത്ത… പോലുള്ള ഒട്ടേറെ ജനപ്രിയമായ ഗാനങ്ങളൊരുക്കി ജയന്‍ നായകവേഷത്തില്‍ തിളങ്ങിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നവയാണ് ജോയിയുടെ പല പാട്ടുകളും. സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥനാണ് ജോയിയെ ചലച്ചിത്ര ലോകത്തെത്തിച്ചത്. വിശ്വനാഥന്റെ ഗാനങ്ങളിലെ അക്കോര്‍ഡിയന്‍ ആര്‍ട്ടിസ്റ്റായിരുന്നു ജോയ്. പിന്നീട് സ്വതന്ത്ര സംഗീത സംവിധായകനായി. 1990 വരെ ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് നിരവധി ഗായകരെയും ഗാനരചയിതാക്കളെയും മലയാളത്തിന് പരിചയപ്പെടുത്തി. ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും കെ.രാഘവനും ചേര്‍ന്ന് സമ്പന്നമാക്കിയ അറുപതുകളിലെ മെലഡി യുഗത്തില്‍ നിന്ന് റിഥം കാലഘട്ടത്തിലേക്കുള്ള മലയാള സിനിമാ സംഗീതത്തിന്റെ പ്രയാണം പൂര്‍ത്തിയാക്കിയത് എഴുപതുകളുടെ മധ്യത്തില്‍ ശ്യാമും ജോയിയും ചേര്‍ന്നാണ്. സലില്‍ചൗധരി ആയിരുന്നു ഇവരുടെയും മാതൃകാപുരുഷന്‍. സിനിമാഗാനങ്ങളില്‍ നിന്ന് കാവ്യാംശം അപ്രത്യക്ഷമായിത്തുടങ്ങിയതും അതോടെ തന്നെ. ഗാനങ്ങളുടെ അര്‍ത്ഥഭംഗിയേക്കാള്‍, ചുണ്ടില്‍ എളുപ്പം ഇടംനേടുന്ന ഇമ്പമാര്‍ന്ന ഈണമാണ് വേണ്ടതെന്ന പുത്തന്‍ തലമുറ സംഗീതശില്‍പികളുടെ കാഴ്ചപ്പാട് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സ്വന്തം ഗാനങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ വ്യക്തിയായിരുന്നു കെ.ജെ.ജോയ്. പാരമ്പര്യവാദികള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയെങ്കിലും പാട്ടുകള്‍ ഒട്ടുമുക്കാലും ഹിറ്റായി എന്നതാണ് സത്യം. നൂറോളം സംഗീതസംവിധായകര്‍ക്ക് വേണ്ടി അക്കോര്‍ഡിയനും കീബോര്‍ഡും വായിച്ച ബഹുമുഖപ്രതിഭ…!

ADVERTISEMENT

മലയാള സിനിമയില്‍ പിറന്ന ഏറ്റവും മികച്ച ഖവാലികളില്‍ ഒന്ന് ജോയ് ചിട്ടപ്പെടുത്തിയതാണ്. സര്‍പ്പത്തിലെ സ്വര്‍ണ്ണമീനിന്റെ ചോലൊത്ത കണ്ണാളേ… യേശുദാസ്, എസ്.പി. ബാലസുബ്രഹ്‌മണ്യം, സുശീല, വാണിജയറാം എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട്. അതിന്റെ റിക്കാര്‍ഡിംഗ് അപൂര്‍വ്വ അനുഭവം ആയിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ ഗായകര്‍ ഒരുമിച്ച് നിന്ന് മത്സരിച്ചു പാടുന്ന അപൂര്‍വ്വമായ ഗാനം. ഗാനരംഗം ഏറെ ഹൃദ്യവും! ബേബിയുടെ സംവിധാനത്തില്‍ ജയനും സീമയും അഭിനയിച്ച മനുഷ്യമൃഗത്തിലാണ് ജോയിയുടെ സംഗീതജീവിതത്തിലെതന്നെ ഏറ്റവും വലിയ ഹിറ്റ്ഗാനം പിറന്നത്. യേശുദാസ് പാടിയ കസ്തൂരിമാന്‍മിഴി മലര്‍ശരമെയ്യും…… പാപ്പനംകോട് ലക്ഷ്മണന്‍ എഴുതിയ ഗാനം നല്ല അനുഭവമായി കരുതുന്നു. പതിവിലും വലിയ ഓര്‍ക്കസ്‌ട്രേഷന്‍ ആണ് പിന്നണിയില്‍. 50 വയലിന്‍, കീബോര്‍ഡ്, പിന്നെ ട്രംപറ്റ്. ശരിക്കും ഒരു ആഘോഷമായ റിക്കാര്‍ഡിംഗ്. ആത്മസുഹൃത്തായിരുന്ന നടന്‍ ജയന്റെ അഭിനയവും ജോയിയുടെ ഗാനങ്ങളും ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി. ജയനെ ആദ്യമായി ജേസിക്ക് പരിചയപ്പെടുത്തിയതും ജോയ് ആയിരുന്നു. ജയനെപ്പോലെ സ്റ്റൈലിഷായി നടന്ന ജോയ്, ലിസ, പപ്പു എന്നീ ചിത്രങ്ങളിലെ ചടുലമായ ഗാനരംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

എഴുപതുകളിലെ സ്‌കൂള്‍, കോളേജ് കാലത്തോടൊപ്പം ഓര്‍മ്മയിലേക്ക് ഇരമ്പിക്കയറുന്നവയാണ് ജോയിയുടെ ഈണങ്ങള്‍. എത്രയെത്ര ഹിറ്റുകള്‍. ഏതു ജനുസ്സില്‍പ്പെട്ട പാട്ടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് ജോയ്. ഖവാലി (”സ്വര്‍ണ്ണമീനിന്റെ”), വാല്‍സല്യം (”ആരാരോ ആരിരാരോ”), ഹാസ്യം (മണിയാന്‍ ചെട്ടിക്ക് പരിപ്പുവടപക്കവട…”), വിരഹം (”മറഞ്ഞിരുന്നാലും”), തത്ത്വചിന്ത (ഈ ജീവിതമൊരുപാരാവാരം), ഭക്തി (കാലിത്തൊഴുത്തില്‍ പിറന്നവനേ…”), നൃത്തം (രാധാ ഗീതാഗോവിന്ദരാധാ…), ശാസ്ത്രീയം (”ലളിതാസഹസ്രനാമജപങ്ങള്‍…”), ഗസല്‍ (എവിടെയോ… കളഞ്ഞുപോയ കൗമാരം…”) എന്നിങ്ങനെ…

ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹ യമുന, ലിസ, മദാലസ, സായൂജ്യം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു. ചന്ദ്രഹാസം, കരിംപൂച്ച, മനുഷ്യമൃഗം തുടങ്ങി 75 ലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. അവസാനചിത്രം ദാദ (1994). ചുളി വീഴാത്ത സഫാരിസൂട്ടും വിദേശ നിര്‍മ്മിത കൂളിംഗ് ഗ്ലാസ്സും അണിഞ്ഞ് ഏറ്റവും പുതിയ ബ്രാന്‍ഡ് ബെന്‍സ് കാറില്‍ സ്റ്റുഡിയോക്കു മുന്നില്‍ വന്നിറങ്ങുന്ന ആജാനുബാഹുവായ പഴയ കെ.ജെ.ജോയ്… ചലച്ചിത്ര സംഗീതലോകത്ത് തൃശ്ശൂരിന്റെ അഭിമാനമായിരുന്ന കെ.ജെ. ജോയ്… ചടുലതാളസംഗീതമൊരുക്കി സ്വര്‍ണ്ണമുദ്ര പതിപ്പിച്ച ജോയ് ഒരുപക്ഷേ പ്രതാപകാലത്തിന്റെ ഒടുവില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മകളുടെ തടവുകാരനായി നിഷ്‌ക്രിയനായി ഏറെ നാള്‍ കഴിയേണ്ടിവന്നു. വിടവാങ്ങിയത് കാലത്തിന്റെ ഹരമായി മാറിയ പാട്ടുകളൊരുക്കിയ സംഗീത പ്രതിഭ… ജോയ് സംഗീതം ഇനി ഓര്‍മ്മകളില്‍ പൂവിടും.. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍….!

 

ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies