Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

പി. ബാലഗോപാലൻപി. ബാലഗോപാലൻ
1 December 2023

പതിവുപോലെ ഇത്തവണയും വളരെ ആഘോഷത്തോടെയാണ്  നമ്മുടെ പ്രധാന പത്ര – ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആഗോള വിശപ്പ് സൂചികയെ വരവേറ്റത്. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക മാന്ദ്യം, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നിവയൊക്കെ ലോകത്തിലാകെ ആശങ്ക പടര്‍ത്തുമ്പോള്‍ ഇന്ത്യ അതിവേഗം വളരുകയും ചില സമ്പന്ന രാജ്യങ്ങളെ പിന്നിലാക്കി ലോകനേതൃത്വത്തിലേക്ക് ഉയരുകയും ചെയ്യുമ്പോള്‍ ഹതാശരായവര്‍ക്ക് ഒരു കച്ചിത്തുരുമ്പായിട്ടായിരിക്കാം ആഗോള വിശപ്പ് സൂചിക 2023 പുറത്ത് വന്നത്.

Google NewsAdd Kesari Weekly as a preferred source on Google

അതില്‍ ഇന്ത്യയുടെ സ്ഥാനം 125 രാജ്യങ്ങളില്‍ 111 എന്നതു പോകട്ടെ ഇന്ത്യയേക്കാള്‍ ജീവിത സാഹചര്യങ്ങള്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന അയല്‍ രാജ്യങ്ങളായ സിലോണ്‍, (60), ബംഗ്ലാദേശ്(81), പാകിസ്താന്‍ (102) എന്നിവ മുന്നിലാണ് എന്നത് അവര്‍ക്ക് കൂടുതല്‍ ആവേശം ഉണ്ടാക്കിയിരിക്കാം. 2022ല്‍ 121 രാജ്യങ്ങളില്‍ ഇന്ത്യ  107-ാം സ്ഥാനത്തായിരുന്നു. 2021 ല്‍ 116 ല്‍ 101-ാം സ്ഥാനത്തും ആയിരുന്നല്ലോ.

വളരെക്കാലമായി ഭാരതം ദാരിദ്ര്യ ത്തോട് പൊരുതുകയാണ്. മറ്റു രാജ്യങ്ങളുടെ മുന്നില്‍ ഭിക്ഷാപാത്രവുമായി നിന്ന കാലത്ത് ഇത്തരം റിപ്പോര്‍ട്ടുകള്‍ ഭാരതത്തിന് ആശ്വാസവും ഉപകാരവും ചില വേളകളില്‍ അലങ്കാരവുമായിരിക്കാം. എന്നാല്‍ സമീപ കാലത്തായി ഈ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
നിരന്തരം രക്തച്ചൊരിച്ചിലും സ്വേച്ഛാധിപത്യ വാഴ്ചകളും ഭീകര പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ ഹനനങ്ങളും മാത്രം വാര്‍ത്തയാകുന്ന ഇന്നത്തെ കാലത്ത് ലോകത്തിലെത്തന്നെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം വളരെ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോവുന്ന ഭാരതം, കോവിഡ് കാലത്ത് ലോകത്തിനു  മുഴുക്കെ വാക്സിനും ഭക്ഷണവും പരിചരണവും നല്‍കാന്‍ പ്രാപ്തമായ രാജ്യമായി ഉയര്‍ന്ന രാജ്യം, ചന്ദ്രയാന്‍ ദൗത്യ വിജയത്തിന്റെയും  സാമ്പത്തിക വളര്‍ച്ചയുടെയും ജി-20 നേതൃസ്ഥാനം മാതൃകാപരമായി വിനിയോഗിക്കുന്നതിന്റെയുമൊക്കെ ഫലമായി ഇപ്പോള്‍ ഏറ്റവും ശക്തമായ ഒരു രാഷ്ട്രമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ADVERTISEMENT

ഐക്യരാഷ്ട്രസഭയുള്‍പ്പെടെ ആധികാരിക സ്ഥാപനങ്ങളും സംഘടനകളും സമീപകാലത്തായി പുറത്തുവിട്ട എല്ലാ റിപ്പോര്‍ട്ടുകളിലും ഭാരതം ദാരിദ്ര്യ മുക്തമാവുന്നതിന്റെയും പട്ടിണിയും പകര്‍ച്ചവ്യാധികളും തുടച്ചു മാറ്റുന്നതിന്റെയും ചിത്രങ്ങളാണുള്ളത്.
അതിനിടയിലാണ് പട്ടിണി, വിശപ്പ് എന്നിവ ആയുധമാക്കി രാഷ്ട്രീയ- സാമ്പത്തിക-ആത്മീയ രംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്ന വലിയൊരു ലോബിക്ക്  ആവേശം പകര്‍ന്നുകൊണ്ട് ഇത്തവണയും ജര്‍മനിയില്‍ നിന്നു പുറത്തുവന്ന ആഗോള വിശപ്പ് സൂചിക 2023.

ആരാണ് ഈ സൂചിക പുറത്ത് വിടുന്നത്?
വിശപ്പില്‍ നിന്നും വിമുക്തി എന്ന ഐക്യരാഷ്ട്രസഭയുടെ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ 1962 ല്‍ ജര്‍മനിയില്‍ ആരംഭിച്ച വെല്‍റ്റ് ഹംഗര്‍ ലൈഫ് (WHH) എന്ന സ്വകാര്യ സന്നദ്ധ സംഘടനയും കണ്‍സേണ്‍ വേള്‍ഡ് വൈഡ് എന്ന സര്‍ക്കാര്‍ ഇതര അന്താരാഷ്ട്ര മാനവിക സംഘടനയും ചേര്‍ന്നാണ് വര്‍ഷം തോറും ആഗോള പട്ടിണി സൂചിക പ്രസിദ്ധീകരിക്കുന്നത്.

പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ക്ക് ദരിദ്ര രാജ്യങ്ങളെ ഊറ്റി എടുക്കുമ്പോള്‍ ഉണ്ടാകുന്ന ദഹനക്കേടിന് ഒരു പരിഹാരമായി വര്‍ഷംതോറും അവിടങ്ങളിലെ സര്‍ക്കാറുകളും വമ്പന്‍ വ്യവസായ സ്ഥാപനങ്ങളും പണ്ടു പണ്ടേ ദരിദ്ര രാജ്യത്തെ പട്ടിണിക്കാര്‍ക്ക് കഞ്ഞിപ്പകര്‍ച്ച നടത്തുന്നതിന് ഈ സൂചികയെയും പരിഗണിക്കാറുണ്ടാകാം. ആഗോള വിശപ്പ് സൂചിക തയാറാക്കുന്നത് മുകളില്‍ പറഞ്ഞ സംഘടനകള്‍ നിയമിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്.

ലോകത്തിലാകെ വിവിധ രാജ്യങ്ങളിലായി ജീവിക്കുന്ന ജനങ്ങളിലെ പോഷകാഹാരമില്ലായ്മ, അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ തൂക്കമില്ലായ്മ ( child wasting), കുട്ടികളുടെ പൊക്കമില്ലായ്മ (child stunting), ശിശു മരണം എന്നിവ അവര്‍ക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ അളവും ഗുണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലാണ് ഈ സൂചികക്ക്‌വേണ്ട തെളിവുകള്‍ ശേഖരിക്കുന്നത്. അതിനവര്‍ ആധാരമാക്കുന്നത് അടുത്ത കാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട ഭക്ഷ്യ ലഭ്യത, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി, യുവജനങ്ങളുടെ ശാരീരിക ശേഷി, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളാണ്. ഇത്തവണ ഇന്ത്യയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചത് എ.ബി.ബാനര്‍ജി, ജെ ഖാന്‍, പി.ഭാരത് എന്നിവര്‍ ചേര്‍ന്ന് 2022ല്‍ പ്രസിദ്ധപ്പെടുത്തിയ The Decadal Change in the Association between status of young Mothers Body Mass Index and Anemia with child low birth weight in India എന്ന പഠനമാണെന്നാണ് വിശപ്പ് സൂചിക റിപ്പോര്‍ട്ടിന്റെ ടിപ്പണിയില്‍ കാണുന്നത്.

കുറെ വര്‍ഷങ്ങളായി വിജയിച്ചു കൊണ്ടിരുന്ന പട്ടിണിക്കെതിരായ പോരാട്ടം 2015മുതല്‍ നിശ്ചലാവസ്ഥയില്‍ ആണെന്നും ലോകത്ത് 75 കോടിയോളം പേര്‍ മുഴുത്ത പട്ടിണിയിലാണെന്നുമൊക്കെ 2023 ലെ വിശപ്പ് സൂചികാ പഠനത്തില്‍ പറയുന്നു.

അവരുടെ വിശപ്പ് സൂചികയില്‍ 100 പോയിന്റ് എന്നത് ഏറ്റവും മോശമായ ജീവിതാവസ്ഥയും പൂജ്യം എന്നത് ഏറ്റവും മികച്ച അവസ്ഥയുമായി നിശ്ചയിച്ചിരിക്കുന്നു. അതുപ്രകാരം ഭാരതത്തിന്റെ സൂചിക 2000ത്തില്‍ 38.4ഉം 2008ല്‍ 35.5 ഉം 2015ല്‍ 29.2 ഉം 2023 ല്‍ 28.7ഉം ആണ്. നേരത്തെ അപകടകരം(alarming)എന്നതില്‍ നിന്നു ഗൗരവതരം (Serious)എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരിക്കുന്നു എന്നാണ് ഭാരതത്തിന് ആശ്വാസമായി നടത്തിയ ഒരു വിലയിരുത്തല്‍.

2023 സൂചികക്കായി എടുത്ത മുഖ്യ മാനദണ്ഡങ്ങളില്‍ ഭാരത്തിനു കിട്ടിയ സ്‌കോര്‍ താഴെ പറയുന്നതാണ്

1)പോഷകാഹാര പോരായ്മ
Under nourishment
(5വയസിനു താഴെ ഉള്ളവരില്‍)
2000-02 18.3%
2007-09  16.2%
2014-16  14%
2020-22  16.6%
2) കുട്ടികളിലെ പൊക്കക്കുറവ്
5വയസിനു താഴെ Child Stunting
1998-2002    51.0%
2006-2010    47.8%
2013-2017    38.3%
2018-2022    35.5%
3)കുട്ടികളിലെ തൂക്കക്കുറവ്
Child Wasting (5വയസ്സിനു താഴെ)
1998-2002    17.8%
2006-2010    20%
2013-2017    18%
2018-2022    18.7%
4) ബാല മരണം
(Child mortality)
2000    9.2%
2008    6.5%
2015    4.4%
2021    3.1%
താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള പട്ടിണി സൂചിക തയാറാക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും ഉദ്ധരിച്ച കണക്കുകളും വസ്തുതാപരമല്ല എന്ന് കാണാം.

1)  ഈ സൂചിക തയാറാക്കാന്‍ അവലംബിച്ച രീതിശാസ്ത്രം (methodology) ശരിയല്ല.
2) പഠനത്തിന് അവലംബിച്ച നാല് ഘടകങ്ങളില്‍ മൂന്നും ശിശു – ബാല വിഭാഗത്തിന്റെ ആരോഗ്യത്തെ മാത്രം കണക്കിലെടുക്കുന്നതാണ്.
3) അഭിപ്രായ സര്‍വ്വേ, സാമ്പിള്‍ സര്‍വേ എന്നിവ ഉപയോഗിച്ചാണ് പോഷകാഹര അപര്യാപ്തത നിര്‍ണയിച്ചത്.
4) ഭാരത സര്‍ക്കാരിന്റെ പോഷണ്‍ ട്രാക്കര്‍ രാജ്യത്തെ എല്ലാ ജനസമൂഹങ്ങളിലെയും വളരെ കൃത്യവും സൂക്ഷ്മവുമായ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പുരോഗതിയും പോരായ്മയും കൃത്യമായി മനസ്സിലാക്കുന്നു. അതനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ കഴിയുന്നു. ശിശുക്കളുടെ ഭാരക്കുറവ് 2022 ല്‍ 7.2 ശതമാനത്തില്‍ താഴെയാണെന്ന് പോഷന്‍ ട്രാക്കര്‍ രേഖകളില്‍ കാണുമ്പോള്‍ ജര്‍മനിയില്‍ നിന്നുള്ള പട്ടിണി സൂചിക പഠനത്തില്‍ കാണുന്നത് 18.7 ശതമാനം എന്നാണ്.
5) ഭാരക്കുറവ് പൊക്കക്കുറവ് എന്നിവ ജനിതക ഘടകങ്ങള്‍, പരിസ്ഥിതി, ഭൂപ്രദേശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉള്ളതാണ്. വിശപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല.
6) ബാല -ശിശു മരണങ്ങള്‍ പട്ടിണി കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലല്ലോ.
7) കലഹരണപ്പെട്ട ഡാറ്റകള്‍ ആണ് പഠനങ്ങളില്‍ ഉപയോഗിച്ചത് എന്ന ആക്ഷേപമുണ്ട്. ശിശു മരണ നിരക്ക് 2019 ല്‍ 3.5 എന്നത് 2020ല്‍ 3.2 ആയതാണ്. അങ്ങനെയെങ്കില്‍ 2022 ല്‍ 2.44 പോകേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. ഇതേ കാലയളവില്‍ പാകിസ്താനിലും ബംഗ്ലാദേശിലുമൊക്ക വളരെ ഉയര്‍ന്ന ശിശു മരണ നിരക്ക് രേഖപ്പെടുത്തിയത് ഇവര്‍ കണ്ടില്ലായിരിക്കാം.
8) പൊതുസമൂഹം വളരെ ശ്രദ്ധയോടെ കാണുന്ന ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുവെ ആശ്രയിക്കാറുള്ളത് ഔദ്യോഗിക രേഖകളെയാണ്. ഭാരത സര്‍ക്കാരിന്റെയോ ഔദ്യോഗിക അന്താരാഷ്ട്ര സംഘടനകളുടെയോ രേഖകള്‍ ആസ്പദമാക്കി വേണം പഠനം നടത്താന്‍. ശിശു മരണ നിരക്ക് ഭാരത് സര്‍ക്കാര്‍ രേഖപ്രകാരം 2020 ല്‍ 1000 ത്തിനു 28 അതായത് 2.8% ആണ്. ചില അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കില്‍ 2.984% എന്നു കാണാം. ഒഫീഷ്യല്‍ ഡാറ്റ ആണു പരിഗണിക്കേണ്ടത്.
9) 3000 പേരെ ഗാലപ്പ് പോള്‍ നടത്തിയാണ് പോഷകാഹാരക്കുറവ് സംബന്ധിച്ച സര്‍വേ നടത്തിയത്. പോഷകാഹാരക്കുറവ് 16.6% എന്ന് പറയുന്നു. എന്നാല്‍ 2023 ഫെബ്രുവരിയില്‍ പോഷണ്‍ ട്രാക്കര്‍ തയ്യാറാക്കിയ 7കോടി കുട്ടികളുടെ ആധികാരികരേഖ വിശകലനം ചെയ്ത് കണ്ടെത്തിയത് 7.7% കുട്ടികളില്‍ ഇപ്പോള്‍ പോഷകാഹാര ക്കുറവ് ഉണ്ടെന്നാണ്.
ഭക്ഷ്യധാന്യ ഉത്പാദനത്തിലും ലഭ്യതയിലും ഭാരതം 188 രാജ്യങ്ങളുടെ പട്ടികയില്‍ 35-ാം സ്ഥാനത്താണ്. ഇപ്പോള്‍ രാജ്യത്തെ ഭക്ഷ്യധാന്യം, പാല്‍, മുട്ട, പഴങ്ങള്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ ഉത്പാദനം വര്‍ധിക്കുകയാണ്. ഇന്ത്യ ഭക്ഷ്യധാന്യ  ഉല്പാദനത്തില്‍ മിച്ച മേഖലയായിരിക്കുന്നു.
9) പൊക്കക്കുറവ്, ഭാരക്കുറവ് ംമശേെശിഴ എന്നിവ സംബന്ധിച്ച കണക്കുകള്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ പക്കല്‍ സാമ്പിള്‍ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ഉള്ളവ ആയിരുന്നതിനാല്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. അടുത്ത കാലത്തായി മാതൃ ശിശു വികസന മന്ത്രാലയം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് ഒരു വ്യാപക പ്രചരണം ആരംഭിച്ചു. പോഷണ്‍ ട്രാക്കര്‍ ഇപ്പോള്‍ ഏഴു കോടി കുട്ടികളെ സംബന്ധിച്ച ഡാറ്റകളാണ് കൈകാര്യം ചെയ്യുന്നത്. അതനുസരിച്ചു ഭാരക്കുറവ് 7.2% കുട്ടികളിലാണ് കാണുന്നത്. പൊക്കക്കുറവിന് ജനിതക ഘടന, ഭൂപ്രദേശം, കാലാവസ്ഥ എന്നിവയുടെ സ്വാധീനവും ഉണ്ടാകാം. പഞ്ചാബിലും മണിപ്പൂരിലും കുട്ടികളുടെ ആരോഗ്യ നിലയില്‍ ഈ വ്യത്യാസം വ്യക്തമല്ലേ?
അഞ്ചു നൂറ്റാണ്ടു കാലം ലോകത്തെ കാല്‍ക്കീഴില്‍ അമര്‍ത്തി കൊള്ളയടിച്ചു ശക്തി പ്രാപിച്ച പശ്ചിമ യൂറോപ്യന്മാരില്‍ ചിലര്‍ക്ക് തങ്ങള്‍ക്ക് കൈവന്ന ഭൂമിശാസ്ത്രപരമായ ശരീര ഘടനയും സമ്പത്തിന്റെ ധാരാളിത്തത്തിലുള്ള മേദസ്സുമാണ് ഉല്‍കൃഷ്ടമെന്ന തോന്നല്‍ ലോകത്തെ കൊണ്ടെത്തിച്ചത് രണ്ടു മഹാ യുദ്ധങ്ങളിലും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തുടരുന്ന മഹാ ദുരിതങ്ങളിലുമാണ് എന്നതു കൂടി ഇതുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ഓര്‍ത്തുപോവുകയാണ്.
10) ബാല മരണം സംബന്ധിച്ച വെല്‍റ്റ് ഹംഗര്‍ ലൈഫ് മെത്തഡോളജി അനുസരിച്ച് നോക്കിയാലും ഇന്ത്യ പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ ഡാറ്റ അവലംബിച്ചിരുന്നു എങ്കില്‍, ശിശു മരണ നിരക്ക് 1000ത്തിനു 24.4, ചൈല്‍ഡ് വേസ്റ്റിംഗ് 7.2, ചൈല്‍ഡ് സ്റ്റന്റിങ് 7.7 എന്ന പ്രകാരത്തില്‍ എടുത്തിരുന്നു എങ്കില്‍, പൊക്കക്കുറവ് സൂചിക യഥാര്‍ത്ഥ്യത്തിന് യോജിച്ചത് ആകുമായിരുന്നു. വിശപ്പ് സൂചിക 9.528 ആയിരിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ റാങ്ക് 125 ല്‍ 111 നു പകരം 48 ല്‍ എത്തുമായിരുന്നു.
11) പതിനഞ്ചോളം അംഗങ്ങള്‍ ഉള്ള സമിതിയാണ് 60 പേജ് വരുന്ന ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. അതിനായി വെല്‍റ്റ് ഹംഗര്‍ ലൈഫിനും കണ്‍സേണ്‍ വേള്‍ഡ് വൈഡിന്നും  അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വലിയ തുക ധന സഹായം കിട്ടുന്നുണ്ട്.
ഈ രാജ്യങ്ങള്‍ കണ്ണാടി അവരുടെ മുഖത്തേക്ക് തിരിച്ചു വെക്കാന്‍ സമയമായി. യുഎസ്എയില്‍ പട്ടിണിക്കാരുടെ എണ്ണം 4.4 കോടിയാണെന്നും 1.3കോടി കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല എന്നും ഫീഡിങ് അമേരിക്ക എന്ന സംഘടനാ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ല്‍ ബ്രിട്ടനില്‍ 1.3കോടി പേര്‍ മതിയായ ഭക്ഷണം കിട്ടാത്തവരുണ്ട് എന്ന് ട്രസ്സല്‍ ട്രസ്റ്റ് എന്ന ഫുഡ് ബാങ്കിന് വണ്ടി Ipsos നടത്തിയ പഠനത്തില്‍ പറയുന്നു. (reported on 29-6-23)
ജര്‍മനിയിലെ പട്ടിണിക്കാരെക്കുറിച്ച CNN റിപ്പോര്‍ട്ടര്‍ Judith Von BErg നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടും പറയുന്നത് ഔദ്യോഗിക പട്ടിണി കണക്ക് 2.5 ആണെങ്കിലും അനൗദ്യോഗികമായി അതിലും എത്രയോ മടങ്ങു ജര്‍മ്മന്‍ കാര്‍ ഭക്ഷണത്തിനു കാത്തിരിക്കേണ്ടി വരുന്നവരായുണ്ട് എന്നാണ്.

യുഎന്‍ഡിപി റിപ്പോര്‍ട്ട്
പ്രകൃതി വിഭവങ്ങള്‍,  കാലാവസ്ഥ, സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായ ഭാരതത്തിലാണ് ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്നത്. അനേക വര്‍ഷത്തെ വൈദേശിക അതിക്രമങ്ങളും കോളനിവാഴ്ചയുമൊക്കെ തകര്‍ത്തുകളഞ്ഞ ഭാരതത്തിലെ അനേക കോടി ജനങ്ങള്‍ സ്വാതന്ത്ര്യാനന്തരവും ദശാബ്ദങ്ങളോളം പട്ടിണിയിലും കൊടിയ ദാരിദ്ര്യത്തിലും കഴിയുകയായിരുന്നു. എന്നാല്‍ സമീപകാലത്തായി രാജ്യത്ത് നടപ്പിലാക്കി വരുന്ന സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ രംഗത്തും വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്.

ഇതു ശരിയെന്നു സാക്ഷ്യപ്പെടുത്തുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതിയും (യുഎന്‍ഡിപി) ഓക്‌സ്‌ഫോഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇനീഷ്യെറ്റീവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലുള്ള  (Global Multi Dimensional Poverty Index 2023)ഭാരതത്തെ സംബന്ധിച്ച താഴെ പറയുന്ന പരാമര്‍ശങ്ങള്‍.

1) 2005-2006നും 2019-2020 നും ഇടയില്‍ ഭാരതത്തില്‍ 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യ മുക്തരായി.

2) ദാരിദ്രത്തിന്റെ തോത് 55.1 ശതമാനത്തില്‍ നിന്ന് 16.4 ശതമാനം ആയി കുറഞ്ഞു.

3) പഠനത്തിനായി അവലംബിച്ച എല്ലാ സൂചികകളിലും ദാരിദ്ര്യം സംബന്ധിച്ച് ശ്രദ്ധേയമായ കുറവ് കാണപ്പെട്ടു.

4) ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലും കുട്ടികളും മുതിര്‍ന്നവരുമായി തരം തിരിച്ച വിഭാഗങ്ങളിലും പിന്നോക്കം തള്ളപ്പെട്ടിരുന്ന ജാതി സമൂഹങ്ങളിലുമൊക്കെ വളരെ വേഗത്തിലുള്ള സമ്പൂര്‍ണ പുരോഗതി കാണപ്പെട്ടു.

ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികാ റിപ്പോര്‍ട്ട് 2023 ല്‍ ഓരോ രാജ്യത്തും ദാരിദ്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ പഠനവിധേയമാക്കിയുള്ള പട്ടിക കൊടുത്തിട്ടുണ്ട്. അതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും താഴെ പറയുന്ന മാറ്റങ്ങള്‍ (ശതമാനകണക്കില്‍) ഭാരതത്തില്‍ വന്നിരിക്കുന്നു എന്നു കാണിക്കുന്നു

05/06 15/16 19/21
1) പോഷകാഹാരം
44.3      21.1     11.8
2) ശിശു മരണം
4.5       2.2      1.5
3) സ്‌കൂള്‍ വര്‍ഷം
24       11.6      7.7
4) സ്‌കൂള്‍ ഹാജര്‍
19.8      5.5      3.9
5) പാചക ഇന്ധനം
52.9        26     13
6) ശുചിത്വം
50.4        24.4   1.3
7) കുടി വെള്ളം
16.4        5.7     2.7
8) വൈദ്യുതി
29         8.6    2.1
9) വീട്
44.9      23.5      13.6
10) സ്വത്ത്
37        9.5       5.6

മുകളില്‍ പറഞ്ഞ ഓരോ ഇനവും ലഭ്യമല്ലാത്തവരുടെ ശതമാനമാണ് പട്ടികയില്‍ ഉള്ളത്.

ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വികസനപ്രക്രിയകളെ ഏകോപിപ്പിക്കാനായി യു എന്‍ഡിപിയും ഓപിഎച്ച്ഡിയുമായി ചേര്‍ന്ന് ഭാരതത്തിലെ മുഖ്യ പദ്ധതി ആസൂത്രണ കേന്ദ്രമായ നീതി ആയോഗ് ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (Global Multi Dimensional Poverty Index 2023) പ്രസിദ്ധീകരിച്ചിരിക്കയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പന്ത്രണ്ട് മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു ജനജീവിതം മെച്ചപ്പെടുത്താനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി നീതി ആയോഗിന്റെ ശുപാര്‍ശ അനുസരിച്ച് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വലിയ തോതിലുള്ള  പരിവര്‍ത്തനങ്ങള്‍ കൊണ്ടു വരികയാണ്. അതിന് വേണ്ടിയുള്ള ദാരിദ്ര്യ നിര്‍ണയത്തിന് അവലംബിച്ചിരിക്കുന്നത്  ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള താഴെ പറയുന്ന 12 ജീവിത സൗകര്യങ്ങളെയാണ്.

1)ആരോഗ്യം
♠പോഷകം
♠ശിശു ബാല മരണ നിരക്ക്
♠മാതൃ മരണനിരക്ക്
2)വിദ്യാഭ്യാസം
♠സ്‌കൂള്‍ വര്‍ഷം
♠സ്‌കൂള്‍ ഹാജര്‍
3)ജീവിത നിലവാരം
♠പാചക ഇന്ധനം
♠ശുചിത്വം
♠കുടിവെള്ളം
♠വൈദ്യുതി
♠വീട്
♠സ്വത്ത്
♠ബാങ്ക് അക്കൗണ്ട്

ഇവക്ക് ഓരോന്നിനും വെയ്‌റ്റേജ് മാര്‍ക്ക് നല്‍കി സമഗ്രമായ പഠനം നടത്തിയാണ് ദാരിദ്ര്യവും പട്ടിണിയും എത്രത്തോളം കുറഞ്ഞു എന്ന കണക്ക് നിര്‍ണയിക്കുന്നത്.

എങ്ങനെയാണ് ദാരിദ്ര്യം കുറയുന്നത്?
രാജ്യത്ത് നടപ്പിലാക്കുന്ന വിവിധ വികസന പ്രവര്‍ത്തങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അത് എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ.
1)  സ്വച്ഛ് ഭാരത് മിഷന്‍
2) ജല്‍ജീവന്‍ മിഷന്‍
3) പോഷണ്‍ അഭിയാന്‍
4) സമഗ്ര ശിക്ഷാ അഭിയാന്‍
5) PMസഹജ് ബിജിലി അഭിയാന്‍
(സൗഭാഗ്യ)
6) ഉജ്ജ്വല യോജന
7) പിഎം ജന്‍ ധന്‍ യോജന
8) പിഎം ആവാസ് യോജന

തുടങ്ങി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍വരെ ലക്ഷ്യം വെക്കുന്നത് ഒരാളെയും വിട്ടുപോകാതെ എല്ലാവരെയും രാഷ്ട്ര വികസനപ്രക്രിയയില്‍ പങ്കാളികളാക്കി എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കി രാജ്യത്തു സമഗ്ര വികസനം കൈവരിച്ചു ശ്രേഷ്ഠ ഭാരതം കെട്ടിപ്പടുക്കുക എന്നതാണ്.

ഇതൊന്നും അറിയാതെയല്ലായിരിക്കാം ആഗോള പട്ടിണി സൂചിക പഴയ മട്ടില്‍ തയ്യാറാക്കാന്‍ ഇക്കാലഘട്ടത്തിലും ജര്‍മനി കേന്ദ്രമാക്കിയുള്ള സംഘടനയുടെ വക്താക്കള്‍ മുതിരുന്നത്. പണ്ടേ പട്ടിണിയും ദാരിദ്ര്യവും ചിലര്‍ക്ക് ചാകരയാണല്ലോ. വിശപ്പ്, പട്ടിണി, ജീവകാരുണ്യ പ്രവര്‍ത്തനം എന്നൊക്കെ പറയുമ്പോള്‍ പലരും മനസ്സലിഞ്ഞു നന്നായി സംഭാവന കൊടുക്കും. ഇങ്ങനെ കൈപ്പറ്റുന്ന വന്‍ സാമ്പത്തിക വിഭവങ്ങള്‍ പലതും ശിഥിലീകരണ ശക്തികളുടെ കൈകളിലേക്കാണ് പോകുന്നത് എന്നത്  അടുത്ത കാലത്ത് പുറത്ത് വന്നുകൊണ്ടിരിക്കുന്ന പല വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ലോകത്തില്‍ അനുനിമിഷം നടക്കുന്ന എല്ലാ വിവരങ്ങളും ഉള്ളം കയ്യില്‍ കിട്ടുന്ന കാലത്തും നിക്ഷിപ്ത താല്പര്യത്തിനായി വസ്തുതകള്‍ക്ക് നിരക്കാത്തതും കെട്ടിച്ചമച്ചതുമായ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആധുനിക ലോകം പുച്ഛിച്ചു തള്ളുകയേയുള്ളു.

സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം
ഭാരതം പണ്ടത്തെപ്പോലെയല്ല. നൂറ്റാണ്ടുകളുടെ ആലസ്യം വിട്ട്, അടിമ മനസ്സു വിട്ട് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണിപ്പോള്‍. മുഴുവന്‍ ലോകവും ഭാരതത്തിലേക്ക് ഉറ്റു നോക്കുന്ന കാലം സമാഗതമായിരിക്കുന്നു. ഇനിയുള്ള നാളുകളില്‍ ഓരോ കാര്യവും അതിജാഗ്രതയോടെ നിര്‍വഹിക്കണം. നമ്മുടെ ഭരണ സംവിധാനത്തില്‍ ((Bureaucracy)) പഴയ ആലസ്യത്തിന്റെയും വ്യവസ്ഥയില്ലായ്മയുടെയും ജീര്‍ണതകളും ദുഷിപ്പുകളും ഇന്നും നിറഞ്ഞു കിടക്കുകയാണ്.

വൈവിധ്യങ്ങള്‍ നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം  അതിവേഗം മുന്നോട്ടു കുതിക്കുമ്പോള്‍ സമൂഹത്തിലെ പരിവര്‍ത്തനസൂചകങ്ങള്‍ നവീകരിക്കുകയും ഏകീകരിക്കുകയും ഏതു സമയത്തും ലഭ്യമാകുന്ന വിധത്തില്‍ സജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്. നീതി ആയോഗ് ചെയ്യുന്ന കാര്യങ്ങള്‍ വളരെ മാതൃകാപരം തന്നെ. ഒപ്പം ലോകത്തിലെ വികസിത രാജ്യങ്ങള്‍ ചെയ്യുന്നതുപോലത്തന്നെ രാജ്യത്തെ സംബന്ധിച്ച സുപ്രധാന രേഖകളും പഠനങ്ങളും അതാത് സമയത്ത് ലോകത്തിലെല്ലായിടത്തും ഏതു സമയത്തും പ്രത്യേകിച്ച് വിഖ്യാത പഠന ഗവേഷണ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നവിധമുള്ള വളരെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത്തരം നിക്ഷിപ്ത താല്പര്യക്കാര്‍ കുല്‍സിത പ്രവര്‍ത്തനങ്ങളുമായി ഇനിയും രംഗത്തുണ്ടാവും. ഇപ്പോള്‍ തന്നെ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഇതേ സ്ഥാപനങ്ങള്‍ ആഗോള വിശപ്പ് സൂചിക 2024 തയ്യാറാക്കുന്നതും ഇതുപോലെ തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

അവലംബ റിപ്പോര്‍ട്ടുകള്‍ 
1) wolrd hunger index report 2020,21,22,23 by welt hungerlife and Concern world wide
2)Global Multidimensional Poverty Index 2023 by UNDP and Oxford Poverty and Human Development Initiative
3) National Multi Dimensional Poverty Index 2023 by UNDP, Oxford Poverty and Human Development Initiative and Niti Aayog

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies