Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

ഡോ. എം.എസ്.സ്വാമിനാഥന്‍ എന്ന ഭാരതീയ ശാസ്ത്രജ്ഞന്‍

ഡോ.സി.എം.ജോയ്ഡോ.സി.എം.ജോയ്
6 October 2023

അധികാരത്തിനും വിഭവങ്ങള്‍ക്കും ഒന്നും ലോക ജനതയുടെ വിശപ്പകറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന് ലോകത്തോട് ഉറക്കെ പറഞ്ഞ മഹാനായ ജനകീയ ശാസ്ത്രജ്ഞനായിരുന്നു ഡോ.എം.എസ്. സ്വാമിനാഥന്‍. ഇരുപതാംനൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനമുള്ള 20 ആളുകളില്‍ ‘ടൈം മാഗസിന്‍’ അവലോകനം ചെയ്ത് വിലയിരുത്തിയ ഒരാളാണ് ഡോ.എം.എസ്. സ്വാമിനാഥന്‍.

Google NewsAdd Kesari Weekly as a preferred source on Google

കര്‍ഷകരെയും സാധാരണക്കാരെയും സ്വാധീനിച്ച ഈ ശാസ്ത്രജ്ഞന്‍ മലയാളിയായിരുന്നു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. അദ്ദേഹം മെക്‌സിക്കന്‍ ഗോതമ്പില്‍ ജനിതക മാറ്റം വരുത്തി സങ്കര ഇനം വിത്തുകള്‍ ഉല്‍പാദിപ്പിച്ചെടുത്തു, ധാന്യ ഉത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ ഇനം വ്യാപകമായി കൃഷി ചെയ്യിപ്പിച്ചു കോടിക്കണക്കിനാളുകളുടെ വിശപ്പകറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു ഡോ.എം.എസ്. സ്വാമിനാഥന്‍. കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമത്തിലെ പട്ടിണി മരണങ്ങള്‍ നേരിട്ടുകണ്ട ഈ ശാസ്ത്രജ്ഞന്‍ പട്ടിണിയകറ്റാന്‍ തന്നാലാവുന്ന തരത്തില്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയാണ് ഹരിത വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ ആലപ്പുഴയിലെ മങ്കോമ്പില്‍ ഡോ.എം.കെ.സാംബശിവന്‍, പാര്‍വതി ദമ്പതികളുടെ മകനായി തമിഴ്നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്‍ ജനിച്ചത്. അദ്ദേഹം കേരളത്തിലും, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതിന് പുറമെ യുനെസ്‌കോ ഫെല്ലോ ആയി നെതര്‍ലന്‍ഡ്, യു.കെ., യു.എസ് എ, എന്നിവിടങ്ങളിലും ഡോ.സ്വാമിനാഥന്‍ ഉപരിപഠന – ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹരിത വിപ്ലവം, കാര്‍ഷിക ശാസ്ത്രം, സുസ്ഥിരവികസന കാഴ്ചപ്പാട്, ഇക്കോളജിക്കല്‍ സാമ്പത്തിക ശാസ്ത്രം, ജൈവവൈവിധ്യനിയമം, കുട്ടനാട് വികസന പദ്ധതി, പശ്ചിമഘട്ട സംരക്ഷണം, സസ്യ ജനിതക ശാസ്ത്രം, ആഗോള പരിസ്ഥിതി എന്നീ മേഖലകളിലെല്ലാം അന്താരാഷ്ട്ര തലത്തില്‍ സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുള്ള ശാസ്ത്രജ്ഞനാണ് അദ്ദേഹം. 2007 മുതല്‍ 2013 വരെ രാജ്യസഭംഗമായിരുന്ന കാലത്ത് സ്വാമിനാഥന്‍ സ്ത്രീ കര്‍ഷകര്‍ക്ക് വേണ്ട അംഗീകാരം നല്‍കുവാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

ADVERTISEMENT

ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍ എന്നതിലുപരി സ്വാമിനാഥന്‍ ആസൂത്രകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ശക്തനായ ഭരണകര്‍ത്താവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയനായിരുന്നു. ഉരുളന്‍ കിഴങ്ങിന്റെ ഉല്പത്തിയെക്കുറിച്ചുള്ള സ്വാമിനാഥന്റെ ഗവേഷണം ലോക ശ്രദ്ധ നേടിയ ഒന്നാണ്. ഭക്ഷ്യ ധാന്യങ്ങളായ നെല്ല്, ഗോതമ്പ് എന്നിവയില്‍ നടത്തിയ വികിരണ പ്രജനന ഗവേഷണമാണ് ഈ ശാസ്ത്രജ്ഞനെ ലോകോത്തര ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. ഡോ.സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ICAR(1954-1972), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കഇഅഞ (1972-1980), അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം കജഞക (1982-1988) എന്നീ സ്ഥാപനങ്ങളുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ.സ്വാമിനാഥന്റെ നേതൃത്വത്തില്‍ 2004 ല്‍ രൂപീകരിച്ച ദേശീയ കാര്‍ഷിക കമ്മീഷന്റെ റിപ്പോര്‍ട്ട് കര്‍ഷകരുടെ കണ്ണീര്‍ ഒപ്പുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. 1925 ആഗസ്റ്റ് 7 നു ജനിച്ച്. 2023 സപ്തംബര്‍ 28 വരെ ജീവിച്ച ഡോ. എം.എസ്. സ്വാമിനാഥനെ ഭൂമിയുടെ നിലനില്‍പ്പിനായും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായും സാധാരണക്കാരുടെ വിശപ്പകറ്റുന്നതിനായും വേണ്ടി ജീവിച്ച ഒരു വ്യക്തിയായി ലോകം എന്നും ഓര്‍മ്മിക്കും. ഭാരതം അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളായ പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. ലൈഫ് ടൈം അച്ചീവേമെന്റ്അവാര്‍ഡ്, നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മഗ്സാസേ അവാര്‍ഡ്, ലോക ഭക്ഷ്യ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോക ശാസ്ത്ര അവാര്‍ഡ്, കമ്മ്യൂണിറ്റി ലീഡര്‍ഷിപ് അവാര്‍ഡ്, ഐക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ഇ.പി, യുനെസ്‌കോ, അവാര്‍ഡുകള്‍ എന്നിവയും അദ്ദേഹത്തെ തേടി വന്നു. ജൈവവൈവിധ്യ രംഗത്ത് വിശ്വപ്രസിദ്ധമായ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ അദ്ദേഹം സ്ഥാപിച്ചതാണ്.

(പീച്ചി കെ.എഫ്.ആര്‍.ഐ. മുന്‍ രജിസ്ട്രാറും റിട്ട.അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍)

 

ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies