Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

വഴിത്തല രവി

Print Edition: 15 September 2023
കൊമരന്‍ ചങ്കു പരമ്പരയിലെ 16 ഭാഗങ്ങളില്‍ ഭാഗം 2

കൊമരന്‍ ചങ്കു
  • കൊമരന്‍ ചങ്കു
  • അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
  • ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
  • ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
  • നിധിശേഖരം (കൊമരന്‍ ചങ്കു 5)
  • പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)
  • നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

അപ്പുവിന്റെ കണ്ണ് പൊത്തിയത് കുഞ്ഞുണ്ണിയായിരുന്നു. അവന്റെ അമ്മ സുധര്‍മ്മയുടെ മൂത്ത സഹോദരി സുലോചനയുടെ മകന്‍. അവര്‍ തൊട്ടടുത്തു തന്നെയാണ് താമസം. ‘രണ്ടു ദിവസം ഞാന്‍ കുരീക്കാട് ജയന്‍ കൊച്ചച്ചന്റെ വീട്ടിലായിരുന്നു.’ കുഞ്ഞുണ്ണി പറഞ്ഞു. ‘സുലോചന വെല്ല്യമ്മ പറഞ്ഞിരുന്നു’ അപ്പുവിന്റെ മറുപടി. കുഞ്ഞുണ്ണി എട്ടാം ക്ലാസ്സില്‍ നാട്ടില്‍തന്നെയാണ് പഠിക്കുന്നത്. അപ്പു കൊച്ചിയില്‍ ആറിലും. രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കണ്ടുമുട്ടുമ്പോള്‍ കൂട്ടും കളികളും അവര്‍ ഒരുമിച്ചാണ്. ചേട്ടനും അനിയനും എന്നതിലുപരി കളിക്കൂട്ടുകാര്‍. കുഞ്ഞുണ്ണി നാട്ടിലെ വിശേഷങ്ങളൊക്കെ അവനോടു പറയും. കാവിലെ ഉത്സവം, പുത്തന്‍ പള്ളിയിലെ പെരുന്നാള്‍ തുടങ്ങി തോട് നിറഞ്ഞു റോഡിലേയ്ക്കു വെള്ളമെത്തിയപ്പോള്‍ കിട്ടിയ മീനിനെപ്പറ്റിയും ഒഴിവുദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് കുളത്തില്‍ നീന്തിക്കുളിക്കുന്നതിനെപ്പറ്റിയും ഒന്നും വിട്ടുപോകാതെ ഓര്‍ത്തോര്‍ത്ത് പറയും. അതൊക്കെ കേള്‍ക്കാന്‍ അപ്പുവിന് ഏറെ ഉത്സാഹവും താല്പര്യവുമാണ്.

എന്നാല്‍ ഇത്തവണ അവന്റെ മനസ്സില്‍ ഒന്നുമാത്രമായിരുന്നു.
കൊമരന്‍ചങ്കു.

മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.

‘കുഞ്ഞുണ്ണിക്ക് കൊമരന്‍ ചങ്കുവിനെ അറിയാമോ?’
‘അറിയാം. ഒരാഴ്ചമുമ്പ് വീട്ടില്‍ വന്നിരുന്നു.’

‘ഉവ്വോ…. എന്തിനാ വന്നത്?’
‘നമ്മുടെ കണ്ണമ്മപ്പശുവില്ലേ. അത് പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ലായിരുന്നു. പാത്രവുമായി അമ്മ അടുത്തു ചെല്ലുമ്പോള്‍ ചവിട്ടും തൊഴിയും. യാതൊരു പ്രശ്‌നവുമില്ലാതെ മൂന്നുലിറ്റര്‍ പാല്‍ തന്നുകൊണ്ടിരുന്നതാ. പെട്ടെന്നൊരു മാറ്റം. ബാധകൂടിയതാണെന്നാ പറയുന്നെ’
‘ബാധയോ… വാട്ടീസ് ദാറ്റ്?’

‘സം മിസ്റ്റീരിയസ് എലമെന്റ്… വിച്ച് ഹ്യൂമന്‍ബീയിംഗ് കെനോട്ട് കണ്‍ട്രോള്‍’
‘എന്നിട്ട്?’

‘കൊമരന്‍ ചങ്കുവിനെ കൊണ്ടുവന്നു. കൊമരന്‍ ചങ്കു തൊഴുത്തിനു ചുറ്റും മൂന്നു വട്ടം നടന്നു. കയ്യില്‍ കരുതിയിരുന്ന ഭസ്മം പശുവിന്റെമേല്‍ തൂവി. കുറച്ചു വെളിച്ചെണ്ണ പകര്‍ന്നെടുത്ത് ഏറെനേരം മന്ത്രം ജപിച്ച് ഊതി ജപിച്ച വെളിച്ചെണ്ണ കണ്ണമ്മയുടെ അകിട്ടില്‍ രണ്ടുമൂന്നു വട്ടംപുരട്ടി. മെരുങ്ങാതെ നിന്ന കണ്ണമ്മ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയായി. അമ്മ പാല്‍ കറന്നെടുക്കുകയും ചെയ്തു.’
അപ്പുവിന് ഉറപ്പായി. കൊമരന്‍ ചങ്കുവിന് എന്തോ ദിവ്യശക്തിയുണ്ട്. പ്രത്യേകതരം മാന്ത്രികശക്തി.

എങ്ങനെയെങ്കിലും അടുത്തുകൂടി അതെപ്പറ്റി ചോദിച്ചറിയണം. ഒരു പക്ഷേ തനിക്ക് അത് ഉപകാരപ്പെട്ടെന്നുവരാം.
‘കുഞ്ഞുണ്ണി… എനിക്ക് കൊമരന്‍ചങ്കുവിനെ കണ്ടു സംസാരിക്കണം. നിനക്ക് അയാളുടെ വീട് അറിയാമോ?’
‘എനിക്കറിയില്ല. വീട്ടില്‍ അമ്മ യെ സഹായിക്കാന്‍ വരുന്ന കാര്‍ത്തികചേച്ചിയുടെ മകള്‍ വീണ യ്ക്ക് അറിയാം. അവളാണ് അന്ന് അയാളെ വിളിച്ചുകൊണ്ടുവന്നത്.’
‘വീണയെ കണ്ടുപറഞ്ഞാല്‍ നമ്മളെയും അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുമോ?’

‘സംശയമെന്താ. അവള്‍ എന്റെ ക്ലാസ്സിലാ പഠിക്കുന്നെ. ഞങ്ങള്‍ നല്ല കൂട്ടുകാരാ.’
അപ്പോള്‍ തന്നെ അപ്പുവും കുഞ്ഞുണ്ണിയും വീണയുടെ വീട്ടിലേക്ക് പോയി. അച്ഛനും അമ്മയും ജോലിക്കായി പുറത്തുപോയിരുന്നതിനാല്‍ വീണ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുടുംബശ്രീ ചേച്ചിമാരില്‍ നിന്നും പഠിച്ച പേപ്പര്‍ കവര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അവള്‍. മെഷീനില്‍ ക്രമത്തില്‍ ‘കട്ട്’ ചെയ്തു കിട്ടിയ പേപ്പറുകള്‍ പശവെച്ച് ഒട്ടിച്ച് കവറുകളാക്കി അടുക്കിവെച്ച് അവള്‍ അതിഥികളെ നോക്കി ചിരിച്ചു.
‘ഈ കവറുകള്‍ എന്തുചെയ്യും?’ കുഞ്ഞുണ്ണി ചോദിച്ചു.

‘ബേക്കറിയിലും മെഡിക്കല്‍ ഷോപ്പിലുമൊക്കെ കൊണ്ടുപോയികൊടുക്കും. ചെറിയൊരു വരുമാനം കിട്ടും.’
‘അത് നല്ല കാര്യമാണ്. പിന്നെ വീണ… ഇത് എന്റെ ചിറ്റയുടെ മകന്‍’
‘എനിക്കറിയാം. അപ്പുവല്ലേ… മുമ്പ് വന്നപ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.’
‘അപ്പുവിന് ഒരാവശ്യം വീണ സഹായിക്കണം. അതാ… ഞങ്ങള്‍ വന്നത്.’
‘ഞാനോ… എന്തു സഹായമാണ്.?’

‘അപ്പുവിന് കൊമരന്‍ ചങ്കുവിനെ കാണണം, സംസാരിക്കണം.
‘ആ പാവത്തിനോട് എന്തു സംസാരിക്കാന്‍?’
അതിന് മറുപടി പറഞ്ഞത് അപ്പുവാണ്.

‘അയാള്‍ക്ക് എന്തൊക്കെയോ അത്ഭുതസിദ്ധികളുണ്ട്. അതെപ്പറ്റി ചോദിച്ചറിയാന്‍ വേണ്ടിയാ.’
‘ശരിയാ…. എനിക്കും തോന്നിയിട്ടുണ്ട്. ഒരു ഭ്രാന്തനെപ്പോലെ പിച്ചും പേയും പറഞ്ഞ് നടക്കുന്നെങ്കിലും ആള് നിസ്സാരക്കാരനല്ല. പുറം നാടുകളിലൊക്കെ പോയിപേരുകേട്ട മന്ത്രവാദികളോടൊപ്പം താമസിച്ച് പലവിദ്യകളും പഠിച്ചിട്ടുള്ള ആളാണെന്നാ കേള്‍വി.’
”അതെപ്പറ്റി വീണയ്ക്ക് വല്ലതും അറിയാമോ?
‘കേട്ടറിവാണ്.’

‘മതി. അതൊക്കെ എന്നോട് പറയാമോ?’
‘അറിയാവുന്നതെല്ലാം ഞാന്‍ പറയാം.’

(തുടരും)

Series Navigation<< കൊമരന്‍ ചങ്കുഅത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3) >>
Tags: കൊമരന്‍ ചങ്കു
ShareTweetSendShare

Related Posts

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies