Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഗണപതി എന്ന മഹാസത്യം

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
15 September 2023

ആയിരത്താണ്ടുകളായി ഹൈന്ദവ ജനസമൂഹം ആരാധിച്ചുവരുന്ന ഗണപതി മിത്തല്ല. ഹിന്ദുക്കളുടെ ഭക്തിനിര്‍ഭരമായ പൂജകള്‍ ഏറ്റുവാങ്ങുന്ന ദേവീദേവന്മാരും മിത്തല്ല. അവരെപ്പറ്റി ഇതിഹാസ പുരാണങ്ങളിലൂടെ ലഭിക്കുന്ന കഥകള്‍ മിത്തോളജിയുമല്ല. സാര്‍വകാലികവും സാര്‍വലൗകികവുമായ സത്യമാണ് ഗണപതി. കാലദേശാതിവര്‍ത്തിയായ യാഥാര്‍ത്ഥ്യമാണ് ദേവീദേവന്മാര്‍. ഭാരതീയ സംസ്‌കൃതിയെ ആദരപൂര്‍വ്വം അംഗീകരിക്കുന്നവര്‍ക്ക് ആ സത്യം പകല്‍പോലെ വ്യക്തമാണ്. അതിനാല്‍ ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ തന്ത്രശാസ്ത്രവിധിപ്രകാരം നിര്‍മ്മിതമായ ക്ഷേത്രങ്ങളുടെയുള്ളില്‍ പ്രതിഷ്ഠിച്ച് എണ്ണിയാല്‍ തീരാത്ത നൂറ്റാണ്ടുകളായി ഹൈന്ദവര്‍ ആരാധിക്കുന്നു. ദേവതാഭാവങ്ങളുടെ ബഹുവര്‍ണ്ണചിത്രങ്ങള്‍ വീടുകളില്‍ വച്ച് പുഷ്പഹാരാദ്യലങ്കരണങ്ങള്‍ സമര്‍പ്പിച്ച് നിലവിളക്കുകൊളുത്തി പൂജിക്കുന്നു. കാരണവന്മാരും മുത്തശ്ശിമാരും അച്ഛനമ്മമാരും പഠിപ്പിച്ച വിധാനങ്ങളാണ് അതിനാധാരം. ഭക്തജനങ്ങളുടെ ഹൃദയത്തില്‍ അതുളവാക്കുന്ന ജ്ഞാനാനന്ദാനുഭൂതികള്‍ക്കു പരിധികളില്ല. അത്യുദാത്തതലങ്ങളിലേക്ക് ശരീര മനോബുദ്ധികളെയും ജീവിത സാഹചര്യങ്ങളേയും അത് ഉയര്‍ത്തുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദേവന്മാരും ദേവിമാരും ഉപാസകരുടെ ദൈനംദിന ജീവിതാനുഭവങ്ങളാണ്. ഭഗവാനെ ഭക്തിയോടെ ആരാധിച്ചവരാരും നശിച്ചിട്ടില്ല. ഇഹലോകത്തും അദ്ധ്യാത്മ സൂക്ഷ്മമണ്ഡലങ്ങളാകുന്ന ഉപരിലോകങ്ങളിലും ശ്രേയസ്സും അഭ്യുന്നതിയും മാത്രമേ അവര്‍ക്ക് ഉണ്ടായിട്ടുള്ളൂ. കോടിക്കണക്കിനു ജനങ്ങളുടെ പ്രത്യക്ഷാനുഭവമാണ് ഇത്. അതിനാല്‍ അക്കാര്യത്തില്‍ വേറൊരു തെളിവ് ആവശ്യം വരുന്നുമില്ല.

Google NewsAdd Kesari Weekly as a preferred source on Google

ആര്‍ക്കും ഈ അനുഭൂതി നേടിയെടുക്കാവുന്നതേയുള്ളൂ. ഗണപതിയുടെ അഥവാ സ്വന്തം ഇഷ്ടദേവതയുടെ പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് ഭക്തിയോടെ ആരാധന ചെയ്താല്‍ മാത്രംമതി. ജാതിയോ മതമോ വര്‍ഗ്ഗവര്‍ണ്ണാദികളോ സാമ്പത്തിക നിലയോ സ്ഥാനമാനങ്ങളോ അധികാരമോ യാതൊന്നും അതിനു തടസ്സം സൃഷ്ടിക്കാന്‍ പര്യാപ്തമല്ല. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും കുറൂരമ്മയുടെയും വില്വമംഗലത്തിന്റെയുമെല്ലാം പാവന ചരിത്രങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്. ജ്ഞാനേശ്വറിന്റെയും കബീറിന്റെയും തുളസീദാസന്റെയും മീരാബായിയുടെയും സൂര്‍ദാസിന്റെയുമെല്ലാം ജീവിതകഥകള്‍ നമുക്ക് നന്നായറിയാം. അതേപോലെ പ്രാചീനമായ പവിത്രോദാഹരണങ്ങളാണ് വേദമന്ത്രദ്രഷ്ടാക്കളായ ഋഷിമാരുടെയും വാല്മീകി വ്യാസാദികളുടെയും ആള്‍വാര്‍മാരുടെയും നായനാരന്മാരുടെയും മഹോജ്ജ്വല ചരിതങ്ങള്‍. ഈശ്വര മഹത്വത്തിന്റെ അദ്ഭുതദര്‍ശനം ലോകര്‍ക്ക് ഏവര്‍ക്കുമായി പകര്‍ന്നുതന്നവരാണ് ആ മഹാത്മാക്കള്‍. വേദമന്ത്രങ്ങളായും ഭഗവദ് ഗീതയായും രാമായണ ഭാരത ഭാഗവതാദികളായും ബ്രഹ്‌മസൂത്രാദികളായും ആയുര്‍വേദാദി ശാസ്ത്രങ്ങളായും നാട്യവേദമായും സ്‌തോത്രങ്ങളായും കീര്‍ത്തനങ്ങളായും ജ്ഞാനദേവതയായ സരസ്വതി ഗണേശകൃഷ്ണരാമ ദുര്‍ഗ്ഗാദി ദേവരൂപഭാവങ്ങളും വഹിച്ച് മഹാഗംഗ പോലെ മാലോകരുടെ മനോമണ്ഡങ്ങളിലേക്ക് ഒഴുകിയെത്തി. പുരന്ദരദാസനും ത്യാഗരാജനും ദീക്ഷിതരും ശ്യാമശാസ്ത്രികളുമെല്ലാം വസന്തത്തില്‍ പൂങ്കുയിലെന്നപോലെ ഭഗവന്മഹിമാനം മുക്തകണ്ഠം പാടി. ഇങ്ങനെ അനേകസഹസ്രാബ്ദങ്ങളിലൂടെ ഋഷിവര്യന്മാര്‍ പകര്‍ന്നേകിയ യജ്ഞതപോഫലങ്ങളാണ് ഗണപതി തുടങ്ങിയ ദേവഭാവങ്ങള്‍. അവരെക്കൂടാതെ ഭാരതചരിത്രമില്ല; ഭാരതസംസ്‌കൃതിയുമില്ല. ഭാരതീയ കലകളുമില്ല. കൈലാസം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു പുഷ്ടമായ ആദ്ധ്യാത്മികാനുഭൂതിയാണ് ദേവീദേവന്മാര്‍ എന്നു വ്യക്തം. അതാണ് പവിത്രമായ സത്യം. ഒരു കൈയില്‍ മുളന്തണ്ടും മറുകൈയില്‍ ഭഗവദ്ഗീതയും നാവില്‍ രാമനാമവുമായാണ് ലോകം കണ്ട അത്ഭുതകരമായ അഹിംസാത്മക സ്വാതന്ത്ര്യസമരം മഹാത്മജി നയിച്ചതെന്ന വസ്തുത മറക്കാതിരിക്കുക. മാനവഹൃദയങ്ങളെ ലോകമംഗലത്തിനായി ഒരുമിപ്പിയ്ക്കാന്‍ ഈശ്വര നാമങ്ങളുടെ ബലം വലുതാണ്. അത് സുവ്യക്തം പ്രകാശിക്കുന്ന മഹാചരിത്രമാണ് നമ്മുടെ സ്വാതന്ത്ര്യസമരം.

ഗണപതി സത്യമാണോ എന്ന് ആരും സംശയിക്കേണ്ട. ഉത്തരം ഉപനിഷത്തുകള്‍ നല്‍കും. ആധുനിക ഭൗതികശാസ്ത്രവും നല്‍കും. തര്‍ക്കയുക്തികളിലൂടെ ദേവീദേവന്മാരുടെ വാസ്തവികത പരീക്ഷിച്ചറിയണമെന്നുള്ളവര്‍ ശ്രീശങ്കരാചാര്യസ്വാമികളുടെ ബ്രഹ്‌മസൂത്രഭാഷ്യവും ഉപനിഷദ്ഭാഷ്യങ്ങളും ഭഗവദ് ഗീതാഭാഷ്യവും പ്രകരണഗ്രന്ഥങ്ങളും പഠിച്ചുകൊള്‍ക. അവയെല്ലാം പഠിക്കണമെന്നുമില്ല. അക്കൂട്ടത്തില്‍ നിന്ന് ഒരെണ്ണമെങ്കിലും ഉള്‍ക്കൊണ്ടാല്‍ മതി. സര്‍വ സംശയങ്ങളും അകലും. അനാദ്യനന്തമായ നിര്‍ഗുണ നിരാകാര ബ്രഹ്‌മത്തില്‍ ഉണ്ടാകുന്ന അനുഭവമാണ് പ്രപഞ്ചം. ലോകം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും വിലയം പ്രാപിക്കുന്നതും ബ്രഹ്‌മത്തില്‍ തന്നെ. ”ഈശാവാസ്യമിദം സര്‍വം യത് കിഞ്ച ജഗത്യാം ജഗത്” എന്ന് ഈശാവാസ്യോപനിഷത്ത്. ജീവനുള്ളതും ജീവനില്ലാത്തവയുമായി ഈ ലോകത്തില്‍ എന്തെല്ലാമുണ്ടോ അവയെല്ലാം ഈശ്വരനാല്‍ അകവും പുറവും നിറഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. ഈശനാണ് പ്രപഞ്ചത്തിന്റെ ഏകവും രണ്ടില്ലാത്തതുമായ ആദികാരണം. ലോകത്തിന് അനാദി അനന്തവുമായ ഒരു കാരണമുണ്ടെന്ന് ആധുനിക ശാസ്ത്രവും വ്യക്തമാക്കുന്നു. ലോകപദാര്‍ത്ഥങ്ങള്‍ അസംഖ്യമുണ്ടെങ്കിലും അവയെല്ലാം നൂറില്‍പരം മൂലകങ്ങളിലൊതുങ്ങും. അവയെല്ലാം ആറ്റങ്ങളാല്‍ നിര്‍മ്മിതമാണ്. ആറ്റങ്ങളാകട്ടെ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നീ സബ് അറ്റോമിക് പാര്‍ട്ടിക്കിളുകളുടെ നിര്‍മ്മിതിയും. മൂലകങ്ങള്‍ തമ്മില്‍ ഭേദപ്പെടുന്നത് അറ്റോമിക് സംഖ്യയുടെ അഥവാ പ്രോട്ടോണുകളുടെ എണ്ണത്തിന്റെ വ്യത്യാസത്തിലാകുന്നു. ഈ മൂന്നു പദാര്‍ത്ഥങ്ങളും എനര്‍ജിയുടെ മോക്ഷം മാത്രം. അത് അനന്തകോടി പദാര്‍ത്ഥങ്ങളായി പ്രപഞ്ചമായി കാണപ്പെടുകയാണ് ചെയ്യുന്നത്. എനര്‍ജിയാകട്ടെ അത്യന്തസൂക്ഷ്മമായ ഏതോ ഒരു മണ്ഡലത്തില്‍ നിന്ന് സ്പന്ദിച്ചുയരുന്നതുമാത്രമാണെന്നും ശാസ്ത്രം വെളിവാക്കി. അത്യന്ത സൂക്ഷ്മതലം പലതില്ല. ഒന്നുമാത്രമേ ഉള്ളൂ. അതാണ് ഈശാവസ്യ ഉപനിഷത്ത് വെളിവാക്കുന്ന നിര്‍ഗുണ നിരാകാര ബ്രഹ്‌മം അഥവാ ഈശന്‍. ആധുനികശാസ്ത്രം ഉപനിഷദ് ദര്‍ശനത്തെ സാധൂകരിക്കുന്നത് ഇവിടെ കാണാം. ബോസോണ്‍ എന്നു പേരിട്ടുവച്ചിരിക്കുന്ന ജീവപരമാണുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സയന്റിഫിക് ടെമ്പറിനെപ്പറ്റി വാചാടോപമുയര്‍ത്തുന്നവര്‍ ഭൗതികശാസ്ത്രത്തിന്റെ പുത്തന്‍ കണ്ടെത്തലുകള്‍ പഠിക്കേണ്ടിയിരിക്കുന്നു. ബ്രഹ്‌മം സത്യമാണെന്ന് അപ്പോള്‍ മനസ്സിലായിക്കൊള്ളും. പിന്നെ ഗണപതിയെപ്പറ്റി ആക്ഷേപങ്ങള്‍ തോന്നുകയില്ല.

ADVERTISEMENT

ബോസോണ്‍ ഗവേഷണത്തിലൂടെ ആധുനികശാസ്ത്രം എത്തിനില്‍ക്കുന്ന പ്രപഞ്ചരഹസ്യക്കലവറയുടെ പടിവാതില്‍ ആയിരമായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ കടന്ന് ‘അഹം ബ്രഹ്‌മാസ്മി’ – ഞാന്‍ ബ്രഹ്‌മം തന്നെയാകുന്നു – എന്ന മഹാവാക്യാനുഭൂതി (ബൃഹദാരണ്യകോപനിഷത്ത്) ലോകത്തില്‍ ഏവര്‍ക്കും വേണ്ടി നല്‍കിയ ഋഷിപരമ്പരയുടെ പിന്‍തുടര്‍ച്ചക്കാരാണ് നാമെല്ലവരും. ഹിന്ദുവിന് പല ദൈവങ്ങളില്ല. ഹിന്ദുക്കള്‍ ബഹുദൈവാരാധകരുമല്ല. ഹിന്ദുവിന് ഒരൊറ്റദൈവമേ ഉള്ളൂ. അതാണ് മുകളില്‍ പ്രതിപാദിച്ച സച്ചിദാനന്ദസ്വരൂപമായ ബ്രഹ്‌മം. ആത്മാവെന്നും പരമാത്മാവെന്നും പരബ്രഹ്‌മമെന്നുമെല്ലാം പലപേരുകള്‍ അതിന് മഹാഗ്രന്ഥങ്ങളില്‍ കാണാം. അത് നീ തന്നെയാകുന്നു – തത്വമസി എന്ന് സമസ്തജീവരാശിയോടും ഉപദേശിക്കാന്‍ (ഛാന്ദോഗ്യോപനിഷത്ത്) വേണ്ടുന്ന അനുഭവ സമ്പത്തും ഈ സംസ്‌കൃതിയ്ക്ക് സ്വായത്തമാണ്. മനുഷ്യനെ പല വര്‍ഗ്ഗമായി തിരിച്ച് വര്‍ഗ്ഗസമരത്തിനാഹ്വാനം ചെയ്യുന്ന വൈരുദ്ധ്യാത്മക ഭൗതികവാദികള്‍ക്ക് ഇതൊന്നും മനസ്സിലായിട്ടില്ലെങ്കില്‍ അതിന് ഹിന്ദുത്വത്തെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

‘ഏകമേവ അദ്വിതീയം’ – ഒന്നുമാത്രം രണ്ടില്ലാത്തത് എന്ന് ഉപനിഷത്തുക്കള്‍ വിശദമാകുന്ന പ്രപഞ്ചാധാരമായ ഈശ്വരനെ അവരവര്‍ക്ക് ഇഷ്ടപ്പെട്ട നാമങ്ങളില്‍ വിളിക്കാനും അവരവര്‍ക്ക് പ്രിയപ്പെട്ട സമ്പ്രദായങ്ങളില്‍ ആരാധനചെയ്യാനും ഏവര്‍ക്കും സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് ഹിന്ദുത്വത്തിന്റെ മഹത്വമാണ്. രൂപമില്ലാത്ത നിര്‍ഗ്ഗുണനിരാകാര ബ്രഹ്‌മത്തിന് അവരവരുടെ മനസ്സിനിണങ്ങുന്ന രൂപം കല്പിക്കാനും ഹിതകരമായ കഥകള്‍ രചിക്കാനും കൂടി സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഋഗ്വേദമന്ത്രങ്ങളില്‍ മഹനീയമായ ഈ സിംഹനാദം മുഴങ്ങിക്കേള്‍ക്കാം.

”ഇന്ദ്രം മിത്രം വരുണമഗ്നിമാഹുഃ
അതോ ദിവ്യഃ സ സുപര്‍ണ്ണോ ഗുരുത്മാന്‍
ഏകം സദ് വിപ്രാഃ ബഹുധാ വദന്തി
അഗ്നിംയമം മാതരിശ്വാനമാഹൂഃ”

സത്യം ഒന്നേയുള്ളൂ. അറിഞ്ഞവര്‍ പല പേരുകളില്‍ അതിനെ വിവരിക്കുന്നു എന്നുമാത്രം. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, ഗുരുഡന്‍, യമന്‍, മാതരിശ്വാനന്‍ എന്നെല്ലാം ആ ബ്രഹ്‌മവസ്തു വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. മഹാഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്ന ഗണപതിയും ശിവനും വിഷ്ണുവും മഹാലക്ഷ്മിയും പാര്‍വതിയും സരസ്വതിയും രാമനും കൃഷ്ണനും ശാസ്താവും ആഞ്ജനേയനും സുബ്രഹ്‌മണ്യനുമെന്നു തുടങ്ങി സര്‍വ ദേവതാഭാവങ്ങളും ബ്രഹ്‌മമല്ലാതെ മറ്റൊന്നുമല്ല. അവര്‍ക്കെല്ലാം സഹസ്രനാമങ്ങളുണ്ട്. അതില്‍ കാണുന്ന ഓരോ പദത്തിന്റെയും അര്‍ത്ഥം വിചിന്തനം ചെയ്താല്‍ എത്തിച്ചേരുക ബ്രഹ്‌മതത്ത്വത്തിലായിരിക്കും. കുറേ ഏറെ നാമങ്ങള്‍ എല്ലാ ദേവതയുടെയും സഹസ്രനാമത്തില്‍ കടന്നുവരുന്നതും അതുകൊണ്ടാണ്. എല്ലാ ദേവീദേവന്മാര്‍ക്കും അനേകം രൂപങ്ങളും ഭാവങ്ങളും സംഭവിക്കുന്നതും അതുകൊണ്ടാണ്. യജ്ഞാദ്യനുഷ്ഠാനങ്ങളില്‍ അവര്‍ക്കെല്ലാം സ്ഥാനവും പൂജയും അനിവാര്യമായി ഒരുക്കപ്പെടാന്‍ കാരണവും വേറൊന്നല്ല. ക്ഷേത്രാരാധനയില്‍ മുഖ്യദേവതയോടൊപ്പം മറ്റുള്ളവരെ പ്രത്യേകം പ്രത്യേകം ആലയങ്ങള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠിക്കാന്‍ കാരണവും ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്.

പ്രപഞ്ചസൃഷ്ടിയ്ക്കായി നിശ്ചയിക്കുമ്പോള്‍ പരബ്രഹ്‌മത്തില്‍ നിന്നു സ്പന്ദിച്ചുയരുന്ന നാദമാണ് ഓങ്കാരം. അതാണു സര്‍വ്വസൃഷ്ടികളുടെയും ആദിദേവനായ ഗണപതി. ജീവരാശിയ്ക്ക് ഉച്ചരിക്കാന്‍ കഴിയുന്ന എല്ലാ ശബ്ദങ്ങളും ഓങ്കാരത്തിലടങ്ങിയിരിക്കുന്നു. ഓങ്കാരമാണ് എല്ലാമന്ത്രങ്ങളുടെയും ഉത്പത്തിസ്ഥാനമായ ആദിമമന്ത്രം. ഓങ്കാര സ്പന്ദനത്തില്‍ നിന്ന് സ്ഥൂലസൂക്ഷ്മങ്ങളെന്നോ ജഡചേതനങ്ങളെന്നോ ഭേദമില്ലാതെ എല്ലാ പദാര്‍ത്ഥങ്ങളും ലോകത്തുണ്ടാകുന്നു. യോഗദൃഷ്ടിയിലൂടെ നോക്കിയാല്‍ എല്ലാ മനുഷ്യരുടെയും സൂക്ഷ്മശരീരത്തിലെ സുഷുമ്‌നാകാണ്ഡത്തിന്റെ താഴെയറ്റത്ത് മൂലാധാരചക്രത്തില്‍ മൂന്നരച്ചുറ്റുള്ള കുണ്ഡലിനിയായി അതു കുടികൊള്ളുന്നു. ശരീരമനോബുദ്ധികളെ സജീവവും പ്രവര്‍ത്തനക്ഷമവുമാക്കുന്നത് ഓങ്കാരകുണ്ഡലിനിയില്‍ നിന്നു പുറപ്പെടുന്ന പ്രാണചലനങ്ങളാണ്. ആ പ്രവാഹം നിലച്ചാല്‍ ശരീരപ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കും. ഇതാണ് ഓങ്കാരപ്രാധാന്യം. ദേവനാഗരി ലിപിയില്‍ ഓം എന്നെഴുതുന്നത് യോഗശാസ്ത്ര പ്രസിദ്ധമായ മൂന്നരചുറ്റോടെയാണ്. അതാണ് ന. മൂന്നുചുറ്റും അരചുറ്റും അതിനുപരി ബ്രഹ്‌മബിന്ദുവും അതിലുണ്ട്. കാലദേശപരിമിതികളില്ലാത്ത ബ്രഹ്‌മബിന്ദുവിലാണ് ഓങ്കാരം സ്പന്ദിയ്ക്കുന്നത്. ഒരേ സമയം ബ്രഹ്‌മബിന്ദുവിലൊതുങ്ങും വിധം അണുവും അണ്ഡകടാഹങ്ങളെ തന്നുള്ളിലുള്‍ക്കൊള്ളുംവിധം മഹത്തുമാണ് ഓങ്കാര സ്വരൂപനായ ഗണപതി. മലയാളം, തമിഴ് മുതലായ ഭാഷകളിലും ഓം എന്ന് എഴുതുന്നത് മൂന്നരച്ചുറ്റും ബ്രഹ്‌മബിന്ദുവും ചേര്‍ന്ന ആകൃതിയിലാണ്. ദേവനാഗരിയില്‍ എഴുതപ്പെടുന്ന ഓങ്കാരത്തിന്റെ കലാത്മകാവിഷ്‌കൃതിയാണ് മുഖവും കൂടവയറും തുമ്പിക്കൈയും ചന്ദ്രക്കലയും ബ്രഹ്‌മബിന്ദുവുമുള്ള ഗജാനനരൂപം. ലോകത്തിനു മുഴുവന്‍ ആദികാരണമായ ബ്രഹ്‌മചൈതന്യമാണ് ഗണപതി. ഇതിലും വലിയ സത്യമില്ല. ഇതിലും വലിയ ശാസ്ത്രമില്ല.

ഹിന്ദു ദേവീദേവന്മാരാരും ഭാവനാ സൃഷ്ടങ്ങളായ മിത്തുകളല്ല. പരബ്രഹ്‌മത്തില്‍നിന്നു ലോകനിര്‍മ്മിതിക്കായി സ്പന്ദിച്ചുയരുന്ന ഓങ്കാരസ്വരൂപനായ ഗണപതിയില്‍ നിന്നും എമ്പാടും വ്യാപിക്കുന്നത് ശക്തിചൈതന്യ പ്രവാഹങ്ങളാണ്, സത്യദര്‍ശനങ്ങളാണ്. ഉപനിഷത്തുക്കളില്‍ നിന്നും വേദാന്തശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും അവയുടെ ശാസ്ത്രയുക്തി ലഭിക്കും. സാധാരണക്കാര്‍ക്ക് ആ ശക്തി ചൈതന്യങ്ങളെ മനസ്സിലാക്കാനും ആരാധനയിലൂടെ പ്രയോജനപ്പെടുത്താനും വേണ്ടി ദൃശ്യമാക്കിയ അലൗകിക രൂപഭാവങ്ങളാണ് ദേവീദേവന്മാര്‍. പ്രസ്തുത അമൃതദര്‍ശനങ്ങളില്‍ ഒന്നോ അതിലേറെയോ എണ്ണത്തോട് ആരാധനയിലൂടെ താദാത്മ്യം പ്രാപിച്ച് ആദ്ധ്യാത്മ യാത്ര തുടങ്ങിയാല്‍ ആദികാരണമായ പരബ്രഹ്‌മമെന്ന സച്ചിദാനന്ദത്തില്‍ എത്തിച്ചേരും. ജീവിതക്ലേശങ്ങളകലാനും ലൗകികവും അലൗകികവുമായ ഫലങ്ങള്‍ കൈവരാനും സുകാരമായ മാര്‍ഗ്ഗമാണത്. അതു നേടിയെടുത്തു മാതൃക കാട്ടിയവരില്‍ ചിലരുടെ പേരുകളാണ് മുകളില്‍ ഉദ്ധരിച്ചത്. ആ വഴിയിലൂടെ നമുക്കും മുന്നേറാം.

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies