Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്വാഭിമാനത്തിലൂന്നിയ സദ്ഭരണ മാതൃക

കാ.ഭാ.സുരേന്ദ്രൻകാ.ഭാ.സുരേന്ദ്രൻ
26 May 2023

ജൂണ്‍ 2 ഹിന്ദുസാമ്രാജ്യദിനം

Google NewsAdd Kesari Weekly as a preferred source on Google

ഛത്രപതി ശിവാജിയുടെ ഹിന്ദുസാമ്രാജ്യമെന്നു പറഞ്ഞാല്‍ സദ്ഭരണത്തിന്റെ മാതൃക എന്നാണര്‍ത്ഥം. 1674 ല്‍ ശിവാജി സ്ഥാപിച്ചത് ഹിന്ദു രാജ്യമാണ്. ഹിന്ദു രാജ്യമെന്നു പറയാന്‍ കാരണമുണ്ട്. മുസ്ലീം രാജ്യം ഈ മണ്ണില്‍ത്തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. വിദേശാധിപത്യത്തിനെതിരായ സ്വദേശി ഭരണത്തിന്റെ പ്രഖ്യാപനം. മതാധിപത്യത്തിനെതിരായ ധര്‍മ്മരാജ്യത്തിന്റെ സ്ഥാപനം. അതായിരുന്നു ഛത്രപതിയുടെ സ്വാതന്ത്യ പ്രഖ്യാപനം.

ഭാരതത്തിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ മതം ഭരണത്തിലിടപെട്ടത് അല്പകാലം മാത്രമാണ്. ചക്രവര്‍ത്തി അശോകന്‍ ബുദ്ധമതം സ്വീകരിച്ചു ഭരിച്ച കാലം. മറ്റൊരിക്കലും മതാധിപത്യം ഭാരതത്തിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ അറബി ആക്രമണങ്ങളും പിന്നീട് മുഹമ്മദ് ഗസ്‌നി, ഘോറി ആക്രമണകാലത്തും മതാധിപത്യത്തിന്റെ ക്രൗര്യം അനുഭവിച്ചു. ദല്‍ഹിയിലെ സുല്‍ത്താന്മാരുടെ ഭരണകാലത്ത് മതപീഡനമെന്തെന്ന് ഭാരതീയര്‍ അനുഭവിച്ചറിഞ്ഞു. ബാബറിന്റെ ആക്രമണത്തോടെ മതഭീകരതയുടെ വിഷപ്പല്ലുകള്‍ മുഴുവന്‍ പുറത്തുവന്നു.

ADVERTISEMENT

ഈ മതാക്രമണങ്ങളെ പ്രതിരോധിക്കാന്‍, കടന്നാക്രമിക്കാന്‍ അനേകം മഹാപുരുഷന്മാരുണ്ടായി. സമീപകാലത്ത് കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു തട്ടിപ്പു പ്രചാരണമുണ്ട്. എണ്ണൂറു വര്‍ഷം ‘ഞങ്ങള്‍’ ഭാരതം ഭരിച്ചിട്ടും ഈ നാടിനെ ഇസ്ലാമിക രാജ്യമാക്കിയില്ല. അത് മതത്തിന്റെ മഹത്വമായി പാടിനടക്കുന്നത് പക്ഷേ ജിഹാദികളും വര്‍ഗീയവാദികളുമാണെന്നു മാത്രം. അത് ചരിത്രത്തിനു നേരെയുള്ള പല്ലിളിച്ചു കാണിക്കലാണ്.

സിഖുമതത്തിന്റെ സ്ഥാപനംതന്നെ ഒരു പ്രതിരോധ സംവിധാനമായിട്ടായിരുന്നു. പിന്നീട് സിഖ് ഗുരുക്കന്മാരുടെ ത്യാഗവും പോരാട്ടവും! അന്തിമമായി ഗുരു ഗോവിന്ദസിംഹന്‍ സ്ഥാപിച്ച ഖത്സയും മഹായുദ്ധവും. മറ്റൊരു ദിക്കില്‍ രജപുത്ര യോദ്ധാക്കളുടെ പ്രത്യാക്രമണം. അതില്‍ത്തന്നെ റാണാ പ്രതാപസിംഹന്‍ നടത്തിയ അതിസാഹസികമായ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍! സര്‍വ്വ സന്നാഹങ്ങളും ലക്ഷക്കണക്കിനു സൈന്യവുമുണ്ടായിട്ടും അക്ബറിനുപോലും അതിനെ ഒന്നു തൊടാന്‍ കഴിഞ്ഞില്ല. ദക്ഷിണ ദിക്കില്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത വിജയനഗര സാമ്രാജ്യം. എല്ലാത്തിലുമുപരി ശൂന്യതയില്‍നിന്ന് മഹാസാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവാജി. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് ഇന്നത്തെ ഭാരതം ഈ രൂപത്തിലെങ്കിലും നിലനില്‍ക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഒക്കെ നൂറ്റാണ്ടുകളോളം നടത്തിയ മതപീഡനത്തിന്റെയും ക്രൂരവും അന്ധവുമായ ഭരണത്തിന്റെയും നീക്കി ബാക്കിയാണ്. എന്നിട്ടും മതത്തിന്റെ പേരിലുള്ള വീമ്പുപറച്ചിലിന് ഒരു കുറവുമില്ല.

ഇന്ന് ബാക്കി നില്‍ക്കുന്ന ഹിന്ദു ജനതയ്ക്ക് ആശ്വസിക്കാം പശ്ചിമേഷ്യയുടെയും മറ്റു പല പ്രദേശങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ തുര്‍ക്കിയിലെ പാരമ്പര്യ ജനങ്ങളില്‍ ഒരാള്‍ പോലും ബാക്കിയില്ല. ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളാന്‍ അതെന്തെന്നറിയുന്ന ആരും ആ നാട്ടിലില്ല. പേര്‍ഷ്യന്‍ ജനതയെ സമ്പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തു. അറബിനാടുകളിലുണ്ടായിരുന്നതെന്തെന്നു പോലും ആര്‍ക്കും അറിയാന്‍ കഴിയാത്ത തരത്തില്‍ ജനതതന്നെ പരിപൂര്‍ണമായും മതം മാറ്റപ്പെട്ടു. ആഫ്രിക്കന്‍ പ്രദേശങ്ങളും ഉന്മൂലനത്തിന്റെ വേദനയറിഞ്ഞു. അതൊക്കെ വച്ചു നോക്കുമ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ എത്ര ധീരമായി പോരാടിയിട്ടുണ്ടാവണം! വിഷക്കൊടുങ്കാറ്റായി ചീറിയടിച്ചവര്‍ അതിനെയും അതിജീവിച്ചു പിടിച്ചു നില്‍ക്കുന്ന വന്‍വൃക്ഷങ്ങളെക്കണ്ട് അത്ഭുതംകൂറിയിട്ടുണ്ടാവണം. അത്തരമൊരു വന്‍മരമായിരുന്നു മഹാനായ ശിവാജി.

മുഗളപ്പടയെ പൊടിപൊടിയാക്കി വിജയം വരിച്ചു. സ്വദേശി സംസ്‌കാരത്തിന്റെ കാവല്‍ക്കാരനായി. ശിവാജി ചക്രവര്‍ത്തിയായി സിംഹാസനാരൂഢനായപ്പോള്‍ പക്ഷെ ഇസ്ലാമിക മതരാജ്യത്തിനു ബദലായി ഹിന്ദുമതരാജ്യമാക്കിയില്ല. പകരം മാതൃകാ ഭരണമെന്തെന്നു ലോകത്തിനു കാണിച്ചുകൊടുത്തു.

സാധാരണക്കാരനെ വികസനവുമായി ബന്ധിപ്പിച്ചു. സാധാരണ മനുഷ്യരെക്കൊണ്ട് അസാധാരണ കാര്യങ്ങള്‍ ചെയ്യിച്ചു. രാജ്യത്തിന് ആവശ്യമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ത്തന്നെ അതിലും മുന്‍തൂക്കം സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിലായിരുന്നു. അതിലൂടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി നടത്തല്‍ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കി. അതിനായി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം സ്ഥാപിച്ചു.

ഭരണവേഗത്തിന് വിവരവേഗം പ്രധാനമെന്നറിഞ്ഞു അദ്ദേഹം. അന്നത്തെ നിലയ്ക്ക് വിവരവിനിമയത്തിന് കുതിരകളെയാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും വേഗംകൂടിയവ അറബിക്കുതിരകള്‍ ആണ് അവിടെനിന്നും അനേകം കുതിരകളെ ഇറക്കുമതി ചെയ്തു. ഒരു ലക്ഷം കുതിര സൈന്യമുള്ള പടയായിരുന്നു അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നത്.

കര്‍ഷകര്‍ക്ക് കാലാവസ്ഥകൊണ്ടു കൃഷിനഷ്ടമുണ്ടായാല്‍ എന്താണോ നഷ്ടം അതത്രയും അതേ അളവില്‍ നഷ്ടപരിഹാരമായി നല്‍കി. സൈനികരെ യുദ്ധമില്ലാത്ത വേളകളില്‍ കൃഷിപ്പണിയിലേര്‍പ്പെടാന്‍ അനുവദിച്ചു. അതിലൂടെ അവരുടെ സമയം ഫലപ്രദമായി വിനിയോഗിക്കുകയും കൃഷി വര്‍ദ്ധിക്കുകയും ചെയ്തു. അണക്കെട്ടുകളും തടയണകളും തടാകങ്ങളും നാട്ടിലെമ്പാടും നിര്‍മ്മിച്ചു.

വിദേശ ഭരണാധികാരികളുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും സംവാദം നടത്തുകയും ചെയ്തു. അതിലൂടെ ഫലപ്രദമായ രാജ്യതന്ത്രവും സഹകരണവും ഉറപ്പാക്കി. ശത്രു മേഖലകളില്‍ ആക്രമണം നടത്തുമ്പോള്‍ അവിടുത്തെ ഭൂമിശാസ്ത്രം മുന്‍കൂട്ടി ഗ്രഹിച്ചു. കൂടാതെ ജനങ്ങളുടെ സാമൂഹികാവസ്ഥയും മനസ്സിലാക്കി. രാജ്യസുരക്ഷയ്ക്ക് ഈ സമീപനം എത്രമാത്രം അനിവാര്യമാണെന്ന് ഇന്നു നാം നേരിട്ടു മനസ്സിലാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ജനങ്ങളുടെ നികുതിപ്പണം മാത്രംകൊണ്ടായില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് വന്‍കിട വ്യാപാരികളെയും വ്യവസായികളെയും പ്രോത്സാഹിപ്പിച്ചു. അതിലൂടെ വരുമാനവും തൊഴിലും വര്‍ദ്ധിച്ചു. മുതലാളിമാരെ ശത്രുക്കളാക്കി നാടിനെതിരാക്കുന്നതിനു പകരം അവരുടെ സാമ്പത്തികശേഷിയെ വികസനത്തിനും വരുമാനത്തിനുമുള്ള ഉപാധിയാക്കി. സമ്പന്നര്‍ ശത്രുക്കളാണെന്ന പിന്തിരിപ്പന്‍ തത്വശാസ്ത്രം അന്നു ജന്മംകൊണ്ടിരുന്നില്ല.

വികസനത്തിനും പുരോഗതിക്കും ഗതാഗതം ഏറ്റവും പ്രധാനമെന്ന തിരിച്ചറിവ് ശിവാജിക്കുണ്ടായിരുന്നു. അതിനാല്‍ കര- ജലഗതാഗതം സുഗമമാക്കി. ജലമാര്‍ഗ്ഗം പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും കുത്തകയായിരുന്നു. രണ്ടു കൂട്ടരോടും പടവെട്ടി ശിവാജി തന്റേതായ ഇടം സൃഷ്ടിക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്കും വികസനത്തിനും റോഡുകളും ജലമാര്‍ഗ്ഗവും പരമപ്രധാനമെന്ന് ഇന്നു നാം നേരില്‍ക്കണ്ടു മനസ്സിലാക്കുന്നു. ജലമാര്‍ഗ്ഗം സുരക്ഷിതമാക്കാന്‍ പദ്മദുര്‍ഗം, വിജയ ദുര്‍ഗം, സിന്ധുദുര്‍ഗം തുടങ്ങിയ കോട്ടകള്‍ കെട്ടി.

ഭാഷയും സംസ്‌കാരവും ചേര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവ് ശിവാജിക്കുണ്ടായിരുന്നു. ഭരണഭാഷയിലുണ്ടായിരുന്ന വിദേശ ശബ്ദങ്ങളെ ഒഴിവാക്കി. ഭരണപരമായ പുതിയ 1400 വാക്കുകളുടെ ഒരു നിഘണ്ടു തയ്യാറാക്കി. ഉചിതമായ വാക്ക് കിട്ടാത്തിടത്ത് സംസ്‌കൃതപദം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ ഫലപ്രദമാക്കാന്‍ ഭാഷാ-സാംസ്‌ക്കാരിക മന്ത്രാലയം സ്ഥാപിച്ചു. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും വൈദേശിക പ്രയോഗങ്ങളും രീതിശാസ്ത്രങ്ങളും പിന്തുടരുന്ന നമുക്ക് ശിവതന്ത്രം മാതൃകയാണ്. അത് ആവര്‍ത്തിച്ചു തുടങ്ങി എന്ന് കണക്കാക്കാം.

ഭരണത്തിനു യോഗ്യരായ പ്രവര്‍ത്തകരെ കണ്ടെത്താന്‍ രത്‌നപരീക്ഷ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഭരണ നടപടികള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ അശ്വപരീക്ഷ. ആയുധങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ ശസ്ത്രപരീക്ഷ. പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പാക്കുക. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരെ മന്ത്രിമാരാക്കുക. സഹപ്രവര്‍ത്തകരുടെ ഉത്തരവാദിത്തബോധം ഉറപ്പുവരുത്തുക. ഇതെല്ലാം ശിവാജി എന്ന ഭരണാധികാരിയുടെ സവിശേഷതകളായിരുന്നു.

സ്വരാജ് എന്ന സങ്കല്പം ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു സ്വരാജിനെ സുരാജ് ആക്കാനുള്ള നല്ല മാര്‍ഗമെന്ന് അദ്ദേഹം കണ്ടറിഞ്ഞു. അതിനാല്‍ എന്തുകാര്യവും ജനങ്ങളെ കണക്കാക്കിയും അവരെ പങ്കാളികളാക്കിയും നടപ്പാക്കി.

ഹിന്ദുഭരണമെന്നാല്‍ മതഭരണമല്ല. ധര്‍മ്മമാണ് അതിന്റെ തുണകള്‍. വിവേചനരഹിതമായ ജനക്ഷേമമാണ് ലക്ഷ്യം. ജനപങ്കാളിത്തമാണ് പ്രചാരണം. അയല്‍രാജ്യബന്ധമാണ് അതിന്റെ തന്ത്രം. രാജ്യസുരക്ഷയാണ് പ്രതിജ്ഞ. പുരോഗതിയാണ് മൂലമന്ത്രം! ഒരു മാതൃകാഭരണത്തെയും ഭരണാധികാരിയെയുമാണ് ശിവാജിയിലൂടെ നാം അറിയുന്നത്.

Tags: ശിവാജിഹിന്ദു സാമ്രാജ്യ ദിനംഛത്രപതി ശിവാജി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies