Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

Print Edition: 31 March 2023

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനവര്‍ ഹിന്ദു പൈതൃക ബോധത്തെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിച്ചുകൊണ്ടിരിക്കും. ഹിന്ദു സാംസ്‌ക്കാരിക ബോധത്തെയും മതവിശ്വാസങ്ങളെയും പരിഹസിച്ചും അവമതിച്ചും ആഖ്യാനങ്ങള്‍ പടയ്ക്കുവാന്‍ ഇപ്പോള്‍ സൈബര്‍ ചാവേറുകള്‍ വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പഴയ കാലത്ത് അമ്പലപ്പറമ്പുകളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും ഹിന്ദു വിരുദ്ധത വിദഗ്ദ്ധമായി ഒളിച്ചു കടത്തിയിരുന്നു. പില്‍ക്കാലത്ത് സിനിമകളിലൂടെയും സര്‍ഗ്ഗാത്മക സാഹിത്യ ശാഖകളിലൂടെയും ഈ പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു പോന്നു. താരതമ്യേന അയഞ്ഞ സാമൂഹ്യഘടനയുള്ള ഹിന്ദു സമൂഹത്തെ അവരുടെ സാംസ്‌ക്കാരിക മൂല്യങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ക്ഷേത്രങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കുമെല്ലാം ചെറുതല്ലാത്ത പങ്കുണ്ട്. ക്ഷേത്ര വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും തീര്‍ത്ഥാടനങ്ങളെയും അന്ധവിശ്വാസമായും അനാചാരമായും ചിത്രീകരിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെക്കുറിച്ചോ അനുബന്ധ കാര്യങ്ങളെക്കുറിച്ചോ വിമര്‍ശനങ്ങള്‍ നടത്താറില്ലെന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം സ്ത്രീകള്‍ പര്‍ദ്ദയ്ക്കുള്ളില്‍ തളച്ചിടപ്പെടുമ്പോള്‍ അതിനെതിരെ ലിംഗസമത്വഗീര്‍വാണങ്ങള്‍ മുഴക്കാന്‍ തയ്യാറാകാത്ത കമ്യൂണിസ്റ്റ് കുബുദ്ധിജീവികള്‍ ഹിന്ദു സ്ത്രീകളുടെ കഴുത്തിലെ കെട്ടുതാലി ലിംഗസമത്വത്തിനെതിരും അടിമത്തത്തിന്റെ പ്രതീകവുമാണെന്ന ആഖ്യാനം പടയ്ക്കും. എന്നു മാത്രമല്ല പ്രതീകാത്മകമായി കെട്ടുതാലി ചുട്ടെരിച്ച് ലിംഗസമത്വം പ്രഖ്യാപിക്കും. മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ ആരാധനാ വിവേചനം നേരിടുന്നതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ശബരിമലയില്‍ ലിംഗവിവേചനമുണ്ടെന്ന പുകമറ ഉയര്‍ത്തി നവോത്ഥാന മതില്‍ കെട്ടും. ഹിന്ദു ഭക്തജനങ്ങള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ നടവരവ് വന്നു തുടങ്ങിയാല്‍ ദേവസ്വം ബോര്‍ഡിലൂടെ അവിശ്വാസികളായ കമ്യൂണിസ്റ്റ് സഖാക്കള്‍ അവ പിടിച്ചെടുക്കും. ദേവസ്വം വസ്തുവകകളും ദേവസ്വം ഭൂമിയും അന്യാധീനപ്പെടുത്തുകയും നടവരവ് ദേവസ്വം ജീവനക്കാരെന്ന പേരില്‍ തിരുകി കയറ്റിയ പാര്‍ട്ടി സഖാക്കള്‍ക്ക് ശമ്പള രൂപത്തില്‍ പങ്കിട്ടു നല്‍കുകയും ചെയ്യുന്നു. ശബരിമലയടക്കമുള്ള പ്രധാനക്ഷേത്രങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ട്ടി ഗുണ്ടകളെ നിയമിച്ച് ഭക്തരെ കടന്നാക്രമിക്കുന്ന പ്രവൃത്തി വരെ നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയാണ്.

ക്ഷേത്രങ്ങളില്‍ അരങ്ങേറുന്ന കലാരൂപങ്ങള്‍ രണ്ടു വിധമുണ്ട്. ക്ഷേത്ര കലകളും അനുഷ്ഠാനകലകളും. ക്ഷേത്ര മതിലിനുള്ളിലെ സവിശേഷ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ രൂപം കൊണ്ട കഥകളി, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, ഭരതനാട്യം, കൂത്ത്, കൂടിയാട്ടം, ചുവര്‍ചിത്രം തുടങ്ങിയ നിരവധി കലാരൂപങ്ങളുണ്ട്. ഇവയൊക്കെ ഇക്കാലത്ത് പുറംവേദികളിലും അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഉപാസനയും മൂര്‍ത്തിയുമായി ബന്ധപ്പെട്ടതുമായ അനുഷ്ഠാന കലകളെ പുറം വേദിയില്‍ കെട്ടി ആടുന്നത് ഭക്തജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനും അപമാനിക്കാനുംവേണ്ടിയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ ആസൂത്രിതമായി തെയ്യം, തിറ, സര്‍പ്പം പാട്ട്, കാളവേല, കുതിരവേല എന്നിങ്ങനെയുള്ള അനുഷ്ഠാന കലകളെ പാര്‍ട്ടി വേദികളിലും പ്രകടനങ്ങളിലും കെട്ടിയാടി ബോധപൂര്‍വം അതിന്റെ പവിത്രതയെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 23-ാം പാര്‍ട്ടികോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് തെരുവില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടിച്ചു.തട്ടകങ്ങളില്‍ വ്രതവിശുദ്ധിയോടെ നടത്തപ്പെടുന്ന തെയ്യങ്ങളെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ വരവറിയിക്കാന്‍ നടത്തിയ ജനകീയ പ്രതിരോധ യാത്രയില്‍ കെട്ടി എഴുന്നള്ളിച്ചു. ഭഗവതിയുടെ പ്രതിനിധിയായി കരുതുന്ന വെളിച്ചപ്പാട് അഥവാ കോമരം പള്ളിവാളുമേന്തി പാര്‍ട്ടി സെക്രട്ടറിയുടെ ‘വിലാപയാത്രയില്‍’ സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ച് നീങ്ങി. ഭക്തജനങ്ങള്‍ പവിത്രമായി കരുതുന്ന തിടമ്പു ന്യത്തവും എഴുന്നള്ളത്തും, എല്ലാം പരിഹാസ്യമാം വിധം യാത്രയില്‍ കെട്ടി എഴുന്നള്ളിച്ചു. ഭക്തജനങ്ങള്‍ ഈ ധിക്കാരത്തെ ചോദ്യം ചെയ്തപ്പോള്‍ അഹങ്കാരത്തിന്റെയും മണ്ടത്തരങ്ങളുടെയും ആള്‍രൂപമായ പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് ഇനിയും പ്രകടനങ്ങളില്‍ ഇത്തരം വേഷം കെട്ടുകള്‍ ഉണ്ടാവുമെന്നാണ്.

തിരുവനന്തപുരത്ത് വെള്ളായണി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കാവി അലങ്കാരങ്ങള്‍ വര്‍ഗ്ഗീയമാണെന്നു പറഞ്ഞ് അഴിച്ച് മാറ്റിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ പച്ച ചായം വാരിപ്പൂശി മതേതരത്വം പ്രഖ്യാപിച്ചത്. വിഗ്രഹാരാധന ഹറാമാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലീം മതമൗലികവാദികളെ അമ്പല കമ്മറ്റിയില്‍ എടുത്തതും തിരുമാന്ധാംകുന്ന് ക്ഷേത്രഭരണത്തില്‍ കടന്നു കൂടിയ സഖാക്കളുടെ ഒളി അജണ്ടയായിരുന്നു. ഈ അടുത്ത കാലത്ത് ഒരു പൊതുപരിപാടിയില്‍ ദൈവദശകം ചൊല്ലിയപ്പോള്‍ പരമ പുച്ഛത്തോടെ ഇരുന്ന മുഖ്യമന്ത്രി വിജയന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചവരെ പിടിച്ചിരുത്തുന്നതും ജനങ്ങള്‍ കണ്ടതാണ്. ക്യാമ്പസുകളില്‍ വര്‍ഷാവര്‍ഷം സരസ്വതി ദേവിയുടെ നഗ്‌നചിത്രം വരച്ചു വയ്ക്കാറുള്ള എസ്.എഫ്.ഐ ഗുണ്ടകള്‍ ഹിന്ദുത്വ അവഹേളനങ്ങള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാറുണ്ട്. 2015ലെ ഓണാഘോഷത്തിന് ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച ടാബ്‌ളോ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് കണ്ണൂരില്‍ പുല്യോട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ച് നടത്തിയ കലശം വരവില്‍ ചെഗുവേരയുടെ ചിത്രവും പി.ജയരാജന്റെ ചിത്രവും ആലേഖനം ചെയ്ത് എഴുന്നള്ളിച്ചത്. ഇത്തവണത്തെ സ്‌ക്കൂള്‍ കലോത്സവത്തില്‍ യക്ഷഗാനത്തിനു മുന്നോടിയായി കൊളുത്തിയ നിലവിളക്ക് തല്ലിക്കെടുത്തി വലിച്ചെറിഞ്ഞതും കമ്യൂണിസ്റ്റ് അധ്യാപക ഗുണ്ടകളായിരുന്നു. എ.കെ.ജി. സെന്ററില്‍ നിന്നും നല്‍കുന്ന തിരക്കഥ അനുസരിച്ച് ഹിന്ദു സമൂഹത്തിന്റെ മേല്‍ അതിക്രമവും അവഹേളനവും നടത്തുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വന്തം പൈതൃകത്തെക്കുറിച്ച് തരിമ്പെങ്കിലും അഭിമാനബോധമുള്ള ഒരു ഹിന്ദുവിനും തുടരാനാവില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടരുന്ന ഹിന്ദു നാമധാരികള്‍ പൈതൃകം മറന്നിട്ടില്ലെങ്കില്‍ രാജി വച്ച് പുറത്തു പോകേണ്ട സമയം അതിക്രമിച്ചു എന്നു മാത്രം പറയട്ടെ.

 

Tags: FEATURED
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

യുവകേരളം ലഹരിഭ്രാന്തില്‍

സോഷ്യലിസം അഴിമതിയിലൂടെ…

ആവരണമണിയുന്ന ആവിഷ്‌ക്കാരസ്വാതന്ത്ര്യം

ജനസംഖ്യയില്‍ ഒന്നാമതെത്തുമ്പോള്‍

മാനവികതയ്‌ക്കെതിരായ മതേതരഭീഷണികള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies