Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അധ്യാപകപരിശീലനവും സ്‌കൂള്‍ കോംപ്ലക്‌സും (ദേശീയ വിദ്യാഭ്യാസപദ്ധതി: വിവേകശാലികളുടെ കര്‍ത്തവ്യം-തുടര്‍ച്ച)

ഡോ.ഗോപി പുതുക്കോട്ഡോ.ഗോപി പുതുക്കോട്
17 March 2023

അധ്യാപകപരിശീലനവും നിയമനവുമായി ബന്ധപ്പെട്ട മേഖലവലിയ തോതില്‍ വിമര്‍ശിക്കപ്പെട്ട പ്പെടുന്നതാണ്. സമൂഹനിര്‍മ്മിതിയില്‍ അധ്യാപകരുടെ പ്രസക്തി നിസ്തര്‍ക്കമാണ്.സാമൂഹീകര ണത്തിന്റെ ചലിക്കുന്ന മാതൃകകളായി എക്കാലവും അദ്ധ്യാപകര്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ ഏതു പരിഷ്‌ക്കരണവും അദ്ധ്യാപകരെ മുന്‍ നിര്‍ത്തി ആസൂത്രണം ചെയ്യപ്പെടുന്നവയും നടപ്പാക്കപ്പെടുന്നവയുമാണ്. അതിനാല്‍ ഏതു വിദ്യാഭ്യാസപദ്ധതിയും അദ്ധ്യാപകരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, സേവനവേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും.

Google NewsAdd Kesari Weekly as a preferred source on Google

മികച്ച അദ്ധ്യാപകരെ കണ്ടെത്തുകയാണ് പ്രാഥമികദൗത്യം. അദ്ധ്യാപകരുടെ തൊഴില്‍പരമായ ദേശീയനിലവാരത്തെക്കുറിച്ച് എന്‍ഇപി ഇതാദ്യമായി ചിന്തിക്കുന്നു. അങ്ങനെയൊന്ന്് (National Professional Standards for Teachers – NPST) വികസിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തില്‍, ഒരു രാഷ്ട്രമെന്ന നിലയില്‍, പ്രാദേശികഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും, വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാെണങ്കിലും, എത്രയോ മുമ്പുതന്നെ നടപ്പാക്കേണ്ടിയിരുന്ന ഒരാശയമാണിത്. ഒറ്റപ്പെട്ട അവകാശവാദങ്ങള്‍ക്കുപരി പൊതു ഗുണനിലവാരം ഉറപ്പാക്കാന്‍ ഇത്തരം സമീപനം അനിവാര്യവുമാണ്. വ്യത്യസ്ത തട്ടുകളിലെ അധ്യാപകരെ വിഭാവന ചെയ്യുന്നതും, അധ്യാപക പരിശീലനം രൂപകല്‍പന ചെയ്യുന്നതുമെല്ലാം എന്‍പിഎസ്ടിയെ ആധാരമാക്കിയാകുമെന്ന് പദ്ധതി പറയുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇതേ മാതൃകയില്‍ സംവിധാനം ചിട്ടപ്പെടുത്താം. കേവലം സീനിയോറിറ്റിയെ മാത്രം ആധാരമാക്കി മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനുപകരം കാര്യക്ഷമതകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു. തൊഴില്‍പരനിലവാരം ഓരോ പത്തുവര്‍ഷത്തിലും പുനരവലോകനത്തിനും പുതുക്കലുകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്.

അദ്ധ്യാപകപരിശീലനപരിപാടിയെക്കുറിച്ചുള്ള ഗൗരവതരമായ നിര്‍ദ്ദേശങ്ങളാല്‍ സമ്പന്നമാണ് എന്‍ഇപി. സുപ്രീംകോടതി നിയോഗിച്ച ജെ.എസ്.വര്‍മ്മ കമ്മീഷന്റെ (2012) കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. രാജ്യത്തെ പതിനായിരത്തോളം വരുന്ന അദ്ധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ ഭൂരിപക്ഷവും അദ്ധ്യാപക പരിശീലനത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് കമ്മീഷന്‍ നിരീക്ഷിച്ചത്. കേവലം ഡിഗ്രി വില്‍പ്പന കേന്ദ്രങ്ങളാണവ. വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മേനി നടിക്കുന്ന കേരളത്തില്‍പ്പോലും തട്ടുകടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഐടിഇകള്‍ ഇപ്പോഴുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകപരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിരവധി പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതെല്ലാം ഏട്ടിലെ പശുവായി അവശേഷിച്ചു. ഇത്തരുണത്തില്‍ എന്‍.ഇ.പി.യിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നു(പട്ടിക 2 കാണുക).

ADVERTISEMENT

അധ്യാപകരായി നിയമിക്കപ്പെടുന്നവരോടുള്ള തുടര്‍സമീപനത്തെ സംബന്ധിച്ചും പദ്ധതി വാചാലമാകുന്നുണ്ട്.

കേവലം തൊഴിലെന്നതിലുപരി രാജ്യസേവനത്തിന്റെ ഉദാത്തമാതൃകയായി അധ്യാപനത്തെ ഉയര്‍ത്തിക്കാണിക്കാനാണ് പദ്ധതി ശ്രമിക്കുന്നത്. തൊഴിലിടം മാത്രമല്ല വിദ്യാലയം. ജീവിത മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്ന വിശിഷ്ടസ്ഥലിയാണ്. അധ്യാപകരുടെ കാഴ്ചപ്പാടും അവര്‍ക്ക് നല്‍കപ്പെടുന്ന പരിഗണനയുമാണ് സ്ഥാപനത്തിന്റെ മഹത്വത്തിന് നിദാനം. ഏതര്‍ത്ഥത്തിലും അധ്യാപകര്‍ റോള്‍മോഡലുകളാകേണ്ടതുണ്ട്. തൊഴില്‍-സേവന വേതന വ്യവസ്ഥകളുടെ കണിശതയാണ് ആ രീതിയില്‍ ഉയര്‍ന്നു നില്‍ക്കാന്‍ അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തുമുള്ള സ്ഥലംമാറ്റങ്ങള്‍ നിരുത്സാഹപ്പെടുത്തുമെന്ന നിര്‍ദ്ദേശത്തെ ഈ രീതിയില്‍വേണം വായിച്ചെടുക്കാന്‍. സേവന വ്യവസ്ഥകള്‍ കുറ്റമറ്റതായിരിക്കുമെന്നും ഊന്നിപ്പറയുന്നു. സര്‍വ്വീസിനിടയിലുള്ള പരിശീലനപരിപാടികളും കാര്യക്ഷമമാക്കും. അധ്യാപനവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് അധ്യാപകരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും. കേരളത്തില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് വസ്തുത. പഠനപ്രവര്‍ത്തനവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് സമയത്തിന്റെ സിംഹഭാഗവും പലപ്പോഴും ഇവിടെ ചിലവഴിക്കേണ്ടിവരുന്നത്. അനുയോജ്യമായ അധ്യാപന ശാസ്ത്രം (പെഡഗോജി) തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെന്ന നിലപാടും അധ്യാപകരെ ആവേശം കൊള്ളിക്കുന്നതാണ്. സുശിക്ഷിതമായ പരിശീലനത്തിലൂടെയും പ്രായോഗിക പരിജ്ഞാനത്തിലൂടെയും കടന്നുവരുന്ന അധ്യാപകര്‍ക്ക് വിഷയത്തിന്റെയും കുട്ടികളുടെ നിലവാരത്തിന്റെയും സാമൂഹ്യ പശ്ചാത്തലത്തിന്റെയുമൊക്കെ വെളിച്ചത്തില്‍ ബോധന രീതികള്‍ ആവിഷ്‌ക്കരിക്കാനും പ്രയോഗത്തില്‍ വരുത്താനുമുള്ള അവസരമുണ്ടാകും. അപ്പോള്‍ മാത്രമാണ് ഓരോ അധ്യാപകനും അധ്യാപനത്തിന്റെ തനതുമാതൃകയാകുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതല്ല കാണാറുള്ളത്. വിദഗ്ദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏതാനും പേര്‍ ഒരിടത്തുകൂടിയിരുന്ന് രൂപപ്പെടുത്തിയെടുക്കുന്ന പഠന സമ്പ്രദായങ്ങള്‍ മാതൃകയെന്നമട്ടില്‍ താഴെ തട്ടുവരെ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് ഉള്‍ക്കൊള്ളാനാവാത്തവര്‍ അത്തരം രീതികളോട് മുഖം തിരിക്കുമ്പോള്‍ അതില്‍ പരിഷ്‌ക്കാരങ്ങള്‍ വേണമെന്ന് കരുതുന്നവര്‍ പിന്തിരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരേ അച്ചില്‍ വാര്‍ത്ത ബോധന രീതികള്‍ ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നു. വിദേശ ഫണ്ടുകളുടെയും പ്രൊജക്റ്റുകളുടെയും ആധിക്യത്തില്‍, കേന്ദ്രീകൃത ആസൂത്രണത്തിനായുള്ള കൂടിയിരിക്കല്‍ പരമ്പരകളുടെ അനിവാര്യതയില്‍, ഹോമിക്കപ്പെടുന്നത് സര്‍ഗ്ഗാത്മകയും ഭാവനയും ക്രിയാശേഷിയുമുള്ള, പ്രവര്‍ത്തനമികവിലും നൂതന ആശയങ്ങളുടെ പ്രയോഗക്ഷമതയിലും മുന്നിട്ടുനില്‍ക്കുന്ന ഫീല്‍ഡിലുള്ള അധ്യാപകരുടെ കഴിവുകളാണ്. കേന്ദ്രീകൃതമായി ആവിഷ്‌ക്കരിക്കപ്പെടുന്ന പെഡഗോജിയുടെ താഴോട്ടുള്ള വിനിമയമാണോ ഫീല്‍ഡില്‍ കാണപ്പെടുന്ന മികച്ച മാതൃകകള്‍ മെച്ചപ്പെടുത്തി വ്യാപിപ്പിക്കലാണോ, ഏതാണ് അഭികാമ്യമെന്ന ചോദ്യംപോലും അപ്രസക്തമല്ലേ? ബോധനശാസ്ത്രം ഉറവയെടുക്കേണ്ടത് ക്ലാസ് മുറികളിലാണ്. വിദഗ്ധര്‍ വട്ടത്തിലിരിക്കുന്ന ആലോചനാ മുറികളിലല്ല.

തൊഴില്‍പരമായ വികാസത്തിനായി തുടര്‍ പരിശീലനങ്ങള്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്. വര്‍ഷത്തില്‍ 50 മണിക്കൂറെങ്കിലും നൂതനമായ ബോധന രീതികള്‍ പരിചയപ്പെടാനായി കണ്ടെത്തും. സ്റ്റേജടിസ്ഥാനത്തില്‍ വേതനവ്യത്യാസമുണ്ടാവില്ലെന്ന നിര്‍ദ്ദേശവും എന്‍.ഇ.പി മുന്നോട്ടുവയ്ക്കുന്നു. യോഗ്യത ഏറെക്കുറെ തുല്യമായിട്ടും, തൊഴില്‍പരമായ അധ്വാനഭാരം സമാനമായിട്ടും സ്റ്റേജടിസ്ഥാനത്തില്‍ വേതന വ്യത്യാസം പ്രകടമാണിവിടെ. സെക്കന്ററി തലത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമാണ് ഫൗണ്ടേഷണല്‍ തലത്തിലെങ്കിലും ഇവര്‍ക്കിടയിലുള്ള വേതന വ്യത്യാസം വളരെക്കൂടുതലാണ്. വിദ്യാഭ്യാസ ഗവേഷണത്തിലും പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന പല പാശ്ചാത്യനാടുകളിലും ഇതു നേരെ തിരിച്ചാണെന്നും നമുക്കറിയാം. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യ വര്‍ദ്ധനവിനെപ്പറ്റി എന്‍.ഇ.പി ചര്‍ച്ചചെയ്യുന്നത്. ഇത് നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ സൂചകങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴിവിന്റെയും യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ ഉന്നതസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനക്കയറ്റവും സാധ്യമാണ്.

സ്‌കൂള്‍ കോംപ്ലക്‌സ്
ദേശീയ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവയ്ക്കുന്ന സ്‌കൂള്‍ കോംപ്ലക്‌സാണ് വിവാദവിഷയമായ മറ്റൊരു നിര്‍ദ്ദേശം. ഈ സങ്കല്‍പ്പം നമ്മെ സംബന്ധിച്ച് പുതുമയുള്ളതല്ല. ഓരോ ഗ്രാമപഞ്ചായത്തും സ്‌കൂള്‍ കോംപ്ലക്‌സായാണ് നിലവില്‍ പരിഗണിക്കപ്പെടുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ കേരളയുടെ കീഴില്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ കീഴ് ഘടകങ്ങളായി കോംപ്ലക്‌സുകള്‍ പ്രവര്‍ത്തിക്കുന്നു. അധ്യാപകരുടെ കൂടിയിരിപ്പുകളും പരിശീലനങ്ങളും പലപ്പോഴും ഈ തലത്തിലാണ് മുന്നേറുന്നതും. സിസ്റ്റത്തിനകത്ത് നിലനില്‍ക്കുന്ന ഒരു ഫെഡറല്‍ സംവിധാനമായി കണക്കാക്കപ്പെടുന്നതോടൊപ്പം ജനാധിപത്യ ഭരണവ്യവസ്ഥയുടെ അനിവാര്യതയായ വികേന്ദ്രീകരണ രീതിയുടെ ഉത്തമോദാഹരണമായും കോംപ്ലക്‌സുകളെ വ്യാഖ്യാനിക്കാം.

എന്നാല്‍, ഇതിന്റെ കുറേക്കൂടി മൂര്‍ത്തമായ ചിത്രമാണ് എന്‍.ഇ.പി മുന്നോട്ടുവയ്ക്കുന്ന സ്‌കൂള്‍ കോംപ്ലക്‌സ് പ്രദാനം ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന സെക്കന്ററി തലത്തിലുള്ള ഒരു സ്ഥാപനത്തെ കേന്ദ്രമാക്കി ചുറ്റുമുള്ള മറ്റു തലങ്ങളിലുള്ളതും ഒറ്റപ്പെട്ടവയുമായ കൊച്ചു കൊച്ചു സ്ഥാപനങ്ങളുടെ ഒരു സംഘാതമാണത്. കേവലം പരിശീലന കേന്ദ്രം എന്ന നിലയിലല്ല ഇവിടെ സെക്കന്ററി സ്‌കൂളിനെ കാണുന്നത്. മറിച്ച് മറ്റുള്ള സ്ഥാപനങ്ങള്‍ക്കുകൂടി വിഭവസമൃദ്ധി വിതരണം ചെയ്യാന്‍ സന്നദ്ധമായ മാതൃകാ സ്ഥാപനമായാണ്. മുന്‍കൂട്ടി നിശ്ചയിക്കുന്നതിനനുസരിച്ച് അവിടങ്ങളിലുള്ള കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ഒന്നിച്ചു ചേരാനും പഠന – പാഠാനുബന്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള ഒരു കേന്ദ്രം. ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും ഇത്തരമൊരു നിര്‍ദ്ദേശത്തിന്റെ പ്രസക്തി കാണാതിരിക്കാനാവില്ല. പ്രാദേശിക സവിശേഷതകളെ അവഗണിച്ചുകൊണ്ട് ഒരു തരത്തിലുമുള്ള മുന്നേറ്റമുണ്ടാക്കാന്‍ നമ്മുടെ രാജ്യത്തിനാകില്ല. കലാരൂപങ്ങള്‍, കൈത്തൊഴിലുകള്‍, കായിക വിനോദങ്ങള്‍, കൃഷിരീതികള്‍ – ഇങ്ങനെ ഏതുമേഖലയെടുത്താലും പ്രാദേശിക ഭേദങ്ങള്‍ പ്രകടമാണ്. ഇതിന്റെയൊക്കെ വിദഗ്ദ്ധരെ കണ്ടെത്താനും അവരുടെ സേവനങ്ങള്‍ പുതു തലമുറയ്ക്കായി പ്രയോജനപ്പെടുത്താനും കഴിയേണ്ടതുണ്ട്. ഒറ്റപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചു കൊച്ചു സ്ഥാപനങ്ങള്‍ക്ക് പലകാരണങ്ങളാല്‍ ഇതൊന്നും എളുപ്പമല്ല. ഇവിടെയാണ് കോംപ്ലക്‌സുകളുടെ സാധ്യത കാണേണ്ടത്. മണ്ണിന്റെ മണമുള്ള വിദ്യാഭ്യാസം എന്നത് ഒരു പാഴ്‌വാക്കല്ല. അബദ്ധധാരണയുമല്ല. പ്രാഥമിക ഘട്ട വിദ്യാഭ്യാസത്തിലെ അനിവാര്യതയാണ്.

അധ്യാപകരുടെ കണ്ണിലൂടെയും കോംപ്ലക്‌സുകളെ നോക്കിക്കാണേണ്ടതുണ്ട്. നാലോ അഞ്ചോ പേര്‍ മാത്രമുള്ള ഒരു കൊച്ചു വിദ്യാലയത്തില്‍ അവരുടെ നാനാവിധമായ സര്‍ഗ്ഗശേഷികള്‍ ഫലപ്രദമായി പുറത്തെടുക്കാനുളള അവസരമുണ്ടാവുകയില്ല. മടുപ്പും മുരടിപ്പുമാണ് അതിന്റെ ഫലം. അത്തരം ഏതാനും വിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപകരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടാലോ? അതൊരു തുടര്‍ച്ചയായി മാറ്റിയെടുത്താലോ? ആശയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പങ്കുവെയ്ക്കലിലൂടെ, അതിന്റെ നൈരന്തര്യത്തിലൂടെ, വിദ്യാഭ്യാസമേഖലയിലാകെ ഉണര്‍വ്വുണ്ടാക്കാന്‍ കഴിയും.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് എന്‍.ഇ.പി മുന്നോട്ടുവയ്ക്കുന്ന സ്‌കൂള്‍ കോംപ്ലക്‌സിനെ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ നിരാശയാവും ഫലം. കാരണം ഇവിടെ എണ്ണത്തില്‍ കൂടുതലും എയിഡഡ് വിദ്യാലയങ്ങളാണ്. അവയാകട്ടെ സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടേയോ അധീനതയിലുള്ളവയാണ്. അത്തരം സ്ഥാപനങ്ങള്‍ അവരുടെ ഭൗതിക സൗകര്യങ്ങള്‍ ഇതര മാനേജ്‌മെന്റ് സ്ഥാപനങ്ങളുമായോ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ പങ്കുവെയ്ക്കാന്‍ തയ്യാറാകണമെന്നില്ല. മറ്റെല്ലായിടങ്ങളിലും അഞ്ചാം ക്ലാസ് എല്‍.പി.യിലും എട്ടാം ക്ലാസ് യു.പി.യിലും ഉള്‍പ്പെടുത്തി ഘടനാ മാറ്റം നടപ്പാക്കിയപ്പോള്‍ നമ്മള്‍ ഇപ്പോഴും പഴയ മട്ടില്‍ പോവുകയാണ്. മറ്റെല്ലായിടത്തും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റികള്‍ വന്നപ്പോള്‍ ഇവിടെ പി.ടി.എകള്‍ നിലനില്‍ക്കുകയാണ്. അതുകൊണ്ട് നമ്മളാണ് കേമന്മാര്‍ എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? പ്രീ-ഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തി സ്‌കൂളിന്റെ ഭാഗമാക്കാന്‍ നമുക്കുമാത്രം ഏറെ സമയം വേണ്ടിവന്നു. ഏതു പരിഷ്‌ക്കരണ പദ്ധതിയും ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട പ്രതിബന്ധങ്ങളെ മറികടന്നാണ് ഇവിടെ നടപ്പായിട്ടുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഷ്‌ക്കാരങ്ങളുടെ കഥയും മറ്റൊന്നാകാന്‍ തരമില്ലെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതുവരെ ചര്‍ച്ചകള്‍ നടക്കും. അത് അനിവാര്യവുമാണ്.

കാലം വേഗം കടന്നുപോവുകയാണെന്നും അതോടൊപ്പം തലമുറകള്‍ തമ്മിലുള്ള വിഭവങ്ങളുടെ വിനിമയവും നടക്കേണ്ടതുണ്ടെന്നും തിരിച്ചറിവുള്ള വിവേകശാലികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. സങ്കുചിത രാഷ്ട്രീയ പരികല്‍പ്പനകളുടെ ഇത്തിരിവെട്ടത്തിലൂടെ മാത്രമേ ലോകഗതിയെന്തെന്നറിയാന്‍ ശ്രമിക്കൂ എന്ന് വാശിപിടിച്ചിരിക്കുന്നവരെ വിളിച്ചുണര്‍ത്തുക എളുപ്പമല്ല. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നമ്മുടെ നാട്ടില്‍ ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. ഹയര്‍സെക്കന്ററിയോടെ അന്യദിക്കുകള്‍ നോക്കി പറക്കാന്‍ വെമ്പുകയാണ് പുതുതലമുറ. അവശേഷിക്കുന്നത് സ്‌കൂള്‍തലമാണ്. അവിടെയും നാനാവിധ സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെട്ടും സ്വാര്‍ത്ഥ താല്‍പര്യപ്രകാരവും ഗുണനിലവാരം തകര്‍ക്കുന്ന നടപടികളാണുണ്ടാവുന്നത്. രാജ്യത്തെയാകെ തട്ടിയുണര്‍ത്തുന്ന വിധത്തില്‍ ശക്തമായൊരു തരംഗമായി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ പരിണമിക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ പദ്ധതി അങ്ങനെയൊരു തരംഗത്തിനുള്ള നാന്ദിയാണ്. അടിത്തറയായ ഇസിസിഇയില്‍ തന്നെ അത് ഊന്നുന്നത് യാദൃച്ഛികമല്ലെന്നറിയണം. രാജ്യത്തെ മുഴുവന്‍ ശിശുക്കള്‍ക്കും ഗുണനിലവാരമുള്ള, ലോകത്തെ മറ്റേതു സമപ്രായക്കാരെയും വെല്ലുവിളിക്കാവുന്നവിധം അവരെ കാമ്പുറ്റവരാക്കുന്ന വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ ഈ പദ്ധതിക്കു കഴിയും. അല്‍പ്പം വൈകിയാലും അതോടൊപ്പം അണിചേരുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് നമ്മുടെ നാട്ടിലെ പ്രതിബന്ധ സ്രഷ്ടാക്കള്‍ക്കും ബോധ്യമാകും.
(അവസാനിച്ചു)

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies