- നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
- ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
- ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
- കാട്ടുതീ ഭക്ഷിക്കുന്ന കണ്ണനുണ്ണി (ശ്രീകൃഷ്ണകഥാരസം 9)
- അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
- ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
- അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)
കളിച്ചും ചിരിച്ചും ഗോപന്മാരുടെ ദിനങ്ങള്‍ കടന്നു പോയി.
ഒരു ദിവസം അവര്‍ പശുക്കളേയും മേച്ചുകൊണ്ട് കൊടുംകാടിനു നടുവിലെത്തി.
വളരെ ദൂരം സഞ്ചരിച്ച് ക്ഷീണിതരായ മൃഗങ്ങള്‍ ദാഹിച്ചു കരഞ്ഞു. അവ ജലം തേടി നടന്ന് കൂട്ടം പിരിഞ്ഞ് പലവഴിയായി. ശ്രീകൃഷ്ണന്‍ അവയെ പേരുചൊല്ലി വിളിച്ചു.
ശബ്ദം കേട്ട് അവ ഓടി വന്ന്, യജമാനന്മാരോട് ചേര്‍ന്നു.
പെട്ടെന്ന് അവിടെ വലിയൊരു കാട്ടുതീ രൂപം കൊണ്ടു. കാളിന്ദീ തീരത്തു പ്രത്യക്ഷമായതിലും എത്രയോ വലിയ സംഹാരാഗ്‌നിയാണത്. അവര്‍ ഭയന്ന് ഉറക്കെ നിലവിളിച്ചു.
‘കൃഷ്ണാ.. കൃഷ്ണാ..
മഹാത്മാവേ.. രക്ഷിച്ചാലും’
എന്ന് അവര്‍ ഒന്നടങ്കം വിലപിച്ചപ്പോള്‍ കണ്ണന്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
‘ഭയപ്പെടേണ്ട കൂട്ടരേ നിങ്ങള്‍ കണ്ണടച്ചാലും. ഒരാപത്തും വരില്ല’.
അവര്‍ കണ്ണടച്ചു നിന്നപ്പോള്‍ ഭഗവാന്‍ ആ വലിയ കാട്ടുതീ മുഴുവനും ഒറ്റയടിക്ക് വായിലാക്കി.
കണ്ണു തുറന്നപ്പോള്‍, ആപത്തകന്നതു കണ്ട് സന്തോഷിച്ച ബാലകര്‍ ആശ്ചര്യത്തോടെ മടങ്ങി.
മധുരമായ മുരളീരവത്തോടെ കണ്ണനൊപ്പം അവര്‍ ഗോകുലത്തിലെത്തി. മാതാപിതാക്കളോട് കൃഷ്ണമഹത്വം വര്‍ണ്ണിച്ചു. അവരും അതുകേട്ട് സന്തോഷിച്ചു.