Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ക്യാന്‍സല്‍ കള്‍ച്ചറും കേരളവും

എ.ശ്രീവത്സന്‍

Print Edition: 30 December 2022

കേശുവേട്ടന്റെ ഫോണ്‍ വന്ന് അവിടംവരെ പോയി നോക്കിയതായിരുന്നു. പതിവുപോലെ ഫേസ് ബുക്കിന്റെയും ഈമെയിലിന്റെയും പാസ്സ്‌വേര്‍ഡ് മറന്നു പോയി. ഏത് ഫോണ്‍ നമ്പറാണ് വെരിഫിക്കേഷന് കൊടുത്തതെന്ന് ഓര്‍മ്മയുമില്ല. ഞാന്‍ പുള്ളി പറഞ്ഞു തന്ന പാസ് വേര്‍ഡുകള്‍ മുഴുവന്‍ ട്രൈ ചെയ്ത് കൈ മലര്‍ത്തി. കേശുവേട്ടന് വയസ്സ് എണ്‍പത് കഴിഞ്ഞു. കമ്പ്യൂട്ടറിനും പത്ത് വയസ്സ് തികഞ്ഞ് റിട്ടയര്‍ ചെയ്യാറായി.

‘ഒന്നും ഓര്‍മ്മയില്ല. എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടായിരിക്കും. ഒന്ന് തിരഞ്ഞു നോക്കൂ’ എന്ന് പറഞ്ഞു ഞാന്‍ ഉമ്മറത്ത് വന്നു.

നിരാശനായി പുള്ളിയും ഒപ്പം എത്തി.

‘എല്ലാം ക്യാന്‍സല്‍ ചെയ്യാറായി അല്ലേ ?..’ പുള്ളി അര്‍ത്ഥം വെച്ച് ദുഃഖത്തോടെ ചോദിച്ചു.

‘അങ്ങനെ നിരാശപ്പെടേണ്ട..നമുക്ക് ശരിയാക്കാം..’ ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ക്യാന്‍സല്‍ എന്ന ആ വാക്കിലായി എന്റെ ശ്രദ്ധ. എന്താണ് അങ്ങനെ പറഞ്ഞത്. പുള്ളിയുടെ കാലം കഴിയാറായി എന്നോ?

‘ഒന്നും ക്യാന്‍സല്‍ ചെയ്യേണ്ട. എല്ലാം നമുക്ക് റിട്രീവ് ചെയ്യാം… വീണ്ടെടുക്കാം..

എങ്കിലും.. ഇപ്പോള്‍ കേരളം ഒരു ക്യാന്‍സല്‍ കള്‍ച്ചറിലൂടെ, വേണ്ടെന്നു വെക്കല്‍ സംസ്‌കാരത്തിലൂടെ, ആണ് പോകുന്നത്’

‘അതെന്താ?’ എന്നായി കേശുവേട്ടന്‍.

‘ക്യാന്‍സല്‍ സംസ്‌കാരം.. ഒരു തരം ബോയ്‌കോട്ട് .. ഏതെങ്കിലും കാര്യം.. ഒരു വ്യക്തിയെയോ, സംഘടനയെയോ അല്ലെങ്കില്‍ ഒരു ഉല്‍പ്പന്നം, ഒരു ബ്രാന്‍ഡ് ചില സമൂഹങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഇഷ്ടമില്ലെങ്കില്‍ അതിനെ നിരാകരിക്കുക, തിരസ്‌ക്കരിക്കുക, തിരസ്‌ക്കരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക. അങ്ങനെയൊക്കെ’

‘അത് മനസ്സിലായി.. ക്യാന്‍സല്‍ കള്‍ച്ചര്‍ കുറെ കൂടി വിപുലമായി വിശദീകരിച്ചാല്‍ അതില്‍ പലതും ഉള്‍പ്പെടുത്താം അല്ലെ ?’
‘തീര്‍ച്ചയായും.. മോദിജിയുടെ വിസ നിഷേധിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റിനോട് നമ്മുടെ എം.പി. മാര്‍ അപേക്ഷിച്ചത് ഒരു തരത്തില്‍ ക്യാന്‍സല്‍ കള്‍ച്ചര്‍ തന്നെയല്ലേ?. പ്ലീസ് ക്യാന്‍സല്‍ ഹിം എന്ന് പറയുന്ന പോലെ. അല്ലെ?’

‘ഹ..ഹ. ശരിയാണ്.’

‘കേരളത്തിലെ ക്യാന്‍സല്‍ കള്‍ച്ചര്‍ ഭയങ്കരമാണ്. ഏത് നിയമം കൊണ്ടുവന്നാലും ചില പ്രത്യേക സമുദായങ്ങള്‍ കണ്ണുരുട്ടിയാല്‍ ഉടന്‍ ക്യാന്‍സല്‍’
‘ശരിയാണ് .. വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍ പെട്ടെന്ന് വാല്‍ ചുരുട്ടി ഓടുന്ന കാഴ്ച്ച..’

‘ഹ..ഹ..’ പത്രമുത്തശ്ശിയുടെ ന്യൂസ് എഡിറ്ററായിരുന്ന കേശുവേട്ടനില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല.

അതില്‍ ഞാന്‍ ഇത്രയും കൂടി ചേര്‍ത്തു.
‘വളരെ ശരിയാണ്. ഓരോന്നും നോക്കൂ.
വഖഫ് ബോര്‍ഡ് നിയമനം – കണ്ണുരുട്ടി… പിന്‍വലിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം – കണ്ണുരുട്ടി.. പിന്‍വലിച്ചു.
കുടുംബശ്രീ തുല്യാവകാശ പ്രതിജ്ഞ – കണ്ണുരുട്ടി.. പിന്‍വലിച്ചു
ജെന്റര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂണിഫോം – കണ്ണുരുട്ടി.. പിന്‍വലിച്ചു
സ്‌കൂള്‍ സമയമാറ്റം – കണ്ണുരുട്ടി.. പിന്‍വലിച്ചു
ബഫര്‍ സോണ്‍ – കണ്ണുരുട്ടി.. പിന്‍വലിക്കാന്‍ പോകുന്നു..

ക്യാന്‍സല്‍ കള്‍ച്ചര്‍ ഉസ്താദാണ്. എന്നാലോ വിടുവായത്തത്തിനു ഒരു കുറവുമില്ല.’
‘ശരിയാണ്. അര്‍ജന്റീന ജയിച്ചത് ഞങ്ങളുടെ കഴിവുകൊണ്ടാണ് എന്ന് വരെ പറയും..അല്ലേ?’
‘ഹ..ഹ.. എന്നാലും ഇത്രയധികം പരിഷ്‌കാരം ക്യാന്‍സല്‍ ചെയ്തയാള്‍ ദല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക് മാത്രമേ ഉണ്ടാവുള്ളൂ.. അല്ലെ?’
‘നാല് പരിഷ്‌കാരങ്ങളാണ് തുഗ്ലക്ക് ക്യാന്‍സല്‍ ചെയ്തത്. നാണയപരിഷ്‌കാരം, പരദൂഷണം, തലസ്ഥാനമാറ്റം, നികുതി പരിഷ്‌കാരം. ഇത് അതിലും കൂടുതലാ’
‘ഔറംഗാബാദിലേക്കുള്ള തലസ്ഥാനമാറ്റ കഥ അറിയാം. നാണയ പരിഷ്‌കാരം വെള്ളിക്ക് പകരം അതേ മൂല്യത്തില്‍ ചെമ്പ് നാണയം ഉപയോഗിച്ചുകൊള്ളാന്‍ പറഞ്ഞതല്ലേ.. എന്താണ് പരദൂഷണം?’
‘ങാ, അത് സഞ്ചാരി ഇബ്ന്‍ ബത്തൂത്ത എഴുതിയിട്ടുണ്ട്. സുല്‍ത്താനെക്കുറിച്ചു പരദൂഷണം ആര് എപ്പോഴാണ് പറയുന്നത് എന്ന് അറിയാന്‍ സുല്‍ത്താന്‍ ചാരന്മാരെ നിയോഗിച്ചു. അവര്‍ കണ്ടുപിടിച്ചത് രാത്രിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് കിടക്കുമ്പോളാണ് എന്നാണ്. ഉടന്‍ സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ചു കിടന്നുറങ്ങരുത് എന്ന നിയമം കൊണ്ടു വന്നു. ആളുകള്‍ ബഹളം വെച്ചു. താമസിയാതെ അത് ക്യാന്‍സല്‍ ചെയ്തു.’
‘നികുതി പരിഷ്‌കാരമോ?’

‘അത് ഗംഗാ യമുനാ തീരത്ത് നല്ല വിളവുണ്ടാകുന്നതിനാല്‍ അവിടെയുള്ള കൃഷിക്കാര്‍ക്ക് അധികം നികുതി ചുമത്തിയതായിരുന്നു. ആളുകള്‍ കൃഷിപ്പണി നിര്‍ത്തി. കളവും പിടിച്ചുപറിയും തുടങ്ങി. വേഗം തന്നെ ആ നിയമം റദ്ദാക്കി എങ്കിലും പിന്നീട് കൃഷി ചെയ്യാന്‍ ആളുകള്‍ക്ക് ഇന്‍സെന്റീവ് കൊടുക്കേണ്ടിവന്നത് ഖജനാവിന് നഷ്ടമായി.’

‘ഒരു കണക്കില്‍ ഇവിടെ മദ്യത്തിലും ലോട്ടറിയിലും കണ്ണ് നട്ടുള്ള ഭരണം തുഗ്ലക്കിയന്‍ ഭരണം തന്നെ. അല്ലെ ?’
‘അല്ല. തുഗ്ലക്കിനേക്കാള്‍ കഷ്ടം. 74 കോടിയാണ് കേരളം ദിവസപ്പലിശ ഒടുക്കേണ്ടത്. സാക്ഷാല്‍ പഴയ റൊമാനിയന്‍ കമ്മ്യുണിസ്റ്റ് നേതാവ് നിക്കോളായ് ചൗസെസ്‌കുവിന്റെ പോലുള്ള ഭരണമാണ് ഇവിടെ.’
‘അയാള്‍ എന്തൊക്കെ വിഡ്ഢിത്തമാണ് ചെയ്തത്?’

‘ഒന്നും പറയണ്ട. ബന്ധു നിയമനത്തിന്റെ ആശാനായിരുന്നു. ഭാര്യയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. കാര്യമായ യാതൊരു വിദ്യഭ്യാസവും ഇല്ലാതിരുന്ന അവരെ സയന്റിസ്റ്റ് ആയി പ്രഖ്യാപിച്ചു. ഡോക്ടറേറ്റും കിട്ടി. അവരുടെ സെക്രട്ടറി സയന്റിസ്റ്റ് ആയിരുന്നു. അവരാണ് ഇവര്‍ക്ക് വേണ്ടി ലേഖനമെഴുത്ത്, പ്രസംഗമെഴുത്ത് എന്നിവ നടത്തിയിരുന്നത്. തികഞ്ഞ സ്വേച്ഛാധിപതി ആയിരുന്നു ചൗസെസ്‌കു. പല കാര്യങ്ങളിലും റൊമാനിയ കേരളത്തിന് മാതൃകയാണോ എന്ന് തോന്നിപ്പോകും. ഇവിടുത്തെപ്പോലെ ഉപദേശകര്‍ ധാരാളം. കയറുപിരി ശാസ്ത്രജ്ഞന്മാരും കുറവല്ല. അടിക്കടി പുതിയ നിയമങ്ങളും ഉടനടി ക്യാന്‍സലേഷനും. ജനസംഖ്യാ കുറവ് ഒരു പ്രശ്‌നമാണെന്ന് ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാ ഗര്‍ഭനിരോധന ഉപാധികളും നിരോധിച്ചു. പത്ത് കുട്ടികളെ പ്രസവിച്ച സ്ത്രീയെ ഹീറോയിന്‍ ആയി അവരോധിച്ചു. അബോര്‍ഷന്‍ ബാന്‍ ചെയ്തു. അനധികൃത രഹസ്യ അലസിപ്പിക്കല്‍ നടത്തി അനേകം സ്ത്രീകള്‍ മരിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ദാരിദ്ര്യം വര്‍ദ്ധിച്ചു. ജനം വലഞ്ഞപ്പോള്‍ ആ പരിപാടി ക്യാന്‍സല്‍ ചെയ്തു.

ചൈനയും വടക്കന്‍ കൊറിയയും സന്ദര്‍ശിച്ച് അതുപോലെ സാംസ്‌കാരിക വിപ്ലവം (ജൂലായ് തീസിസ് ) കൊണ്ടുവന്നു. അതും പിന്നീട് നിര്‍ത്തലാക്കി.
കാപ്പി, ചോക്കലേറ്റ് എന്നിവ ലക്ഷ്വറി സാധനങ്ങളായപ്പോള്‍ അതില്‍ വെള്ള കടല പൊടിച്ച് ചേര്‍ത്ത് ഉപയോഗിക്കാന്‍ ഓര്‍ഡര്‍ ആയി. ആളുകള്‍ പരാതിപ്പെട്ടപ്പോള്‍ അതും നിര്‍ത്തലാക്കി. പെട്രോള്‍ ക്ഷാമം പരിഹരിക്കാന്‍ റേഷന്‍ നടപ്പിലാക്കി ഒരു മാസം ഒരു കുടുംബത്തിന് 20 ലിറ്റര്‍ എന്നാക്കി. ജനം വലഞ്ഞു. താമസിയാതെ അതും ക്യാന്‍സല്‍ ആക്കി. കടം മേടിച്ചു കൂട്ടി. ബാഹ്യകടം കൊണ്ട് പൊറുതിമുട്ടി. ഒരാള്‍ കഴിക്കുന്ന ഭക്ഷണം എത്രയായിരിക്കണമെന്ന് സര്‍ക്കാര്‍ നിജപ്പെടുത്തി. കൂടുതല്‍ വാങ്ങി സൂക്ഷിച്ചാല്‍ ജയില്‍ ശിക്ഷ നടപ്പിലാക്കി. തണുപ്പുകാലത്ത് മുറി ചൂടാക്കാന്‍ ഇന്ധനം ചിലവഴിക്കുന്നതിനു നിയന്ത്രണം വന്നു. 40 വാട്ടിലേറെയുള്ള ബള്‍ബ് ഉപയോഗിക്കുന്നത് നിരോധിച്ചു. സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമങ്ങള്‍ ബാധകമായിരുന്നില്ല. അവര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു. നേതാവിന് സ്വര്‍ണ്ണക്കമ്മോഡ്. അണികള്‍ക്ക് കിറ്റ്, നക്കാപ്പിച്ച, പൊതുജനങ്ങള്‍ക്ക് ദുരിതം എന്നായി. പിന്നീട് പലതും ക്യാന്‍സല്‍ ആക്കിയെങ്കിലും ജനം ചൗസെസ്‌കുവിനേയും കമ്മ്യൂണിസത്തെയും വെറുത്തു. ആ വെറുപ്പും വിദ്വേഷവും അവസാനം ചൗസെസ്‌കുവിന്റെ അന്ത്യത്തില്‍ കലാശിച്ചു.
ഒളിച്ചോടിപ്പോകാന്‍ നോക്കിയിരുന്ന നേതാവിനെയും ഭാര്യയെയും ജനം ഓടിച്ചിട്ട് പിടിച്ചു. മിലിട്ടറി കോടതി വെറും അര മണിക്കൂര്‍ സമയം മാത്രം എടുത്ത് വിചാരണ ചെയ്തു വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു. ഉടന്‍ നടപ്പിലാക്കുകയും ചെയ്തു.’
‘ശരിയാണ്.. ഞാന്‍ ഓര്‍ക്കുന്നു 1989 ക്രിസ്മസിന്റെ അന്നായിരുന്നു അത്’ കേശുവേട്ടനിലെ പത്രപ്രവര്‍ത്തകന്‍ സട കുടഞ്ഞു.

‘എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം അങ്ങനെയായിരിക്കും അല്ലെ?’
‘സംശയിക്കണ്ട ..ചൈനയില്‍ അടുത്ത് തന്നെ അത് നടക്കും ..പിന്നെ വടക്കന്‍ കൊറിയയിലും..’
‘അതോടെ കമ്മ്യൂണിസം ക്യാന്‍സല്‍ ആവുമോ?’
‘ക്യാന്‍സല്‍ കള്‍ച്ചര്‍ ഇങ്ങനെ പോകുകയാണെങ്കില്‍ ഉറപ്പാ..’
‘പക്ഷെ ഇവിടെ ചോപ്പ് പച്ചയും അരിവാള്‍ ചന്ദ്രക്കലയും ആയി മാറുകയല്ലേ?’
‘ഇറാനിലും അങ്ങനെയല്ലേ ആദ്യം നടന്നത്.. സഖാക്കള്‍ തുടങ്ങി വെച്ച വിപ്ലവം ഇസ്ലാമിസ്റ്റുകള്‍ ഏറ്റെടുത്തു.. പിന്നെ മതാന്ധരുടെ ദുര്‍ഭരണം..കൊടിയ പീഢനം.. ഇപ്പോള്‍ തിരിച്ച് കിട്ടുകയാണ് .. പീഢകര്‍ ഭയന്ന് പ്രതിരോധിക്കുകയാണ്..’
‘ജനത്തിന്റെ അരിവാള്‍ പ്രേമം അവസാനിക്കുമെന്നാണോ കേശുവേട്ടന്റെ പ്രവചനം?’
‘എത്ര എത്ര ദിക്കില്‍ അതവസാനിച്ചു? ..ഇവിടെയും നടക്കും..’
ഞാന്‍ എഴുന്നേറ്റു പറഞ്ഞു.

‘മനക്കോട്ട കെട്ടാന്‍ പഠിപ്പിക്കരുതേ.. കേരള ലോട്ടറി ക്രിസ്മസ് ബമ്പര്‍ 16 കോടി ആണ്.. ഞാന്‍ അത് എടുക്കും.’
കേശുവേട്ടന്‍ അതിനു മറുപടിയെന്നോണം ‘ഹ ഹ ഹ ‘ എന്ന് ചിരിച്ചു.

എന്നിട്ട് പറഞ്ഞു ‘ആ പ്ലാന്‍ ഏതായാലും ക്യാന്‍സല്‍ ചെയ്യണ്ട.. അങ്ങനെയെങ്കിലും സര്‍ക്കാരിന് എന്തെങ്കിലും കിട്ടട്ടെ.’

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies